ദേശീയഗാനത്തെക്കുറിച്ച് വീണ്ടും
text_fields‘ഇതെെൻറ രാജ്യമാണെന്ന് ജനങ്ങൾക്ക് തോന്നണം, ഇതെെൻറ മാതൃരാജ്യമാണെന്നും. നിങ്ങൾ ആദ്യമായി ഒരു ഇന്ത്യക്കാരനാണ്. മറ്റു രാജ്യങ്ങളിൽ അവരുടെ നിയന്ത്രണങ്ങൾ നിങ്ങൾ മാനിക്കുന്നുണ്ട്. ഇന്ത്യയിൽ നിങ്ങൾക്ക് ഒരു നിയന്ത്രണവും ആവശ്യമില്ലേ?-’ സിനിമ തിയറ്ററുകളിൽ ദേശീയഗാനം ആലപിക്കുന്നത് നിർബന്ധമാക്കിക്കൊണ്ട് 2016 നവംബറിലെ ഇടക്കാല വിധി പ്രസ്താവിക്കവെ സുപ്രീംകോടതി ബെഞ്ചിൽനിന്ന് ഉയർന്ന ചോദ്യമായിരുന്നു ഇത്. രസകരമായ കാര്യം, ദേശീയഗാനം തിയറ്ററുകളിൽ നിർബന്ധമാക്കണമെന്നാവശ്യപ്പെട്ട് ആരെങ്കിലും സുപ്രീംകോടതിയെ സമീപിച്ചതിനെ തുടർന്നായിരുന്നില്ല അന്ന് പ്രസ്തുത വിധി പുറപ്പെടുവിച്ചത്. മറിച്ച്, ദേശീയഗാനവും ദേശീയപതാകയും വാണിജ്യ ലക്ഷ്യങ്ങൾക്കായി ദുരുപയോഗം ചെയ്യുന്നതിനെതിരെ ശ്യാം നാരായണൻ ചൗക്സെ എന്നയാളുടെ റിട്ട് ഹരജി പരിഗണിക്കവെയാണ് ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന വിധി അന്ന് സുപ്രീംകോടതി പുറപ്പെടുവിച്ചത്. അന്ന് പ്രസ്തുത വിധിയോട് പ്രതികരിച്ചുകൊണ്ട് ഈ കോളത്തിൽ ഞങ്ങൾ ഇങ്ങനെെയഴുതി: ‘ദേശസ്നേഹം എന്നത് നിരർഥകമായ ആവേശപ്രകടനമല്ല. പ്രത്യുത, പൗരബോധത്തിെൻറ ഉൾേപ്രരണയാൽ സ്വരാജ്യത്തോടും രാജ്യവാസികളോടുമുള്ള സമർപ്പണത്തിെൻറ സന്നദ്ധതയാണത്. മാതൃരാജ്യത്തിെൻറ േശ്രഷ്ഠമായ പൈതൃകങ്ങളോടും പ്രതീകങ്ങളോടും പൗരെൻറ ഉള്ളിെൻറയുള്ളിൽനിന്ന് ഉറവയെടുക്കുന്ന സ്നേഹാദരവുകളെയാണ് രാജ്യസ്നേഹമെന്ന് നാം വിളിക്കുന്നത്. ആർക്കുമത് ആരുടെ മേലും അടിച്ചേൽപിക്കാനാവില്ല. സുപ്രീംകോടതിയുടെ തീർപ്പ് യുക്തിഭദ്രമല്ലാത്ത അടിച്ചേൽപിക്കലാണ്’. അന്ന് ഞങ്ങൾ ആശങ്കപ്പെട്ടതുപോലെ തന്നെ ഈ വിധി, ഉന്മാദ ദേശീയതയുടെ വക്താക്കളായ സംഘ്പരിവാർ ശക്തികൾ അവരുടെ വിദ്വേഷ രാഷ്ട്രീയം അടിച്ചേൽപിക്കാനുള്ള ആയുധമാക്കുകയായിരുന്നു. സിനിമശാലകളിൽ അവരുടെ ദേശസ്നേഹ പൊലീസിങ് സംഘർഷങ്ങൾക്കു വരെ കാരണമായി. വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കൊടുങ്ങല്ലൂർ ഫിലിം സൊസൈറ്റി സുപ്രീംകോടതിയിൽ റിവ്യൂ ഹരജി നൽകിയപ്പോൾ അതിെൻറ രക്ഷാധികാരിയായ പ്രസിദ്ധ സിനിമ സംവിധായകൻ കമലിെൻറ വീട്ടിലേക്ക് മാർച്ച് നടത്തി സംഘ്പരിവാർ. കേരളത്തിലെമ്പാടും അദ്ദേഹത്തിനെതിരെ വ്യാപകമായ രീതിയിൽ വിദ്വേഷ പ്രചാരണം നടത്തി. അതായത്, ഉന്മാദ ദേശീയത കത്തിനിന്ന കാലത്ത് അതിെൻറ വക്താക്കൾക്ക് ആയുധം നൽകുന്ന തരത്തിലായിരുന്നു, ദൗർഭാഗ്യവശാൽ അന്നത്തെ സുപ്രീംകോടതി വിധി.
സുപ്രീംകോടതിയുടെ 2016 നവംബർ 30 െൻറ ഇടക്കാലവിധി സ്വാഭാവികമായും ജനാധിപത്യവാദികളുടെ വിമർശനങ്ങൾക്ക് വിധേയമായി. എന്നാൽ, പ്രസ്തുത വിധിയിൽ ഭേദഗതി വരുത്തിക്കൊണ്ടുള്ള 2018 ജനുവരി ഒമ്പതിെൻറ വിധി ആശ്വാസകരമാണ്. സിനിമശാലകളിൽ ദേശീയഗാനം പാടണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അവകാശം തിയറ്റർ ഉടമകൾക്ക് വിട്ടുനൽകിക്കൊണ്ടാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിെൻറ വിധിപ്രസ്താവം വന്നിരിക്കുന്നത്. നേരത്തേയുള്ള വിധിയിൽനിന്നുള്ള ഇറങ്ങിവരലായി ഇതിനെ കാണാനാവും. അതേസമയം, ദേശസ്നേഹത്തെ കുറിച്ച യാഥാസ്ഥിതികവും സങ്കുചിതവുമായ സമീപനങ്ങളെ പിന്താങ്ങുന്ന ആദ്യവിധി സമ്പൂർണമായി റദ്ദുചെയ്യാൻ സുപ്രീംകോടതി തയാറായിട്ടുമില്ല. ദേശീയഗാനം വേണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അവകാശം തിയറ്റർ ഉടമകൾക്ക് വിട്ടുകൊടുക്കുന്നത് പ്രത്യക്ഷത്തിൽ യുക്തിപൂർവവുമാണ്. അതേസമയം, സംഘ്പരിവാർ ആൾക്കൂട്ടം കാര്യങ്ങൾ നിയന്ത്രിക്കുകയും അവരുടേതായ നിയമങ്ങൾ അടിച്ചേൽപിക്കുകയും ചെയ്യുന്ന കാലത്ത് ഗാനാലാപനം വേണ്ടെന്നുവെക്കാൻ സാധാരണഗതിയിൽ തിയറ്റർ ഉടമകൾ സന്നദ്ധമാവുമെന്ന് വിചാരിക്കാൻ വയ്യ. അതായത്, ഹിന്ദുത്വ ജാഗ്രത സേനകൾക്ക് അവരുടെ പൊലീസിങ് നടപ്പാക്കാനുള്ള മറ്റൊരു വേദികൂടി തുറക്കപ്പെട്ടിരിക്കുകയാണ് സുപ്രീംകോടതി വിധിയിലൂടെ. ഏതേത് തിയറ്ററുകളിലാണ് ദേശീയഗാനം ആലപിക്കാത്തത് എന്ന് അന്വേഷിച്ച് ഉടമകളെ ഭീഷണിപ്പെടുത്തുന്ന പുതിയ പ്രവർത്തന പരിപാടി തുടങ്ങാൻ അവർക്ക് ഈ വിധിയിലൂടെ സാധിക്കും.
ദേശീയഗാനവുമായി ബന്ധപ്പെട്ട് ഒടുവിലത്തെ സുപ്രീംകോടതി വിധിക്ക് എത്രകാലം ആയുസ്സുണ്ടാവും എന്നതും ചിന്തനീയമാണ്. കാരണം, ദേശീയ ഗാനാലാപന സന്ദർഭം, സാഹചര്യം, പരിപാടികൾ, അതിനോടുള്ള ആദരവിെൻറ രീതികൾ എന്നിവയെക്കുറിച്ച് അന്തിമ തീരുമാനമെടുക്കാൻ കേന്ദ്ര സർക്കാർ 12 അംഗ മന്ത്രാലയ സമിതി രൂപവത്കരിച്ചിട്ടുണ്ട്. ദേശീയഗാനവുമായി ബന്ധപ്പെട്ട നിയമത്തിൽ വ്യവസ്ഥ ചെയ്തിട്ടുള്ള ആദരവിെൻറ അർഥവ്യാപ്തി വിപുലപ്പെടുത്തണമോ എന്ന കാര്യവും പ്രസ്തുത മന്ത്രാലയ സമിതിയുടെ പരിഗണനാ വിഷയമാണ്. കഴിഞ്ഞ ഡിസംബർ അഞ്ചിന് രൂപവത്കരിക്കപ്പെട്ട സമിതി ആറു മാസത്തിനകം അന്തിമ റിപ്പോർട്ട് സമർപ്പിക്കണം. സമിതിയുടെ റിപ്പോർട്ട് വരുന്നതുവരെയാണ് സൂപ്രീംകോടതി വിധി നിലനിൽക്കുന്നത്. മന്ത്രാലയ സമിതിയുടെ റിപ്പോർട്ട് വരുന്ന മുറക്ക് വിഷയത്തിൽ പുതിയ ചട്ടങ്ങളും നിയമങ്ങളും രൂപപ്പെട്ടേക്കും. നിലവിലെ കേന്ദ്ര സർക്കാറിെൻറ ഇത്തരം വിഷയങ്ങളിലെ രീതിയും സ്വഭാവവും വെച്ച് ഉന്മാദ ദേശീയതക്ക് നിയമസാധുത നൽകുന്ന നിയമ നിർമാണങ്ങൾക്കേ സാധ്യതയുള്ളൂ. അതിനെ എതിർക്കുകയും വിമർശിക്കുകയും ചെയ്യുന്നവരെ ദേശേദ്രാഹികളാക്കി തങ്ങളുടെ േട്രഡ്മാർക്ക് അക്രമാത്മക രാഷ്ട്രീയം മുന്നോട്ടുകൊണ്ടുപോകാൻ അവർക്ക് കൂടുതൽ അവസരം നൽകുന്നതായിരിക്കും അത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.