Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightവിദ്വേഷാഗ്​നി...

വിദ്വേഷാഗ്​നി തല്ലിക്കെടുത്തിയില്ലെങ്കിൽ

text_fields
bookmark_border
വിദ്വേഷാഗ്​നി തല്ലിക്കെടുത്തിയില്ലെങ്കിൽ
cancel





നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഹിന്ദുത്വശക്തികൾ അധികാരത്തിലേറിയിട്ട്​ ഏഴു വർഷം പിന്നിടു​േമ്പാഴും പ്രഖ്യാപിത അജണ്ടയിൽ ഒരെണ്ണം മാത്രം നടപ്പാക്കി ആശ്വസിക്കാനും തൃപ്​തിപ്പെടാനും മാത്രമല്ല അ​േത വഴിയേ മു​േ​ന്നാട്ടുപോവാനുമാണ്​ തീരുമാനിച്ചിരിക്കുന്നത്​ എന്നുവേണം ദൈനംദിന സംഭവവികാസങ്ങളിൽനിന്ന്​ വായിച്ചെടുക്കാൻ. ആ അജണ്ട മറ്റൊന്നുമല്ല, അവരുടെ ആചാര്യൻ വിചാരധാരയിൽ രേഖപ്പെടുത്തിയതുതന്നെ. ഹിന്ദുരാഷ്​ട്രത്തി​െൻറയും സമൂഹത്തി​െൻറയും ഒന്നാംനമ്പർ ശത്രുവായ മുസ്​ലിംകളെ അടിച്ചമർത്തുക എന്നതുമാത്രം. സാമൂഹിക, സാമ്പത്തിക, രാഷ്​ട്രീയ രംഗങ്ങളിലൊക്കെ തിരിച്ചടികളുടെയും പരാജയത്തി​െൻറയും സാക്ഷ്യങ്ങളാണ്​ നോക്കിക്കാണാനുള്ളതെങ്കിലും തെറ്റുതിരുത്തി 135 കോടി ഇന്ത്യക്കാരെ പട്ടിണിയിൽനിന്നും ദാരിദ്ര്യത്തിൽനിന്നും അധഃസ്​ഥിതിയിൽനിന്നും മോചിപ്പിക്കാനുള്ള ക്രിയാത്മക പദ്ധതികളോ ലക്ഷ്യങ്ങളോ ചക്രവാളത്തിലൊന്നും ദൃശ്യമല്ല. അനുദിനം തടിച്ചുകൊഴുക്കുന്ന കോർപറേറ്റുകളുടെ തണലിൽ മോദി സർക്കാർ കൈക്കൊള്ളുന്ന തീരുമാനങ്ങളും നടപ്പാക്കുന്ന നിയമങ്ങളും പരാജയത്തി​െൻറ പടുകുഴിയിൽ പതിക്കുന്നത്​ ഒടുവിലത്തെ സംയുക്ത കർഷകപ്രക്ഷോഭത്തി​െൻറ ഐതിഹാസിക വിജയത്തോടെ ലോകം നോക്കിക്കാണുകയാണ്​. അപ്പോഴും വീണ്ടെടുപ്പിനെക്കുറിച്ചല്ല സംഘ്​പരിവാർ സർക്കാറി​െൻറ ഉത്​കണ്ഠ. പ്രത്യുത സാ​മ്പ്രദായിക ശത്രുക്കളെ സാഡിസ്​റ്റ്​ മനസ്സോടെ അടിച്ചൊതുക്കി സ്വന്തം അണികളെ ഉന്മാദംകൊള്ളിക്കുന്നതിലാണ്​. മികച്ച ഉദാഹരണങ്ങളിലൊന്നാണ്​ പ്രബുദ്ധ കേരളത്തിലെ സമൂഹമാധ്യമങ്ങളിലും പൊതുവേദികളിലും വാർത്താ സമ്മേളനങ്ങളിലും അലയടിക്കുന്ന ഹലാൽ ഭക്ഷണത്തെ ചുറ്റിപ്പറ്റിയുള്ള അട്ടഹാസങ്ങൾ. മുസ്​ലിം സമുദായക്കാരും അല്ലാത്തവരുമായ കച്ചവടക്കാരിൽ ചിലർ സ്വന്തം ഭോജനാലയങ്ങളിൽ ഹലാൽ (അനുവദനീയം) ബോർഡ്​ പ്രദർശിപ്പിക്കുന്നതിനെതിരെയാണ്​ ബി.ജെ.പി സംസ്​ഥാന ഘടകത്തി​െൻറ അധ്യക്ഷൻ മുതൽക്കുള്ളവരുടെ അസംബന്ധ ആ​ക്രോശങ്ങൾ. 'മുസ്​ലിം മൊയ്​ല്യാർമാർ തുപ്പുന്ന ഭക്ഷണമാണോ നിങ്ങൾ കഴിക്കുന്നത്​' എന്ന കേട്ടാലറയ്​ക്കുന്ന ചോദ്യമാണിപ്പോൾ അന്തരീക്ഷത്തിൽ മുഴങ്ങുന്നത്​. നേരി​െൻറ അംശലേശമില്ലാത്ത കെട്ടുകഥ നിരന്തരം ആവർത്തിക്കുന്നതി​െൻറ ലക്ഷ്യം അമുസ്​ലിം സഹോദരങ്ങൾ മുസ്​ലിംകൾ നടത്തുന്ന ഹോട്ടലുകളിൽ കയറുന്നതും അവരുടെ കടകളിൽനിന്ന്​ സാധനങ്ങൾ വാങ്ങുന്നതും വിലക്കുകയാണ്​. എങ്ങനെയും ഒരു കടയെങ്കിലും നഷ്​ടം വന്ന്​ പൂ​ട്ടേണ്ടിവന്നാൽ അ​ത്രക്ക്​ ആഹ്ലാദകരമായല്ലോ എന്നാണ്​ മനസ്സിലിരിപ്പ്​! മതസ്​പർധ പരമാവധി വളർത്തുന്ന ഇത്തരം ദുഷ്​പ്രചാരണങ്ങൾക്കുനേരെ നിയമത്തി​െൻറ കൈകൾ നീളാത്തത്​ ഇവർക്ക്​ പ്രോത്സാഹനവുമാകുന്നു.

ഇതി​െൻറ കൂടുതൽ ബീഭത്സമായ ദൃശ്യമാണ്​ ആർ.എസ്​.എസുകാരനായ മനോഹർലാൽ ഖട്ടർ ഭരിക്കുന്ന ഹരിയാനയിൽ കാണാനാവുക. ബഹുരാഷ്​ട്ര കമ്പനികളുടെയെല്ലാം സാന്നിധ്യമുള്ള വ്യവസായനഗരമായ ഗുരുഗ്രാമിൽ നിരവധി പാവപ്പെട്ട മുസ്​ലിംകൾ നിത്യവൃത്തിക്കായി തൊഴിലെടുക്കുന്നുണ്ട്​. ഉയർന്ന ജോലികളിലൊന്നും അവരില്ല. എന്നാലും കഠിനാധ്വാനത്തിലൂടെ ​അഹോവൃത്തി കഴിഞ്ഞുപോവുന്നു. അവർക്ക്​ വെള്ളിയാഴ്​ചകളിൽ മധ്യാഹ്ന കൂട്ടപ്രാർഥനക്ക്​ പള്ളികളില്ല. പള്ളികൾക്ക്​ അനുമതി ആവശ്യപ്പെട്ടാൽ അത്​ നൽകാനും സർക്കാർ തയാറല്ല. ഗത്യന്തരമില്ലാതെ കഷ്​ടിച്ച്​ 20 മിനിറ്റ്​​ നേരം അവർ ഒഴിഞ്ഞ സ്​ഥലങ്ങളിൽ ജുമുഅ നടത്തുന്നു. അതുപക്ഷേ, തങ്ങളെ ഒരു നിലക്കും ബാധിക്കുകയില്ലെങ്കിലും പൊറുപ്പിക്കാൻ തീവ്ര ഹൈന്ദവ സംഘടനകൾ തയാറല്ല. ഒടുവിൽ സർക്കാർ ഇടപെട്ട്​ ആർക്കും ഒരു ശല്യവും ചെയ്യാത്ത 37 സ്​ഥലങ്ങളിൽ പ്രാർഥിക്കാൻ അനുമതി നൽകി. അതും അനുവദിക്കാനാവില്ലെന്ന്​ ആർത്തുവിളിച്ചുകൊണ്ട്​ പൊടുന്നനെ തട്ടിക്കൂട്ടിയ പൂജയുമായി അതേ സ്​ഥലത്ത്​ അതിക്രമിച്ചുകടക്കുകയാണ്​ സംയുക്ത ഹിന്ദു സംഘർഷ്​ സമിതി. മുസ്​ലിം മതസംഘടനയായ ജംഇയ്യതുൽ ഉലമയുടെ നേതാവ്​ മുഹമ്മദ്​ സലീം പ്രശ്​നപരിഹാരത്തിന്​ ശ്രമിക്കെ തുറന്നുപറയുന്നത്​ ശ്രദ്ധിച്ചാൽ മുസ്​ലിംകളെ ഒരു സ്​ഥലത്തും ആരാധന നടത്താൻ ഇക്കൂട്ടർ അനുവദിക്കുന്നില്ല എന്നുതന്നെയാണ്​. സിഖ്​ സഹോദരന്മാർ അവരുടെ ഗുരുദ്വാരയിലെ പരിമിത സൗകര്യങ്ങൾ വിട്ടുകൊടുത്തതിലും ഹിന്ദു സഹോദരന്മാർ തങ്ങളുടെ കടകൾ അൽപനേരത്തേക്ക്​ പ്രാർഥനക്കനുവദിച്ചതിലും സംയുക്ത സംഘർഷ്​ സമിതി അസ്വസ്​ഥരാണ്​​. ഉണ്ടായിരുന്ന പള്ളികൾ സർക്കാർ പൊളിച്ചുമാറ്റി, ഈദ്​ഗാഹും വഖഫ്​ഭൂമിയും കൈയേറി ഒടുവിൽ അനുവദിച്ച സർക്കാർ ഭൂമിയിലെ മിനിറ്റുകൾ നേരത്തെ പ്രാർഥനയുടെ അനുമതിയും സമ്മർദത്തിനു​ വഴങ്ങി പിൻവലിച്ചിരിക്കുന്നു. ഇത്​ ഹരിയാനയിലെ മാത്രം സ്​ഥിതിയല്ല. ഉത്തരേന്ത്യയിൽ ബി.ജെ.പി അധികാരത്തിലിരിക്കുന്നതോ അവർക്ക്​ സ്വാധീനമുള്ളതോ ആയ സംസ്​ഥാനങ്ങളിലേറെയും നിലനിൽക്കുന്ന സാമാന്യാവസ്​ഥയാണ്​. ഒരുഘട്ടത്തിൽ മുംബൈ നഗരത്തിലെ ശിവസേനയും റോഡരികിലെ പ്രാർഥനക്കെതിരെ കലാപം സൃഷ്​ടിച്ചിരുന്നു. വെറുപ്പും പകയും അസഹിഷ്​ണുതയും ഇവ്വിധം മൂർച്ഛിച്ച്​ സാമാന്യബുദ്ധിയെപ്പോലും കീഴടക്കിക്കഴിഞ്ഞാൽ എന്തു​ സംഭവിക്ക​ുമോ അതാണിപ്പോൾ കാണാനും കേൾക്കാനുമാവുന്നത്​. എന്നിട്ടാണ്​ ആർ.എസ്​.എസി​​െൻറ പരമോന്നത മേധാവി മോഹൻ ഭാഗവത്​ ഇടക്കിടെ ഉദ്​ഘോഷിക്കുന്നത്, 'ഇന്ത്യയിൽ മുസ്​ലിംകൾക്ക്​ ഒന്നും ഭയപ്പെടാനില്ല. ലോകത്തേറ്റവും അവർക്ക്​ സുരക്ഷാപ്രദേശമാണ്​ ഭാരതം' എന്ന്​. വി​േദ്വഷത്തി​െൻറയും വെറുപ്പിെൻറയും ഇത്തരമൊരു ഘനാന്ധകാരത്തിൽ സമാധാനപ്രിയരും രാജ്യസ്​നേഹികളും രാജ്യത്തി​െൻറ ഭാവിയിൽ ഉത്​കണ്​ഠാകുലരുമായ എല്ലാ വിഭാഗം ജനങ്ങളും ഈ വിദ്വേഷാഗ്​നി തല്ലിക്കെടുക്കാൻ രംഗത്തിറ​ങ്ങിയേ മതിയാവൂ. അല്ലാത്തപക്ഷം ഇന്ത്യാ മഹാരാജ്യം ആഭ്യന്തരശൈഥില്യവും അന്തശ്​ഛിദ്രതയും മൂലം വിനാശത്തിെൻറ പടുകുഴിയിൽ പതിക്കും എന്നതിന്​ നമ്മുടെതന്നെ ചരിത്രം സാക്ഷി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:editorialmadhyamam editorial
News Summary - nov 24th editorial
Next Story