ഒാമനക്കുട്ടൻ പറഞ്ഞ ഒാമനയല്ലാ കാര്യങ്ങൾ
text_fieldsകപടലോകത്തിൽ ആത്മാർഥമായൊരു ഹൃദയമുണ്ടായതാണ് ആലപ്പുഴ കുറുപ്പൻ കുളങ്ങരയില െ കണ്ണികാട് അംബേദ്കർ കമ്യൂണിറ്റി ഹാൾ ദുരിതാശ്വാസ ക്യാമ്പിലെ അന്തേവാസിയായ ഒാമനക ്കുട്ടെൻറ പരാജയം. കാര്യങ്ങൾ നോക്കി നടത്തേണ്ട അധികാരികൾ കൈയും കെട്ടി ഒാഫിസിലിരുന് ന് സർക്കാറിെൻറ അരിയും ഉപ്പും മുളകും സ്വന്തം ഒാശാരംപോലെ അളന്നുകൊടുക്കുന്നത് ആ ഏ മാൻമാർക്കു ഏനക്കേടുണ്ടാക്കാതെ ക്യാമ്പിലെത്തിച്ച വകയിൽ വന്ന 70 രൂപ ഒാേട്ടാക്കൂലി പി രിച്ചതിനാണ് സ്വന്തക്കാർ ഒാമനക്കുട്ടനെ ഒറ്റിയത്. കാള പെറ്റ ആവേശവാർത്തക്ക് കയറെ ടുത്തുനിന്ന മാധ്യമങ്ങൾ അതേറ്റെടുത്തു.
മന്ത്രി മുതൽ വില്ലേജ് ഒാഫിസർ വരെയുള്ള അധ ികാരികൾ ഹമ്പട ഞാനേ എന്ന് ചാടിവീണു. തഹസിൽദാർ തൽക്ഷണം പൊലീസിൽ. അതാ വരുന്നു പൊലീ സ്. പ്രളയത്തിനു തൊട്ടുമുമ്പ്, കുടിച്ചു ലക്കുകെട്ട് ഒരു പാവം മനുഷ്യനെ വണ്ടിയിടിച്ചു ക ൊന്ന് കുടുംബം വഴിയാധാരമാക്കിയ േമലധികാരിക്ക് ലഹരിയിറങ്ങി ജാമ്യത്തിലിറങ്ങാൻ 10 മണിക്കൂർ ഉറങ്ങി കാവലിരുന്ന ആ പഴയ പൊലീെസാന്നുമല്ല. തെളിവുനശിപ്പിക്കാനനുവദിക്കാത്ത വേഗത്തിൽ അവർ പാഞ്ഞെത്തി, തൊണ്ടിമുതൽ കണ്ടെടുത്തു, അവകാശികൾക്കു തിരിച്ചുകൊടുത്തു.
ആനക്കള്ളന്മാരുടെ നാടെന്നു കരുതി അടക്ക കട്ടവനെ വെറുതെ വിടാനൊക്കുമോ? അതും ജാമ്യമില്ലാ വകുപ്പും. പൊലീസ് ഉണർന്നു പ്രവർത്തിച്ചു. കഴിഞ്ഞ 35 വർഷമായി എല്ലാ കൊല്ലവും വെള്ളത്തിൽ മുങ്ങിപ്പൊങ്ങിയിട്ടും ദുരിതാശ്വാസ ക്യാമ്പിൽ കഴിച്ചുകൂേട്ടണ്ടി വന്നിട്ടും പശിമറന്നും ഒാമനക്കുട്ടൻ പശതേച്ച് മിനുക്കുന്ന പാർട്ടി അദ്ദേഹത്തെ പുറന്തള്ളി. സൽപേര് ഡി.എൻ.എ പരിശോധന നേരിടുന്ന കാലമായതിനാൽ പാർട്ടിയെ പറയിപ്പിച്ചവനെതിരെ അടങ്ങിയിരിക്കാനാവില്ലല്ലോ. അങ്ങനെ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി പ്രാസത്തിൽ വിശേഷിപ്പിച്ച ‘ഒാട്ടക്കീശയും വേദനയും മാത്രം മിച്ചമുള്ള ഒരു സാധാരണക്കാരനെ’ വെറുമൊരു ഒാേട്ടാക്കൂലി പിരിച്ചതിന് എല്ലാവരും ചേർന്നു കള്ളനെന്നു വിധിച്ചു.
കുറ്റവും ശിക്ഷയുമൊക്കെ കേരളത്തിൽ എത്ര ക്ഷിപ്രസാധ്യം എന്നു രോമാഞ്ചകഞ്ചുകമണിയാൻ പക്ഷേ, അൽപായുസ്സേ ഉണ്ടായുള്ളൂ. ഒറ്റിൽ കേട്ട കഥയല്ല, ഒാമനക്കുട്ടെൻറ ജീവിതം എന്നു കൂടെ കിടന്നവർ ഒറ്റക്കെട്ടായി വിളിച്ചുപറഞ്ഞു. അതോടെ, പൊലീസും സർക്കാറും പാർട്ടിയും ശിക്ഷെയക്കാൾ വേഗത്തിൽ രക്ഷക്കുമെത്തി. അങ്ങനെ മനസ്സുവെച്ചാൽ രണ്ടു നാലല്ല, ഒന്നു രണ്ടു ദിനം കൊണ്ടൊരുത്തനെ തണ്ടിലേറ്റാനും മാളികപ്പുറത്തു കയറ്റാനും നമ്മുടെ ഭരണസംവിധാനങ്ങൾക്കു കഴിയുമെന്നു തീർച്ചയായി.
ഏഷണിക്കഥ പൊളിച്ചടുക്കിയ ഒാമനക്കുട്ടൻ വിളിച്ചുപറഞ്ഞ സത്യങ്ങൾ നമ്മുടെ ഭരണ, സാമൂഹികസംവിധാനങ്ങളുടെ മുഖംമൂടി വലിച്ചുകീറുന്നുണ്ട്. ഭരണത്തിെൻറയും പാർട്ടിയുടെയും തലപ്പത്തിരിക്കുന്നവർ അക്കാര്യം സാക്ഷ്യപ്പെടുത്തുന്നുമുണ്ട്. കഴിഞ്ഞ 35 വർഷമായി അംബേദ്കർ ഗ്രാമം നിലവിൽ വന്നിട്ട്. ഇത്ര വർഷമായി വെള്ളം കയറുന്നതും ക്യാമ്പുകളിലേക്ക് മാറിപ്പാർക്കുന്നതും ആണ്ടുതോറും ആവർത്തിക്കുന്ന പതിവാണ്. അന്നുമുതൽ ഇന്നോളം താൽക്കാലിക ക്യാമ്പും അവിടേക്കുവേണ്ട സജ്ജീകരണങ്ങളും ഒരുക്കുന്നതും അന്തേവാസികൾ മുൻകൈയെടുത്താണ് എന്ന് ഒാമനക്കുട്ടൻ.
അദ്ദേഹത്തോടുള്ള മാപ്പപേക്ഷയിൽ 35 വർഷമായി മഴക്കൊപ്പം ക്യാമ്പിലേക്കു കയറിവരുന്നവരാണ് ആ പട്ടികജാതി കോളനി നിവാസികളെന്ന് റവന്യൂ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഫേസ്ബുക്കിൽ കുറിച്ചു. എന്നാൽ, ഇതെല്ലാം ഇപ്പോൾ പറ്റിയ ഒരു കൈത്തെറ്റിൽ അധികാരികളും പാർട്ടിയുമൊക്കെ ഏറ്റുപറയേണ്ട വെറും വിവരങ്ങളാണോ? 35 വർഷമായി ഒരു പ്രദേശത്തെ ജനങ്ങളെ ആണ്ടുതോറും ദുരിതാശ്വാസക്യാമ്പിൽ അഭയാർഥികളായി പൊറുപ്പിക്കുകയാണോ സർക്കാറിെൻറ ചുമതല? മാറിമാറി വരുന്ന ഭരണക്കാരും പ്രദേശത്തെ ജനപ്രതിനിധികളും ഇക്കാര്യത്തിൽ എന്തു ചെയ്തു? പട്ടികജാതി കോളനികളിൽ എന്നും നിലയില്ലാ ജീവിതം മതിയെന്നാണോ സർക്കാർ നിലപാട്? ഒാമനക്കുട്ടെൻറ കാര്യത്തിൽ റവന്യൂവകുപ്പ് നടത്തിയ പ്രാഥമികാന്വേഷണത്തിൽ ഫീൽഡ് തല റിയാലിറ്റി എന്നൊന്നുണ്ട് എന്ന് ബോധ്യം വന്നതായി ദുരന്തനിവാരണ തലവൻ സമ്മതിക്കുന്നു.
എന്നാൽ, ചേർത്തല കണ്ണികാട്ടും സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിലും ആണ്ടുതോറും ദുരിതാശ്വാസക്യാമ്പുകളിലേക്കും തിരിച്ചും പാവപ്പെട്ടവരെ ആട്ടിത്തെളിക്കുന്ന ഫീൽഡിലെ റിയാലിറ്റി എന്നാണാവോ അധികാരികൾ തിരിച്ചറിയുക? അവരെ ഇൗ നിത്യദുരിതത്തിൽനിന്നു കരകയറ്റാൻ വല്ല പരിപാടിയുമുണ്ടോ? സർക്കാറിനെക്കൊണ്ട് തീരുമാനമെടുപ്പിക്കണമെന്ന് ഇൗ പാവങ്ങളെ വോട്ടുബാങ്കായി നിലനിർത്തുന്ന പാർട്ടികൾക്കുേണ്ടാ? വേണ്ടാ പിരിവുനടത്തി പാർട്ടിക്ക് മാനക്കേടുണ്ടാക്കിയതിലാണ് മന്ത്രിക്കും നേതാക്കൾക്കും വേവലാതി. എന്നാൽ, ഇക്കണ്ട പതിറ്റാണ്ടുകൾ ആ പാവങ്ങൾ വെള്ളക്കെട്ടിൽ പൊറുക്കുന്നതിൽ പാർട്ടിക്ക് കുറച്ചിലില്ല, പൊറുതികേടില്ല!
ദുരിതാശ്വാസ ക്യാമ്പുകളുടെ ചുമതല റവന്യൂ വകുപ്പിനാണെന്നും ഒാരോ ക്യാമ്പിനും മാനേജറും സഹായക്കമ്മിറ്റിയും സംവിധാനങ്ങളുമുണ്ടെന്നും അന്തേവാസികളിൽനിന്നു പണം പിരിക്കേണ്ട ആവശ്യമില്ലെന്നും ദുരന്തനിവാരണ തലവൻ പറയുന്നു. എന്നാൽ, വില്ലേജ് അധികാരി വിവാദമുണ്ടായപ്പോൾ പാഞ്ഞെത്തിയതാണെന്നും അനുബന്ധ സൗകര്യങ്ങളടക്കം സർക്കാർ ചെലവിലാണെന്ന കാര്യം അറിയാതെ ഇത്രകാലവും പങ്കിെട്ടടുക്കുന്നത് തങ്ങളാണെന്നും അന്തേവാസികൾ പറയുന്നു. അപ്പോൾ അതിനായി സർക്കാർ നീക്കിവെക്കുന്ന പണത്തിനും സംവിധാനത്തിനും എന്തുസംഭവിക്കുന്നു എന്ന് എഴുപതു രൂപ പിരിവ് അന്വേഷിച്ച ആവേശത്തിൽ സർക്കാർ അന്വേഷിക്കുമോ? പ്രളയം രണ്ടാമതും ആവർത്തിച്ചിരിക്കെ ദുരിതാശ്വാസ ക്യാമ്പുകളുടെ നടത്തിപ്പ് പരിശോധിക്കപ്പെടണമെന്ന് ഇതിനകം ആവശ്യമുയർന്നു കഴിഞ്ഞിട്ടുണ്ട്.
ആൾബലത്തിൽപോലും പരിമിതികളുള്ള വില്ലേജ് ഒാഫിസിനെക്കാൾ പഞ്ചായത്തിനെ ഇക്കാര്യം ഏൽപിക്കുന്നതടക്കമുള്ള നിർദേശങ്ങളുണ്ട്. ക്യാമ്പ് ഒരുക്കുന്നതിൽ, സാധനസാമഗ്രികളുടെ വിതരണത്തിൽ എല്ലാം താളപ്പിഴകളും അനാശാസ്യരീതികളും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. സേവനസജ്ജരായ മനുഷ്യരടക്കമുള്ള എല്ലാം വിഭവവും വേണ്ടുവോളം ലഭ്യമായിട്ടും അത് മാനേജ് ചെയ്യുന്നിടത്ത് സർക്കാർസംവിധാനങ്ങൾ ബാലാരിഷ്ടത വിട്ടിട്ടില്ല. അതു മെച്ചപ്പെടുത്താൻ ഗവൺമെൻറ് മികച്ച കാര്യശേഷി കൈവരിച്ചേ മതിയാകൂ. അത് ഒാർമപ്പെടുത്തുകയായിരുന്നു ഒാമനക്കുട്ടൻ. ആ ‘വിസിൽ ബ്ലോവറെ’ ഗവൺമെൻറ് കേൾക്കുമോ എന്നേ അറിയാനുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.