Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightയു.പി ഒരു പേരുദോഷമായി...

യു.പി ഒരു പേരുദോഷമായി മാറു​േമ്പാൾ

text_fields
bookmark_border
madhyamam editorial on 4th march 2021
cancel


''അവൻ എ​െൻറ മാനം കടിച്ചുകീറി, അതിനു പരാതിപ്പെട്ട അച്ഛനെ ഇതാ അവൻ ​അമ്പലനടയിൽ നെഞ്ചിലും മുതുകിലും വെടിയുതിർത്ത്​ കൊന്നുകളഞ്ഞിരിക്കുന്നു. എന്തിനാണ്​ അവ​െന​െൻറ അച്ഛ​െൻറ നെഞ്ചിലേക്കുതന്നെ നിറയൊഴിച്ചത്​? എനിക്കു നീതിയില്ലേ കൂട്ടരേ, നീതിയില്ലേ​?'' -ഉത്തർപ്രദേശിലെ ഹാഥറസിൽനിന്നു ചങ്കുപൊട്ടിക്കരയുകയാണ്​ മറ്റൊരു പെൺകുട്ടി. 2018ൽ മകളെ മാനഭംഗപ്പെടുത്തിയ ഗൗരവ്​ ശർമക്കെതിരെ പൊലീസിനു പരാതി നൽകിയതായിരുന്നു പിതാവ്​. കേസിൽ ഏതാനും നാളുകൾ ജയിലിലായശേഷം പ്രതി വൈകാതെ പുറത്തിറങ്ങി. ചൊവ്വാഴ്​ച ഹാഥറസിലെ ക്ഷേത്രത്തിൽ പ്രാർഥനക്കെത്തിയ അച്ഛനെ ആ പാതകിയും സംഘവും പിന്തുടർന്ന്​ വെടിവെച്ചുകൊന്നു. സ്വന്തം മാനത്തിനു ജീവൻ ബലിയായി നൽകിയ അച്ഛ​െൻറ മൃതദേഹവും ചുമന്ന് പൊട്ടിക്കരഞ്ഞു നീങ്ങുന്ന അവളുടെ ചിത്രം മനഃസാക്ഷിയുള്ളവർക്കൊന്നും പൊടുന്നനെ മായ്​ക്കാനാവില്ല. എന്നാൽ, ഇതും ഇതിലപ്പുറവും പതിവായിക്കഴിഞ്ഞ യു.പിയിലെ ജംഗിൾരാജിനെ നയിക്കുന്നവരെ ഇതൊന്നും ഏശിയ ലക്ഷണമില്ല. അവിടത്തെ മുഖ്യമന്ത്രി, സംഘ്​പരിവാറി​െൻറ പോസ്​റ്റർ ബോയ്​, യോഗി ആദിത്യനാഥ്​ ഇപ്പോൾ പശ്ചിമബംഗാളിലെ തെരഞ്ഞെടുപ്പു പ്രചാരണത്തിൽ ഗോവധക്കാരെയും രാമദ്രോഹികളെയും കൈകാര്യം ചെയ്യാത്തതിന്​ മുഖ്യമന്ത്രി മമത ബാനർജിയെ ശകാരിച്ചു നടക്കുകയാണ്​.

ഹാഥറസ്​ നിസ്സഹായമായി നിലവിളിക്കുന്നത്​ ഇതാദ്യമല്ല. നരാധമന്മാരുടെ പൈശാചികവേഴ്​ചയിൽ ഹാഥറസ്​ ലോകത്തെ ഞെട്ടിച്ചിട്ട്​ ആറുമാസമാകുന്നേയുള്ളൂ. പത്തൊമ്പതുകാരിയായ ദലിത്​ പെൺകുട്ടിയെ നാലു മേൽജാതി ഹിന്ദുക്കൾ ബജ്​റ പാടത്തേക്ക്​ വലിച്ചിഴച്ചുകൊണ്ടുപോയി ബലാൽക്കാരത്തിനിരയാക്കുകയും ന​െട്ടല്ലിനു ക്ഷതമേൽപിച്ച്​, നാവരിഞ്ഞ്​ വയലിൽ തള്ളുകയും ചെയ്​തത്​ കഴിഞ്ഞ സെപ്റ്റംബർ 14നാണ്​. ഗുരുതരമായി പരിക്കേറ്റ്​ രണ്ടാഴ്​ചക്കുശേഷം അവൾ മരണത്തിനു കീഴടങ്ങിയപ്പോൾ മൃതദേഹം അന്ത്യകർമങ്ങൾക്ക്​ കുടുംബത്തിനു വിട്ടുകൊടുക്കാതെ, അവരെ ബന്ദിയാക്കി നിർത്തി വയലിൽ ചണ്ടി കൂട്ടിയിട്ട്​ പൊലീസ്​ ഉദ്യോഗസ്​ഥർ കത്തിച്ചുകളഞ്ഞ സംഭവം ലോകം െഞട്ടിത്തരിച്ചു നോക്കിനിന്നു​. അതിനുമുമ്പ്​ ആഗസ്​റ്റിൽ ഗോരഖ്​പുരിൽ ഒരു പതിനേഴുകാരിയും ലഖിംപുരിൽ പതിമൂന്നുകാരിയും ​പൈശാചികതക്കിരയായി കൊല്ലപ്പെട്ടു. പതിമൂന്നുകാരി​യുടെ ജഡം കൂട്ടമാനഭംഗത്തിനിരയാക്കി കണ്ണുകൾ ചൂഴ്​ന്ന്​, നാവ്​ പിഴുത നിലയിലാണ്​ കണ്ടെത്തിയത്​. ജനുവരി മൂന്നിന്​ ബദായൂനിലെ ഉഗായ്​തിയിലുള്ള ക്ഷേത്രത്തി​ൽ പ്രാർഥനക്കെത്തിയ അമ്പതുകാരി അംഗൻവാടി വർക്ക​െറ പൂജാരിയും രണ്ടു പേരും ചേർന്ന്​ ബലാത്സംഗം ചെയ്​തുകൊന്നു. ഉന്നാവിൽ ജീവൻ തിരിച്ചുകിട്ടിയ ഇര പരാതികൊടുത്ത പക തീർത്തത്​ കുടുംബത്തെ നിരന്തരം പിന്തുടർന്ന്​ ​ഒാരോരുത്തരെയായി കൊന്നുകളഞ്ഞുകൊണ്ടാണ്​. ഇങ്ങനെ​ ദേശീയ ക്രൈം​ റെക്കോഡ്​സ്​ ബ്യൂറോയുടെ കണക്കുപ്രകാരം സ്​ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ 14.7 ശതമാനം രേഖപ്പെടുത്തി ഒന്നാം സ്​ഥാനത്തു നിൽക്കുകയാണ് യു.പി​. 2019ൽ 59,853 കേസുകളാണ്​ ഇൗയിനത്തിൽ സംസ്​ഥാനത്ത്​ രജിസ്​റ്റർ ചെയ്യപ്പെട്ടത്​. രാജ്യത്ത്​ പ്രായപൂർത്തി​യെത്താത്ത പെൺകുഞ്ഞുങ്ങളെ പീഡിപ്പിച്ചതിനുള്ള പോക്​സോ കേസിലും മുന്നിൽ യു.പി തന്നെ. ഇതിനെതിരായി രാജ്യമെമ്പാടും മുറവിളിയുയർന്നിട്ടും കരാളമായ അനീതിവാഴ്​ചയിൽനിന്നു ജനത്തെ രക്ഷിക്കണമെന്ന്​ സ്​ത്രീരക്ഷാമന്ത്രങ്ങളും മുദ്രാവാക്യങ്ങളുമുതിർക്കുന്ന ​േയാഗി ഭരണത്തിനു നിർബന്ധമൊന്നുമില്ലെന്നു മാത്രമല്ല, ഗുണ്ടകൾക്ക്​ നിയമം കൈയിലെടുക്കാൻ ധൈര്യം പകരുന്ന തരത്തിലുള്ള സാഹചര്യമാണ്​ ബി.ജെ.പി സർക്കാർ സൃഷ്​ടിച്ചിരിക്കുന്നത്​. കുറ്റകൃത്യങ്ങൾ അമർച്ച ചെയ്യുന്നതിലല്ല, അതു പുറത്തുപോകാതെ അമർത്തിപ്പിടിക്കുന്നതിലാണ്​ യോഗി ഭരണത്തിന്​ കൂടുതൽ ജാഗ്രത.

​ നിയമം കൈയിലെടുക്കുന്നവർക്ക്​ യു.പി ​പൊലീസും ഭരണസംവിധാനവും ഒരുക്കുന്ന ഒത്താശയുടെ തെളിവാണ്​ ഹാഥറസിൽ കഴിഞ്ഞ സെപ്​റ്റംബറിൽ ദലിത്​ പെൺകുട്ടിക്കെതിരായി നടന്ന പൈശാചികത. അതിനെ കൂടുതൽ ഭീകരമാക്കിയത്​ യോഗി ​പൊലീസി​െൻറ മനുഷ്യത്വത്തിനു നിരക്കാത്ത ഹീനവൃത്തികളായിരുന്നു. അന്വേഷണം ഏറ്റെടുത്ത സി.ബി.​െഎ കുറ്റപത്രത്തിൽ സംസ്​ഥാന പൊലീസിനെതിരെ വിരൽചൂണ്ടിയത്​ എത്ര ലാഘവത്തോടെയാണ്​ യോഗിസർക്കാർ ക്രമസമാധാനവിഷയം കൈകാര്യം ചെയ്യുന്നത്​ എന്നതി​െൻറ മുന്തിയ തെളിവാണ്​. ബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ പരാതി സമയത്തിനു രേഖപ്പെടുത്താതെ അഞ്ചുദിവസം വെച്ചുതാമസിപ്പിച്ചതും അവരെ വൈദ്യപരി​ശോധനക്കു വിധേയമാക്കാൻ പിന്നെയും ഒരാഴ്​ച താമസിപ്പിച്ചതും അന്വേഷണത്തിൽ തെളിവുകൾ നഷ്​ടപ്പെടുത്താനിടയാക്കിയെന്നാണ്​ സി.ബി.​െഎ ചൂണ്ടിക്കാട്ടിയത്​.

ഇത്തരത്തിൽ അപരാധികൾക്ക്​ മാന്യതയും ഇരകൾക്ക്​ അവരനുഭവിക്കുന്ന പീഡനങ്ങൾക്കുമേൽ പിന്നെയും അവമതിയും ലഭിക്കാനിടയാക്കുന്ന തരത്തിൽ ഭരണനിർവഹണ, നീതിന്യായസംവിധാനങ്ങൾക്കുവന്ന പക്ഷവാതം പാതകികൾക്ക്​ വളംവെച്ചുകൊടുക്കുകയാണെന്ന്​ അനുദിനം വർധിച്ചുവരുന്ന അതിക്രൂരതകൾ തെളിയിക്കുന്നു. പുതിയ സംഭവത്തിലും കുറ്റവാളികളുടെ രാഷ്​ട്രീയം പരതുന്നതിലും പ്രശ്​നപരിഹാരത്തിന്​ മുറവിളികൂട്ടുന്നവരെ ചിത്രവധം നടത്തുന്നതിലുമാണ്​ ബി.ജെ.പി ഭരണകൂടത്തിനും നേതാക്കൾക്കും താൽപര്യം. പെൺജന്മം മഹാ അപരാധമായിത്തീരുന്ന ദുര്യോഗത്തിലേക്ക്​ സംസ്​ഥാനത്തെ എത്തിച്ച ഇത്തരം പൈശാചികതകളാണ്​ യഥാർഥ അപകീർത്തിയെന്നു എപ്പോഴാണാവോ യോഗി ഭരണകൂടം തിരിച്ചറിയുക! അപ്പോഴേ മദമിളകിപ്പായുന്ന മനുഷ്യപ്പിശാചുക്കളുടെ ഭീകരതയിൽ സ്​ത്രീജന്മം മഹാപരാധമായിത്തീരുന്ന ദുര്യോഗത്തിൽനിന്നു യു.പിയും സ്​ത്രീകളെ പുലരാനനുവദിക്കാത്തവരെന്ന അപഖ്യാതിയിൽനിന്നു നാടും രക്ഷപ്പെടുകയുള്ളൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam editorialsexual assault caseMurder CasesHathras case
News Summary - madhyamam editorial on 4th march 2021
Next Story