യുക്തിരഹിതം, ന്യായരഹിതം, പിന്തിരിപ്പൻ
text_fieldsനോട്ടുനിരോധന പ്രഖ്യാപനത്തിെൻറ അതേ വേഗത്തിൽ, അതിനേക്കാൾ അനവധാനതയോടെ, ഒരു പുതിയ നിയമം തന്നെ കേന്ദ്രത്തിലെ ബി.ജെ.പി സർക്കാർ കൊണ്ടുവന്നിരിക്കുന്നു. ഇത്തവണ മുസ്ലിം വിവാഹങ്ങളെയും കുടുംബ ജീവിതത്തെയുമാണ് പിടികൂടുന്നത്. അവയെ സാരമായി ബാധിക്കാൻ പോന്ന സങ്കീർണതകളുൾെക്കാള്ളുന്ന ബിൽ കൊണ്ടുവന്നിരിക്കുകയാണ്. കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ് അവതരിപ്പിച്ച മുസ്ലിം വനിത (വിവാഹാവകാശ സംരക്ഷണ) ബിൽ ലോക്സഭയിൽ ഒറ്റയിരിപ്പിൽ ചുെട്ടടുക്കുകയാണ് സർക്കാർ ചെയ്തത്. വിവിധ കക്ഷികൾ കൊണ്ടുവന്ന ഭേദഗതികളെല്ലാം തള്ളിക്കൊണ്ട്, ന്യായീകരണമില്ലാത്ത തിടുക്കത്തോടെ ബിൽ പാസാക്കിയതിനു പിന്നിൽ സദുദ്ദേശ്യമാണെന്ന് അതിെൻറ വക്താക്കൾപോലും സത്യസന്ധമായി കരുതുന്നുണ്ടാവില്ല. നിർദിഷ്ട നിയമത്തെക്കുറിച്ച് അഭിപ്രായമറിയിക്കാൻ സംസ്ഥനങ്ങളോടും മറ്റും കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. അഭിപ്രായമറിയിക്കാനുള്ള സമയത്തിനും വളരെ മുേമ്പ കേന്ദ്രമന്ത്രിസഭ പെെട്ടന്ന് ചേർന്ന് ബില്ലിന് അംഗീകാരം നൽകുകയും അതേ തിടുക്കത്തോടെ ലോക്സഭയിെല മൃഗീയ ഭൂരിപക്ഷം ഉപയോഗിച്ച് ചുെട്ടടുക്കുകയുമാണ് ചെയ്തത്. ഇതെല്ലാം തെളിച്ചുകാട്ടുന്ന ഒരു വസ്തുത കാണാതിരുന്നുകൂടാ: മുസ്ലിം വനിതകൾക്കുവേണ്ടി എന്നു പറഞ്ഞ് കൊണ്ടുവന്ന ഇൗ നിയമ നിർമാണത്തിെൻറ ശൈലിയും പ്രത്യാഘാതങ്ങളും മുസ്ലിംകളുടെ മാത്രം വിഷയമാണെന്ന് വല്ലവരും കരുതുന്നുവെങ്കിൽ അവർക്ക് തെറ്റിയിരിക്കുന്നു. ഏക സിവിൽകോഡിേലക്കും ഹിന്ദുരാഷ്ട്രത്തിലേക്കുമുള്ള സംഘ്പരിവാർ സഞ്ചാരത്തിെൻറ ഉദ്ഘാടനമാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. രാജ്യസഭയിൽ കൂടി ഭൂരിപക്ഷമുണ്ടായിരുന്നെങ്കിൽ ഭരണഘടനതന്നെ മാറ്റാൻ അവരുദ്ദേശിക്കുന്നുണ്ടെന്ന് കരുതാൻ ന്യായമുണ്ട്. ഭൂരിപക്ഷമില്ലാതെ തന്നെ അവരിതിന് തയാറാണെന്ന സൂചനകൾ വന്നിട്ടുണ്ടല്ലോ. വ്യാജ വാദങ്ങളുന്നയിച്ചാണ് ബി.ജെ.പി സർക്കാർ പുതിയ നിയമം ഉണ്ടാക്കിയിരിക്കുന്നത്. ഇക്കൊല്ലം ആഗസ്റ്റിലെ സുപ്രീംകോടതിയുടെ മുത്തലാഖ് വിധി സർക്കാർ എടുത്തുകാട്ടുന്നു. പുതിയ നിയമം നിർമിക്കണമെന്ന് കോടതി നിർദേശിച്ചെന്നാണ് വാദം. വാസ്തവത്തിൽ കോടതി പറഞ്ഞതിന് നേർവിപരീതമാണിത്.
വ്യക്തിനിയമം ഭരണഘടനയുടെ 25ാം അനുഛേദം ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യത്തിെൻറ അവിഭാജ്യഘടകമാണെന്നാണ് ഭൂരിപക്ഷ വിധിയിൽ പറഞ്ഞത്. ജസ്റ്റിസ് കുര്യൻ ജോസഫ് പ്രേത്യകം എടുത്തുപറഞ്ഞകാര്യം, വിവാഹമോചനക്കാര്യത്തിൽ ഇസ്ലാമിെൻറ തനതുരീതി അവലംബിക്കുക എന്നതാണ് ശരിയായ പരിഹാരെമന്നാണ്. മുത്തലാഖ് ഭരണഘടനാവിരുദ്ധമാണെന്ന് വിധിച്ചുകൊണ്ട് കോടതി അതിനെ നിയമത്തിനുപുറത്ത് നിർത്തിയിരിക്കെ അതിനെതിരെ പുതിയൊരു നിയമം ഉണ്ടാക്കേണ്ടതില്ലെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ‘മുത്തലാഖ്’ എന്ന ‘തൽക്ഷണ വിവാഹമോചനം’ നിയമദൃഷ്ട്യാ നടപ്പാകില്ലെന്ന കോടതി തീർപ്പ് ഭരണഘടനയുടെ 141ാം വകുപ്പുപ്രകാരം നിയമം തന്നെയാണ്. ഇപ്പോൾ സർക്കാർ കൊണ്ടുവന്ന നിയമത്തിലെ വൈരുധ്യവും വ്യക്തമാണ്. നിയമാനുസൃതമല്ലെന്ന് കോടതി പറഞ്ഞ മുത്തലാഖ്, നടപ്പാകും എന്ന നിലക്കാണ് ബിൽ കൈകാര്യം ചെയ്യുന്നത്. നിയമസാധുത ഇല്ലെന്ന് കോടതി പ്രഖ്യാപിച്ച കാര്യത്തിന് ഇൗ നിയമം സാധുത നൽകുന്നു എന്നർഥം. അങ്ങനെയാണല്ലോ അതിനെ ജാമ്യമില്ലാ കുറ്റമായി കണക്കാക്കുന്നത്. അതേസമയം, നിയമത്തിെൻറ മൂന്നാംവകുപ്പിൽ മുത്തലാഖ് നടപ്പാകില്ലെന്നും പറയുന്നു. അങ്ങനെയെങ്കിൽ, വിവാഹമോചനം നടന്നിട്ടില്ലാത്ത ഒരു കേസിൽ വിവാഹമോചനത്തിെൻറ പേരുപറഞ്ഞ് ശിക്ഷിക്കുന്നതെങ്ങനെ? വിവാഹമോചനാനന്തരം നൽകേണ്ട ചെലവിെൻറ പ്രശ്നം എങ്ങനെ ഉണ്ടാകുന്നു? മുസ്ലിം വ്യക്തിനിയമം പോയിട്ട് നാട്ടിലെ പൊതുനിയമത്തെക്കുറിച്ചുപോലും ധാരണയില്ലാതെ പെെട്ടന്ന് തട്ടിക്കൂട്ടിയതാണ് ഇൗ ബില്ലെന്ന് വ്യക്തമാണ്.
ഇനി ബിൽ രാജ്യസഭയിൽ വരും. വ്യക്തമായ നിലപാടെടുക്കാത്ത കോൺഗ്രസിനെപ്പോലുള്ള പാർട്ടികൾ വിഷയം ശരിക്കും പഠിക്കുന്നത് നന്ന്. മതനിയമങ്ങളെ തെറ്റായി കൈകാര്യം ചെയ്യുന്നതിനെതിരിൽ ജാഗ്രത പുലർത്താതിരുന്ന മുസ്ലിം സമുദായവും സമുദായ നേതൃത്വവും ഇനിയെങ്കിലും കരുതലോടെ നീങ്ങേണ്ടതുണ്ട്. ഇതര മതങ്ങളിൽനിന്ന് ഭിന്നമായി വിവാഹത്തെ സിവിൽ കരാറായി ഗണിക്കുന്ന ഇസ്ലാം വിവാഹത്തിലും വിവാഹമോചനത്തിലും സ്വീകരിച്ചിട്ടുള്ള പ്രായോഗികവും ന്യായയുക്തവുമായ നിലപാടുകളെക്കുറിച്ച് ബോധവത്കരിക്കേണ്ട സന്ദർഭമാണിത്. ഒപ്പം, പുതിയ നിയമത്തിലെ ചതിക്കുഴികൾ നിയമജ്ഞരും പൊതുസമൂഹവും തിരിച്ചറിഞ്ഞേ പറ്റൂ. പാലിനുവേണ്ടി പശുക്കളെ വളർത്തുന്നവരെപ്പോലും ഗോഹത്യ നിരോധനത്തിെൻറ പേരിൽ തല്ലിക്കൊല്ലുന്ന നിയമലംഘനം അനുവദിക്കപ്പെടുന്ന നാട്ടിൽ മുത്തലാഖിെൻറ പേരുപറഞ്ഞ് എന്തെല്ലാം വ്യാജങ്ങളും അക്രമങ്ങളും നടക്കാമെന്ന് ഉൗഹിക്കാൻ വലിയ ഗവേഷണമൊന്നും ആവശ്യമില്ല. പീഡിത സ്ത്രീത്വത്തോട് അനുകമ്പയുണ്ടെങ്കിൽ ശൈശവവിവാഹം ഇല്ലാതാക്കാനും വിധവകളുടെ പുനർവിവാഹത്തിനും സ്ത്രീപീഡനങ്ങൾ പാടേ ഇല്ലാതാക്കാനും നടപടിയുണ്ടാകണം. പ്രധാനമന്ത്രി തന്നെ ഭാര്യയെ ഉപേക്ഷിച്ചത് നല്ല മാതൃകയല്ലെന്ന് തുറന്നുപറയണം. ഇസ്ലാമിെൻറ വിവാഹ^വിവാഹമോചന നിയമങ്ങളും അവയുടെ ദുരുപയോഗവും സമുദായ നേതൃത്വവും നിയമജ്ഞരുമടങ്ങുന്നവർ പരിശോധിക്കെട്ട. ഭരണഘടന മുതൽ സുപ്രീംകോടതിയുടെ വിധിവരെ നിസ്സാരമാക്കി തള്ളുന്ന ഇപ്പോഴത്തെ നിയമം പിൻവലിക്കുകയാണ് ശരിയായ വഴി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.