Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightഇ​തുത​ന്നെ​യാ​ണ്...

ഇ​തുത​ന്നെ​യാ​ണ് ഫാ​ഷി​സം 

text_fields
bookmark_border
ഇ​തുത​ന്നെ​യാ​ണ് ഫാ​ഷി​സം 
cancel

ഫാ​ഷി​സ​ത്തെ നി​ർ​വ​ചി​ക്കാ​നു​ള്ള ഏ​റ്റ​വും എ​ളു​പ്പമാ​ർ​ഗം ഫാ​ഷി​സ​ത്തിെ​ൻ​റ ച​രി​ത്രം എ​ഴു​തു​ക എ​ന്ന​താ​ണെ​ന്ന് ഇ​റ്റാ​ലി​യ​ൻ ച​രി​ത്ര​കാ​ര​നാ​യ ടാ​സ്​​ക് പ​റ​ഞ്ഞി​ട്ടു​ണ്ട്. ജ​നാ​ധി​പ​ത്യ​ത്തിെ​ൻ​റ​യും സ​ഹ​വ​ർ​ത്തി​ത്വ​ത്തിെ​ൻ​റ​യും പാ​ത​വെ​ടി​ഞ്ഞ് ആ​ക്ര​മ​ണോ​ത്സുക​ത​യു​ടെ ശൈ​ലി സ്വീ​ക​രി​ച്ച  ഹി​ന്ദു​ത്വാ​ധി​ഷ്ഠി​ത തീ​വ്ര​വ​ല​തു​പ​ക്ഷ​ത്തെ ഫാ​ഷി​സ​വു​മാ​യി എ​ത്ര​ക​ണ്ട് സ​മീ​ക​രി​ക്കാം എ​ന്ന ചോ​ദ്യ​ത്തി​നു​ള്ള ഉ​ത്ത​രം അ​നു​ഭ​വ​ങ്ങ​ളി​ലൂ​ടെ ക​ണ്ടെ​ത്തി​ക്കൊ​ണ്ടി​രി​ക്ക​യാ​ണ​ല്ലോ നാം ​ഓ​രോ​ ദി​വ​സ​വും. ഡ​ൽ​ഹി​യി​ൽ സി.​പി.​എം ആ​സ്​​ഥാ​ന​മാ​യ എ.​കെ.​ജി ഭവനിൽ ക​ട​ന്നു​ക​യ​റി പാ​ർ​ട്ടി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി​യെ കൈ​യേ​റ്റം ചെ​യ്യാ​ൻ ‘ഭാ​ര​തീ​യ ഹി​ന്ദു​സേ​ന’ എ​ന്ന സം​ഘ​ട​ന​യു​ടെ ബാ​ന​റി​ൽ ര​ണ്ടു​ ചെ​റു​പ്പ​ക്കാ​ർ ന​ട​ത്തി​യ ഹീ​ന​ശ്ര​മം ഫാ​ഷി​സ്​​റ്റ് പ്ര​വ​ണ​ത​ക​ൾ ന​മ്മു​ടെ ദൈ​നം​ദി​നജീ​വി​ത​ത്തെ എ​ന്തു​മാ​ത്രം അ​സ്വാ​സ്​​ഥ്യ​മാ​ക്കു​ന്നു​വെ​ന്ന​തിെ​ൻ​റ അ​വ​സാ​ന​ത്തെ മു​ന്തി​യ ഉ​ദാ​ഹ​ര​ണ​മാ​ണ്​.

സം​ഘ്പ​രി​വാ​ർ ഭീ​ഷ​ണി നേ​രി​ടു​ന്ന മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​മു​ഖ നേ​താ​ക്ക​ൾ പോ​ളി​റ്റ് ബ്യൂ​റോ യോ​ഗ​ത്തി​ൽ സം​ബ​ന്ധി​ക്കാ​ൻ എ​ത്തി​യ​തുകൊ​ണ്ട് എ.​കെ.​ജി ഭവ​ന് മ​തി​യാ​യ പൊ​ലീസ്​ സു​ര​ക്ഷ ഒ​രു​ക്കി​യി​രു​ന്നി​ട്ടും ഇ​മ്മ​ട്ടി​ൽ അ​തി​ക്ര​മി​ച്ചുക​യ​റി​യ​തും  വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​നു പു​റ​പ്പെ​ട്ട യെ​ച്ചൂ​രി​യെ പി​ന്തു​ട​ർ​ന്ന് കൈ​യേ​റ്റ​ത്തി​നു ശ്ര​മി​ച്ച​തും ഗൗ​ര​വ​ത​ര​മാ​യി കാ​ണേ​ണ്ട വി​ഷ​യ​മാ​ണ്​. സം​ഭ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് അ​റ​സ്​​റ്റി​ലാ​യ​വ​ർ ഭാ​ര​തീ​യ ഹി​ന്ദു​സേ​ന പ്ര​വ​ർ​ത്ത​ക​രാ​ണെ​ന്നാ​ണ് പൊലീ​സ്​ ഭാ​ഷ്യം. ഏ​തു പേ​രി​ലാ​യാ​ലും അ​ക്ര​മി​ക​ൾ ആ​ർ.​എ​സ്.​എ​സു​കാ​രാ​ണെ​ന്ന് സി.​പി.​എം ത​റ​പ്പി​ച്ചു​പ​റ​യു​ന്നു. ഓ​രോ​രോ ദൗ​ത്യം നി​ർ​വ​ഹി​ക്കാ​ൻ ഓ​രോ​രോ പേ​രി​ൽ സം​ഘ​ങ്ങ​ളെ പ​റ​ഞ്ഞു​വി​ടു​ക​യും സം​ഭ​വം വി​വാ​ദ​മാ​കു​മ്പോ​ൾ ത​ല​യൂ​രു​ക​യും ചെ​യ്യു​ന്ന ഏ​ർ​പ്പാ​ട് സം​ഘ​ട​ന​യു​ടെ പി​റ​വി തൊ​ട്ട് ന​മു​ക്ക് കാ​ണാ​ൻ സാ​ധി​ക്കു​ന്ന​തുകൊ​ണ്ട്  നി​ഷേ​ധം കാ​ര്യ​മാ​ക്കേ​ണ്ട​തി​ല്ല. ക​ടു​ത്ത ജ​നാ​ധി​പ​ത്യവി​രു​ദ്ധ​ത​യാ​ണ് ഹി​ന്ദു​ത്വ​യു​ടെ മു​ഖ​മു​ദ്ര. ക​മ്യൂ​ണി​സ്​​റ്റ് പ്ര​ത്യ​യ​ശാ​സ്​​ത്ര​ത്തോ​ടും പാ​ർ​ട്ടി​യോ​ടും എ​തി​ർ​പ്പു​ണ്ടെ​ങ്കി​ൽ അ​ത് വെ​ച്ചു​പു​ല​ർ​ത്താ​നും അ​തി​നെ​തി​രെ ആ​ശ​യ​പ്ര​ചാ​ര​ണം ന​ട​ത്താ​നും അ​വ​ർ​ക്ക് അ​വ​കാ​ശ​മു​ണ്ട്. എ​ന്നാ​ൽ, ഒ​രു പാ​ർ​ട്ടി​യു​ടെ ആ​സ്​​ഥാ​ന​ത്ത് ചെ​ന്ന് അ​തിെ​ൻ​റ അ​മ​ര​ക്കാ​ര​നുനേ​രെ മു​ദ്രാ​വാ​ക്യം വി​ളി​ക്കു​ക​യും കൈ​യോ​ങ്ങു​ക​യും ചെ​യ്യു​ന്ന തെ​മ്മാ​ടി​ത്തം ക​ഴി​ഞ്ഞ 70 വ​ർ​ഷ​മാ​യി നാം ​വ​ള​ർ​ത്തി​യെ​ടു​ത്ത ജ​നാ​ധി​പ​ത്യ​ത്തിെ​ൻ​റ സ​ക​ല  ഈ​ടു​വെ​പ്പു​ക​ളെ​യും ത​രി​പ്പ​ണ​മാ​ക്കു​ന്നു​ണ്ട്്. ഗു​ണ്ടാ​യി​സ​വും ജ​നാ​ധി​പ​ത്യ​വും ഒ​രി​ക്ക​ലും ഒ​ത്തൊ​രു​മി​ച്ച് പോ​കി​ല്ല. 

ക​ശ്മീ​രി യു​വാ​വി​നെ മ​നു​ഷ്യ​ക​വ​ച​മാ​ക്കി​യ സൈ​ന്യ​ത്തിെ​ൻ​റ ന​ട​പ​ടി​യെ വി​മ​ർ​ശി​ച്ച് സി.​പി.​എം മു​ഖ​പ​ത്ര​മാ​യ പീ​പ്​ൾ​സ്​ ഡെ​മോ​ക്ര​സി​യി​ൽ മു​ഖ​പ്ര​സം​ഗം എ​ഴു​തി​യ​തി​ന് പ്ര​തി​ഷേ​ധി​ക്കാ​നാ​ണ് പ്ര​വ​ർ​ത്ത​ക​ർ എ.​കെ.​ജി ഭവനി​ലെ​ത്തി​യ​ത് എ​ന്ന ഹി​ന്ദു​സേ​ന ത​ല​വ​ൻ വി​ഷ്ണു ഗു​പ്ത​യു​ടെ വി​ശ​ദീ​ക​ര​ണ​ത്തി​ൽ​നി​ന്നുത​ന്നെ മ​റ്റു​ള്ള​വ​രെ രാ​ജ്യ​േ​ദ്രാ​ഹി​ക​ളാ​ക്കാ​നു​ള്ള ത​ത്ര​പ്പാ​ടി​ൽ ഇ​ക്കൂ​ട്ട​ർ കാ​ട്ടി​ക്കൂ​ട്ടു​ന്ന പേ​ക്കൂ​ത്തു​ക​ൾ ന​മ്മു​ടെ ജ​നാ​ധി​പ​ത്യ​ജീ​വി​ത​ത്തി​ന്​ എ​ന്ത് ആ​ഘാ​ത​മാ​ണ് ഏ​ൽ​പി​ക്കു​ന്ന​തെ​ന്ന് വ്യ​ക്ത​മാ​വു​ന്നു. ക​ശ്മീ​രി​ൽ പ​ട്ടാ​ളം ചെ​യ്ത മ​നു​ഷ്യ​ത്വ​ര​ഹി​ത​വും ക്രൂ​ര​വു​മാ​യ ഒ​രു ന​ട​പ​ടി​യെ അ​പ​ല​പി​ച്ച​തി​നെ സൈ​ന്യ​ത്തോ​ടു​ള്ള അ​വ​ഹേ​ള​ന​മാ​യും രാ​ജ്യ​സ്​​നേ​ഹ​മി​ല്ലാ​യ്മ​യു​ടെ നി​ദാ​ന​മാ​യും അ​വ​ത​രി​പ്പി​ച്ച് സ്വ​യം ദേ​ശ​സ്​​നേ​ഹി​ക​ളാ​യി ച​മ​യാ​നു​ള്ള ത​റ​വേ​ല ക​ണ്ടി​ല്ലേ? തീ​വ്ര​വ​ല​തു​പ​ക്ഷ​ത്തിെ​ൻ​റ സ്​​ഥി​രം അ​ട​വു​ക​ളി​ലൊ​ന്നാ​ണി​ത്.

ദേ​ശ​സ്​​നേ​ഹ​വും സാം​സ്​​കാ​രി​ക​മ​ഹി​മ​ക​ളു​മെ​ല്ലാം ഇ​ക്കൂ​ട്ട​രെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം മ​റ്റു​ള്ള​വ​രെ ശ​ത്രു​ക്ക​ളാ​ക്കി മു​ദ്രകു​ത്താ​നും വി​ദ്വേ​ഷ​ത്തിെ​ൻ​റ രാ​ഷ്​ട്രീ​യം പ​ര​ന്നൊ​ഴു​ക്കാ​നു​മു​ള്ള ഒ​ളി​പ്പു​ര​ക​ൾ മാ​ത്ര​മാ​ണ്. ന​രേ​ന്ദ്ര​ മോ​ദി അ​ധി​കാ​ര​ത്തി​ൽ വ​ന്ന​തി​നുശേ​ഷം ഇ​ത് മൂ​ന്നാം ത​വ​ണ​യാ​ണ​െ​ത്ര സി.​പി.​എം പാ​ർ​ട്ടി ആ​സ്​​ഥാ​നം ആ​ക്ര​മി​ക്ക​പ്പെ​ടു​ന്ന​ത്. യെ​ച്ചൂരി​ക്കുനേ​രെ നാ​ഗ്പുരി​ലും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നുനേ​രെ ഹൈ​ദ​രാ​ബാ​ദി​ലും മം​ഗ​ളൂരുവിലും സം​ഘ്പ​രി​വാ​ർ തെ​രു​വി​ലി​റ​ങ്ങി​യ​ത് ഹി​ന്ദു​ത്വ രീ​തി​ശാ​സ്​​ത്രം എ​ന്തു​മാ​ത്രം ജ​നാ​യ​ത്ത​വി​രു​ദ്ധ​വും പ്രാ​ക്ത​ന​വു​മാ​ണെ​ന്ന് ലോ​ക​ത്തി​നു കാ​ട്ടി​ക്കൊ​ടു​ത്തി​ട്ടു​ണ്ട്. മു​ഖ്യ​മ​ന്ത്രി​യു​ടെ ത​ല​ക്ക് വി​ല​യി​ട്ട​ത് ഉ​ജ്ജൈ​നി​ലെ ഒ​രു വി.​എ​ച്ച്.​പി നേ​താ​വാ​ണ്. ത​ങ്ങ​ൾ ഇ​ത്ത​രം പ​രി​പാ​ടി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്യു​മ്പോ​ൾ എ​ന്താ​ണോ ല​ക്ഷ്യ​മി​ടു​ന്ന​ത് അ​തിെ​ൻ​റ വി​പ​രീ​ത​ഫ​ല​മാ​ണ് ഇ​തുകൊ​ണ്ടു​ണ്ടാ​വു​ന്ന​തെ​ന്ന യാ​ഥാ​ർ​ഥ്യം ഇ​വ​ർ മ​ന​സ്സി​ലാ​ക്കു​ന്നി​ല്ല. ഹി​ന്ദു​ത്വ രാഷ്​ട്രീ​യ​ത്തെ ചെ​റു​ത്തു​തോ​ൽ​പി​ക്കു​ന്ന​തി​ൽ ത​ങ്ങ​ൾ മാ​ത്ര​മാ​ണ് ഇ​ച്ഛാ​ശ​ക്തി​യോ​ടെ രം​ഗ​ത്തു​ള്ള​തെ​ന്നും ത​ങ്ങ​ളു​ടെ പ്ര​തി​ജ്ഞാ​ബ​ദ്ധ​ത​ക്ക് മു​ന്നി​ൽ കേ​ന്ദ്ര​ത്തി​ലെ അ​ധി​കാ​രംപോ​ലും നി​ഷ്പ്ര​ഭ​മാ​ണെ​ന്നും സി.​പി.​എം നേ​തൃ​ത്വ​ത്തി​ന് വേ​ണ​മെ​ങ്കി​ൽ വാ​ദി​ക്കാം.

സ​മീ​പ​കാ​ല​ത്ത് മോ​ദി സ​ർ​ക്കാ​ർ കൊ​ണ്ടു​വ​ന്ന ക​ന്നു​കാ​ലി​ച്ചന്ത​യു​ടെ​മേ​ലു​ള്ള ക​ടി​ഞ്ഞാ​ണും പൗ​ര​ന്മാ​രു​ടെ ഭ​ക്ഷ​ണ​ശൈ​ലി​യി​ൽ ന​ട​ത്തി​യ ഇ​ട​പെ​ട​ലു​ക​ളും ദേ​ശീ​യ​ത​ല​ത്തി​ൽത​ന്നെ വി​വാ​ദ​മാ​ക്കു​ന്ന​തി​ൽ ഇ​ട​തു​പ​ക്ഷ​ത്തി​നു നേ​തൃ​ത്വം​കൊ​ടു​ക്കു​ന്ന പാ​ർ​ട്ടി വ​ഹി​ക്കു​ന്ന പ​ങ്ക് അ​ധി​കാ​ര​ത്തി​ലി​രി​ക്കു​ന്ന​വ​രെ അ​ലോ​സ​ര​പ്പെ​ടു​ത്തു​ന്നു​ണ്ടാ​വാം.  തെ​റ്റ് തി​രു​ത്തു​ന്ന​തി​നു പ​ക​രം ശ​ബ്​ദി​ക്കു​ന്ന​വ​രെ അ​ടി​ച്ച​മ​ർ​ത്താ​ൻ ഒ​രു​മ്പെ​ടു​ന്ന​ത് ഭീ​രു​ത്വ​വും അ​വി​വേ​ക​വു​മാണ്​. ഇ​ന്ത്യ​യുടെ ആ​ത്മാ​വ് തി​രി​ച്ചു​പി​ടി​ക്കാ​നു​ള്ള പോ​രാ​ട്ടം തു​ട​രു​മെ​ന്നും നി​ശ്ശ​ബ്​ദ​മാ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ​ക്കു മു​ന്നി​ൽ കീ​ഴ​ട​ങ്ങു​ന്ന പ്ര​ശ്ന​മി​ല്ലെ​ന്നു​മു​ള്ള യെ​ച്ചൂ​രി​യു​ടെ വാ​ക്കു​ക​ൾ ആ​ർ​ജ​വ​ത്തിേ​ൻ​റ​താ​ണ്​.  നാ​മി​തു​വ​രെ വ​ള​ർ​ത്തി​യെ​ടു​ത്ത പ​റ​യാ​നും കേ​ൾ​ക്കാ​നു​മു​ള്ള ജ​നാ​ധി​പ​ത്യ​സം​സ്​​കാ​രം കാ​ട​ത്ത​ത്തിെ​ൻ​റ ദംഷ്​ട്ര​ക​ൾ​ക്കു​ള്ളി​ൽ ഞെ​രി​ഞ്ഞ​മ​രാ​ൻ അ​നു​വ​ദി​ച്ചു​കൂ​ടാ എ​ന്ന് പ്ര​തി​ജ്ഞ പു​തു​ക്കേ​ണ്ട സ​ന്ദ​ർ​ഭ​മാ​ണി​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamameditorialmadhyamam editorial
News Summary - madhyamam editorial
Next Story