ട്രോൾ റിപ്പബ്ലിക്കിലെ മേഘസിദ്ധാന്തങ്ങൾ
text_fieldsജനുവരിയിൽ ജലന്ധറിൽ നടന്ന ഇന്ത്യൻ സയൻസ് കോൺഗ്രസിൽ ജഗത്തല കൃഷ്ണൻ എന്ന ‘ഗവേഷകെൻറ’ ‘പ്രബന്ധം’ ശാസ്ത്രസമൂഹത്തിനിടയിൽ നാം ഇന്ത്യക്കാരെ അപഹാസ്യരാക്കി എന്നു പറഞ്ഞാൽ കുറഞ്ഞുപോകില്ല. അത്രക് കുണ്ടായിരുന്നു അതിലെ അബദ്ധങ്ങൾ. ഗുരുത്വാകർഷണ സിദ്ധാന്തത്തിൽ ന്യൂ ട്ടണും ആപേക്ഷികതാ സിദ്ധാന്തത്തിൽ ഐൻസ്റ്റൈനും പിഴച്ചുവെന്നും, ശരി യായ വിജ്ഞാനത്തിന് ഭാരതീയ പുരാണങ്ങളിലേക്ക് മടങ്ങേണ്ടിയിരിക്ക ുന്നുവെന്നുമാണ് അദ്ദേഹം വാദിച്ചത്. ആപേക്ഷികതാ സിദ്ധാന്തത്തിെൻറ ഭ ാഗമായി ഐൻസ്റ്റൈൻ പ്രവചിക്കുകയും ഈയിടെ ശാസ്ത്രലോകം കണ്ടെത്തു കയും ചെയ്ത ‘ഗുരുത്വതരംഗ’ങ്ങൾക്ക് ‘മോദിതരംഗം’ എന്ന് പേര് മാറ്റണ മെന്നും അദ്ദേഹം നിർദേശിച്ചു.
ഹൈന്ദവപുരാണങ്ങളിലും ഇതിഹാസങ്ങളിലും അധിഷ്ഠിതമായ ഒരു ‘ശാസ്ത്ര സംസ്കാര’ത്തിന് വിത്തുപാകിയ നരേന്ദ്ര മോദിയോടുള്ള ആദരസൂചകമായാണത്രെ ഇൗ നിർദേശം. മോദി അധികാരത്തിലേറിയശേഷം, മറ്റു മേഖലകളിലെന്നപോലെ ശാസ്ത്ര-സാങ്കേതിക രംഗത്തും തങ്ങളുടെ ഹിന്ദുത്വ അജണ്ട നടപ്പാക്കാനുള്ള വേദിയായിട്ടാണ് ശാസ്ത്ര കോൺഗ്രസുകളെ ഉപയോഗപ്പെടുത്തിയതെന്ന് ഏവർക്കും അറിയാവുന്ന കാര്യമാണ്. അവിടെ ഉരുത്തിരിഞ്ഞ കാര്യങ്ങളുടെ അടിസ്ഥാനത്തിൽ ഗോമൂത്ര, മൃതസഞ്ജീവനി ഗവേഷണങ്ങളും മറ്റും തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. ഇങ്ങനെ മോദിയുടെ നേതൃത്വത്തിൽ രാജ്യത്ത് ഫാഷിസത്തിെൻറ നിറവും മണവുമുള്ള പുതിയൊരു ‘ശാസ്ത്ര സംസ്കാരം’ വളരുന്നതിനിടെ, ഇപ്പോഴിതാ അേദ്ദഹം സ്വയമൊരു ശാസ്ത്ര-സാങ്കേതിക വിദഗ്ധനായി അവതരിച്ചിരിക്കുന്നു.
ബാലാകോട്ടിൽ ഇന്ത്യൻസേനയുടെ വിജയകരമായ വ്യോമാക്രമണത്തിനു പിന്നിൽ തെൻറ ‘മേഘസിദ്ധാന്ത’മായിരുന്നുവെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. ന്യൂസ് നേഷൻ എന്ന ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് ബാലാകോട്ടിൽ സംഭവിച്ചതെന്തെന്ന് അദ്ദേഹം വിശദീകരിച്ചത്. മഴയും മേഘവുമുള്ള രാത്രിയിൽ എങ്ങനെ ആക്രമണം നടത്തുമെന്ന് വ്യോമസേന ഉദ്യോഗസ്ഥർ ശങ്കിച്ചപ്പോൾ, മേഘംമൂടിയ കാലാവസ്ഥയിൽ വിമാനങ്ങൾ പാക് റഡാറുകളുടെ ദൃഷ്ടിയിൽനിന്ന് രക്ഷപ്പെടുമെന്ന ‘ആശയം’ മോദി മുന്നോട്ടുവെക്കുകയായിരുന്നുവത്രെ. മേഘങ്ങൾക്കു മുകളിലൂടെ പറക്കുന്ന വിമാനങ്ങളെ റഡാറുകൾക്ക് ട്രാക് ചെയ്യാൻ കഴിയില്ലെന്നാണ് ഇതിൽനിന്ന് മനസ്സിലാക്കേണ്ടത്.
ആനമണ്ടത്തമാണ് മോദി എഴുന്നള്ളിച്ചിരിക്കുന്നതെന്നറിയാൻ ഏതെങ്കിലും റഡാർ സാങ്കേതിക വിദഗ്ധനെ തേടിപ്പോവുകയൊന്നും വേണ്ട; പ്ലസ് ടു വിദ്യാഭ്യാസവും സാമാന്യ ബുദ്ധിയും മാത്രം മതി. അതുകൊണ്ടാണ് നവ സമൂഹമാധ്യമങ്ങളിൽ ഈ ‘സിദ്ധാന്ത’ത്തെച്ചൊല്ലി മോദിക്ക് പരിഹാസമേൽക്കേണ്ടിവന്നത്. പ്രസ്തുത അഭിമുഖം തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ പങ്കുവെച്ച ബി.ജെ.പി നേതൃത്വത്തിന് നിമിഷങ്ങൾക്കകം അത് പിൻവലിക്കേണ്ടിവന്നതും ആ ട്രോൾശരങ്ങളെ താങ്ങാനുള്ള ശേഷിയില്ലാത്തതുകൊണ്ടായിരിക്കാം.
കഴിഞ്ഞ അഞ്ചു വർഷത്തെ ഭരണനേട്ടങ്ങളൊന്നും കാര്യമായി എടുത്തുകാണിക്കാനില്ലാത്ത എൻ.ഡി.എ ഇക്കുറി തെരഞ്ഞെടുപ്പ് ഗോദയിൽ പയറ്റുന്നത് തികഞ്ഞ വർഗീയതയും അസത്യ പ്രചാരണങ്ങളുമാണെന്ന് ഇതിനകംതന്നെ വ്യക്തമായ കാര്യമാണ്. ആളുകളിൽ വർഗീയതയും അന്ധമായ ദേശീയവികാരങ്ങളും ആളിക്കത്തിക്കുന്ന തരത്തിലുള്ള പ്രസംഗങ്ങളും വിേദ്വഷ പ്രചാരണങ്ങളുംതന്നെയാണ് മോദിയുടെയും മുഖ്യ പ്രചാരണായുധം. അക്കൂട്ടത്തിലെ തുറുപ്പുശീട്ടായി പലപ്പോഴും ബാലാകോട്ടിലെ സൈനികനടപടിയെ അദ്ദേഹം ഉപയോഗിച്ചിട്ടുണ്ട്. അത്തരത്തിലൊരു ശ്രമംതന്നെയാണ് മേൽസൂചിപ്പിച്ച അഭിമുഖത്തിലും സംഭവിച്ചത്.
ബാലാകോട്ട് വ്യോമാക്രമണം തെൻറ രാഷ്ട്രീയവിജയമാണെന്നും പ്രസ്തുത ഓപറേഷനിൽ എയർഫോഴ്സ് ഉദ്യോഗസ്ഥരെ ഉപദേശിക്കാൻ മാത്രം ജ്ഞാനം താൻ ആർജിച്ചിട്ടുണ്ടെന്നുമാണ് ‘മേഘസിദ്ധാന്ത’ത്തിലൂടെ മോദി പറയാൻ ശ്രമിച്ചത്. ആ വാക്കുകളിൽ കള്ളങ്ങൾ വേറെയുമുണ്ടായിരുന്നു. 80കളിൽ ഡിജിറ്റൽ കാമറ ഉപയോഗിച്ചതും ഇ-മെയിൽ അയച്ചതുമെല്ലാം ഉദാഹരണങ്ങൾ മാത്രം. വിദ്യാഭ്യാസം, വിവാഹം, കുടുംബം തുടങ്ങി വ്യക്തിജീവിതത്തിൽ സർവത്ര നിഗൂഢതകൾ മറഞ്ഞിരിക്കുന്ന ഒരു രാഷ്ട്രീയ നേതാവ് അങ്ങനെ പറയുന്നതിൽ അത്ഭുതെമാന്നുമില്ല. പേക്ഷ, ആ സംഭാഷണത്തിൽ കേട്ടത് മുഴുവൻ ‘ഞാൻ’ എന്ന വാക്കു മാത്രമാണ്. സർവതും തെൻറ മാത്രം നിയന്ത്രണത്തിലെന്ന തികഞ്ഞ ഫാഷിസ്റ്റ് സമീപനം ഓരോ വാക്കിലും പ്രകടം.
ഒരു പ്രധാനമന്ത്രിയുടെ സ്വരങ്ങളിൽ ‘എല്ലാറ്റിനും മീതെയാണ് ഞാൻ’ എന്ന ധ്വനി വരുേമ്പാൾ അത് അത്യന്തികമായി ജനാധിപത്യത്തെതന്നെയാണ് അപകടത്തിലാക്കുന്നതെന്ന് തിരിച്ചറിയേണ്ടതുണ്ട്. പ്രധാനമന്ത്രിയായതിനുശേഷം ഒരൊറ്റ വാർത്തസമ്മേളനങ്ങൾക്കും മുഖംകൊടുത്തിട്ടില്ല മോദി. മൻ കീ ബാത്തിലൂടെയുള്ള ഏകദിശ സംവേദനത്തിനായിരുന്നു അദ്ദേഹത്തിന് താൽപര്യം. മുൻകൂട്ടി തയാറാക്കിയ ചോദ്യോത്തരങ്ങളുടെ ‘ഷോ’ എന്ന നിലയിൽ ചില ബി.ജെ.പി അനുകൂല ചാനലുകളിൽ പ്രത്യക്ഷപ്പെട്ട പ്രഹസനങ്ങൾ എന്നതിനപ്പുറം ഒരുതരത്തിലുള്ള രാഷ്ട്രീയ സംവാദത്തിനും അദ്ദേഹം ഇന്നോളം ധൈര്യപ്പെട്ടിട്ടില്ല.
അത്തരമൊരു ‘മോദി ഷോ’ തന്നെയായിരുന്നു ന്യൂസ് നേഷനിലും നടന്നതെന്ന് ഇപ്പോൾ വ്യക്തമായിട്ടുണ്ട്. അവിടെയും അബദ്ധങ്ങൾ എഴുന്നള്ളിച്ചുവെന്നത് വേറെ കാര്യം. ഒരുവശത്ത്, പ്രതിപക്ഷ മാധ്യമങ്ങളിൽനിന്ന് ഒഴിഞ്ഞുമാറുകയും തരംകിട്ടുേമ്പാൾ അവരെ അടിച്ചമർത്തുകയും ചെയ്യുക; മറുവശത്ത്, സ്വന്തക്കാരുടെ ചോദ്യങ്ങൾക്കു മുന്നിൽ നിരന്തരമായി അസംബന്ധങ്ങളും അസത്യങ്ങളും പറയുക. ഭരണത്തുടർച്ചക്കായി ഹിന്ദുത്വയുടെ വക്താക്കൾ ആവിഷ്കരിച്ച് നടപ്പാക്കുന്ന പ്രധാന തന്ത്രമാണിത്.
മോദിയുടെ ‘മേഘസിദ്ധാന്തം’ പൊതുവിൽ ട്രോളുകളായി ആഘോഷിക്കപ്പെട്ടതും അത്രകണ്ട് ആശാസ്യകരമല്ല. മുഖ്യധാര മാധ്യമങ്ങളും ഇതിനെ ആക്ഷേപഹാസ്യത്തിൽ പൊതിയാനാണ് ശ്രമിച്ചത്. അതിെൻറ അപകടകരമായ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിച്ചെല്ലാൻ പലരും മടിച്ചപോലെ. രാഷ്ട്രസുരക്ഷയുമായി ബന്ധപ്പെട്ട് അതിപ്രധാനമായ ഒരു കാര്യമാണ് അബദ്ധങ്ങളുടെയും അവാസ്തവങ്ങളുടെയും പുകമറയിൽ വളരെ ലാഘവത്തോടെ ഇവിടെ അവതരിപ്പിച്ചിരിക്കുന്നത്. അതും, രാഷ്ട്രം പൊതുതെരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചുകൊണ്ടിരിക്കെ.
ഇക്കാര്യം അതിെൻറ ഗൗരവം ഉൾക്കൊണ്ട് വിമർശനം ഉന്നയിച്ചത് സീതാറാം യെച്ചൂരിയെപ്പോലുള്ള അപൂർവം നേതാക്കൾ മാത്രമാണ്. തെരഞ്ഞെടുപ്പ് കമീഷനോട് നടപടി ആവശ്യപ്പെട്ടിരിക്കയാണ് യെച്ചൂരി. അതിെൻറയൊക്കെ പ്രതികരണം വരാനിരിക്കുന്നേയുള്ളൂ. ഏതായാലും, ‘ശാസ്ത്ര മനോവൃത്തി’ പൗരെൻറ ബാധ്യതയായി എഴുതിച്ചേർത്തിട്ടുള്ള ഭരണഘടന നിലനിൽക്കുന്ന ഒരു രാജ്യത്താണീ ‘ശാസ്ത്രസിദ്ധാന്ത’ങ്ങളും സൈദ്ധാന്തികരുമൊക്കെയെേന്നാർത്ത് ലജ്ജിക്കുക നാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.