വേണം ആരോഗ്യമേഖലക്ക് അർഹമായ പരിഗണന
text_fieldsഏതാണ്ട് മുഴുവൻ ലോകരാജ്യങ്ങളെയും പിടിയിലൊതുക്കിയ കോവിഡ്- 19 ര ണ്ടാം ലോകയുദ്ധത്തിെൻറ ഫലമായുണ്ടായ ആഗോള ജീവഹാനിയെ ഓർമിപ്പിക് കുന്ന വിധം താണ്ഡവം തുടരവെ, തന്മൂലം ആരംഭിച്ചുകഴിഞ്ഞ സാമ്പത്തികമാന് ദ്യത്തിെൻറ ആഴവും വ്യാപ്തിയും വിദഗ്ധർ കണക്കാക്കി വരുന്നേയുള്ളൂ. ഇൗ മഹാമാരി എപ്പോൾ അവസാനിക്കുമെന്നോ അതിെൻറ പ്രത്യാഘാതങ്ങൾ ഏത െല്ലാം മേഖലകളിൽ എത്രയളവിൽ അനുഭവിക്കേണ്ടി വരുമെന്നോ ആർക്കും ത ീർത്തുപറയാൻ കഴിയാത്ത സ്ഥിതിയാണിപ്പോൾ.
ലോകെത്ത പല വികസിത രാജ്യങ്ങളിലെയും അളവിൽ ഇന്ത്യയിൽ കോവിഡിെൻറ വ്യാപനം രൂക്ഷമായിട്ടില്ലെങ്കിലും ഒട്ടും ഗൗരവം കുറച്ചുകാണേണ്ട പരുവത്തിലല്ല നമ്മുടെ രാജ്യവും. അതിനാലാണ് ലോക്ഡൗൺ മേയ് മൂന്നുവരെ കേന്ദ്ര സർക്കാർ നീട്ടിയതും അതിതീവ്ര കോവിഡ് ബാധിത പ്രദേശങ്ങളിൽ നിയന്ത്രണം കർക്കശമാക്കാൻ ഉത്തരവ് നൽകിയതും. അതോടൊപ്പം ആരോഗ്യമേഖലയിലെ ഇന്ത്യയുടെ ചിരകാല അവഗണനയുടെയും അനാസ്ഥയുടെയും ശിക്ഷകൂടിയാണ് നാമിപ്പോൾ അനുഭവിക്കുന്നത് എന്നു പറയാതെ വയ്യ.
125 കോടി ജനങ്ങളുടെ ആരോഗ്യരക്ഷയുടെ കാര്യത്തിൽ സ്വതന്ത്ര ഇന്ത്യയിലെ സർക്കാറുകളൊന്നും മതിയായ ശ്രദ്ധ പതിപ്പിച്ചിട്ടില്ലെന്ന് കണക്കുകൾ മാത്രമല്ല, നാളിതുവരെയുള്ള അനുഭവങ്ങളും തെളിയിക്കുന്നു. ചിലതരം മരുന്നുകൾ ഉൽപാദിപ്പിക്കുന്നതിൽ ഇന്ത്യ മുൻപന്തിയിലാണ്, േകാവിഡ് കാലത്ത് അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഇന്ത്യൻ മരുന്നുകളെയാണ് ആശ്രയിക്കേണ്ടി വന്നത് എന്നൊക്കെ അവകാശപ്പെടുേമ്പാഴും ആഭ്യന്തരരംഗത്ത് മതിയായ ആശുപത്രികളും ചികിത്സ സൗകര്യങ്ങളും ഒരുക്കുന്നതിലും മഹാഭൂരിപക്ഷം വരുന്ന സാധാരണക്കാർക്കും പാവങ്ങൾക്കും അത് ലഭ്യമാക്കുന്നതിലും രാജ്യം ഏറെ പിറകിലാണെന്ന് സമ്മതിച്ചേ തീരൂ.
മഹാനഗരങ്ങളായ ഡൽഹിയിലും മുംബൈയിലും കൊൽക്കത്തയിലും പേരെടുത്ത ആശുപത്രികളിൽപോലും ഡോക്ടർമാർക്കും നഴ്സുമാർക്കും മറ്റു ഹെൽത്ത് ജീവനക്കാർക്കും പകർച്ചവ്യാധികളെ നേരിടാനാവശ്യമായ പ്രാഥമിക സംവിധാനങ്ങൾ ഉറപ്പുവരുത്തുന്നതിലടക്കം സർക്കാറുകൾ ദയനീയമായി പരാജയപ്പെട്ടിരിക്കുന്നു എന്നാണ് അവരിൽനിന്ന് ദിനേന ഉയർന്നുകൊണ്ടിരിക്കുന്ന മുറവിളികൾ വിളിച്ചോതുന്നത്. കോവിഡിെൻറ ചികിത്സയിലും രോഗികളുടെ പരിചരണത്തിലും മുഴുകിയ ഡോക്ടർമാരടക്കമുള്ള ആരോഗ്യപ്രവർത്തകർക്ക് അതേ രോഗം ബാധിക്കുന്ന സംഭവങ്ങൾ നിരന്തരം ആവർത്തിക്കുകയാണ്.
മലയാളികളായ നഴ്സുമാരാണ് ഏറ്റവും കൂടുതൽ ഇൗ അനാസ്ഥയുടെ ഇരകൾ. പ്രവർത്തകരുടെ രോഗബാധമൂലം പല ആശുപത്രികളും ഈ സന്ദിഗ്ധഘട്ടത്തിൽ അടച്ചിടേണ്ടിവന്നിരിക്കുന്നു. ജനങ്ങളോട് കൈ കഴുകൂ, മാസ്ക് ധരിക്കൂ, വീട്ടിലിരിക്കൂ എന്ന് 24 മണിക്കൂറും അലറിവിളിച്ചതുകൊണ്ടുമാത്രം നമുക്കീ മാരകവ്യാധിയെ തളർത്താനോ ശമിപ്പിക്കാനോ ആകുമോ? മതിയായ അടിസ്ഥാനസൗകര്യങ്ങളും ഉപകരണങ്ങളും അവ പ്രയോഗിക്കാൻ യോഗ്യരായ ഡോക്ടർമാരെയും മറ്റ് പ്രവർത്തകരെയും സുസജ്ജമാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്ക് എന്തുകൊണ്ട് കഴിയാതെ പോയി? അക്കാര്യമൊക്കെ യഥാസമയം ശ്രദ്ധിക്കാനും മതിയായ പരിഗണന നൽകാനും കേരളത്തിന് സാധിച്ചതുകൊണ്ടാണല്ലോ കോവിഡ് പ്രതിരോധത്തിൽ രാജ്യത്തിനും ലോകത്തിനും മാതൃകയാവാൻ കേരളത്തിന് കഴിഞ്ഞത്.
ആരോഗ്യരംഗത്തെ ഇന്ത്യ എത്രമാത്രം അവഗണിക്കുന്നു എന്ന് തെളിയിക്കുന്നതാണ് ഓരോ വാർഷിക ബജറ്റിലും അതിന് നീക്കിവെക്കുന്ന വിഹിതം. ഒരേയൊരു ശതമാനമാണ് ആരോഗ്യപരിരക്ഷക്ക് കേന്ദ്ര ബജറ്റിലെ നീക്കിയിരിപ്പ് എന്നുപറഞ്ഞാൽ എല്ലാമായി. അതേസമയം, ഇപ്പോൾ കോവിഡ് കൊണ്ട് ആകെ വലഞ്ഞ അമേരിക്കയുടെ ആരോഗ്യ ബജറ്റ് വിഹിതം എട്ടുശതമാനമാണ്. അതുകൊണ്ടുതന്നെയാണ് ഒരുവക ശേഷിയുള്ളവരും സർക്കാർ ഖജനാവിൽനിന്ന് വേതനം പറ്റുന്നവരുമൊക്കെ കാലാകാലങ്ങളിൽ വിദഗ്ധ ചികിത്സക്ക് അമേരിക്കയിലേക്ക് പറക്കുന്നതും.
കോവിഡ് വ്യാപനത്തെ ആ രാജ്യത്തിന് തടയാനായില്ല എന്നത് ആ രാജ്യത്തിെൻറ പ്രസിഡൻറിെൻറ തലതിരിഞ്ഞ നയങ്ങളുമായി ബന്ധപ്പെട്ടതാണ്. ലോക വൻശക്തിയായ അമേരിക്കയുടെ രാജ്യരക്ഷ ബജറ്റ് വിഹിതം 3.1 ശതമാനം മാത്രമാണെന്നതും ശ്രദ്ധിക്കണം. ഇന്ത്യയുെട ഡിഫൻസ് ബജറ്റോ? നമ്മുടെ ജി.ഡി.പിയുടെ രണ്ടു ശതമാനം അഥവാ 4,71,378 കോടിയാണ് പ്രതിരോധത്തിനെന്ന പേരിൽ നീക്കിവെച്ചിരിക്കുന്നത്. അതിനാൽ, ഈ പ്രതിസന്ധി ഘട്ടത്തിലെങ്കിലും സർക്കാർ പ്രതിരോധത്തേക്കാൾ പരിഗണന ആരോഗ്യ സുരക്ഷക്ക് നൽകണമെന്ന് മക്കൾ നീതി മയ്യം സ്ഥാപക പ്രസിഡൻറ് കമൽ ഹാസൻ ചൂണ്ടിക്കാട്ടുേമ്പാൾ അത് ചെവിയോർത്തേ മതിയാവൂ. പക്ഷേ, രാജ്യത്തെ യുദ്ധക്കൊതിയരും തീവ്ര ദേശീയവാദികളും ഒച്ചവെച്ച് അദ്ദേഹത്തെ മിണ്ടാതാക്കാൻ രംഗത്തിറങ്ങുകയല്ലാതെ മോദി സർക്കാർ വീണ്ടു വിചാരത്തിന് തയാറാവുമെന്ന് കരുതിക്കൂടാ.
രാജ്യരക്ഷാ സന്നാഹങ്ങളെ ഒട്ടും തളർത്താതെത്തന്നെ ചെലവുകളെ നിയന്ത്രിച്ചും സുതാര്യമാക്കിയും കമൽ ഹാസൻ നിർദേശിച്ച പരിഹാരം സഗൗരവം പരിഗണിക്കാവുന്നതേയുള്ളൂ. കോവിഡ് ലോകത്തിനാകെ ഭീഷണിയായ ഇപ്പോഴത്തെ സാഹചര്യത്തിൽ ഒരു യുദ്ധസാധ്യതയും നമ്മുടെ മുന്നിലില്ല. പ്രതിരോധ സന്നാഹങ്ങളുടെ കാര്യത്തിൽ മുഖ്യശത്രു ഇന്ത്യയുടെ അടുത്തൊന്നും എത്തുകയില്ലെന്നതും വസ്തുതമാത്രം. ആരോഗ്യവാന്മാരുടെ ഇന്ത്യക്കേ ഏത് ആക്രമണത്തെയും സുധീരം നേരിടാനുള്ള നെഞ്ചൂക്കുണ്ടാവൂ എന്ന ലളിത സത്യം കണക്കിലെടുത്തിട്ടെങ്കിലും കോവിഡാനന്തര രാഷ്ട്ര പുനർനിർമാണ പ്രക്രിയയിൽ ആരോഗ്യമേഖലക്ക് അർഹമായ പരിഗണന നൽകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.