Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightഎൻ.​ഐ.എ: ഛത്തിസ്​ഗഢ്​​...

എൻ.​ഐ.എ: ഛത്തിസ്​ഗഢ്​​ വഴികാണിക്കുന്നു

text_fields
bookmark_border
എൻ.​ഐ.എ: ഛത്തിസ്​ഗഢ്​​ വഴികാണിക്കുന്നു
cancel

ദേ​ശീ​യ അ​ന്വേഷ​ണ ഏ​ജ​ൻ​സി നി​യ​മം (എൻ.ഐ.എ ആക്​ട്​ 2008) ഭ​ര​ണ​ഘ​ട​നാവി​രു​ദ്ധ​മാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന ാവശ്യ​പ്പെ​ട്ട്​ ച​രി​ത്രപ്രധാ​ന​മാ​യ ഹ​ര​ജി സു​പ്രീംകോ​ട​തി​യി​ൽ ഫ​യ​ൽ ചെ​യ്തി​രി​ക്കു​ക​യാ​ണ് ഛത്തി​സ് ഗ​ഢി​ലെ കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​ർ. സം​സ്ഥാ​ന സ​ർ​ക്കാ​റിെ​ൻ​റ​യും പൊലീ​സിെ​ൻ​റ​യും അ​ധി​കാ​ര​ങ്ങ​ൾ ക​വ​ർ​ന് നെ​ടു​ക്കു​ന്ന ദേ​ശീ​യ പൊലീ​സാ​യി എ​ൻ.​ഐ.​എ ഇതിനകം മാ​റി​യിരിക്കുന്നു; 2019 ജൂ​ലൈ​യി​ൽ പാ​സാ​ക്കി​യ ഭേ​ദ​ഗ​തി ​യെ തു​ട​ർ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ രാ​ഷ്​ട്രീയ​മാ​യി എ​ൻ.​ഐ.​എ​യെ ദു​രു​പ​യോ​ഗി​ക്കു​ക​യാ​െ​ണ​ന്നും സം​സ് ഥാ​ന പൊലീ​സിെ​ൻ​റ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ്വേ​ച്ഛാ​പ​ര​മാ​യി ക​ട​ന്നു​ക​യ​റു​ന്ന​ത് ഭ​ര​ണ​ഘ​ട​ന ഉ​റ​പ്പ ു​വ​രു​ത്തു​ന്ന ഫെ​ഡ​റ​ലി​സ​ത്തി​ന് വി​രു​ദ്ധ​മാ​​െണ​ന്നും ഹ​ര​ജി ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.

എ​ൻ.​ഐ.​എ നി​യ​മ​ത്തിെ​ൻ​റ ആ​റ്, ഏ​ഴ്, എ​ട്ട്, 10 വ​കു​പ്പു​ക​ൾ സം​സ്ഥാ​ന​ങ്ങ​ളു​ടെ അ​ധി​കാ​ര​ത്തി​ലു​ള്ള ക​ട​ന്നു​ക​യ ​റ്റ​മാ​​െണ​ന്ന് വാ​ദി​ച്ചു​കൊ​ണ്ടാ​ണ് പരമോന്നത നീതിപീഠത്തിനു മുന്നിൽ ഭ​ര​ണ​ഘ​ട​ന​യു​ടെ 131ാം വ​കു​പ്പ് പ്ര​കാ​രം ഹ​ര​ജി സ​മ​ർ​പ്പി​ച്ചി​ട്ടു​ള്ള​ത്. എ​ൻ.​ഐ.​എ​യും യു.​എ.​പി.​എ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​യ​മനി​ർ​മാ​ണ​ങ്ങ​ളും ഭേ​ദ​ഗ​തി​ക​ളും പൗ​രാ​വ​കാ​ശവി​രു​ദ്ധ​മെ​ന്ന വി​മ​ർ​ശ​ന​മു​യ​ർ​ത്തി സു​പ്രീംകോ​ട​തി​യി​ൽ ഹ​ര​ജി​ക​ൾ നി​ല​നി​ൽ​ക്കെ ഫെ​ഡ​റലി​സ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ചോ​ദ്യ​ങ്ങ​ൾകൂ​ടി വി​ചാ​ര​ണ​ക്ക് വി​ധേ​യ​മാ​കു​ന്ന​ത് ഏ​ക​പ​ക്ഷീ​യ​മാ​യി അ​ധി​കാ​രം കേ​ന്ദ്ര​ത്തി​ൽ കേ​ന്ദ്രീ​ക​രി​ക്കു​ന്ന വ​ർ​ത്ത​മാ​ന​കാ​ല സാ​ഹ​ച​ര്യ​ത്തി​ൽ സ​വി​ശേ​ഷ പ്രാ​ധാ​ന്യ​മു​ണ്ട്.

2008 മും​ബൈ ഭീക​രാ​ക്ര​മ​ണ​ത്തിെ​ൻ​റ വൈ​കാ​രി​കാ​ന്ത​രീ​ക്ഷ​ത്തെ ചൂ​ഷ​ണം ചെ​യ്താ​ണ് അ​ന്ന​ത്തെ ആഭ്യ​ന്ത​രമ​ന്ത്രി പി. ​ചി​ദം​ബ​രം ഏ​റെ​യൊ​ന്നും സം​വാ​ദ​ങ്ങ​ളോ ച​ർ​ച്ച​ക​ളോ ഇ​ല്ലാ​തെ പാ​ർ​ലമെ​ൻ​റി​ൽ ഐക​ക​ണ്ഠ്യേന എ​ൻ.​ഐ.​എ ആ​ക്ട്​ പാ​സാ​ക്കി​യെ​ടു​ത്ത​ത്. പ​തി​റ്റാ​ണ്ടോ​ളം നീ​ണ്ട പ്ര​ക്ഷോ​ഭ​ങ്ങ​ളി​ലൂ​ടെ​യും നി​യ​മപ്പോ​രാ​ട്ട​ങ്ങ​ളി​ലൂ​ടെ​യും ക​ടി​ഞ്ഞാ​ണി​ട്ട യു.​എ.​പി.​എ​ക്ക് കൂ​ടു​ത​ൽ രൗ​ദ്ര​ത​യോ​ടെ പൗ​രന്മാ​രു​ടെ മൗ​ലി​കാ​വ​കാ​ശ​ങ്ങ​ൾ​ക്കു​മേ​ൽ വി​ഹ​രി​ക്കാ​ൻ എ​ൻ.​ഐ.​എയു​ടെ വ​ര​വ് പ്ര​യോ​ജ​ന​ക​ര​മാ​യി. 10 വ​ർ​ഷ​ത്തി​നു​ള്ളി​ൽ ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി ഏ​െ​റ്റ​ടു​ത്ത കേ​സു​ക​ളി​ൽ പ​ല​തും ദു​ർ​ബ​ല​വും രാഷ്​ട്രീയ പ​ക്ഷ​പാ​തി​ത്വം നി​റ​ഞ്ഞ​തു​മാ​െ​ണന്ന വ​സ്തു​നി​ഷ്ഠ പ​ഠ​ന​ങ്ങ​ൾ പു​റ​ത്തു​വ​ന്നു.

62 പേ​ർ കൊ​ല്ല​പ്പെ​ട്ട സം​ഝോ​ത എ​ക്സ്പ്ര​സ് സ്ഫോ​ട​ന​ക്കേ​സി​ൽ എ​ൻ.​ഐ.​എ മ​നഃ​പൂ​ർവം വ​രു​ത്തി​യ വീ​ഴ്ച​ക​ളാ​ണ് മുഴുവൻ പ്ര​തി​ക​ളെയും വെ​റു​തെ​വി​ടാ​ൻ ഇ​ട​യാ​ക്കി​യ​തെ​ന്ന് വി​മ​ർ​ശി​ച്ച​ത് വി​ചാ​രണകോ​ട​തി ത​ന്നെ​യാ​യിരുന്നല്ലോ. മാ​ലേ​ഗാ​വ് പ്ര​തി​ക​ളെ എ​ൻ.​ഐ.​എ കു​റ്റ​മു​ക്ത​രാ​ക്കി. കേ​സ​ന്വേ​ഷ​ണം അ​വ​സാ​നി​പ്പി​ക്കാ​ൻ കോ​ട​തി വി​സ​മ്മ​തി​ച്ച​തു​കൊ​ണ്ടുമാ​ത്ര​മാ​ണ് ഇ​ന്നു​മ​ത് തു​ട​രു​ന്ന​ത്. സം​ഘ് ഭീ​ക​ര​ത പ്ര​തി​സ്ഥാ​ന​ത്തുവ​ന്ന കേ​സു​ക​ളെ​ല്ലാം പ്ര​തി​ക​ൾ​ക്ക്​ അ​നു​കൂ​ല​മാ​യാ​ണ് ഐ.​എ​ൻ.​എ നി​ല​പാ​ട് സ്വീ​ക​രി​ച്ച​തെന്നും ഇതോടൊ​പ്പം കൂട്ടിവായിക്കണം. അ​തേസ​മ​യം, രാ​ജ്യ​ത്ത് ഏ​റ്റ​വും പ്ര​ഗൽഭ​രാ​യ അ​ക്കാ​ദ​മീഷ്യന്മാരെയും മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​കരെയും യു.​എ.​പി.​എ പ്ര​കാ​രം വി​ചാ​ര​ണാ ത​ട​വു​കാ​രാ​ക്കി നിശ്ശബ്​ദമാ​ക്കാ​നും എ​ൻ.​ഐ.​എ നി​യ​മം സ​ഹാ​യ​ക​ര​മാ​കു​ക​യും ചെ​യ്യു​ന്നു.

എ​ൻ.​ഐ.​എ​യു​ടെ പ്ര​സ​ക്തി ചോ​ദ്യംചെ​യ്യു​ന്ന സ​ന്ദ​ർ​ഭ​ത്തി​ലാ​ണ് 2019 ജൂ​ലൈ​യി​ൽ ആഭ്യ​ന്ത​രമ​ന്ത്രി അ​മി​ത് ഷാ യു.​എ.​പി.​എ​യും എ​ൻ.​ഐ.​എ ആ​ക്​ടും ഭേ​ദ​ഗ​തി വ​രു​ത്തി കൂ​ടു​ത​ൽ ക​ഠി​ന​മാ​ക്കു​ന്ന​ത്. പൗ​ര​െൻ​റ മൗ​ലി​കാ​വ​കാ​ശ​ങ്ങ​ൾ മാ​ത്ര​മ​ല്ല, സം​സ്ഥാ​ന സ​ർ​ക്കാറുക​ളു​ടെ അ​ധി​കാ​ര​ങ്ങ​ളും പു​തി​യ ഭേ​ദ​ഗ​തി​യി​ലൂടെ ക​വ​ർ​ന്നെ​ടു​ത്തു. കേ​ര​ള സ​ർ​ക്കാ​റി​നോ​ട് അ​ഭി​പ്രാ​യ​മാ​രാ​യാ​തെ അ​ല​ൻ-താ​ഹ കേ​സ് എ​ൻ.​ഐ.​എ ഏ​​െറ്റ​ടു​ത്ത​തി​നെ സി.​പി.​എം വി​മ​ർ​ശി​ച്ച​ത് ഫെ​ഡ​റ​ലി​സ​ത്തെ ത​ക​ർ​ക്കു​ന്നു എ​ന്നാ​രോ​പി​ച്ചാ​ണ്. ഫെ​ഡ​റ​ലി​സ​ത്തിെ​ൻ​റ അ​ന്തഃ​സ​ത്ത ചോ​ദ്യം ചെ​യ്യു​ന്ന​താ​ണ് ഭേ​ദ​ഗ​തിെ​യ​ന്ന് അ​ന്നു​ത​ന്നെ വി​മ​ർ​ശ​ന​മു​യ​ർ​ന്നെ​ങ്കി​ലും ‘ദേ​ശസു​ര​ക്ഷ​യെ എ​തി​ർ​ക്കു​ന്ന​വ​രെ രാ​ജ്യം കാ​ണ​ട്ടെ’ എ​ന്ന അ​മി​ത് ഷാ​യു​ടെ ഒ​റ്റ പ്ര​സ്താ​വ​ന​യി​ൽ കു​രു​ങ്ങി ബി​ല്ലി​നെ എ​തി​ർ​ത്ത കോ​ൺ​ഗ്ര​സ് അ​ട​ക്കം ഭൂ​രി​പ​ക്ഷം രാ​ഷ്​ട്രീ​യ പാ​ർ​ട്ടി​ക​ളും നി​യ​മ ഭേ​ദ​ഗ​തി​ക്ക് അ​നു​കൂ​ല​മാ​യി വോ​ട്ട് ചെ​യ്തു.

സി.​​​പി.​​​എ​​​മ്മി​​​ലെ മൂ​​​ന്നു പേ​​​ര​​​ട​​​ക്കം ആ​​​റുപേ​​​ർ എ​​​തി​​​ർ​​​ത്ത്​ വോ​​​ട്ടു​​​ചെ​​​യ്​​​​ത​​​പ്പോ​ൾ ബി​​​ല്ല​ി​​​നെ അ​​​നു​​​കൂ​​​ലി​​​ക്കാ​​​നു​​​ള്ള കോ​​​ൺ​​​ഗ്ര​​​സ്​ തീ​​​രു​​​മാ​​​ന​​​ത്തോ​​​ട്​ യോ​​​ജി​​​ക്കാ​​​തെ കെ. ​മു​ര​ളീ​ധ​ര​ൻ സ​​​ഭ​​​യി​​​ൽ​​​നി​​​ന്ന്​ ഇ​​​റ​​​ങ്ങി​​​പ്പോ​കു​ക​യാ​യി​രു​ന്നു. പാ​ർ​ലമെ​ൻ​റി​ലെ പ്ര​ഭാ​ഷ​ണ​ങ്ങ​ളി​ൽ വി​മ​ർ​ശി​ക്കു​ക​യും വോ​ട്ടെ​ടു​പ്പി​ൽ പി​ന്തു​ണ​ക്കു​ക​യും ചെ​യ്ത​തി​ലെ വൈ​രു​ധ്യ​ത്തെ കോ​ൺ​ഗ്ര​സ് ക​ക്ഷി നേ​താ​വ് അ​ധീ​ർ രഞ്​ജ​ൻ ചൗ​ധ​രി ന്യാ​യീ​ക​രി​ച്ച​ത് ഭീ​ക​ര​ത​യെ നേ​രി​ടു​ന്ന​തി​ൽ സ​ർ​ക്കാ​റി​നൊ​പ്പ​മെ​ന്ന സ​ന്ദേ​ശം ന​ൽ​കാ​നാ​ണെ​ന്ന വി​ചി​ത്ര​വാ​ദ​മു​ന്ന​യി​ച്ചു​കൊ​ണ്ടാ​ണ്. ഛത്തി​സ്ഗ​ഢ് മു​ഖ്യ​മ​ന്ത്രി ഭൂ​പേ​ഷ് ബാ​ഘേ​ൽ സു​പ്രീംകോ​ട​തി​യി​ൽ ചോ​ദ്യം​ചെ​യ്യു​ന്ന​ത് കോ​ൺ​ഗ്ര​സ് പു​ല​ർ​ത്തി​പ്പോ​രു​ന്ന ഈ ​ഇ​ര​ട്ട​ത്താ​പ്പി​നെക്കൂ​ടി​യാ​ണ്.

അ​ല​ൻ-താ​ഹ കേ​സ് ഏ​ക​പ​ക്ഷീ​യ​മാ​യി എ​ൻ.​ഐ.​എ ഏ​​െറ്റ​ടു​ക്കു​മ്പോ​ൾ ത​ന്നെ ‘മാ​ധ്യ​മം’ ഭ​യാ​ശ​ങ്ക​ക​ളി​ല്ലാ​തെ പ​റ​ഞ്ഞ​ത് ഒ​രി​ക്ക​ൽ കൂ​ടി ഉ​ണ​ർ​ത്തു​ന്നു. ‘സി.​പി.​എം സം​സ്ഥാ​ന സെ​ക്ര​േ​ട്ട​റി​യ​റ്റ് നി​ല​പാ​ട് ആ​ത്മാ​ർ​ഥ​മാ​െ​ണ​ങ്കി​ൽ ഫെ​ഡ​റ​ൽ സം​വി​ധാ​ന​ത്തി​ലു​ള്ള ക​ട​ന്നു​ക​യ​റ്റ​മാ​ണ് അ​ല​ൻ^​താ​ഹ കേ​സ് കേ​ന്ദ്രം ഏ​െ​റ്റ​ടു​ത്ത​തി​ലൂ​ടെ ന​ട​ന്നി​ട്ടു​ള്ള​തെ​ന്ന് വ്യ​ക്ത​മാ​ക്കി സു​പ്രീം​കോ​ട​തി​യി​ൽ ഹ​ര​ജി സ​മ​ർ​പ്പി​ക്കാ​ൻ ത​യാ​റാ​ക​ണം. വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്ര​ക്ഷോ​ഭം പൂ​ത്തു​നി​ൽ​ക്കു​ന്ന പു​തി​യ സാ​ഹ​ച​ര്യ​ത്തി​ൽ അ​ത് ഭ​ര​ണ​ഘ​ട​ന​പ​ര​മാ​യ സം​വാ​ദ​ങ്ങ​ൾ​ക്കും രാ​ഷ്​​ട്രീ​യ​ച​ർ​ച്ച​ക​ൾ​ക്കും വ​ഴിതു​റ​ക്കു​ന്ന​തി​നു നി​മി​ത്ത​മാ​കു​ക​യും ചെ​യ്യും’. നി​തി ആ​യോ​ഗി​​െൻറ സംസ്​ഥാപനത്തിലും ജി.​എ​സ്.​ടി​യും വി​വ​രാ​വ​കാ​ശ നി​യ​മഭേ​ദ​ഗ​തി​ക​ളും ന​ട​പ്പാ​ക്കി​യ​തി​ലും ഫെ​ഡ​റ​ലി​സ​ത്തിെ​ൻ​റ ആ​ത്മാ​വി​നെ പ​രി​ഗ​ണി​ക്കാ​തെ​യാ​ണ്.

ഫെ​ഡ​റലി​സ​ത്തിെ​ൻ​റ സ​ത്ത ചോ​ർ​ത്തി​ക്ക​ള​യു​ന്ന മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ​സ് ആ​ക്​ട്​ ഭേ​ദ​ഗ​തി ബി​ൽ, ഡാം ​സേ​ഫ്റ്റി ബി​ൽ, നാ​ഷ​നൽ മെ​ഡി​ക്ക​ൽ ക​മീ​ഷ​നു​ക​ൾ തു​ട​ങ്ങി​യ​വ വ​രാ​നി​രി​ക്കു​ന്നു. ‘ശ​ക്ത​മാ​യ’ കേ​ന്ദ്ര​സ​ർ​ക്കാ​ർ കൂ​ടു​ത​ൽ കൂ​ടു​ത​ൽ സം​സ്ഥാ​നങ്ങളി​ലേ​ക്ക് ക​ട​ന്നു​ക​യ​റു​മെ​ന്ന് ചു​രു​ക്കം. ഈ നീക്കത്തെ ചെറ​ുക്കാൻ കേരളവും ഛത്തിസ്ഗ​ഢിെ​ൻ​റ ഹ​ര​ജി​യി​ൽ ക​ക്ഷിചേ​രണം. ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​ത്മാ​വാ​യ ഫെ​ഡ​റ​ലി​സ​ത്തെ തി​രി​ച്ചു​പി​ടി​ക്കാ​നു​ള്ള സ​മ​ര​ങ്ങൾക്ക്​ കേ​ര​ള സ​ർ​ക്കാ​റും ജ​ന​സ​ഞ്ച​യ​വും തീ​പി​ടി​പ്പി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു. ചുരുങ്ങിയപക്ഷം,​ അലൻ-താഹ വിഷയത്തിൽ സംഭവിച്ചതുപോ​െല ഈ കിരാത നിയമങ്ങളുടെ പടുകുഴിയിലേക്ക്​ സംസ്ഥാനത്തെ ചെറുപ്പക്കാരെ വലി​ച്ചെറിഞ്ഞുകൊടുക്കാതിരിക്കാനുള്ള ജാഗ്രത പുലർത്താ​നെങ്കിലും സർക്കാറിന്​ ബാധ്യതയുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:niaChandigarhMalayalam Article
News Summary - NIA Chandigarh -Malayalam Article
Next Story