മോദിയുടെ െഎക്യാഹ്വാനവും ഒ.െഎ.സിയുടെ പ്രസ്താവനയും
text_fieldsഇൗ കോവിഡ് കാലത്ത് െഎക്യത്തിെൻറയും സാഹോദര്യത്തിെൻറയും പ്രാധാ ന്യം ഉൗന്നിപ്പറഞ്ഞാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞദിവസം ‘ല ിൻക്ഡ് ഇൻ’ എന്ന സമൂഹ മാധ്യമത്തിലെഴുതിയ കുറിപ്പ് അവസാനിപ്പിച് ചത്. െകാറോണ ഒരാളെ ആക്രമിക്കാനൊരുങ്ങുന്നത് അയാളുടെ ജാതിയോ മതമോ വംശമോ ഭാഷയോ നോക്കിയല്ലെന്നും അതിനാൽ, സഹവർത്തിത്വത്തിലും കൂട്ടുത്തരവാദിത്തത്തിലും അധിഷ്ഠിതമായിരിക്കണം നമ്മുടെ സമീപനമെന്നും അദ്ദേഹം ആഹ്വാനം ചെയ്യുന്നു. ഇൗ കുറിമാനം ദേശീയമാധ്യമങ്ങളിൽ വന്നുതുടങ്ങിയ സമയത്തുതന്നെ ട്വിറ്ററിൽ മറ്റൊരു കുറിപ്പ് പ്രത്യക്ഷപ്പെട്ടു. ഒാർഗനൈസേഷൻ ഒാഫ് ഇസ്ലാമിക് കോർപറേഷെൻറ (ഒ.െഎ.സി) കീഴിലുള്ള ഇൻഡിപെഡൻറ് പെർമെനൻറ് ഹ്യൂമൻറൈറ്റ്സ് കമീഷേൻറതായിരുന്നു അത്. ഇന്ത്യയിലെ ന്യൂനപക്ഷ സമുദായമായ മുസ്ലിംകളുടെ അവകാശ സംരക്ഷണത്തിന് മോദി സർക്കാർ തയാറാകണമെന്നും രാജ്യത്ത് വളർന്നുകൊണ്ടിരിക്കുന്ന ഇസ്ലാമോഫോബിയയെ തടഞ്ഞുനിർത്താനാവശ്യമായ നടപടികൾ കൈക്കൊള്ളണമെന്നുമാണ് പ്രസ്തുത ട്വീറ്റിലൂടെ ഒ.െഎ.സി ആവശ്യപ്പെട്ടത്. കോവിഡ് സൃഷ്ടിച്ച അനിശ്ചിതത്വങ്ങൾക്കിടയിലും രാജ്യത്തെ മുസ്ലിംകൾക്കുനേരെയുണ്ടായിക്കൊണ്ടിരിക്കുന്ന വിവിധ ‘കൈയേറ്റ’ങ്ങളുടെ പശ്ചാത്തലത്തിലാണ് ഒ.െഎ.സിയുടെ പ്രതികരണം. മോദിയുടെ െഎക്യാഹ്വാനത്തിെൻറ പാളിച്ചകൾ തുറന്നുകാണിക്കുന്നുണ്ട് ഇൗ കുറിപ്പ്.
ഹിന്ദുത്വ ഭരണകൂടത്തിെൻറ തണലിൽ ചില സമയങ്ങളിൽ സ്റ്റേറ്റ് നേരിട്ടും മറ്റു ചിലപ്പോൾ ഉന്മാദികളായ ആൾക്കൂട്ടത്തിെൻറ പിൻബലത്തിലും പടർന്നു പന്തലിച്ച മുസ്ലിം വിദ്വേഷപ്രചാരണങ്ങൾക്ക് ഇൗ മഹാമാരികാലത്തും ഒരു കുറവും സംഭവിച്ചിട്ടില്ല. എന്നല്ല, കോവിഡിനെ ഇക്കാര്യത്തിൽ പുതിയൊരു ആയുധമാക്കി പരിവർത്തിപ്പിക്കാനും കാവിപക്ഷത്തിനും പിന്തുണക്കുന്ന മാധ്യമങ്ങൾക്കും സാധിച്ചിട്ടുണ്ട്. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് പുറത്തുവന്നുകൊണ്ടിരിക്കുന്ന വാർത്തകൾ ഇതിനെ സാധൂകരിക്കുന്നു. ഉത്തർപ്രദേശിലെ മീററ്റിലുള്ള ഒരു കാൻസർ ആശുപത്രി കഴിഞ്ഞദിവസം പ്രമുഖ ദിനപത്രത്തിൽ നൽകിയ പരസ്യത്തിൽ പറയുന്നത്, കോവിഡ് പരിശോധനയിൽ നെഗറ്റിവ് റിസൽട്ട് അല്ലാത്ത ഒരു മുസ്ലിം രോഗിയെയും പരിേശാധിക്കില്ല എന്നാണ്. ഏതെങ്കിലും ഒരു മുസ്ലിം അർബുദരോഗ ചികിത്സക്കായി ആശുപത്രിയിൽ വരുന്നുണ്ടെങ്കിൽ അയാൾ ആദ്യം താൻ കോവിഡ് രോഗിയല്ലെന്ന് തെളിയിക്കണമെന്നർഥം. സംഭവം വിവാദമായതോടെ അധികൃതർ ആ ‘വ്യവസ്ഥ’ പിൻവലിച്ച് ഖേദപ്രകടനം നടത്തി. എങ്കിലും മുസ്ലിംകളോടുള്ള അവരുടെ സമീപനമെന്തെന്ന് വ്യക്തമാക്കുന്നുണ്ട് ഇൗ സംഭവം. ഏതാനും ദിവസങ്ങൾക്ക് മുമ്പ് രാജസ്ഥാനിലെ ഭാരത്പുർ ജില്ലയിൽനിന്നു കേട്ടു സമാനമായൊരു സംഭവം. മുസ്ലിമായതിെൻറ പേരിൽ അവിടത്തെ ഒരാശുപത്രിയിൽ ചികിത്സ നിഷേധിക്കപ്പെട്ട യുവതി ആംബുലൻസിൽ പ്രസവിച്ചതും നവജാതശിശു മരിച്ചതും നമ്മുടെ രാജ്യം എത്രമേൽ ഇസ്ലാംപേടിയിൽ ആണെന്നതിെൻറ വ്യക്തമായ ഉദാഹരണമാണ്.
ഏപ്രിൽ ആദ്യവാരം, നമ്മുടെ സമൂഹമാധ്യമങ്ങളിൽ ഏറെ പ്രചരിച്ച ഒരു ഹാഷ് ടാഗായിരുന്നു ‘കൊറോണ ജിഹാദ്’. ഡൽഹിയിലെ നിസാമുദ്ദീനിൽ നടന്ന തബ്ലീഗ് ജമാഅത്തിെൻറ സമ്മേളനവും തുടർസംഭവങ്ങളുമാണ് അതിലെ പ്രതിപാദ്യം. തബ്ലീഗ് ജമാഅത്ത് പ്രവർത്തകരുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയുണ്ടായിട്ടുണ്ട്. ശാരീരിക അകലം പാലിക്കുന്നതടക്കം, കേന്ദ്രസർക്കാറിെൻറ കോവിഡ് പ്രതിരോധ മാർഗനിർദേശങ്ങൾ വേണ്ടവിധം ഗൗനിക്കാൻ അവരിൽ വലിയൊരു വിഭാഗവും തയാറായില്ല എന്നത് വാസ്തവം തന്നെ. എന്നാൽ, ഇന്ത്യയിെല കൊറോണ കേസുകളുടെയെല്ലാം ഉത്തരവാദിത്തം തബ്ലീഗ് ജമാഅത്തിനും അതുവഴി രാജ്യത്തെ മുസ്ലിംകൾക്കുമാണെന്ന് വരുത്തിതീർക്കാനാണ് ഇത്തരം ഹാഷ് ടാഗുകൾ കാര്യമായി ഉപയോഗിക്കപ്പെട്ടത്. ‘ടൈം’ മാഗസിെൻറ കണക്കുപ്രകാരം, മൂന്നു ലക്ഷം പേരാണ് ട്വിറ്ററിൽ മാത്രം ആ ഹാഷ് ടാഗ് ഉപയോഗിച്ചത്. 16.5 കോടി ഉപയോക്താക്കൾ അത് കണ്ടുവെന്നർഥം. ഇൗ പ്രചാരണം ഭരണകൂടവും മാധ്യമങ്ങളും ഏറ്റുപിടിക്കുകയും ചെയ്തു. കേന്ദ്രമന്ത്രി മുഖ്താർ അബ്ബാസ് നഖ്വി തബ്ലീഗ് സമ്മേളനത്തെ വിശേഷിപ്പിച്ചത് ‘താലിബാനി കുറ്റകൃത്യം’ എന്നാണ്. തബ്ലീഗ് ജമാഅത്തിേൻറതടക്കമുള്ള മുസ്ലിം കൂടിച്ചേരലുകളാണ് കോവിഡ് ബാധ ഇരട്ടിയാക്കിയതെന്ന് ഗുജറാത്ത് ഹൈകോടതിയും നീരീക്ഷിച്ചു. രാജ്യത്തെ കോവിഡ് ബാധിതരിൽ 60 ശതമാനവും തബ്ലീഗ് സമ്മേളനവുമായി ബന്ധപ്പെട്ടതാണെന്ന ‘കണക്കുകൾ’ നിരത്തിയാണ് ചില മാധ്യമങ്ങൾ കേന്ദ്രമന്ത്രിയോടും ഗുജറാത്ത് ഹൈകോടതിയോടും െഎക്യപ്പെട്ടത്. ‘കൊറോണ ജിഹാദി’നുത്തരവാദിയെന്ന് പറഞ്ഞ് നാട്ടുകാർ ബഹിഷ്കരിച്ച തബ്ലീഗ് പ്രവർത്തകൻ ആത്മഹത്യ ചെയ്തതും ഇൗ സമയത്താണ്. ഇൗ വിവാദ കോലാഹലങ്ങൾക്കിടയിലും ഇതര മതവിഭാഗങ്ങളും രാഷ്ട്രീയ പാർട്ടികളും നടത്തിയ കൂടിച്ചേരലുകളും സമ്മേളനങ്ങളുമൊന്നും ചർച്ചയായില്ലെന്നതും ശ്രദ്ധിക്കേണ്ടതാണ്.
കഴിഞ്ഞ ഫെബ്രുവരിയിൽ ഡൽഹിയിലുണ്ടായ മുസ്ലിം വംശഹത്യയുടെ മുറിവുണങ്ങും മുമ്പാണ് കോവിഡിെൻറ മറവിലുള്ള മുസ്ലിം വിദ്വേഷ പ്രചാരണമെന്നോർക്കണം. ഡൽഹി സംഭവത്തിൽ ഒരു അക്രമിയെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നുകൂടി ഒാർക്കണം. എന്നാൽ, ലോക്ഡൗൺ ലംഘിച്ച തബ്ലീഗ് പ്രവർത്തകർക്കെതിരെ ദേശസുരക്ഷ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഇൗ സംഭവങ്ങളിലൊന്നുപോലും പരാമർശിക്കുക പോലും ചെയ്യാതെയാണ് മോദിയുടെ െഎക്യാഹ്വാനം! ഒ.െഎ.സി മാത്രമല്ല, കഴിഞ്ഞയാഴ്ച, യു.എസ് കമീഷൻ ഒാഫ് ഇൻറർനാഷനൽ റിലീജ്യസ് ഫ്രീഡം ഇതേ ആവശ്യം മോദിക്കു മുന്നിൽവെച്ചതാണ്. മുസ്ലിംകൾ അടക്കമുള്ള ന്യൂനപക്ഷങ്ങളെ പരിഗണിക്കുന്നതിൽ കേന്ദ്രം തികഞ്ഞ പരാജയമെന്നാണ് അവർ വിലയിരുത്തിയത്. അഹ്മദാബാദിലെ ആശുപത്രിയിൽ മതം തിരിച്ച് രോഗികളെ കിടത്തിയ സംഭവത്തിലും അവർ പ്രതിഷേധം രേഖപ്പെടുത്തി. ഇൗ വിമർശനങ്ങൾ മുഖവിലയ്ക്കെടുക്കാതെയുള്ള ഏതൊരു െഎക്യാഹ്വാനത്തെയും െപാള്ളയായ വാചാടോപം എന്നേ വിശേഷിപ്പിക്കാൻ കഴിയൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.