Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightവി​ശ്വ​ത്തോ​ളം...

വി​ശ്വ​ത്തോ​ളം പ​ര​ക്ക​ട്ടെ ഒ​രു​മ​യു​ടെ ആ​ദ​ർ​ശം

text_fields
bookmark_border
editorial
cancel

​രി​ത്ര​സ​ന്ദ​ർ​ഭം​കൊ​ണ്ടും ആ​ശ​യ​ങ്ങ​ളു​ടെ ഗാം​ഭീ​ര്യം​കൊ​ണ്ടും പ്രാ​തി​നി​ധ്യ സ്വ​ഭാ​വം​കൊ​ണ്ടും ഏ​റെ ശ്ര​ദ്ധേ​യ​മാ​യി വ​ത്തി​ക്കാ​നി​ൽ ന​ട​ന്ന സ​ർ​വ​മ​ത സ​മ്മേ​ള​നം. 1924ൽ ​ആ​ലു​വ​യി​ൽ ശ്രീ​നാ​രാ​യ​ണ​ഗു​രു​വി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന സ​ർ​വ​മ​ത സ​മ്മേ​ള​ന​ത്തി​ന്റെ ശ​താ​ബ്ദി​യി​ൽ മാ​ന​വി​ക ഐ​ക്യ​ത്തി​ന്റെ ആ ​സ്വ​രം കേ​ര​ള​ത്തി​ൽ​നി​ന്ന് വി​ശ്വ​ത്തോ​ള​മെ​ത്തി​യി​രി​ക്കു​ന്നു. നൂ​റു​വ​ർ​ഷം മു​മ്പ​ത്തെ​ക്കാ​ൾ ലോ​കം സാ​ഹോ​ദ​ര്യ​ത്തി​ന്റെ വാ​ക്കു​ക​ൾ കേ​ൾ​ക്കാ​ൻ വെ​മ്പ​ൽ​കൊ​ള്ളു​ന്ന സ​ന്ദ​ർ​ഭ​മാ​ണ് ഇ​ന്ന​ത്തേ​ത്. വം​ശീ​യ​ത​യും മ​ത​വൈ​ര​വും വ​ള​ർ​ന്ന് യു​ദ്ധ​ങ്ങ​ൾ​ക്കും കൂ​ട്ട​സം​ഹാ​ര​ത്തി​നും വ​ഴി​തു​റ​ന്നി​രി​ക്കു​ന്നു. വി​വി​ധ​ദേ​ശ​ങ്ങ​ളി​ൽ വം​ശീ​യ അ​തി​ക്ര​മ​ങ്ങ​ൾ പെ​രു​കി​ക്കൊ​ണ്ടി​രി​ക്കു​ന്നു. പ​ര​മ​ത​വി​ദ്വേ​ഷം ഭൂ​രി​പ​ക്ഷ തീ​രു​മാ​ന​ങ്ങ​ളെ​പ്പോ​ലും നി​ർ​ണ​യി​ക്കു​മ്പോ​ൾ ന്യൂ​ന​പ​ക്ഷ​ങ്ങ​ളി​ൽ മാ​ത്ര​മ​ല്ല അ​ധീ​ശ​വി​ഭാ​ഗ​ങ്ങ​ളി​ൽ​പോ​ലും അ​ശാ​ന്തി​യും അ​ര​ക്ഷി​ത​ത്വ​വും പ​ട​രു​ന്നു. വൃ​ദ്ധ​രും സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ക്കം പൈ​ശാ​ചി​ക​മാ​യ ഉ​ന്മാ​ദ​ത്തി​നി​ര​യാ​യി കൂ​ട്ട​ക്കൊ​ല ചെ​യ്യ​പ്പെ​ടു​ന്നു. ഭൂ​മി​യു​ടെ ശ്ര​ദ്ധാ​കേ​ന്ദ്ര​ങ്ങ​ളി​ൽ മാ​ത്ര​മ​ല്ല, നോ​ട്ട​മെ​ത്താ​ത്ത തു​രു​ത്തു​ക​ളി​ലും വി​ദ്വേ​ഷ​ക്കൊ​ല നി​ത്യ​സം​ഭ​വ​മാ​കു​ന്നു. ഹിം​സ ന​ട​ത്തു​ന്ന​ത് ആ​യു​ധ​ങ്ങ​ളും കൈ​ക​ളു​മാ​ണെ​ങ്കി​ൽ അ​വ​യെ നി​യ​ന്ത്രി​ക്കു​ന്ന മ​ന​സ്സു​ക​ളാ​ണ്, ആ ​മ​ന​സ്സു​ക​ളി​ലെ അ​പ​ര​വി​ദ്വേ​ഷ മാ​ലി​ന്യ​മാ​ണ്, അ​യ​ൽ​ക്കാ​ര​നെ​പ്പോ​ലും സം​ശ​യി​ക്കു​ന്ന പ​ത​ന​ത്തി​ലേ​ക്ക് മ​നു​ഷ്യ​രെ എ​ത്തി​ച്ച​ത്. മ​ന​സ്സു​ക​ളെ​യും ആ​ശ​യ​ങ്ങ​ളെ​യും സം​സ്ക​രി​ച്ചെ​ടു​ക്കു​ക​യെ​ന്ന ദൗ​ത്യ​മാ​ണ് യ​ഥാ​ർ​ഥ മ​തം എ​ക്കാ​ല​വും നി​ർ​വ​ഹി​ച്ചി​ട്ടു​ള്ള​ത്. വ​ത്തി​ക്കാ​നി​ലെ ഗു​രു​സാ​ന്നി​ധ്യം ഉ​ണ​ർ​ത്തി​വി​ട്ട ആ​ശ​യ​ങ്ങ​ളെ മാ​ന​വി​ക ഐ​ക്യ​മെ​ന്ന വി​ശാ​ല​ഭൂ​മി​ക​യി​ൽ ഏ​റ്റു​പി​ടി​ച്ചു, അ​വി​ടെ ഒ​ത്തു​കൂ​ടി​യ ഹൈ​ന്ദ​വ, ക്രൈ​സ്ത​വ, മു​സ്‍ലിം, സി​ഖ്, യ​ഹൂ​ദ മ​ത​ങ്ങ​ളു​ടെ പ്ര​തി​നി​ധി​ക​ൾ.

മ​നു​ഷ്യ​ൻ അ​വ​ന​റി​യാ​ത്ത​തി​ന്റെ ശ​ത്രു​വാ​ണ്. മ​റ്റാ​രെ​ങ്കി​ലും പ​ര​ത്തു​ന്ന വ്യാ​ജ​ങ്ങ​ൾ വെ​ച്ച് നി​ത്യ​മ​നു​ഭ​വി​ക്കു​ന്ന അ​യ​ൽ​ക്കാ​രെ​പ്പോ​ലും അ​ള​ക്കു​ന്നി​ട​ത്തോ​ളം മ​ന​സ്സു​ക​ളി​ൽ അ​വി​ശ്വാ​സം വ​ള​രു​ന്ന​ത് ഏ​റെ​യും അ​ജ്ഞ​ത​യി​ൽ​നി​ന്നാ​ണ്. പ​ര​സ്പ​ര​മ​റി​യാ​ൻ ല​ഭി​ക്കു​ന്ന ഏ​തു സ​ന്ദ​ർ​ഭ​വും അ​മൂ​ല്യ​മാ​ണ്. സ​ർ​വ​മ​ത സ​മ്മേ​ള​ന​ത്തി​ന്റെ യു​ക്തി​യും സ​ന്ദേ​ശ​വും ഇ​തു​ത​ന്നെ. ത്രി​ദി​ന സ​മ്മേ​ള​ന​ത്തി​ൽ മാ​ർ​പാ​പ്പ ചെ​യ്ത ആ​ശീ​ർ​വാ​ദ പ്ര​ഭാ​ഷ​ണ​വും ഇ​ക്കാ​ര്യം ഊ​ന്നി​പ്പ​റ​ഞ്ഞു. വി​വി​ധ മ​ത​ക്കാ​ർ വ്യ​തി​രി​ക്ത​ത​യു​ടെ പേ​രി​ൽ വി​വേ​ച​നം നേ​രി​ടു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടെ​ന്നും പ​ര​സ്പ​രം ആ​ത്മീ​യ​സ​ത്യ​ങ്ങ​ളും മൂ​ല്യ​ങ്ങ​ളും കൈ​മാ​റു​ക​യാ​ണു​വേ​ണ്ട​തെ​ന്നും ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ ചൂ​ണ്ടി​ക്കാ​ട്ടി. ദി​വ്യ​പാ​ഠ​ങ്ങ​ളോ​ടു​ള്ള ബ​ഹു​മാ​ന​ക്കു​റ​വ് ഇ​ന്നു ലോ​കം അ​നു​ഭ​വി​ക്കു​ന്ന പ്ര​തി​സ​ന്ധി​യു​ടെ ഒ​രു കാ​ര​ണ​മാ​ണ്. ജാ​തി സ​മ്പ്ര​ദാ​യ​ത്തെ​യും അ​നാ​ചാ​ര​ങ്ങ​ളെ​യും തു​റ​ന്നെ​തി​ർ​ത്ത ശ്രീ​നാ​രാ​യ​ണ​ഗു​രു, ഓ​രോ സ​മൂ​ഹ​വും ഏ​റ്റെ​ടു​ക്കേ​ണ്ട ആ​ത്മ​പ​രി​ശോ​ധ​ന​യു​ടെ​യും തി​രു​ത്ത​ലി​ന്റെ​യും പ്രാ​ധാ​ന്യം ബോ​ധ്യ​പ്പെ​ടു​ത്തു​ന്നു​ണ്ട്. അ​ന്യ​രു​ടെ ജീ​വ​നും സ്വ​ത്തും മാ​ത്ര​മ​ല്ല അ​ന്ത​സ്സും സം​ര​ക്ഷി​ക്കേ​ണ്ട ചു​മ​ത​ല ഓ​രോ​രു​ത്ത​ർ​ക്കു​മു​ണ്ട്. മ​റി​ച്ചാ​കു​മ്പോ​ൾ അ​ശാ​ന്തി​പ​ര​ക്കും. അ​ഹ​ന്ത​യു​ടെ​ത​ന്നെ മ​റു​വ​ശ​മാ​ണ് പ​ര​നി​ന്ദ. അ​ന്യ​രെ അ​റി​യു​ക​യും സ്വ​ന്ത​ത്തെ തി​രി​ച്ച​റി​യു​ക​യു​മാ​ണ് ശാ​ന്തി​യി​ലേ​ക്കു​ള്ള മാ​ർ​ഗ​മെ​ന്ന് ലോ​കം ക​ണ്ട മ​ഹാ​ഗു​രു​ക്ക​ളെ​ല്ലാം ആ​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. ആ​നി​ല​ക്ക് ആ​ശ​യ​ങ്ങ​ളും മ​ത​ങ്ങ​ളും ത​മ്മി​ലു​ള്ള പാ​ര​സ്പ​ര്യ​വും ക്രി​യാ​ത്മ​ക സം​വാ​ദ​ങ്ങ​ളും​ത​ന്നെ​യാ​ണ് ഇ​ന്നു ലോ​കം ആ​ഗ്ര​ഹി​ക്കു​ന്ന സ​മാ​ധാ​ന​ത്തി​ന്റെ വ​ഴി. 2019ൽ ​അ​ബൂ​ദ​ബി ഗ്രാ​ൻ​ഡ് ഇ​മാ​മി​നോ​ട് ചേ​ർ​ന്ന് ഒ​പ്പു​വെ​ച്ച സ​മാ​ധാ​ന​രേ​ഖ​യെ​പ്പ​റ്റി ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ ത​ന്റെ പ്ര​ഭാ​ഷ​ണ​ത്തി​ൽ അ​നു​സ്മ​രി​ച്ചു. ശ്രീ​നാ​രാ​യ​ണ​ഗു​രു നൂ​റ്റാ​ണ്ടു​മു​മ്പ് പ​റ​ഞ്ഞു​വെ​ച്ച​പോ​ലെ വാ​ദി​ച്ചും ക​ല​ഹി​ച്ചും തോ​ൽ​പി​ക്കാ​ന​ല്ല, സ്വ​യം അ​റി​യാ​നും ലോ​ക​ത്തെ അ​റി​യി​ക്കാ​നു​മാ​ണ് നാം ​ജീ​വി​ക്കേ​ണ്ട​ത്. പ​ര​സ്പ​രം മ​ന​സ്സി​ലാ​ക്കാ​നും. സ​ർ​വ​മ​ത സ​മ്മേ​ള​ന​ത്തി​ന്റെ സം​ഘാ​ട​ക​രാ​യ ശി​വ​ഗി​രി മ​ഠ​വും സ്വാ​മി വീ​രേ​ശ്വ​രാ​ന​ന്ദ അ​ട​ക്ക​മു​ള്ള സം​ഘാ​ട​ക​രും ആ ​സ​ന്ദേ​ശം ഉ​ൾ​ക്കൊ​ണ്ട​തി​ന്റെ ഫ​ലം കൂ​ടി​യാ​ണ് വ​ത്തി​ക്കാ​ൻ സ​മ്മേ​ള​നം.

ഉ​ദാ​ത്ത​മാ​യ ആ​ശ​യ​ങ്ങ​ൾ സ​​മ്മേ​ള​ന​ങ്ങ​ളി​ലും പ്ര​സം​ഗ​ങ്ങ​ളി​ലും ഒ​തു​ങ്ങേ​ണ്ട​ത​ല്ല എ​ന്നും ജീ​വി​ത​ത്തെ പ​രി​വ​ർ​ത്തി​പ്പി​ക്കാ​നും സ​മൂ​ഹ​ത്തെ സം​സ്ക​രി​ക്കാ​നും അ​വ ഉ​ത​ക​ണ​മെ​ന്നും സ്വ​ജീ​വി​തം​കൊ​ണ്ട് പ​ഠി​പ്പി​ച്ചു ശ്രീ​നാ​രാ​യ​ണ​ഗു​രു. വ​ത്തി​ക്കാ​ൻ സ​മ്മേ​ള​നം​വ​ഴി അ​തു ലോ​ക​ത്തോ​ട് പ്ര​ക്ഷേ​പ​ണം ചെ​യ്യു​ന്ന​തോ​ടെ തീ​രു​ന്ന​ത​ല്ല സം​ഘാ​ട​ക​രു​ടെ​യും അ​തി​ൽ പ​​ങ്കെ​ടു​ത്ത വി​വി​ധ മ​ത പ്ര​തി​നി​ധി​ക​ളു​ടെ​യും ദൗ​ത്യം. ആ ​മാ​ന​വി​ക മൂ​ല്യ​ങ്ങ​ൾ പ്രാ​യോ​ഗി​ക ആ​ശ​യ​ങ്ങ​ളാ​യും സാ​മൂ​ഹി​ക ക​ർ​മ​പ​ദ്ധ​തി​ക​ളാ​യും പ​രി​വ​ർ​ത്തി​പ്പി​ക്കേ​ണ്ട ചു​മ​ത​ല അ​വ​ർ​ക്കു​ണ്ട്. മ​ത​ങ്ങ​ളെ​പ്പോ​ലും തി​ന്മ​യു​ടെ ആ​ശ​യ​ങ്ങ​ൾ വി​ഴു​ങ്ങു​ന്ന ഇ​ക്കാ​ല​ത്ത് സ്നേ​ഹ​ത്തി​ന്റെ ഭാ​ഷ സം​സാ​രി​ക്കാ​ൻ മാ​ത്ര​മ​ല്ല അ​തു ന​ട​പ്പാ​ക്കാ​ൻ​കൂ​ടി ക​ഴി​യു​ക എ​ന്ന​ത് ചെ​റി​യ കാ​ര്യ​മ​ല്ല. കാ​ല​ങ്ങ​ൾ തോ​റും മ​നു​ഷ്യ​രി​ലെ മ​നു​ഷ്യ​ത്വ​ത്തെ കാ​ർ​ന്നു​കാ​ർ​ന്ന് ന​ശി​പ്പി​ക്കു​ന്ന ദു​ഷ്ട ആ​ശ​യ​ങ്ങ​ൾ മ​ത​ത്തി​ന്റെ മേ​ല​ങ്കി​യ​ണി​ഞ്ഞു​ത​ന്നെ മ​നു​ഷ്യ​രെ കീ​ഴ​ട​ക്കു​മ്പോ​ൾ സ്നേ​ഹ​ത്തി​ന്റെ തി​രു​ത്തു​മാ​യി മ​ഹ​ത്തു​ക്ക​ളും പ്ര​സ്ഥാ​ന​ങ്ങ​ളും എ​ത്താ​റു​ണ്ട്. തി​ന്മ എ​ല്ലാ​റ്റി​നെ​യും ആ​വേ​ശി​ക്കു​ന്ന മ​ഹാ​ഭ്രാ​ന്താ​യി മ​ത​ങ്ങ​ളു​ടെ വി​ലാ​സ​ത്തി​ൽ സം​ഹാ​രം ന​ട​ത്തു​ന്ന വ​ർ​ത്ത​മാ​ന​കാ​ല സ​ന്ദ​ർ​ഭ​ത്തി​ൽ യ​ഥാ​ർ​ഥ മ​നു​ഷ്യ​നെ​യും ന​ന്മ​യു​ടെ മ​ത​ത്തെ​യും ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മം അ​നി​വാ​ര്യ​മാ​യി​രി​ക്കു​ന്നു. അ​തി​ന്റെ പു​തി​യ​തു​ട​ക്കം കൂ​ടി​യാ​ക​​ട്ടെ ആ​ലു​വ​യി​ൽ​നി​ന്ന് വ​ത്തി​ക്കാ​നോ​ള​മെ​ത്തി​യ ശാ​ന്തി​മ​ന്ത്രം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madhyamam EditorialSree Narayana GuruWorld Religions ConferenceAll-Religions Conference
News Summary - Madhyamam Editorial Let the ideal of unity spread throughout the world
Next Story