ജനങ്ങളുടെ ചെലവിൽ ഒരു വൃഥാ വ്യായാമം
text_fieldsനവംബർ 27 മുതൽ പതിമൂന്ന് ദിവസം സമ്മേളിച്ച സംസ്ഥാന നിയമസഭ പതിനൊന്ന് ദിവസവും നേര െ ചൊവ്വേ നടത്തിക്കൊണ്ടുപോവാനോ നടപടികൾ പൂർത്തിയാക്കാനോ സാധിക്കാതെ സഭാധ്യക് ഷന് നിർത്തിവെക്കേണ്ടിവന്നത് കേരളത്തിെൻറ ചരിത്രത്തിൽ അഭൂതപൂർവവും ലജ്ജാകരവു മാണ്. കഴിഞ്ഞദിവസം സഭ അടിച്ചുപിരിഞ്ഞശേഷം സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ നടത്തിയ വാർത്ത സമ്മേളനത്തിൽ വാച്ച് ആൻഡ് വാർഡിെൻറ കായികക്ഷമതയുടെ ബലത്തിൽ സഭ നടത്തിക് കൊണ്ട് പോവാനാവില്ലെന്നാണ് ചൂണ്ടിക്കാട്ടിയത്. സ്വാഭാവികമായും പ്രതിപക്ഷമാണ് ബഹ ളത്തിന് മുൻകൈയെടുത്തത്.
കാരണം വ്യക്തമാണ്. സർക്കാറും ഭരണപക്ഷവും പറയുന്നതെന് തിനെയും കണ്ണടച്ച് എതിർക്കുക, പ്രസക്തമോ അപ്രസക്തേമാ എന്ന് നോക്കാതെ വിവിധ വിഷയങ്ങളിൽ അടിയന്തര പ്രമേയങ്ങൾക്ക് നോട്ടീസ് നൽകി, സഭാധ്യക്ഷൻ അനുമതി നിഷേധിക്കുേമ്പാൾ പ്രതിഷേധിച്ച് ഇറങ്ങിപ്പോവുക എന്നൊക്കെയാണ് പ്രതിപക്ഷ ധർമമായി രാജ്യത്ത് കാലാകാലങ്ങളിൽ അംഗീകരിക്കപ്പെട്ടു വന്നിട്ടുള്ളത്. തീർത്തും അനാരോഗ്യകരമായ ഇൗ കീഴ്വഴക്കം ജനാധിപത്യത്തിെൻറ അന്തസ്സത്തക്ക് നിരക്കുന്നതല്ലെങ്കിലും ജനങ്ങൾ അതുമായി പൊരുത്തപ്പെട്ടുകഴിഞ്ഞിരിക്കുന്നു.
എന്നാൽ, കേരള നിയമസഭയുടെ ഇതഃപര്യന്തമുള്ള ചരിത്രത്തിൽ അധികം ഉദാഹരണങ്ങളില്ലാത്തതാണ് പ്രളയാനന്തരമുള്ള പ്രത്യേക സാഹചര്യങ്ങളിൽ സമ്മേളിച്ച നിയമസഭ സമ്മേളനത്തിെൻറ ദുർഗതി. എല്ലാ ദിവസവും സഭ രാവിലെ സമ്മേളിക്കും, അധികം താമസിയാതെ ബഹളം കൂട്ടി പിരിയും. സഭ പരിഗണിക്കേണ്ടിയിരുന്ന 13 ബില്ലുകളെപ്പറ്റി കാര്യമായ ചർച്ച നടന്നില്ല. എട്ടു ബില്ലുകൾ സർക്കാർ പാസാക്കിയെടുത്തു. ഏറെ പ്രക്ഷുബ്ധവും രാജ്യത്തിെൻറ മൊത്തം ശ്രദ്ധയാകർഷിച്ചതുമായ ശബരിമല യുവതി പ്രവേശന വിഷയത്തിൽ കാര്യമായൊന്നും ചെയ്യാൻ കഴിയാതിരുന്ന കോൺഗ്രസ് നിയന്ത്രിത പ്രതിപക്ഷം ജാള്യംമറക്കാൻ നിയമസഭയെ ഉപയോഗപ്പെടുത്തുകയായിരുന്നു എന്ന് ധരിക്കാൻ പാകത്തിലായിരുന്നു ആദ്യ ദിവസങ്ങളിലെ ബഹളങ്ങൾ. പിന്നീടത് പ്രളയത്തെക്കുറിച്ച ചർച്ചയുെട മറപിടിച്ചായി.
ഡിസംബർ മൂന്നു മുതൽ മൂന്ന് പ്രതിപക്ഷ എം.എൽ.എമാർ നിയമസഭാ കവാടത്തിൽ ആരംഭിച്ച നിരാഹാര സമരം ഒത്തുതീർക്കാൻ തയാറാവാതിരുന്ന സർക്കാർ നിലപാടിൽ പ്രതിഷേധിച്ചാണ് സഭാസ്തംഭനം തുടർന്നത്. ഒടുവിൽ തീർത്തും വ്യർഥവും അർഥശൂന്യവുമായ നിയമസഭ സമ്മേളന പ്രഹസനം ഇരുപക്ഷവും ചേർന്ന് അവസാനിപ്പിച്ച് പിരിഞ്ഞുേപാവുകയും ചെയ്തു. എന്തു വിലകൊടുത്തും സഭ നടത്തിക്കൊണ്ടു പോവണമെന്ന വാശി ഭരണപക്ഷത്തും കണ്ടില്ല. എത്രയുംവേഗം പിരിഞ്ഞുപോവുന്നതിലാണ് എല്ലാവർക്കും താൽപര്യം എന്നുതോന്നി.
ഇങ്ങനെയായിരുന്നില്ല കേരള നിയമസഭയുടെ ചരിത്രം. ബഹളവും കൈയാങ്കളിയും സ്പീക്കറുടെ വേദി കൈയേറ്റവുമൊക്കെ മുമ്പും ബഹു ജോറായി നടന്നതാണെങ്കിലും പാർലമെൻറിനെ അനുസ്മരിപ്പിച്ചുകൊണ്ട് പതിമൂന്നിൽ പതിനൊന്ന് ദിവസവും നടപടി പൂർത്തിയാക്കാനനുവദിക്കാതെ സഭ നിർത്തിവെപ്പിച്ച അനുഭവം ഇതാദ്യത്തേതാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദിവസം സമ്മേളിക്കുന്ന നിയമസഭ എന്ന ഖ്യാതി കേരളത്തിനവകാശപ്പെട്ടതായിരുന്നു.
വർഷത്തിൽ ശരാശരി 70 ദിവസം നിയമസഭ ഇവിടെ സമ്മേളിക്കാറുണ്ട്. ഫലവത്തായ ചർച്ചകളും സംവാദങ്ങളും നടക്കാറുമുണ്ട്. ഇത്തവണ ആ ചരിത്രമൊക്കെ മറന്ന് ഒടുവിൽ അക്ഷരാർഥത്തിൽ തല്ലിപ്പിരിഞ്ഞ ദുരനുഭവം നമ്മുടെ നിയമസഭ സാമാജികരുടെ ജനകീയ പ്രതിബദ്ധതയെക്കുറിച്ച് ന്യായമായ സംശയം ഉളവാക്കുന്നതാണ്. നിയമസഭ ഒരുദിവസം സമ്മേളിക്കുന്നതിന് 15 ലക്ഷം മുതൽ 21 ലക്ഷം വരെ ചെലവ് വരുമെന്നാണ് നിയമസഭ സെക്രേട്ടറിയറ്റിെൻറ കണക്ക്.
ഇതുപ്രകാരം ഇത്തവണ 1.95 കോടി രൂപ പൊതുഖജനാവിൽനിന്ന് പാഴായി. സാമാജികർ സഭാ രജിസ്റ്ററിൽ ഒപ്പിട്ടാൽ പ്രതിദിനം 1000 രൂപ അലവൻസ് ലഭിക്കും. സഭയിൽ പോയി ബഹളം കൂട്ടുന്നതിനാണ് ഇൗ അലവൻസ്! മന്ത്രിമാരുടെ പ്രതിമാസ ശമ്പളം 90,000 രൂപയും എം.എൽ.എമാരുടേത് 70,000 രൂപയുമാണ്. ഫിക്സഡ് അലവൻസ് 2000 രൂപ, മണ്ഡല അലവൻസ് 25,000രൂപ, ടെലിഫോൺ അലവൻസ് 11,000 രൂപ, ഇൻഫർമേഷൻ അലവൻസ് 4,000 രൂപ; യാത്രാ അലവൻസ് കിലോമീറ്ററിന് 10 രൂപവീതം, മറ്റു അലവൻസുകൾ 8000 രൂപ. ചികിത്സ ചെലവുകളും പൊതുഖജനാവ് വഹിക്കും. സംസ്ഥാനം പ്രളയത്തിൽ മുങ്ങിനശിച്ചാലും ഇൗ സംഖ്യക്കൊരു മാറ്റവുമില്ല. മരണംവരെ പെൻഷൻ വേറെയും. ജനങ്ങളുടെ നികുതിപ്പണത്തിൽനിന്നാണ് ഭീമമായ ഇൗ തുകകളൊക്കെ എന്ന നഗ്നസത്യമെങ്കിലുമോർത്ത് നിയമസഭ സമ്മേളിക്കുന്ന ഏതാനും ദിവസങ്ങളിലെങ്കിലും തങ്ങളെ വോട്ടുചെയ്തു സഭയിലെത്തിച്ച മനുഷ്യരുടെ യഥാർഥ പ്രശ്നങ്ങൾ ഉത്തരവാദപ്പെട്ടവരുടെ ശ്രദ്ധയിൽ കൊണ്ടുവരാനും ജനോപകാര പദ്ധതികളും പരിപാടികളും നടപ്പാക്കുന്നതിൽ പങ്കുവഹിക്കാനും നിയമസഭാ സാമാജികർക്ക് കഴിയേണ്ടതല്ലേ?
തറക്കല്ലിടലും ഉദ്ഘാടന ചടങ്ങുകളിൽ പെങ്കടുക്കലും ഫ്ലക്സ് ബോർഡുകളിൽ ഭീമാകാര ചിത്രങ്ങൾ സ്ഥാപിക്കലും കല്യാണ വീടുകളിൽ ഹാജർ കൊടുക്കലുമൊക്കെയാണോ എം.എൽ.എമാരുടെ ജോലി! ജനങ്ങളോടുള്ള കടപ്പാടും ഉത്തരവാദിത്തങ്ങളും പാടെ മറന്നു ഒച്ചവെക്കലും പേശിപ്രദർശനവുമൊക്കെയാണ് നിയമസഭാ വേദികളിൽപോലും നടക്കുന്നതെങ്കിൽ ജനാധിപത്യ സമ്പ്രദായത്തിൽതന്നെ ജനങ്ങൾക്കുള്ള വിശ്വാസം നശിക്കുമെന്ന് ഒാർക്കുന്നത് നന്ന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.