പാകിസ്താനെതിരെ തുടർസമ്മർദം വേണ്ടിവരും
text_fieldsജമ്മു-കശ്മീർ നിയമസഭയിൽ മുതൽ പുൽവാമയിൽ വരെ രാജ്യത്തെ ഞെട്ടിച്ച ഒേട്ടറെ ഭീകരാ ക്രമണങ്ങൾക്കു പിന്നിൽ പ്രവർത്തിച്ച പാക് ഭീകരസംഘടന ജയ്ശെ മുഹമ്മദിെൻറ തലവൻ മസ്ഉൗദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചുകൊണ്ടുള്ള െഎക്യരാഷ്ട്രസഭയുടെ തീരുമാനം പ്രധാനമന്ത്രി പ്രഖ്യാപിച്ചപോലെ ഇന്ത്യയുടെ നയതന്ത്ര വിജയമെന്ന് അഭിമാനപൂർവം ഉറപ്പിച്ചുപറയാം. ഭീകരാക്രമണങ്ങൾ നടത്തി മേഖലയിൽ അസ്ഥിരതയും അസമാധാനവും വിതറി താണ്ഡവമാടുന്ന കൊടുംഭീകരനെ നിലക്കു നിർത്താൻ ഇന്ത്യ നിരന്തരം ആവശ്യപ്പെട്ടിട്ടും പാകിസ്താൻ വഴങ്ങിയിരുന്നില്ല. ഫെബ്രുവരിയിലെ പുൽവാമ ചാവേറാക്രമണത്തോടെ ഇന്ത്യയും പാകിസ്താനും തമ്മിൽ യുദ്ധസമാനമായ സംഘർഷാവസ്ഥയോളം കാര്യങ്ങളെത്തി.
പാകിസ്താൻ സ്പോൺസർ ചെയ്യുന്ന ആഗോള ഭീകരനെ ഉപരോധിച്ച് നിരായുധനാക്കാനുള്ള ശ്രമങ്ങൾക്ക് അന്താരാഷ്ട്ര സമൂഹത്തിെൻറ പിന്തുണ തേടി ഇന്ത്യ നടത്തിയ നയതന്ത്രശ്രമങ്ങൾ ജയം കണ്ടു. ദക്ഷിണേഷ്യയുടെ സ്വൈരം തകർക്കുന്ന ഭീകരനെതിരെ അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ് എന്നീ വൻശക്തി രാജ്യങ്ങൾ ഇന്ത്യക്കൊപ്പം നിന്നു. അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനാവശ്യപ്പെട്ട് ഭീകരസംഘടനകൾക്കെതിരെ ഉപരോധമേർപ്പെടുത്താനുള്ള യു.എൻ ഉപസമിതിയിൽ അമേരിക്ക പ്രമേയം കൊണ്ടുവന്നു.
പാശ്ചാത്യ വൻശക്തികളുടെ ഒത്തൊരുമിച്ചുള്ള ഇൗ നീക്കം പക്ഷേ, പാകിസ്താെൻറ എക്കാലത്തെയും ഉറ്റതോഴനായ ചൈനയുടെ വീറ്റോയിൽ തട്ടിത്തകരുകയായിരുന്നു. തുടർന്ന് ബെയ്ജിങ്ങിനെ മെരുക്കാൻ ഇന്ത്യ നടത്തിയ അക്ഷീണപ്രയത്നമാണ് ഒടുവിൽ വിജയത്തിലെത്തിയിരിക്കുന്നത്. ഇതോടെ, മേഖലയിൽ ഭീകരവാദത്തിന് വെള്ളവും വളവും നൽകുന്ന രാജ്യമാണ് പാകിസ്താൻ എന്ന ഇന്ത്യയുടെ എക്കാലത്തെയും ആക്ഷേപത്തിന് അന്താരാഷ്ട്ര സമൂഹം സ്ഥിരീകരണം നൽകിയിരിക്കുന്നു. ഭീകരതക്കെതിരായ പോരാട്ടത്തിൽ പാകിസ്താനെ ഒറ്റപ്പെടുത്തുന്ന കനത്ത പ്രഹരമാണ് യു.എൻ പ്രഖ്യാപനം. പാക് പ്രധാനമന്ത്രി ഇംറാൻ ഖാൻ പുൽവാമ ആക്രമണത്തിൽ ജയ്ശിെൻറ പങ്കിന് തെളിവ് ചോദിച്ചുകൊണ്ടിരിക്കുന്ന സന്ദർഭത്തിലാണ് അന്താരാഷ്ട്ര സമൂഹത്തിൽനിന്നുള്ള കനത്ത തിരിച്ചടിയേറ്റിരിക്കുന്നത്.
2001 മുതൽ ജയ്ശെ മുഹമ്മദിനെ ആഗോള ഭീകരപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും തലവൻ മസ്ഉൗദ് അസ്ഹർ പാക് പിന്തുണയിൽ ഒഴിവാകുകയായിരുന്നു. ഇക്കാര്യത്തിൽ മേഖലയിലെ തന്ത്രപ്രധാന സഖ്യരാഷ്ട്രമായ ചൈനയാണ് ഇസ്ലാമാബാദിെൻറ എക്കാലത്തെയും വൻ കരുതൽ. എന്നാൽ, പുൽവാമ ഭീകരാക്രമണത്തിനു പിറകെ ഇന്ത്യ നടത്തിയ ശ്രമങ്ങളുടെ ഫലമായി, ഭീകരസംഘങ്ങളെ ദേശീയ സ്വത്തെന്നപോലെ സംരക്ഷിച്ചുപോരുന്ന പാകിസ്താന് നൽകുന്ന കണ്ണടച്ച പിന്തുണ ക്ഷീണം ചെയ്യുന്നുവെന്ന തോന്നൽ ചൈനക്കുതന്നെയുണ്ടായി എന്നാണ് അവരുടെ മനംമാറ്റം തെളിയിക്കുന്നത്. ഇന്ത്യയുമായുള്ള ബന്ധം വഷളാക്കിയും ഭീകരതയുടെ രക്ഷാകർതൃത്വമേറ്റെടുത്ത് മുഖം കെടുത്തേണ്ട എന്ന നിലപാടിലേക്ക് െബയ്ജിങ് എത്തുകയായിരുന്നു.
പാകിസ്താനിൽ മതന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന അത്യാചാരങ്ങൾക്കെതിരെ ശക്തമായ നടപടിയാവശ്യപ്പെട്ട് യൂറോപ്യൻ പാർലമെൻറ് അംഗങ്ങൾ രംഗത്തുവന്നത് ഇൗയടുത്താണ്. മതസ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള അന്താരാഷ്ട്ര കരാറിൽനിന്ന് പിന്തിരിഞ്ഞുള്ള പാക് നിലപാട് അവസാനിപ്പിക്കണമെന്നും അത് നടപ്പായിക്കിട്ടുന്നതുവരെ പാകിസ്താനു നൽകുന്ന വാണിജ്യ സബ്സിഡികളും മുൻഗണനകളും പുനരവലോകനം ചെയ്യണമെന്നും ആവശ്യപ്പെട്ടായിരുന്നു അവരുടെ കത്ത്. ഇങ്ങനെ അന്തർദേശീയതലത്തിൽ ഭീകരതയുടെ സ്പോൺസർ രാജ്യമെന്ന നിലയിൽ മുഖംകെട്ട് നിൽക്കുന്ന പാകിസ്താനു വേണ്ടി അസ്ഹർ വിഷയത്തിൽ വക്കാലത്ത് പിടിക്കുന്നത് ദീർഘകാല നഷ്ടത്തിനിടയാക്കും എന്ന ആശങ്ക ചൈനയെ മാറ്റിച്ചിന്തിപ്പിച്ചു എന്നാണ് നിരീക്ഷകമതം. ഇതോടെ, ഇസ്ലാമാബാദിനോട് ഭീകരത വിഷയത്തിൽ ഒട്ടും അനുഭാവം വേണ്ടെന്ന നിലപാടാണ് അസ്ഹറിെൻറ കരിമ്പട്ടിക വിഷയത്തിൽ നാലു വട്ടം ഉടക്കുവെച്ചശേഷം കഴിഞ്ഞദിവസം സ്വയം മുട്ടറുക്കാൻ ചൈനയെ പ്രേരിപ്പിച്ചത്.
യു.എൻ പ്രഖ്യാപനത്തോടെ മസ്ഉൗദ് അസ്ഹറിെൻറ സ്വത്തുവകകൾ കണ്ടുകെട്ടാനും അയാൾക്ക് യാത്രനിരോധനവും ആയുധ ഉപരോധവുമേർപ്പെടുത്താനും പാകിസ്താൻ ബാധ്യസ്ഥമാണ്. വെള്ളിയാഴ്ച ഇതു സംബന്ധിച്ച് പാകിസ്താൻ ഒൗദ്യോഗിക പ്രഖ്യാപനമിറക്കിയിട്ടുണ്ട്്. യു.എന്നിെൻറ 2368ാം പ്രമേയം പൂർണമായും നടപ്പാക്കുമെന്ന് ബുധനാഴ്ചതന്നെ പാക് വിദേശമന്ത്രാലയം വ്യക്തമാക്കിയിരുന്നു. എന്നാൽ, പ്രഖ്യാപനം പാകിസ്താൻ പ്രവൃത്തിയിലെത്തിക്കുമെന്ന് വിശ്വസിക്കാവുന്ന തരത്തിലല്ല മുന്നനുഭവങ്ങൾ. നേരത്തേ ആഗോളഭീകരനായി പ്രഖ്യാപിക്കപ്പെട്ട ലശ്കറെ ത്വയ്യിബയുടെയും ജംഇയ്യത്തുദ്ദഅ്വയുടെയും തലവൻ ഹാഫിസ് സഇൗദ് തുടർന്നും നിർബാധം രാജ്യത്ത് പ്രവർത്തിക്കുകയും വിധ്വംസക പ്രവർത്തനങ്ങൾ തുടരുകയും ചെയ്യുന്നു.
മസ്ഉൗദ് അസ്ഹർ രോഗബാധയിലാണെന്നും വീട്ടിൽനിന്നു പുറത്തിറങ്ങാനാവാത്ത വിധത്തിലാണെന്നും പ്രസ്താവനയിറക്കിയ പാക് വിദേശമന്ത്രി ഷാ മുഹമ്മദ് ഖുറൈശി അസ്ഹറിനോടുള്ള ഭരണകൂടത്തിെൻറ അനുഭാവമാണ് പ്രകടിപ്പിക്കുന്നതെന്ന് നേരത്തേ ആക്ഷേപമുണ്ട്. മുമ്പ് ഇൗ ഭീകരവാദികളെ വീട്ടുതടങ്കലിലാക്കിയ സമയത്തും അവർ നിർവിഘ്നം പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുകയായിരുന്നു. ഇന്ത്യയിലെ ഭീകരാക്രമണങ്ങളിൽ വിചാരണ ചെയ്യാനായി ഹാഫിസ് സഇൗദിനെയും മസ്ഉൗദ് അസ്ഹറിനെയും വിട്ടുകിട്ടണമെന്നത് ഇന്ത്യയുടെ ഇന്നോളമുള്ള ആവശ്യമാണ്. അതു വകവെച്ചു കിട്ടുന്നതു പോകെട്ട, അന്താരാഷ്ട്രസമൂഹത്തിെൻറ ‘ശിക്ഷാവിധി’ മാനിച്ച് ലശ്കർ, ജയ്ശ് ഭീകരസംഘങ്ങളുടെ ആസ്ഥാനവും താവളങ്ങളും കൊട്ടിയടച്ചും യു.എൻ പ്രമേയത്തിനനുസൃതമായി അവരെ ഉപരോധിച്ച് നിരായുധമാക്കിയും അപ്രസക്തമാക്കാൻ പാകിസ്താൻ തയാറാകുമോ എന്നതാണു ചോദ്യം. അതിന് അവരെ സമ്മർദത്തിലാക്കാൻ ഇപ്പോൾ ലഭിച്ച അന്താരാഷ്ട്ര പിന്തുണയുടെ ആവേശത്തിൽ ഇന്ത്യ ഇനിയും അക്ഷീണപ്രയത്നം തുടരേണ്ടി വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.