Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_right‘അ​​വി​​ശ്വാ​​സം’...

‘അ​​വി​​ശ്വാ​​സം’ ബാ​​ക്കി​​വെ​​ച്ച​​ത്

text_fields
bookmark_border
‘അ​​വി​​ശ്വാ​​സം’ ബാ​​ക്കി​​വെ​​ച്ച​​ത്
cancel


മ​​ണി​​പ്പൂ​​രി​​ലെ വം​​ശ​​ഹ​​ത്യ​​യും ഭ​​ര​​ണ​​കൂ​​ടം ത​​ദ്വി​​ഷ​​യ​​ത്തി​​ൽ പു​​ല​​ർ​​ത്തി​​ക്കൊ​​ണ്ടി​​രി​​ക്കു​​ന്ന തി​​ക​​ഞ്ഞ നി​​സ്സം​​ഗ​​ത​​യും ചൂ​​ണ്ടി​​ക്കാ​​ട്ടി കേ​​ന്ദ്ര​ സ​​ർ​​ക്കാ​​റി​​​നെ​​തി​​രെ ഐ​​ക്യ​​പ്ര​​തി​​പ​​ക്ഷം കൊ​​ണ്ടു​​വ​​ന്ന അ​​വി​​ശ്വാ​​സ​പ്ര​​മേ​​യം സാ​​​ങ്കേ​​തി​​ക​​മാ​​യി പ​​രാ​​ജ​​യ​​പ്പെ​​ട്ട​​തി​​ൽ അ​​ത്ഭു​​ത​​മൊ​​ന്നു​​മി​​ല്ല. ലോ​​ക്സ​​ഭ​​യി​​ൽ വ​ൻ ഭൂ​​രി​​പ​​ക്ഷ​​മു​​ള്ളൊ​​രു സ​​ർ​​ക്കാ​​റി​​നെ മ​​റി​​ച്ചി​​ടു​​ക എ​​ന്ന​​ത് ഒ​​രു ത​​ര​​ത്തി​​ലും സാ​​ധ്യ​​മ​​ല്ലെ​​ന്നി​​രി​​ക്കെ, അ​​വി​​ശ്വാ​​സ​പ്ര​​മേ​​യ​​ത്തി​​​ലൂ​​ടെ പ്ര​​തി​​പ​​ക്ഷം ല​​ക്ഷ്യ​​മി​​ട്ട​​ത് മ​​റ്റൊ​​ന്നാ​​യി​​രു​​ന്നു​​വെ​​ന്ന​​ത് സു​​വ്യ​​ക്ത​​മാ​​ണ്.

സ​​ർ​​വ ​മേ​​ഖ​​ല​​ക​​ളി​​ലും പ​​രാ​​ജ​​യ​​പ്പെ​​ട്ട മോ​​ദി ഭ​​ര​​ണ​​കൂ​​ട​​ത്തെ എ​​ല്ലാ അ​​ർ​​ഥ​​ത്തി​​ലും തു​​റ​​ന്നു​​കാ​​ണി​​ക്കാ​​ൻ മൂ​​ന്നു ദി​​വ​​സം നീ​​ണ്ട അ​​വി​​ശ്വാ​​സ​പ്ര​​മേ​​യ ച​​ർ​​ച്ച​​ക​​ളി​​ലൂ​​ടെ അ​വ​ർ​ക്ക് സാ​​ധി​​ച്ചു​​.

പ്ര​​തി​​പ​​ക്ഷ​​ത്തി​​​ന്റെ ചോ​​ദ്യ​​ങ്ങ​​ൾ​​ക്കും വാ​​ദ​​മു​​ഖ​​ങ്ങ​​ൾ​​ക്കും മു​​ന്നി​​ൽ ദു​​ർ​​ബ​​ല പ്ര​​തി​​രോ​​ധം തീ​​ർ​​ക്കാ​​നേ ഭ​​ര​​ണ​​പ​​ക്ഷ​​ത്തി​​നാ​​യു​​ള്ളൂ​​വെ​​ന്ന് സ്മൃ​​തി ഇ​​റാ​​നി മു​​ത​​ൽ ന​​രേ​​ന്ദ്ര മോ​​ദി വ​​രെ​​യു​​ള്ള നേ​​താ​​ക്ക​​ളു​​ടെ സം​​സാ​​രം ശ്ര​​ദ്ധി​​ച്ചാ​​ൽ ബോ​​ധ്യ​​മാ​​കും. മ​​റു​​പ​​ക്ഷ​​ത്താ​​ക​​ട്ടെ, ഓ​​രോ പാ​​ർ​​ട്ടി നേ​​താ​​ക്ക​​ളും മ​​ത്സ​​രി​​ച്ച് വി​​വി​​ധ വി​​ഷ​​യ​​ങ്ങ​​ൾ ഉ​​ന്ന​​യി​​ച്ച് ക​​ത്തി​​ക്ക​​യ​​റു​​ന്ന​​തി​​നും പാ​​ർ​​ല​​മെ​​ന്റ് സാ​​ക്ഷ്യം​വ​​ഹി​​ച്ചു.

പ്ര​​തി​​പ​​ക്ഷ​​സ​​ഖ്യ​​മാ​​യ ‘ഇ​​ൻ​​ഡ്യ’​​യെ അ​​തു​​യ​​ർ​​ത്തി​​പ്പി​​ടി​​ക്കു​​ന്ന സ​​ർ​​വ ജ​​നാ​​ധി​​പ​​ത്യ സ​​ങ്ക​​ൽ​​പ​​ങ്ങ​​ളോ​​ടെ​​യും പാ​​ർ​​ല​​മെ​​ന്റി​​നു​​ള്ളി​​ൽ അ​​വ​​ത​​രി​​പ്പി​​ക്കു​​ന്ന​​തി​​നും അ​​വി​​ശ്വാ​​സ​ച​​ർ​​ച്ച​​ക​​ളി​​ലൂ​​ടെ പ്ര​​തി​​പ​​ക്ഷ​​ത്തി​​ന് സാ​​ധി​​ച്ചു​​വെ​​ന്ന​​തും ഈ ​​സം​​ഭ​​വം​കൊ​​ണ്ടു​​ണ്ടാ​​യ ഒ​​ട്ടും ചെ​​റു​​ത​​ല്ലാ​​ത്ത രാ​​ഷ്ട്രീ​​യ വി​​ജ​​യ​​മാ​​ണ്. ആ ​​അ​​ർ​​ഥ​​ത്തി​​ൽ, അ​​ടു​​ത്ത​​കാ​​ല​​ത്താ​​യി സ​​ജീ​​വ​​മാ​​യ ഐ​​ക്യ​​പ്ര​​തി​​പ​​ക്ഷ നീ​​ക്ക​​ങ്ങ​​ൾ​​ക്ക് കൂ​​ടു​​ത​​ൽ ഊ​​ർ​​ജം​പ​​ക​​രു​​ന്ന​​താ​​യി വ​​ർ​​ഷ​​കാ​​ല സ​​മ്മേ​​ള​​ന​​ത്തി​​ലെ അ​​വി​​ശ്വാ​​സ​പ്ര​​മേ​​യ​​വും അ​​തി​​ന്മേ​​ലു​​ള്ള ച​​ർ​​ച്ച​​ക​​ളും.

മ​​​​ണി​​​​പ്പൂ​​​​രി​​ൽ ന്യൂ​​ന​​പ​​ക്ഷ​​ങ്ങ​​ൾ​​ക്കു​​നേ​​രെ​​യു​​ള്ള വം​​ശീ​​യാ​​ക്ര​​മ​​ണം മൂ​​​​ന്നു മാ​​​​സം പി​​ന്നി​​ട്ടി​​ട്ടും അ​​​​തേ​​​​ക്കു​​​​റി​​​​ച്ച്​ പാ​​​​ർ​​​​ല​​​​മെ​​​​ന്‍റി​​​​ൽ പ്ര​​​​സ്താ​​​​വ​​​​ന ന​​​​ട​​​​ത്താ​​​​ത്ത പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യെ സ​​​​ഭ​​​​യി​​​​ൽ സം​​​​സാ​​​​രി​​​​പ്പി​​​​ക്കു​​​​ക​​ എ​​ന്ന​​താ​​യി​​രു​​ന്നു അ​​​​വി​​​​ശ്വാ​​​​സ​പ്ര​​​​മേ​​​​യ​​​​ത്തി​​​​ലൂ​​​​ടെ പ്ര​​​​തി​​​​പ​​​​ക്ഷ മു​​​​ന്ന​​​​ണി പ്ര​​ധാ​​ന​​മാ​​യും ല​​​​ക്ഷ്യ​​​​മി​​​​ട്ട​​​​ത്. ആ​​ദ്യ ര​​ണ്ടു ദി​​വ​​സം സ​​ഭ​​യി​​ൽ വ​​രാ​​തി​​രു​​ന്ന പ്ര​​ധാ​​ന​​മ​​ന്ത്രി ച​​ർ​​ച്ച​​യു​​ടെ അ​​വ​​സാ​​ന ദി​​വ​​സം പാ​​ർ​​ല​​മെ​​ന്റി​​ലെ​​ത്തി സം​​സാ​​രി​​ക്കാ​​ൻ നി​​ർ​​ബ​​ന്ധി​​ത​​നാ​​യി. അ​​മി​​ത് ഷാ ​​അ​​ട​​ക്ക​​മു​​ള്ള നേ​​താ​​ക്ക​​ളെ മു​​ൻ​​നി​​ർ​ത്തി പ്ര​​തി​​രോ​​ധം തീ​​ർ​​ക്കാ​​നു​​ള്ള ഭ​​ര​​ണ​​പ​​ക്ഷ​നീ​​ക്കം ആ​​ദ്യ ദി​​വ​​സം​ത​​ന്നെ പാ​​ളി​​യി​​രു​​ന്നു.

പ്ര​​മേ​​യം അ​​വ​​ത​​രി​​പ്പി​​ച്ച സൗ​​ര​​വ് ഗൊ​​ഗോ​​യി​​യു​ടെ ചോ​​ദ്യ​​ങ്ങ​​ൾ​​ക്കു മു​​ന്നി​​ൽ ശ​​രി​​ക്കും അ​​വ​​ർ പ​​ത​​റി. എ​​ന്തു​​കൊ​​ണ്ട് മോ​​ദി മ​​ണി​​പ്പൂ​​ർ സ​​ന്ദ​​ർ​​ശി​​ച്ചി​​ല്ല, സം​​സ്ഥാ​​ന​​ത്തെ ക്ര​​മ​​സ​​മാ​​ധാ​​ന​പാ​​ല​​ന​​ത്തി​​ൽ സ​​മ്പൂ​​ർ​​ണ​​മാ​​യി പ​​രാ​​ജ​​യ​​പ്പെ​​ട്ട മു​​ഖ്യ​​മ​​ന്ത്രി ബി​​രേ​​ൻ സി​​ങ്ങി​​നെ എ​​ന്തു​​കൊ​​ണ്ട് മാ​​റ്റു​​ന്നി​​ല്ല തു​​ട​​ങ്ങി​​യ ചോ​​ദ്യ​​ങ്ങ​​ളി​​ൽ​​നി​​ന്ന് മോ​​ദി ഒ​​ഴി​​ഞ്ഞു​​മാ​​റു​​ന്ന​​ത് വീ​​ഴ്ച അം​​ഗീ​​ക​​രി​​ക്കാ​​ൻ അ​​ദ്ദേ​​ഹം ഇ​​ഷ്ട​​പ്പെ​​ടാ​​ത്ത​​തു​​കൊ​​ണ്ടാ​​യി​​രി​​ക്കാ​​മെ​​ന്ന ഗൊ​​ഗോ​​യി​യു​​ടെ രാ​​ഷ്ട്രീ​​യ പ​​രി​​ഹാ​​സം ഭ​​ര​​ണ​​പ​​ക്ഷ​​ത്തെ ശ​​രി​​ക്കും പ്ര​​കോ​​പി​​ത​​രാ​​ക്കി.

ര​​ണ്ടാം ദി​​വ​​സ​​വും സ​​മാ​​ന​​മാ​​യ വി​​മ​​ർ​​ശ​​ന​​ശ​​ര​​ങ്ങ​​ൾ മഹുവ മൊ​​യ്ത്ര, ക​​നി​​മൊ​​ഴി തു​​ട​​ങ്ങി​​യ നേ​​താ​​ക്ക​​ൾ ഉ​​ന്ന​​യി​​ച്ചു; അ​​യോ​​ഗ്യ​​ത നീ​​ങ്ങി വീ​​ണ്ടും പാ​​ർ​​ല​​മെ​​ന്റി​​ലെ​​ത്തി​​യ രാ​​ഹു​​ൽ ഗാ​​ന്ധി​​യാ​​ക​​ട്ടെ, സ​​ർ​​ക്കാ​​റി​​ന്റെ കോ​​ർ​​പ​​റേ​​റ്റ് അ​​ജ​​ണ്ട​​ക​​ളെ​​യും മോ​​ദി​​യു​​ടെ ഫാ​​ഷി​​സ​​ത്തെ​​യും ഒ​​രു​​പോ​​ലെ വെ​​ളി​​പ്പെ​​ടു​​ത്തു​​ന്ന​​തി​​ൽ വി​​ജ​​യി​​ച്ചു.

രാ​​ഹു​​ലി​​ന്റെ പ്ര​​സം​​ഗം ത​​ട​​സ്സ​​പ്പെ​​ടു​​ത്താ​​നു​​ള്ള ശ്ര​​മ​​വും വി​​ല​​പ്പോ​​യി​​ല്ല. ഈ ​​ആ​​രോ​​പ​​ണ​​ങ്ങ​​ൾ​​ക്കെ​​ല്ലാം സ​​മാ​​ധാ​​ന​പ്ര​​മേ​​യം അ​​വ​​ത​​രി​​പ്പി​​ച്ച് ര​​ക്ഷ​​പ്പെ​​ടാ​​നാ​​ണ് ഭ​​ര​​ണ​​പ​​ക്ഷം ശ്ര​​മി​​ച്ച​​ത്. മ​​​​ണി​​​​പ്പൂ​​​​രി​​​​ൽ സ​​​​മാ​​​​ധാ​​​​ന​​​​ത്തി​​​​ന്​ എ​​​​ല്ലാ​​​​വ​​​​രോ​​​​ടും അ​​​​ഭ്യ​​​​ർ​​​​ഥി​​​​ക്കു​​​​ന്ന​​ ​പ്ര​​​​മേ​​​​യം ആ​​ഭ്യ​​ന്ത​​ര​മ​​ന്ത്രി അ​​വ​​ത​​രി​​പ്പി​​ക്കു​​മ്പോ​​ൾ പ്ര​​ധാ​​ന​​മ​​ന്ത്രി എ​​വി​​ടെ എ​​ന്ന ചോ​​ദ്യം ലോ​​ക്സ​​ഭ​​യി​​ൽ മു​​ഴ​​ങ്ങി​​ക്കേ​​ട്ടു.

ജ​​ന​​ങ്ങ​​ളി​​ൽ​​നി​​ന്നും മാ​​ധ്യ​​മ​​ങ്ങ​​ളി​​ൽ​​നി​​ന്നു​​മെ​​ന്ന​​പോ​​ലെ, ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ളി​​ൽ​​നി​​ന്നും വി​​ട്ടു​​നി​​ന്ന മോ​​ദി​ അ​​വി​​ശ്വാ​​സ​ച​​ർ​​ച്ച​​ക്ക് മ​​റു​​പ​​ടി​യെ​ന്ന മ​ട്ടി​ൽ ര​​ണ്ടേ​​കാ​​ൽ മ​​ണി​​ക്കൂ​​ർ സം​​സാ​​രി​​ച്ചെ​ങ്കി​ലും പ്ര​​മേ​യ​​ത്തി​​ൽ ഉ​​ന്ന​​യി​​ക്ക​​പ്പെ​​ട്ട പ്ര​​ശ്ന​​ങ്ങ​​ൾ​​ക്കു​​ള്ള ഒ​​രു മ​​റു​​പ​​ടി​​യും പ​​രി​​ഹാ​​ര​​ങ്ങ​​ളും ന​ൽ​കാ​ൻ അ​ദ്ദേ​ഹ​ത്തി​നാ​യി​ല്ല. പ്ര​​തി​​പ​​ക്ഷ​​ത്തോ​​ടു​​ള്ള പ​​രി​​ഹാ​​സ​​വും പു​​ച്ഛ​​വും മാ​​ത്ര​​മാ​​യി​​രു​​ന്നു സം​​സാ​​ര​​ത്തി​​ന്റെ ആ​​ക​​ത്തു​​ക; ഒ​​പ്പം, യാ​​ഥാ​​ർ​​ഥ്യ​​ങ്ങ​​ളു​​മാ​​യി ബ​​ന്ധ​​മൊ​​ന്നു​​മി​​ല്ലാ​​ത്ത പ​​തി​​വ് അ​​വ​​കാ​​ശ​​വാ​​ദ​​ങ്ങ​​ളും.

പ്ര​​സം​​ഗ​​ത്തി​​ന്റെ ആ​​ദ്യ ഒ​​ന്ന​​ര മ​​ണി​​ക്കൂ​​റി​​ൽ മ​​ണി​​പ്പൂ​​ർ എ​​ന്ന വാ​​ക്കു​​ച്ച​​രി​​ക്കാ​​ൻ​പോ​​ലും അ​​ദ്ദേ​​ഹം ത​​യാ​​റാ​​യി​​ല്ല. മ​​ണി​​പ്പൂ​​രി​​നെ​​ക്കു​​റി​​ച്ച് സം​​സാ​​രി​​ച്ച​​പ്പോ​​ഴാ​​ക​​ട്ടെ, വി​​ശേ​​ഷി​​ച്ചൊ​​രു പ​​രി​​ഹാ​​ര​നി​​ർ​​ദേ​​ശ​വും മു​​ന്നോ​​ട്ടു​​വെ​​ച്ചി​​ല്ലെ​​ന്നു മാ​​ത്ര​​മ​​ല്ല; ദു​​രാ​​രോ​​പ​​ണ​​ങ്ങ​​ളു​​ടെ​​യും ച​​രി​​ത്ര​​വി​​രു​​ദ്ധ​​മാ​​യ ആ​​ക്ഷേ​​പ​​ങ്ങ​​ളു​​ടെ​​യും കു​​ന്ത​​മു​​ന പ്ര​​തി​​​പ​​ക്ഷ​​ത്തി​​നു​​നേ​​രെ തി​​രി​​ക്കു​​ക​​യും ചെ​​യ്തു.

ഇ​​തി​​നി​​ട​​യി​​ൽ, ബി​​രേ​​ൻ സി​​ങ്ങി​​നെ വെ​​ള്ള​​പൂ​​ശാ​​നും അ​​ദ്ദേ​​ഹം മ​​റ​​ന്നി​​ല്ല. ‘രാ​​ജ്യം നി​​ങ്ങ​​ളു​​ടെ കൂ​​ടെ​​യു​​ണ്ടെ’​​ന്ന കേ​​വ​​ല ആ​​ശ്വാ​​സ​​വാ​​ക്ക​​ല്ല മ​​ണി​​പ്പൂ​​രി​​ലെ ജ​​ന​​ങ്ങ​​ൾ​​ക്കി​​പ്പോ​​ൾ ആ​​വ​​ശ്യം. മ​​റി​​ച്ച്, മേ​​ഖ​​ല​​യി​​ൽ സ​​മാ​​ധാ​​നം പു​​നഃ​​സ്ഥാ​​പി​​ക്കു​​ക​​യും ആ​​ക്ര​​മ​​ണ​​കാ​​രി​​ക​​ളെ നി​​യ​​മ​​ത്തി​​നു മു​​ന്നി​​ൽ കൊ​​ണ്ടു​​വ​​രു​ക​​യു​​മാ​​ണ് അ​​ടി​​യ​​ന്ത​​ര​​മാ​​യി ചെ​​യ്യേ​​ണ്ട​​ത്. അ​​ത്ത​​രം കാ​​ര്യ​​ങ്ങ​​ളി​​ലേ​​ക്കൊ​​ന്നും വി​​ര​​ൽ​​ചൂ​​ണ്ടു​​ന്ന ക്രി​​യാ​​ത്മ​​ക​​മാ​​യ ഒ​​രു വ​​രി​​പോ​​ലും മോ​​ദി​​യു​​ടെ പ്ര​​സം​​ഗ​​ത്തി​​ൽ കേ​​ട്ടി​​ല്ല.

ഭ​​ര​​ണ​​കൂ​​ടത്തിന്‍റെ ​​ഹിം​​സാ​​ത്മ​ക രാ​​ഷ്ട്രീ​​യ​​​ത്തെ തു​​റ​​ന്നു​​കാ​​ണി​​ക്കു​​ന്ന​​തി​​ൽ വി​​ജ​​യി​​ച്ചു​​വെ​​ന്ന് പ്ര​​തി​​പ​​ക്ഷ​​ത്തി​​ന് ആ​​ശ്വ​​സി​​ക്കാം. ആ ​​ദി​​ശ​​യി​​ൽ മു​​ന്നോ​​ട്ടു​​പോ​​കാ​​ൻ ‘ഇ​​ൻ​​ഡ്യ’ സ​​ഖ്യ​​ത്തി​​ന് ക​​രു​​ത്തു​​പ​​ക​​രു​​ന്ന​​താ​​യി പ്ര​​മേ​​യ​ച​​ർ​​ച്ച​​യും സ​​ഭ​​യി​​ൽ കേ​​ട്ട മു​​ദ്രാ​​വാ​​ക്യ​​ങ്ങ​​ളും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madhyamam Editorialno confidence motionMadhyamam
News Summary - no confidence motion 2023
Next Story