Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Jan 2020 7:42 AM IST Updated On
date_range 4 Feb 2020 3:46 PM ISTപൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിപക്ഷ െഎക്യം
text_fieldsbookmark_border
മത-സമുദായ കക്ഷി ഭേദമെന്യേ മതേതര ജനാധിപത്യ ഭരണഘടനെയ മാനിക്കുന്ന മുഴുവൻ ഇന്ത്യക ്കാരെയും പ്രക്ഷോഭരംഗത്തിറങ്ങാൻ വഴിയൊരുക്കിയ പൗരത്വ േഭദഗതി നിയമം (സി.എ.എ) റദ്ദാ ക്കണമെന്നും ദേശീയ പൗരപ്പട്ടികയും (എൻ.ആർ.സി) ദേശീയ ജനസംഖ്യ പട്ടികയും സംബന്ധിച്ച പ്രവ ർത്തനങ്ങൾ നിർത്തിവെക്കണമെന്നും ആവശ്യപ്പെട്ടു ഡൽഹിയിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വിളിച്ചുചേർത്ത സർവകക്ഷി പ്രതിപക്ഷ സംഗമം ഫാഷിസത്തിനെതിരെ പോരാടുന്ന ഇന്ത്യൻ ജനതക്ക് പൊതുവെയും ഇരകളാക്കപ്പെട്ട മതന്യൂനപക്ഷങ്ങൾക്ക് വിശേഷിച്ചും ആവേശം പകരുന്നതായിരുന്നുവെന്ന് സമ്മതിക്കുകതന്നെ വേണം. പൗരത്വ ഭേദഗതി നിയമത്തിനെതിെര കലാശാലകളിൽനിന്ന് ആരംഭിച്ച് ദേശവ്യാപകമായി ജനങ്ങൾ ഏറ്റെടുത്ത സമരം ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായ ദേശീയ സ്വാതന്ത്ര്യസമരത്തെ ഓർമിപ്പിക്കുന്നതാണ്. മോദി സർക്കാറിെൻറ സർവവിധ ഭീഷണികളെയും പ്രകോപനങ്ങളെയും അതിജീവിച്ച് സമരം നാൾക്കുനാൾ വ്യാപിക്കുകയും ശക്തിപ്പെടുകയും ചെയ്യുന്ന കാഴ്ചയാണ് കൺമുന്നിൽ. നമ്മുടെ യുവതലമുറ പ്രത്യേകിച്ചും, പെൺകുട്ടികൾ തീവ്ര വർഗീയ വലതുപക്ഷ സർക്കാറിെൻറ ഭരണഘടനാവിരുദ്ധ നയങ്ങൾക്കും നടപടികൾക്കുമെതിരെ തികച്ചും സമാധാനപരമായും എന്നാൽ, ഊർജസ്വലത തെല്ലും േചാർന്നുപോകാതെയും തെരുവിലിറങ്ങുമെന്ന് പൊതുവെ പ്രതീക്ഷിച്ചതല്ല.
ലഹരിയുടെയും വഴിവിട്ട ബന്ധങ്ങളുടെയും സോഷ്യൽ മീഡിയയുടേയും ദുഃസ്വാധീനത്തിന് വിധേയരായി ഇളംതലമുറ ദിശാബോധം നഷ്ടെപ്പട്ടവരും ഉത്തരവാദിത്തബോധമില്ലാത്തവരുമായി തീർന്നുകൊണ്ടിരിക്കുന്നു എന്ന മുറവിളി മുതിർന്നവരിൽനിന്ന് വലുതായി ഉയർന്നുകൊണ്ടിരിക്കുേമ്പാൾതന്നെയാണ് തികച്ചും ക്രിയാത്മകമായ മറുവശം രാജ്യത്തിന് കാണാനാവുന്നത്. സമഗ്രാധിപത്യപരമായ നിയമങ്ങൾ പാർലമെൻറിലെ ഭൂരിപക്ഷം ഉപയോഗിച്ച് ഒന്നൊന്നായി സർക്കാർ പാസാക്കിയെടുക്കുേമ്പാഴും മൗനം വിദ്വാനു ഭൂഷണമെന്ന മട്ടിൽ കഴിഞ്ഞുകൂടുന്ന പൗരസമൂഹത്തെ തൊട്ടുണർത്താനും വരാനിരിക്കുന്ന വിപത്തിനെക്കുറിച്ച് ബോധവത്കരിക്കാനും ഉതകി പുതുക്കിയ പൗരത്വ ഭേദഗതി നിയമങ്ങൾ എന്നാണിപ്പോൾ തെളിഞ്ഞുകൊണ്ടിരിക്കുന്നത്. ആലസ്യത്തിനും അലംഭാവത്തിനും നൈരാശ്യത്തിനും ഇരകളായിത്തീർന്ന സാമ്പ്രദായിക രാഷ്ട്രീയകക്ഷികളെ തട്ടിയുണർത്താനും കർമരംഗത്തിറക്കാനും ജനാധിപത്യ പോരാളികൾക്ക് സാധിച്ചിരിക്കുന്നു എന്നതാണ് തിരിച്ചറിയേണ്ട യാഥാർഥ്യം. തദ്ഫലമായാണ് േലാക്സഭ തെരഞ്ഞെടുപ്പിലേറ്റ വൻ തിരിച്ചടിയുടെ മുന്നിൽ പതറിപ്പോയ കോൺഗ്രസിനെ ഒരിക്കൽകൂടി മതേതര പാർട്ടികളെ പരമാവധി വിളിച്ചുചേർത്ത്, ഭിന്നിപ്പിച്ച് ഭരിക്കാനുള്ള മോദി-അമിത് ഷാ കൂട്ടുകെട്ടിെൻറ കുതന്ത്രങ്ങൾക്കെതിരെ ഒരുമിച്ചുനീങ്ങാൻ പ്രചോദിപ്പിച്ചത്. കോൺഗ്രസ്, എൻ.സി.പി, സി.പി.എം, സി.പി.ഐ, മുസ്ലിംലീഗ് തുടങ്ങിയ ഇരുപത് പ്രതിപക്ഷപാർട്ടികൾ കഴിഞ്ഞദിവസം ഒരേ വേദി പങ്കിട്ട് അപകടകരവും വിനാശകരവുമായ പൗരത്വനിയമത്തിനും പട്ടികകൾക്കുമെതിരെ കൂട്ടായി ശബ്ദിക്കുകയായിരുന്നു. അല്ലെങ്കിൽതന്നെ 12 സംസ്ഥാനങ്ങൾ കേന്ദ്ര സർക്കാറിെൻറ പൗരത്വനയം നടപ്പാക്കാനാവില്ല എന്ന് തീരുമാനിച്ചിരിക്കുന്നു. ബി.െജ.പിയോടൊപ്പം ഭരണം പങ്കിടുന്ന എൻ.ഡി.എയിൽ ഘടകമായ ജനതാദൾ (യു) മുഖ്യമന്ത്രി നിതീഷ് കുമാർ ബിഹാറിൽ എൻ.ആർ.സി നടപ്പാക്കില്ലെന്ന് അസന്ദിഗ്ധമായി പ്രഖ്യാപിച്ചിരിക്കുന്നു. ശിവസേന മേധാവി ഉദ്ധവ് മുഖ്യമന്ത്രിയായ മഹാരാഷ്ട്രയിലും പൗരത്വ ഭേദഗതി നടപ്പാക്കില്ലെന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.
കോൺഗ്രസ് വിളിച്ച പ്രതിപക്ഷ സംഗമത്തിൽനിന്ന് ഡി.എം.കെ, തൃണമൂൽ കോൺഗ്രസ്, ശിവസേന, ബി.എസ്.പി, സമാജ്വാദി പാർട്ടി, ആം ആദ്മി പാർട്ടി, ടി.ഡി.പി എന്നീ പാർട്ടികൾ വിട്ടുനിന്നത് പ്രാദേശിക പ്രശ്നങ്ങൾ മൂലമാണെന്ന് വിശദീകരിക്കപ്പെട്ടിട്ടുണ്ട്. അത് ശരിയായിരിക്കാമെങ്കിലും ഫാഷിസ്റ്റ് ശക്തിക്കെതിരെ നിർണായകഘട്ടങ്ങളിൽപോലും യോജിച്ച പോരാട്ടത്തിന് മേതതരപാർട്ടികൾ സന്നദ്ധരല്ല എന്ന ആശ്വാസമാണ് ഇൗ അകൽച്ച ബി.ജെ.പിക്ക് നൽകിയിരിക്കുന്നത്. കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളിലും മതേതരപാർട്ടികളുടെ അനൈക്യവും ശൈഥില്യവുമായിരുന്നല്ലോ തീവ്രവലതുപക്ഷത്തിെൻറ അധികാരലബ്ധിക്ക് കളമൊരുക്കിയത്. അതിെൻറ അത്യന്തം വിനാശകരമായ ഭവിഷ്യത്ത് നേരിൽ അനുഭവിക്കുേമ്പാഴും കാലം ആവശ്യപ്പെടുന്ന വിട്ടുവീഴ്ചയോ വിശാല കാഴ്ചപ്പാടോ പ്രതിപക്ഷ കക്ഷികൾക്കില്ലാതെപോവുന്നത് മഹാകഷ്ടമെന്നേ പറയാനാവൂ. പൗരത്വ നിയമത്തിനും തുടർ നടപടികൾക്കുമെതിരെ സുദൃഢവും ശക്തവുമായ നിലപാട് സ്വീകരിച്ച പാർട്ടികളാണ് തമിഴ്നാട്ടിലെ ഡി.എം.കെയും പശ്ചിമ ബംഗാളിലെ തൃണമൂൽ കോൺഗ്രസും. തങ്ങൾക്ക് സ്വാധീനമേറെയുള്ള സംസ്ഥാനങ്ങളിൽ കോൺഗ്രസിനോടുള്ള ചില അഭിപ്രായ വ്യത്യാസങ്ങൾ ഒരുവേള പറഞ്ഞൊതുക്കാൻ സാധിച്ചില്ലെങ്കിൽപോലും ദേശീയതലത്തിലെ യോജിച്ച സമരത്തിനും പാർലമെൻറിൽ പൊതുസമീപനം സ്വീകരിക്കുന്നതിനും അത് തടസ്സമാവേണ്ടതല്ല. യു.പിയിൽ ബി.എസ്.പിയുടെ മായാവതിയും സമാജ്വാദി പാർട്ടിയുെട അഖിലേഷ് യാദവും കോൺഗ്രസിനോടിടഞ്ഞുനിൽക്കുകയാണ്. അതിതീവ്ര ഹിന്ദുത്വ മുഖ്യനായ യോഗി ആദിത്യനാഥിെൻറ മനുഷ്യത്വവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ കൊടുംക്രൂരതകൾക്കെതിരെ പോലും പ്രതിപക്ഷത്തിന് യോജിച്ചുനീങ്ങാൻ കഴിയുന്നില്ലെന്നതാണ് തിക്തസത്യം. തത്ഫലമായ നഷ്ടേമാ? അവരുടെ വോട്ട് ബാങ്കായ ദലിതരും മുസ്ലിംകളും നാഥനില്ലാ പടയായി ജീവിതത്തിെൻറ പുറേമ്പാക്കിൽ തള്ളപ്പെടുകയാണ്. ഈ ദുരവസ്ഥ കഴിയുംവേഗം അവസാനിപ്പിക്കാൻ കോൺഗ്രസ് തന്നെ മുൻകൈയെടുക്കുകയല്ലാതെ പരിഹാരമുണ്ടാവില്ല. മതേതര ഇന്ത്യയേക്കാളും ഭരണഘടനയേക്കാളും പ്രാധാന്യം സങ്കുചിത പാർട്ടി താൽപര്യങ്ങൾക്കും നേതാക്കളുടെ തൻപോരിമക്കുമാണെന്ന് ജനം ധരിക്കേണ്ടിവരുന്നത് ആർക്കും ഭൂഷണമല്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story