നവകേരള നിർമിതിയിൽ അവഗണിക്കപ്പെടുന്ന മൂല്യങ്ങൾ
text_fieldsനവകേരള നിർമിതിക്കായുള്ള പദ്ധതികളുടെ സമർപ്പണത്തിലും തദ്വിഷയകമായ പ്രചാരണത് തിലും മുഴുകിയിരിക്കുകയാണ് സംസ്ഥാന സർക്കാർ. എല്ലാറ്റിലും ഊന്നുന്നത് വികസനവും ജനക്ഷേമവും തൊഴിലവസരങ്ങളുടെ വർധനവും തന്നെ. രണ്ടു പ്രളയങ്ങളുടെ ഫലമായി സംസ്ഥാനത്തിന് നഷ്ടമായ അടിസ്ഥാനസൗകര്യങ്ങളും പാർപ്പിടങ്ങളും ഉപജീവനോപാധികളുമെല്ലാം കഴിവതുംനേരേത്ത വീണ്ടെടുക്കുകയും പുനഃസ്ഥാപിക്കുകയും ചെയ്യേണ്ടത് അനുപേക്ഷ്യമാണെന്ന കാര്യത്തിൽ തർക്കമേയില്ല. സർക്കാറിനെപ്പോലെ സമൂഹവും ഈ വീണ്ടെടുപ്പ് യത്നങ്ങളിൽ പരമാവധി സഹകരിക്കേണ്ടതിെൻറ ആവശ്യകതയും അനിഷേധ്യമാണ്. പുറമെയാണ് കാലോചിത പുരോഗതിയും വികാസവും നേടിയെടുക്കുക എന്ന ലക്ഷ്യം. മാനവിക വികസന സൂചികയിൽ രാജ്യത്തേറ്റവും മുന്നിലുള്ള സംസ്ഥാനമെന്ന അഭിമാനാർഹമായ നേട്ടം നിലനിർത്തുന്നതോടൊപ്പം എല്ലാറ്റിനും ആധാരമായ വളർച്ചനിരക്കിലും ഉയർച്ച കൈവരിക്കണമെന്നതാണ് കേരളം നേരിടുന്ന വെല്ലുവിളി.
ഇപ്പറഞ്ഞതെല്ലാം അംഗീകരിച്ചുകൊണ്ടുതന്നെ നാം സ്വയം ചോദിക്കേണ്ട ചോദ്യമുണ്ട്. സർവവിധ പുരോഗതിയുടെയും ഫലമായുണ്ടാവേണ്ട മാനവികതയുടെയും ധാർമികതയുടെയും കാര്യത്തിൽ കേരളം എവിടെനിൽക്കുന്നു? നിർഭാഗ്യവശാൽ ഈ േചാദ്യത്തിന് ലഭിച്ചുകൊണ്ടിരിക്കുന്ന ഉത്തരം നമുക്കൊട്ടും അഭിമാനകരേമാ ആശ്വാസകരമോ അല്ലെന്നു മാത്രമല്ല, ആശങ്കജനകവുമാണ്. അതിലേറ്റവും മാരകമായത് മദ്യം, മയക്കുമരുന്ന്, പുകവലി എന്നിവയുടെ അപ്രതിരോധ്യമായ വ്യാപനം തന്നെയാണ്. മദ്യ വർജനമാണ്, മദ്യ നിരോധനമല്ല നയം എന്ന് ആവർത്തിച്ചു പ്രഖ്യാപിക്കുന്ന ഇടതുമുന്നണി സർക്കാർ ലഹരി വർജനത്തിനുവേണ്ടി കാര്യമായൊന്നും ചെയ്യുന്നില്ല എന്നതിരിക്കട്ടെ ലഹരി വസ്തുക്കളുടെ ലഭ്യതക്കും വ്യാപനത്തിനുമായി ശീഘ്ര നടപടികൾ സ്വീകരിക്കുകകൂടി ചെയ്യുന്നു.
സുഗമമായ ലഭ്യത തന്നെയാണ് കേരള യുവതയെ ഇത്രമേൽ ലഹരിയുടെ അടിമകളാക്കിക്കൊണ്ടിരിക്കുന്നതെന്ന് സമ്മതിക്കാതിരുന്നിട്ടു കാര്യമില്ല. ടു സ്റ്റാർ ഹോട്ടലുകളിൽ വരെ മദ്യം വിളമ്പാൻ നിർബാധം ലൈസൻസ് കൊടുക്കുകയും സംസ്ഥാന ബീവറേജസ് കോർപറേഷെൻറ ഔട്ട്ലെറ്റുകൾ പരമാവധി വ്യാപിപ്പിക്കുകയും വിദ്യാലയങ്ങൾക്ക് സമീപംവരെ ലഹരിക്കടകൾക്ക് അനുമതി നൽകുകയും ചെയ്യുക എന്നതാണ് സർക്കാർ നയം. ഫെബ്രുവരിയിൽ പ്രഖ്യാപിക്കാൻ പോവുന്ന പുതിയ മദ്യനയത്തിൽ രാത്രിയിലും മുഴുനീളെ തുറന്നുപ്രവർത്തിക്കുന്ന പബുകൾ തുടങ്ങാനും ലക്ഷ്യമിട്ടിട്ടുണ്ടെന്ന സൂചനകൾ ലഭിച്ചുകഴിഞ്ഞു. റിട്ട. ഐ.പി.എസ് ഓഫിസർ എഴുതിയ കത്തിെൻറ അടിസ്ഥാനത്തിൽ ഹൈകോടതി സ്വമേധയാ പരിഗണിക്കുന്ന ഹരജിയിൽ കേരള പൊലീസ് നൽകിയ റിപ്പോർട്ടിലെ വിവരങ്ങൾ രണ്ടു ദിവസം മുമ്പ് പുറത്തുവന്നത് എല്ലാവരുടെയും കണ്ണുതുറപ്പിേക്കണ്ടതാണ്. കേരളത്തിലെ യുവജനങ്ങളിൽ 31.8 ശതമാനം മദ്യം, മയക്കുമരുന്ന്, പാൻമസാല, പുകവലി തുടങ്ങിയ ഏതെങ്കിലും ലഹരി ഉപയോഗിക്കുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ദൂഷ്യവശങ്ങൾ അറിഞ്ഞുകൊണ്ടുതന്നെ കൗമാരക്കാർ ഈ ദുശ്ശീലത്തിലേക്ക് എത്തുകയാണെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. അപ്പോൾ പിന്നെ സർക്കാർ അവകാശപ്പെടുന്ന ബോധവത്കരണം കൊണ്ട് ആർക്കെന്ത് നേട്ടം! ദൂഷ്യവശങ്ങൾ സ്വാനുഭവത്തിലൂടെ ബോധ്യപ്പെട്ട യുവാക്കൾപോലും ബോധപൂർവം ലഹരിയുടെ അടിമകളാവുകയാണ്. എളുപ്പത്തിലുള്ള ലഭ്യതയാണ് ഇതിനു കാരണമെന്ന് വ്യക്തമല്ലേ? ക്രിസ്മസ് തലേന്ന് ബീവറേജസ് ഔട്ട്ലെറ്റുകൾ വഴി മാത്രം വിറ്റത് 51.65 കോടി രൂപയുടെ മദ്യമാണ്. ഇത് പോയവർഷേത്തക്കാൾ ഒമ്പതു ശതമാനം കൂടുതലാണ്. നവവത്സരത്തലേന്ന് വിറ്റത് 89.12 കോടി രൂപയുടെ മദ്യം. കഴിഞ്ഞ വർഷേത്തക്കാൾ 16 ശതമാനം വർധന. കേരളമാകെ വ്യാപിച്ചുകിടക്കുന്ന ബാർ ഹോട്ടലുകളിലൂടെയും കള്ളുഷാപ്പുകളിലൂടെയും ചെലവഴിച്ച ലഹരിപാനീയങ്ങളുടെ കണക്ക് പുറമെയും.
ഭീതിദമാംവണ്ണം പെരുകുന്ന സ്ത്രീപീഡനങ്ങളും ശിശുപീഡനങ്ങളും മറ്റു ക്രിമിനൽ ചെയ്തികളും പൂർണമായി ലഹരി ഉപഭോഗത്തിെൻറ ഫലമല്ലെങ്കിലും ലഹരിക്ക് തദ്വിഷയകമായുള്ള അഭേദ്യ പങ്ക് നിഷേധിക്കാനാവില്ല. ഈയിടെ മാധ്യമങ്ങളിലൂടെ പുറത്തുവന്ന സിനിമ ലോകത്തിലെ ചില വിവാദ സംഭവങ്ങളിലൂടെ അനാവരണം ചെയ്യപ്പെട്ടത് ലൊക്കേഷനുകളിൽ മയക്കുമരുന്നുകളുമായി ഇടപെടുന്ന യുവ നടീനടന്മാരുടെ പെരുമാറ്റദൂഷ്യമാണ്. അതേപ്പറ്റിയുള്ള വിവാദങ്ങളുടെ സത്യാവസ്ഥ എന്തായാലും സിനിമാസ്വപ്നവുമായി നടക്കുന്ന നമ്മുടെ യുവതീയുവാക്കളിൽ നല്ല പങ്ക് വിനാശത്തിെൻറ വഴിയിലാണ് സഞ്ചരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടാതെ വയ്യ.
കഴിഞ്ഞദിവസം പുറത്തുവന്ന ജസ്റ്റിസ് കെ. ഹേമ കമ്മിറ്റി റിപ്പോർട്ട് ചില തിക്തസത്യങ്ങളിലേക്കാണ് വിരൽചൂണ്ടിയിരിക്കുന്നത്. മലയാള സിനിമയിൽ കാസ്റ്റിങ് കൗച്ച് (അവസരം നൽകാമെന്നുപറഞ്ഞുള്ള ലൈംഗിക ചൂഷണം) ഉൾപ്പെടെ സ്ത്രീകൾ ലൈംഗികാതിക്രമങ്ങൾ നേരിടുന്നതായി പിണറായി സർക്കാർ നിയോഗിച്ച ഹേമ കമ്മിറ്റി റിപ്പോർട്ടിൽ വെളിപ്പെടുത്തിയിട്ടുണ്ട്. രണ്ടുവർഷം നീണ്ട തെളിവെടുപ്പുകൾക്കും പഠനങ്ങൾക്കും ശേഷം മുഖ്യമന്ത്രിക്ക് സമർപ്പിക്കപ്പെട്ട റിപ്പോർട്ടിൽ, ചിത്രീകരണ സ്ഥലങ്ങളിൽ സ്ത്രീകൾ നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങൾ ഒട്ടേറെയാണെന്ന് എടുത്തുപറഞ്ഞിരിക്കുന്നു. സിനിമയിലേക്ക് പുതുതായി കടന്നുവരുന്ന യുവതികൾ ലൈംഗിക പീഡനത്തിനിരയാവുന്നു എന്നും ലൈംഗികാതിക്രമങ്ങൾ നേരിടുന്നവർ പലപ്പോഴും പൊലീസിൽ പരാതിപ്പെടാറില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
മദ്യം, മയക്കുമരുന്ന് തുടങ്ങിയവയുടെ ഉപയോഗത്തെത്തുടർന്നുള്ള അതിക്രമങ്ങൾ കൂടുന്നതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അല്ലെങ്കിലും ‘മദ്യപാനവും പുകവലിയും ആരോഗ്യത്തിന് ഹാനികരം’ എന്ന ഔപചാരിക മുന്നറിയിപ്പ് വഴിപാടുപോലെ എഴുതിവെച്ച് പടങ്ങളായ പടങ്ങളിലൊക്കെ സൂപ്പർതാരങ്ങളുൾപ്പെടെയുള്ള നടന്മാരുടെ മേദ്യാത്സവങ്ങളല്ലേ ചിത്രീകരിക്കപ്പെടുന്നത്. ചുരുക്കത്തിൽ നവകേരള നിർമിതി ഇവ്വിധമാണ് മുന്നോട്ടുപോവുന്നതെങ്കിൽ മാനുഷികമായും ധാർമികമായും ക്ഷയിച്ച ഒരാൾക്കൂട്ടത്തിെൻറ നാനാതരം വൈകൃതങ്ങളുടെ കാഴ്ചഭൂമിയായി മാറും ദൈവത്തിെൻറ സ്വന്തം നാടെന്ന് ഉറപ്പിക്കാവുന്നതേയുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.