മഹാതീറോ മലേഷ്യയോ?
text_fieldsലോകരാഷ്ട്രീയത്തിൽ മലേഷ്യ പിന്നെയും അത്ഭുതം സൃഷ്ടിച്ചിരിക്കുന്നു. ജനാധിപത്യത്തെ ഉപേയാഗിച്ച് നടത്തിയ രാഷ്ട്രീയക്കളികളിൽ ആധുനിക മലേഷ്യയുടെ ശിൽപി മഹാതീർ മുഹമ്മദ് അജയ്യത തെളിയിച്ചു. കഴിഞ്ഞ ഒമ്പതിന് നടന്ന മലേഷ്യയിലെ 14ാം പൊതുതെരഞ്ഞെടുപ്പിെൻറ വോെട്ടണ്ണുംവരെ ഉയർന്ന ആശയും ആശങ്കയുമൊക്കെ അപ്രസക്തമാക്കി, 92ാം വയസ്സിൽ രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരവ് നടത്തിയ മഹാതീർ വീണ്ടും പ്രധാനമന്ത്രിപദമേറുകയാണ്. സമകാലിക ചരിത്രത്തിൽ സമാനതകളില്ലാത്ത രാഷ്ട്രീയ ദിശാമാറ്റത്തിനാണ് മലേഷ്യ സാക്ഷ്യംവഹിക്കുന്നത്. ജനാധിപത്യത്തെ ഏകാധിപത്യത്തിലേക്കും വീണ്ടും ജനാധിപത്യത്തിലേക്കും വഴിനടത്തിയ മഹാതീർ ആറു പതിറ്റാണ്ടു പാരമ്പര്യമുള്ള സ്വന്തം പാർട്ടിക്കു ബദൽ പാർട്ടിയുമായി രംഗപ്രവേശം ചെയ്ത് ലോകത്തെ ഞെട്ടിച്ചു. പിന്നെ മിത്രങ്ങളെയും ശത്രുക്കളെയും പരസ്പരം വെച്ചുമാറി അധികാരം പിടിക്കാൻ നീക്കംനടത്തുന്നതാണ് കണ്ടത്. എന്നാൽ, അൻവർ ഇബ്രാഹീമിനെ ദുരൂഹമായ ആരോപണങ്ങളിൽ കുരുക്കി അകത്താക്കിയും പ്രധാനമന്ത്രിപദത്തിൽ പകരക്കാരനായി കണ്ടെത്തിയ അബ്ദുല്ല ബദാവിയെ നിഷ്പ്രയാസം നീക്കിയും പണ്ടു മിടുക്ക് തെളിയിച്ച മഹാതീറിന് കരുത്തിെൻറ െമറിറ്റിൽ താൻതന്നെ വാഴിച്ച പിൻഗാമി നജീബ് അബ്ദുറസാഖിനു മുന്നിൽ വാർധക്യകാലത്തു പിടിച്ചുനിൽക്കാനാവുമോ എന്നു പലരും ചോദിച്ചതാണ്. ഒടുവിൽ ജയിച്ചതു മഹാതീർ തന്നെ. പെെട്ടന്നൊരു നാൾ അൻവർ ഇബ്രാഹീമിനെ അധികാരഭ്രഷ്ടനാക്കി ജയിലിലടച്ച മഹാതീർ തന്നെ അദ്ദേഹത്തെ പുറത്തെത്തിച്ച് അധികാരത്തിൽ വാഴിക്കുന്ന മുഹൂർത്തത്തിനു കാത്തിരിക്കുകയാണ് ലോകം.
1957 മുതൽ മലേഷ്യ ഭരിക്കുന്നത് യുനൈറ്റഡ് മലായ്സ് നാഷനൽ ഒാർഗനൈസേഷൻ (അംനോ) എന്ന, രാജ്യത്തെ ഏറ്റവും വലിയ രാഷ്ട്രീയപാർട്ടി നേതൃത്വം നൽകുന്ന ബാരിസാൻ നാഷനൽ സഖ്യമാണ്. ഏഴു പതിറ്റാണ്ടു മുമ്പ് അതിൽ ചേർന്നതു മുതൽ പാർട്ടിയോട് ഇണങ്ങിയും പിണങ്ങിയും നീങ്ങിയ ചരിത്രമാണ് മഹാതീറിേൻറത്. തുങ്കു അബ്ദുറഹ്മാെൻറ കാലത്ത് അേദ്ദഹത്തിനെതിരെ കലാപക്കൊടി ഉയർത്തി പുറത്തുപോയ അദ്ദേഹം പാർട്ടിയുടെ പ്രധാനമന്ത്രിയായ ശേഷവും രാജിനാടകം ആവർത്തിച്ചു. മിത്രങ്ങളെ മാറിമാറി വരിക്കുന്നതിനും മടികാട്ടിയില്ല. എന്നും അധികാരം കൈയിലുറപ്പിക്കുന്നതിലായിരുന്നു ബദ്ധശ്രദ്ധ. ആ ഉരുക്കുമുഷ്ടിയുടെ ബലത്തിൽ മലേഷ്യയെ അതിദ്രുതം പുരോഗതിയിലേക്കു നയിച്ചതാണ് അദ്ദേഹത്തിെൻറ വ്യതിരിക്തത. ലോകം കണ്ട കർമകുശലരായ അപൂർവം രാഷ്ട്രീയനേതാക്കളിൽ ഒരാളായി, മലേഷ്യയെ ആധുനികീകരിക്കുന്നതിനു മുന്നിൽനിൽക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. രാജ്യം അതിെൻറ സദ്ഫലങ്ങൾ കാണുകയും കിഴക്കിെൻറ പ്രതീക്ഷയായി മലേഷ്യ മാറുകയും ചെയ്തതോടെ മഹാതീറിെൻറ ജനപ്രീതിയും വർധിച്ചു. നഗരകേന്ദ്രിത മധ്യവർഗത്തിലെ വേേരാട്ടത്തിനൊപ്പം പ്രാദേശികതലങ്ങളിൽ സ്വാധീനമുള്ള ഇസ്ലാമികകക്ഷികളിൽ ചിലതിനെയും ചൈനീസ്, ഇന്ത്യൻ വംശജരുടെ കക്ഷികളിൽ ചിലതിനെയും കൂടെ കൂട്ടാൻ കഴിഞ്ഞതോടെ മലേഷ്യയെന്നാൽ മഹാതീർ എന്ന പ്രതീതി സൃഷ്ടിക്കാൻ അദ്ദേഹത്തിനായി. ആ ചോദ്യം ചെയ്യപ്പെടാനിലക്കു ഭംഗംവരുമെന്നു കണ്ടപ്പോഴൊക്കെ എതിർശബ്ദങ്ങളില്ലാതാക്കാൻ ജാഗ്രത പുലർത്തി. 1998ൽ ആത്മമിത്രവും ഉപപ്രധാനമന്ത്രിയുമായിരുന്ന അൻവർ ഇബ്രാഹീമിെൻറ ചിറകരിയുകയായിരുന്നു ആദ്യം. മലേഷ്യയുടെ സാമ്പത്തികപരിഷ്കരണ നടപടികൾക്ക് ‘അൻവറോണോമിക്സ്’ എന്നു പേരിട്ടു വിളിച്ച് പടിഞ്ഞാറ് ശ്ലാഘിച്ചതോടെ ശത്രുത മണത്തു. പിന്നെ കേസുകളിൽ കുടുക്കി അദ്ദേഹത്തെ ജയിലിലാക്കി. 22 വർഷത്തിനുശേഷം അബ്ദുല്ല ബദാവി എന്ന പകരക്കാരനെ കണ്ടെത്തി സ്ഥാനമേൽപിച്ചു മഹാതീർ ഒഴിഞ്ഞു.
എന്നാൽ, 2009ൽ നടന്ന തെരഞ്ഞെടുപ്പിൽ ജയിൽ വിെട്ടത്തിയ അൻവർ വൻജയം നേടിയത് ബദാവിയുടെ ശനിദശയായി. ‘കഴിവുകെട്ടവൻ’ മാറിയില്ലെങ്കിൽ പാർട്ടി വിടുമെന്നു ഭീഷണിപ്പെടുത്തി കാര്യം നേടി. അടുത്ത ഉൗഴം നജീബ് അബ്ദുറസാഖിനായി. ഗുരുവിൽനിന്നു നന്നായി പഠിച്ച ശിഷ്യൻ അതേ അടവുകളിൽപിടിച്ചുനിൽക്കുക മാത്രമല്ല, മഹാതീറിനെയും മറികടന്ന് മുന്നോട്ടുപോകുമെന്നായി. എന്നാൽ, ഭരണത്തിൽ നജീബ് അബ്ദുറസാഖിന് വേണ്ടത്ര ശോഭിക്കാനായില്ല. ജീവിതച്ചെലവ് ഉയർന്നു. വംശീയ അസഹിഷ്ണുതയും അപ്പേരിലെ സംഘർഷങ്ങളും വ്യാപകമായി. വിദ്യാഭ്യാസരംഗത്തും ആശയസ്വാതന്ത്ര്യത്തിലും പ്രതിസന്ധികളുയർന്നു. സർവോപരി വൻ അഴിമതിയാരോപണങ്ങൾ ഭരണകൂടത്തിനെതിരെ ഉയർന്നു. എന്നിട്ടും നജീബ് മാറാതെ തുടർന്നപ്പോൾ രാജിവെച്ചു പുറത്തുവന്നു പുതിയ പാർട്ടിയുണ്ടാക്കി മഹാതീർ. നജീബിനെ ഇറക്കിയേ തീരൂ എന്നായപ്പോൾ അഴിമതിയും അനാശാസ്യവുമാരോപിച്ചു ജയിലിലടച്ച അൻവർ ഇബ്രാഹീമിെൻറയും ‘അമാന’ ഇസ്ലാമികപാർട്ടിയുടെയും ഇടതു ലിബറലുകളായ ഡെമോക്രാറ്റിക് ആക്ഷൻ പാർട്ടിയുടെയുമൊക്കെ പിന്തുണയിൽ പുതിയൊരു മുന്നണിയുണ്ടാക്കി പ്രധാനമന്ത്രി സ്ഥാനാർഥിയായി മഹാതിർ മുന്നിൽനിന്നു. അങ്ങനെ 222 അംഗ പാർലമെൻറിലെ 112 സീറ്റു നേടിയ ‘പക്കത്തൻ ഹാരപ്പൻ’ മുന്നണി അധികാരമേറി.
ഏഷ്യൻ പുലിയായി മലേഷ്യ വിരാജിച്ച നാളുകളിൽ വഴിപിരിഞ്ഞ മഹാതീറും അൻവർ ഇബ്രാഹീമും ഒന്നായി വീണ്ടുമെത്തുന്ന സാഹചര്യം ആഗോളരാഷ്ട്രീയത്തിൽ സൃഷ്ടിക്കുന്ന പ്രതിഫലനം ചെറുതായിരിക്കില്ല. മലേഷ്യയുടെ ഇതഃപര്യന്തമുള്ള രാഷ്ട്രീയ, ഭരണരീതികൾ മാറ്റിപ്പണിയുമെന്നാണ് ‘പ്രതീക്ഷാ സഖ്യ’ത്തിെൻറ വാഗ്ദാനം. വിശുദ്ധവും വിശ്വസ്തവുമായ ഭരണക്രമമായിരുന്നു അവരുടെ മുദ്രാവാക്യം. ഒരു രാജ്യം, ഒരു വംശം, ഒരു പാർട്ടി എന്ന തീവ്രദേശീയതയുടെ ഏകഛത്രാധിപത്യ മനോഭാവത്തിൽനിന്ന് ബഹുസ്വരതയിലേക്കും എല്ലാവരെയും വിശ്വാസത്തിലെടുത്തുള്ള വികസനപ്രക്രിയയിലേക്കുമുള്ള തിരിച്ചുപോക്ക് എന്നാണ് അവർ വിജയത്തെ പരിചയപ്പെടുത്തുന്നത്. മലേഷ്യൻ ജനത ആഗ്രഹിക്കുന്നതും അതുതന്നെ. പൗരാവകാശ നിഷേധത്തിെൻറയും അധികനികുതി ചുമത്തലിെൻറയും വിദ്യാഭ്യാസ അപമാനവീകരണത്തിെൻറയുമൊക്കെ പാപങ്ങൾക്ക് പ്രായശ്ചിത്തം ചെയ്യാനേറെയുണ്ട് പുതിയ ഭരണമുന്നണിക്ക്. അതിനുതകുന്ന തരത്തിലേക്ക് ഭരണക്രമത്തെ മാറ്റിപ്പണിയുമോ? അതോ, രാജ്യത്തിെൻറ കടിഞ്ഞാൺ ആജീവനാന്തം കൈവിടാതിരിക്കാനുള്ള അഭ്യാസമായി മഹാതീറിെൻറ തിരിച്ചുവരവ് കലാശിക്കുമോ? അഥവാ, മഹാതീറോ മലേഷ്യയോ മുന്നോട്ട് എന്നാണ് ലോകം ഉറ്റുനോക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.