Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 July 2019 7:22 AM IST Updated On
date_range 13 July 2019 7:22 AM ISTരാഷ്ട്രീയവിമർശനത്തിെൻറ വായ് മൂടിക്കെട്ടുന്നു
text_fieldsbookmark_border
ഭരണഘടനയെ വന്ദിച്ചും പാർലമെൻററി ജനാധിപത്യത്തിൽ പ്രതിപക്ഷത്തിനുള്ള പ്രാധാന്യം ഉറക്കെ പ്രഖ്യാപിച്ചുമാണ് 17ാം ലോക്സഭയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടാമൂഴത്തിൽ കാെലടുത്തുവെച്ചത്. എണ്ണത്തിൽ കുറവാെണങ്കിലും സക് രിയമായ പ്രതിപക്ഷവും മാധ്യമങ്ങളും ജനാധിപത്യത്തിെൻറ അനിവാര്യതകളാെണന്ന അദ്ദേഹത്തിെൻറ പ്രസ്താവന വെറുംവാക്കാണെന്ന സന്ദേഹത്തെ അരക്കിട്ടുറപ്പിക്കുന്നു, നിയമ നടപടികളിലൂടെ രാഷ്ട്രീയവിമർശകരുടെ വായ് മൂടിക്കെട്ടാനുള്ള ശ്രമങ്ങൾ. സർക്കാർ നിലപാടുകൾക്ക് വിരുദ്ധപക്ഷത്തു നിൽക്കുന്ന പൗരാവകാശ പ്രസ്ഥാനങ്ങളുടെയും വ്യക്തികളുടെയും ചിറകരിയുന്നതിന് നേതൃത്വം വഹിക്കുകയാണ് ആഭ്യന്തര മന്ത്രാലയം. കഴിഞ്ഞ സർക്കാറിെൻറ അവസാന നാളുകളിൽ ‘അർബൻ നക്സലിസ’ത്തിെൻറ പേരിൽ തുടക്കം കുറിച്ച വേട്ട കൂടുതൽ വ്യാപകമാകുെന്നന്ന് തെളിയിക്കുന്നു, ഇന്ദിര ജയ്സിങ്ങിെനയും ഭർത്താവ് ആനന്ദ് ഗ്രോവറിനെയും ലക്ഷ്യമിട്ടുള്ള കോടതി വ്യവഹാരങ്ങളും സി.ബി.ഐ റെയ്ഡും. ഈ അഭിഭാഷക ദമ്പതികൾക്കെതിരെയുള്ള ഭരണകൂട അന്യായങ്ങൾക്കെതിരെ പ്രതിപക്ഷവും മനുഷ്യാവകാശ പ്രവർത്തകരും രംഗത്തിറങ്ങിയിട്ടുണ്ടെങ്കിലും നിയമനടപടികൾ മുറുക്കാനും അവരെ തുറുങ്കിലടക്കാനുമാണ് നീക്കം. റോണ വിൽസൺ, അരുൺ ഫെരീറ, വെർനോൺ ഗോൺസാൽവസ്, പ്രഫ. ഷോമ സെൻ, അഭിഭാഷകൻ സുരേന്ദ്ര ഗാഡ്ലിങ്, ആദിവാസി അവകാശ പ്രവർത്തകൻ മഹേഷ് റാവുത്ത്, ദലിത് പത്രാധിപർ സുധീർ ധാവ്ലെ തുടങ്ങി കേന്ദ്രത്തിനും സംഘ് പരിവാർ അജണ്ടകൾക്കുമെതിരെ സംസാരിച്ച പലരും നിലവിൽ ജയിലിനകത്താണ്. അവർക്കുവേണ്ടി ശബ്ദമുയർത്തുകയും നിയമ വ്യവഹാരങ്ങൾക്ക് നേതൃത്വം വഹിക്കുകയും ചെയ്യുന്ന ഈ അഭിഭാഷക ദമ്പതികൾക്കും ജയിലിലേക്കു വഴി തുറക്കുകയാണിപ്പോൾ.
ഇന്ദിര ജയ്സിങ് സ്ഥാപക സെക്രട്ടറിയായ ‘ലോയേഴ്സ് കലക്റ്റിവ്’ എന്ന സന്നദ്ധസംഘടനയുടെ പ്രധാന പ്രവർത്തന മണ്ഡലം മനുഷ്യാവകാശ പ്രശ്നങ്ങളാണ്. പൗരാവകാശ നിയമനിർമാണങ്ങളിൽ നിർണായക പങ്കുവഹിച്ചതിന് 2005ൽ പത്മശ്രീ നൽകി രാജ്യം അവരെ ആദരിച്ചിട്ടുണ്ട്. നിയമ വിദഗ്ധയെന്ന നിലക്ക് രാജ്യത്തിനകത്തും പുറത്തും അവർ ഏറെ പ്രശസ്തയുമാണ്. എന്നാൽ, സംഘ്പരിവാർ വേട്ടയുടെ ഇരകളുടെ പൗരാവകാശങ്ങൾക്കു നിലയുറപ്പിച്ചതിനാൽ നേരത്തേതന്നെ മോദി സർക്കാറിെൻറ കണ്ണിലെ കരടായി മാറിയിരുന്നു അവർ. ജസ്റ്റിസ് ലോയയുടെ ദുരൂഹ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള അവരുടെ പോരാട്ടം അമിത് ഷായുടെ ശത്രുതയും വിളിച്ചുവരുത്തി. രാജ്യത്തിെൻറ പൊതു താൽപര്യങ്ങൾ ഹനിച്ചു, വിദേശ സംഭാവനനിയമം ലംഘിച്ചു, സാമ്പത്തിക കുറ്റകൃത്യങ്ങളിൽ പങ്കാളികളായി തുടങ്ങിയ ആരോപണങ്ങളുയർത്തി ആഭ്യന്തര മന്ത്രാലയവും സി.ബി.ഐയും തുടക്കംകുറിച്ച നിയമനടപടിയുടെ യഥാർഥ കാരണങ്ങൾ ഇവയാണ്. 2009-14 ൽ അഡീഷനൽ സോളിസിറ്റർ ജനറലായിരുന്ന കാലത്ത് ഇന്ദിരയുടെ സന്നദ്ധ സംഘടന സ്വീകരിച്ച 32 കോടി സംഭാവനയിൽ 98 ലക്ഷം രൂപ നിയമവിരുദ്ധമായി സ്വീകരിക്കുകയും ചെലവഴിക്കുകയും ചെയ്തെന്നപേരിലാണ് 2019 ജൂൺ 13ന് സി.ബി.ഐ മുംബൈയിൽ കേസ് രജിസ്റ്റർ ചെയ്തത്. സർക്കാർ ജീവനക്കാരിയെന്ന നിലക്ക് വിദേശ സംഭാവന സ്വീകരിച്ചത് നിയമവിരുദ്ധമെന്ന് ആരോപിച്ച് ആഭ്യന്തര മന്ത്രാലയവും മഹാരാഷ്ട്ര സർക്കാറും 2016 നവംബർ 27ന് സംഘടനയുടെ എഫ്.സി.ആർ.എ റദ്ദാക്കി. അതിനെതിരെ ഇന്ദിര ജയ്സിങ് ബോംബെ ഹൈകോടതിയിൽ കൊടുത്ത കേസ് നടന്നുകൊണ്ടിരിക്കെയാണ് സി.ബി.ഐ കേസ് രജിസ്റ്റർ ചെയ്യുന്നത്. കൂടാതെ, വിദേശനാണയ ചട്ടം ലംഘിച്ചതിന് നടപടി ആവശ്യപ്പെട്ട് ‘ലോയേഴ്സ് വോയ്സ്’ എന്ന കടലാസ് സംഘടന സുപ്രീംകോടതിയിൽ ഹരജി നൽകി അനുകൂല വിധി സമ്പാദിച്ചു. ഈ വിധിയുടെ ആനുകൂല്യത്തിലാണ് സി.ബി.ഐ റെയ്ഡ്. ഭരണകൂടത്തിെൻറ നേതൃത്വത്തിൽ നടന്ന ഭീകര ഗൂഢാലോചനയുടെ ഇരയാണ് ഇന്ദിര ജയ്സിങ്ങും ഭർത്താവ് ആനന്ദ് ഗ്രോവറും.
രാജ്യത്തെ ഭരണകൂടസംവിധാനങ്ങൾ സമ്പൂർണമായി രാഷ്ട്രീയ മാഫിയക്ക് വിധേയപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ടീസ്റ്റ സെറ്റൽവാദ്, ശബ്നം ഹശ്മി, സഞ്ജീവ് ഭട്ട് തുടങ്ങിയവർക്കെതിരെയുള്ള നിയമവ്യവഹാരങ്ങളുടെ തുടർച്ചയാണ് ഇന്ദിര കേസും. രാഷ്ട്രത്തിെൻറ സമസ്ത സംവിധാനങ്ങളും വിമതശബ്ദങ്ങളുയർത്തുന്നവരിൽ ഭീതി പടർത്തി ജനങ്ങളെ നാവടക്കാൻ നിർബന്ധിക്കുകയാണ്. അഡീഷനൽ സോളിസിറ്റർ പദവി സർക്കാർ ജീവനക്കാരുടെ നിയമത്തിന് പുറത്താണെന്ന കോടതി വിധി നിലവിലിരിക്കെയാണ് നിയമനടപടിക്ക് സുപ്രീംകോടതി പച്ചക്കൊടി കാണിച്ചത്. ചീഫ് ജസ്റ്റിസിനു നേരെ ഉയർന്ന ലൈംഗികാരോപണ കേസിൽ ഇരയായ ജീവനക്കാരിയുടെ പക്ഷം ചേർന്നതിെൻറ പ്രതികാര വ്യഗ്രതയാണ് ഈ വിധിക്ക് കാരണമെന്ന് ഇന്ദിര െജയ്സിങ് പരസ്യമായി പത്രക്കുറിപ്പിറക്കിയിരിക്കുന്നു. സ്വജനപക്ഷപാതമില്ലാത്ത നിയമ നടപടികളും ഭയാശങ്കകളില്ലാത്ത നിയമ നിർവഹണവുമാണ് കോടതി മുറികളിൽ നടക്കുന്നതെന്ന ബോധ്യത്തിനാണ് ഇവിടെ ഇടിവ് പറ്റുന്നത്. ഭരണഘടനയും നിയമ വ്യവഹാരങ്ങളും തുറന്നിട്ട സാധ്യതകളിലൂടെയാണ് ഇതുവരെ ഭരണകൂട അതിക്രമങ്ങളെ പൊതുസമൂഹവും മനുഷ്യാവകാശ പ്രസ്ഥാനങ്ങളും അതിജീവിച്ചിരുന്നത്. ഇപ്പോൾ ആ വാതിലുകൾ കൂടി കൊട്ടിയടക്കപ്പെടുകയാണ്. ജനാധിപത്യസംവിധാനങ്ങളിൽ ഡീപ് സ്റ്റേറ്റിെൻറ കരാളഹസ്തങ്ങൾ വരിഞ്ഞുമുറുക്കി പൗരാവകാശങ്ങളും വിഭിന്ന സ്വരങ്ങളും ഇല്ലാത്ത സുനിശ്ചിത മൃത്യുവിലേക്ക് രാഷ്ട്രത്തെ നയിക്കുമ്പോൾ കോടതികൾ അവക്ക് അകമ്പടി സേവിക്കുകയായിരുെന്നന്ന് ചരിത്രം രേഖപ്പെടുത്താതിരിക്കട്ടെ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story