ജാഗ്രതയോടെ നേരിടാം
text_fieldsരണ്ടേകാൽ വർഷത്തിനുശേഷം സംസ്ഥാനത്ത് നിപ വൈറസ് സാന്നിധ്യം വീണ്ടും റിപ്പോർട്ട് ചെയ്തിരിക്കുന്നു. വൈറസ് ബാധിച്ച് കോഴിക്കോട് ജില്ലയിൽ 12 വയസ്സുകാരൻ കഴിഞ്ഞദിവസം മരിച്ചതോടെ, കോവിഡ് മഹാമാരിയിൽ ഉഴലുന്ന കേരളത്തിെൻറ ആരോഗ്യഅടിയന്തരാവസ്ഥ അക്ഷരാർഥത്തിൽതന്നെ ഇരട്ടിയായിരിക്കുകയാണ്.കുറച്ചുപേർ നിരീക്ഷണത്തിൽ കഴിയുന്നു; 250ഒാളം പേർ സമ്പർക്കപ്പട്ടികയിലുമുണ്ട്. സങ്കീർണ സാഹചര്യം സംജാതമായാൽ അതിനെ നേരിടാനുള്ള മുന്നൊരുക്കങ്ങൾ ആരോഗ്യവകുപ്പ് ഇതിനകം ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്. മുൻവർഷങ്ങളിലെ അനുഭവങ്ങൾകൂടി നമുക്കു മുന്നിലുള്ളതിനാൽ പ്രതിരോധനടപടികളിൽ ആശയക്കുഴപ്പമില്ലാത്തവിധം മുന്നോട്ടുപോകാൻ കഴിയുമെന്നതാണ് അധികാരികളുടെ ആത്മവിശ്വാസം. അങ്ങനെ സംഭവിക്കെട്ട എന്ന് പ്രാർഥിക്കാം. കോവിഡിലെന്നപോലെത്തന്നെ നിപയുടെ കാര്യത്തിലും പ്രതിരോധപ്രവർത്തനങ്ങളിൽ മുഖ്യം ജാഗ്രത പുലർത്തൽതന്നെയാണ്. അത് സർക്കാർ സംവിധാനങ്ങളിലും ജനങ്ങളുടെ സമീപനങ്ങളിലും ഒരുപോലെ വേണം. ആരോഗ്യപ്രവർത്തകരും അധികാരികളും ജനങ്ങളെ നിരന്തരം ബോധവത്കരിച്ചുകൊണ്ടിരിക്കുന്നതും ഇക്കാര്യമാണ്.
1998ൽ മലേഷ്യയിലെ കംപങ് സുങ്ഗായ് നിപ എന്ന സ്ഥലത്ത് നൂറിലധികം പേരുടെ ജീവനെടുത്ത വൈറസാണിത്. അങ്ങനെയാണ് ആ വൈറസിന് 'നിപ' എന്ന പേരു വന്നത്. അന്ന് പന്നികളിലൂടെയാണ് അത് മനുഷ്യനിലെത്തിയത്. മൂന്നു വർഷത്തിനുശേഷം, ബംഗ്ലാദേശിൽ നിപ വൈറസ് പല തവണ നാശം വിതച്ചു. ഇതിെൻറ തുടർച്ചയെന്നോണം പശ്ചിമ ബംഗാളിലും രോഗം റിപ്പോർട്ട് ചെയ്തു. 2001ൽ, സിലിഗുരിയിൽ 40ലധികം ആളുകളാണ് നിപ ബാധയേറ്റ് മരിച്ചത്. 2018 മേയ് മാസത്തിലാണ് കേരളത്തിൽ ആദ്യമായി നിപ റിപ്പോർട്ട് ചെയ്തത്. കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര സൂപ്പിക്കടയിലെ ഒരു കുടുംബത്തിലെ നാലു പേർക്കാണ് അന്ന് ആദ്യമായി േരാഗം സ്ഥിരീകരിച്ചത്. മൂന്നാഴ്ചക്കിടെ, കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 17 പേർ നിപ ബാധിച്ച് മരിച്ചു. വാസ്തവത്തിൽ, മരണസംഖ്യ ഇതിൽ പിടിച്ചുനിർത്തി എന്നാണ് പറയേണ്ടത്. രോഗം സ്ഥിരീകരിച്ച രണ്ടുപേരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു എന്നത് ചെറിയകാര്യമായി കാണാനാവില്ല. ലഭ്യമായ സംവിധാനങ്ങളെ കൃത്യവും വ്യവസ്ഥാപിതവുമായി ഉപയോഗപ്പെടുത്തുകയും ജനങ്ങളിൽ ഭീതിക്കുപകരം ജാഗ്രതയുടെ പാഠങ്ങൾ പകർന്നുനൽകുകയും ചെയ്തതുവഴിയാണിതൊക്കെയും സാധ്യമായത്. ആ അർഥത്തിൽ സംസ്ഥാന സർക്കാറിെൻറയും ആരോഗ്യവകുപ്പിെൻറയും പ്രവർത്തനങ്ങൾ ആഗോളതലത്തിൽതന്നെ പ്രശംസക്ക് പാത്രമായി. തൊട്ടടുത്ത വർഷവും ഇവിടെ നിപ റിേപ്പാർട്ട് ചെയ്തിരുന്നു. എറണാകുളം ജില്ലയിലായിരുന്നു അത്. പേക്ഷ, കാര്യമായ അപകടങ്ങളൊന്നുമില്ലാതെ കടന്നുപോയി. ഒരു കാലത്ത് ലോകം അംഗീകരിച്ച കേരളത്തിെൻറ ആരോഗ്യ മോഡൽ പരിമിതികേളറെയുണ്ടെങ്കിലും കെട്ടുപോയിട്ടില്ലെന്ന് തെളിയിച്ച സന്ദർഭങ്ങളായിരുന്നു അതൊക്കെ. ഇൗ ആരോഗ്യമോഡൽ പുതിയ പ്രതിസന്ധികളെയും തരണംചെയ്യുമെന്നുതന്നെയാണ് പ്രതീക്ഷിക്കേണ്ടത്.
പ്രത്യാശയുടെയും പ്രാർഥനയുടെയും ഇൗ നിമിഷങ്ങളിലും ചില ചോദ്യങ്ങളും ആശങ്കകളും മുന്നോട്ടുവെക്കാതെ വയ്യ. ആരോഗ്യമേഖലയിലെ നമ്മുടെ സംവിധാനങ്ങളുടെ അപര്യാപ്തത തന്നെയാണ് അതിലൊന്ന്. സംസ്ഥാനത്ത് ആദ്യമായി നിപ റിപ്പോർട്ട് ചെയ്തപ്പോൾതന്നെ, ഇതുപോലൊരു സാഹചര്യത്തിൽ രോഗനിർണയം നടത്തുന്നതിനടക്കമുള്ള സംവിധാനങ്ങൾ കേരളത്തിലില്ല എന്ന യാഥാർഥ്യം നാം തിരിച്ചറിഞ്ഞതാണ്. അന്ന് നിപയുടെ സാന്നിധ്യം സ്ഥിരീകരിക്കാൻ ആരോഗ്യവകുപ്പ് ആശ്രയിച്ചത് പുണെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിനെയായിരുന്നു. സംസ്ഥാനത്തെ നിപ മുക്തമാക്കിയശേഷം മുഖ്യമന്ത്രി പിണറായി വിജയെൻറ പ്രഖ്യാപനങ്ങളിലൊന്ന് കേരളത്തിന് സ്വന്തമായൊരു വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുമെന്നായിരുന്നു. മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ആ സമയത്ത് നടത്തിയ അമേരിക്കൻ പര്യടനത്തിനിടെ ബാൾട്ടിമോറിലെ വിഖ്യാതമായ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഹ്യൂമൻ വൈറോളജി (െഎ.എച്ച്.വി) സന്ദർശിച്ച് അവരുടെ സഹകരണം ഉറപ്പാക്കിയതൊക്കെ ആ പ്രഖ്യാപനത്തിെൻറ ഭാഗമായാണ്. എച്ച്.െഎ.വി വൈറസിെന ആദ്യമായി തിരിച്ചറിഞ്ഞ നൊബേൽ ജേതാവുകൂടിയായ റോബർട്ട് ഗാലോയുടെ ഗവേഷണ സ്ഥാപനമാണ് െഎ.എച്ച്.വി. ഇത്തരമൊരു സ്ഥാപനവുമായി കൈകോർത്ത് കേരളം സ്വന്തമായൊരു വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന് രൂപംനൽകുമെന്നൊക്കെയുള്ള പ്രഖ്യാപനം കേട്ടപ്പോൾ, അത് 'കേരള ആരോഗ്യ മോഡലി'െൻറ കുതിച്ചുചാട്ടമായിതന്നെ വ്യാഖ്യാനിക്കപ്പെട്ടു. എല്ലാം വെറുതെയായിരുന്നുവെന്ന് നാമിപ്പോൾ തിരിച്ചറിയുന്നു. വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിെൻറ പ്രവർത്തനങ്ങൾ മന്ദഗതിയിൽ പുരോഗമിക്കുകയാണ്. മൂന്നര വർഷത്തിനിപ്പുറവും രോഗലക്ഷണമുള്ളവരുടെ സ്രവസാമ്പിളുമായി പുണെയിലേക്ക് വണ്ടികയറേണ്ട ഗതികേടിലാണ് ആരോഗ്യവകുപ്പ്. നിപയുടെ ഉറവിടം സംബന്ധിച്ച പഠനങ്ങളും പാതിവഴിയിൽ നിലച്ചുപോയി. ചുരുക്കത്തിൽ, രോഗപ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് അത്യാവേശത്തോടെ തുടക്കംകുറിക്കപ്പെടുന്ന പദ്ധതികളിൽ പലതിനും തുടർച്ചയുണ്ടാകുന്നില്ല. ഇൗ യാഥാർഥ്യം തിരിച്ചറിഞ്ഞുള്ള നിപ പ്രതിരോധപ്രവർത്തനങ്ങൾക്ക് സർക്കാർ സജ്ജമാകുമോ എന്നതാണ് പ്രസക്തമായ ചോദ്യം. ഇതും ജാഗ്രതയുടെ ഭാഗമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.