Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightമതിൽ ചാടി വരുന്ന നിയമം

മതിൽ ചാടി വരുന്ന നിയമം

text_fields
bookmark_border
മതിൽ ചാടി വരുന്ന നിയമം
cancel

മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ്​ നേതാവുമായ പളനിയപ്പൻ ചിദംബരത്തെ അഴിമതിക്കേസിൽ അദ്ദേഹത്തി​​െൻറ ഡൽ ഹിയിലെ വസതിയിൽ വെച്ച് ബുധനാഴ്ച രാത്രി സി.ബി.ഐ സംഘം അറസ്​റ്റ്​ ചെയ്തത് ഇതിനകം വൻ രാഷ്​ട്രീയ വിവാദമായി മാറിക്കഴി ഞ്ഞിട്ടുണ്ട്. ആപ്തവാക്യമെന്നപോലെ നമ്മുടെ നാട്ടിലെ രാഷ്​ട്രീയ നേതൃത്വം പറയാറുള്ള കാര്യമാണ് ‘നിയമം നിയമത്തി ​​െൻറ വഴിക്ക്’ എന്നത്. ആ തത്ത്വപ്രകാരം ചിദംബരം നിയമപരമായ ഒരു നടപടിക്രമത്തിന് വിധേയമാക്കപ്പെടുക മാത്രമാണ് ചെയ ്തിരിക്കുന്നത്. നടപടിക്രമങ്ങൾ പാലിച്ച് അദ്ദേഹം മുന്നോട്ടുപോവുകയും നിരപരാധിയാണെങ്കിൽ അത് തെളിയിച്ച് നിയമപ്പൂട്ടിൽനിന്ന് പുറത്തുകടക്കുകയും ചെയ്യാവുന്നതേയുള്ളൂ. അതി​​െൻറ പേരിൽ ബഹളമുണ്ടാക്കേണ്ട കാര്യമില്ല. നിയമത്തി​​െൻറ മുന്നിൽ മറ്റെല്ലാ പൗരന്മാരെയും പോലെ ഒരു പൗരൻ മാത്രമാണ് ചിദംബരം. പക്ഷേ, അത്ര ലളിതമല്ല കാര്യങ്ങൾ എന്നതാണ് യാഥാർഥ്യം.

‘നിയമം നിയമത്തി​​െൻറ വഴിക്ക്’ എന്നത് കേൾക്കാൻ സുഖമുള്ള കാര്യമാണെങ്കിലും അതിൽ ചില പ്രശ്നങ്ങളുണ്ട്. യഥാർഥത്തിൽ നിയമം സഞ്ചരിക്കേണ്ടത് നീതിയുടെ വഴിക്കാണ്. നിയമം നിയമത്തി​​െൻറ സാങ്കേതികവഴിയിലൂടെ മാത്രം സഞ്ചരിക്കുമ്പോൾ പലപ്പോഴും നീതിയുമായി ഇടയേണ്ട സന്ദർഭങ്ങൾ വരും. ഇത്തരം ധൂസരസന്ദർഭങ്ങളിൽ നിയമത്തെ നീതിയുടെ പതറാത്ത പാതയിൽ ഉറപ്പിച്ചു നിർത്തേണ്ട ഉത്തരവാദിത്തം നീതിന്യായ സംവിധാനങ്ങൾക്കാണ്. ന്യായാധിപന്മാരുടെ ഉയർന്ന വിവേകമാണ് അത്തരം സന്ദർഭങ്ങളിൽ നിയമത്തെ ശരിയായ വഴിയിൽ നിലനിർത്തുക. അതായത്, നിയമം എപ്പോഴും നിയമത്തി​​െൻറയോ നീതിയുടെയോ തന്നെ വഴിക്കാണ് സഞ്ചരിക്കാറുള്ളത് എന്നത് ഒരു അന്ധവിശ്വാസം മാത്രമാണ്. അധികാരത്തിലിരിക്കുന്നവരുടെ താൽപര്യങ്ങളാണ് പലപ്പോഴും നിയമത്തെയും ന്യായത്തെയും നിർവചിക്കുന്നതു തന്നെ. അപ്പോൾ, സാധാരണഗതിയിൽ മെല്ലെപ്പോവുന്ന നിയമപാലക സംവിധാനങ്ങൾ അസാധാരണമായ വേഗത കൈവരിക്കുന്നത് കാണാൻ കഴിയും.

പളനിയപ്പൻ ചിദംബരം ഐ.എൻ.എക്സ്​ മീഡിയ അഴിമതിക്കേസിൽ ഉൾപ്പെട്ടിട്ടുണ്ടോ ഇല്ലയോ എന്ന് പറയാൻ സാധ്യമല്ല. നീതിപീഠങ്ങൾ തന്നെയാണ് അതിൽ തീർപ്പു പറയേണ്ടത്. ചിദംബരം ഇതിലൊന്നും പെടാനിടയില്ലാത്ത സാത്വികനാണ് എന്നും ആരും വിചാരിക്കുന്നുണ്ടാവില്ല. അദ്ദേഹത്തി​​െൻറ മകൻ കാർത്തിയുമായി ബന്ധപ്പെട്ടു കൂടിയാണ് നിലവിലെ കേസുള്ളത്. യു.പി.എ അധികാരത്തിലിരിക്കുന്ന കാലത്ത് കാർത്തിയുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങളും ആരോപണങ്ങളും ഉണ്ടായിരുന്നു എന്നതും സത്യമാണ്. ചിദംബരമാകട്ടെ, അദ്ദേഹം കേന്ദ്ര ആഭ്യന്തര മന്ത്രിയായിരുന്ന കാലത്ത്, നിയമത്തെ കണ്ണില്ലാതെ പ്രയോഗിക്കുന്നതിൽ ആവേശം കാണിച്ചയാളുമാണ്. തീവ്രവാദത്തി​​െൻറ പേരിൽ രാജ്യത്ത് ഒരു പക്ഷേ, നിരപരാധരായ ചെറുപ്പക്കാർ ഏറ്റവുമധികം വേട്ടയാടപ്പെട്ടതും ആ കാലത്തായിരിക്കും. അങ്ങനെയൊക്കെയാണെങ്കിലും നിഷ്പക്ഷമായി ആലോചിക്കുന്നവർക്കിടയിൽ സംശയങ്ങളുണ്ടാക്കുന്ന അത്യുത്സാഹങ്ങൾ ഈ കേസിൽ ഉണ്ടായിട്ടുണ്ട് എന്നത് വാസ്​തവമാണ്. ചിദംബരത്തി​​െൻറ മുൻകൂർ ജാമ്യാപേക്ഷ ഏറെ നാടകീയതകൾക്കൊടുവിൽ വെള്ളിയാഴ്ച സുപ്രീംകോടതി പരിഗണിക്കാനിരിക്കുകയായിരുന്നു. എന്നാൽ, അതിന് കാത്തുനിൽക്കാതെ, അദ്ദേഹത്തിനെതിരെ ലുക്കൗട്ട് നോട്ടീസ്​ പുറപ്പെടുവിക്കുന്നു; തങ്ങളുടെ കക്ഷത്തിരിക്കുന്ന ടി.വി ചാനലുകളുപയോഗിച്ച് പ്രചാരണ ഹിസ്​റ്റീരിയ സൃഷ്​ടിക്കുന്നു; തുടർന്ന് രാത്രി വീടി​​െൻറ മതിൽ ചാടിക്കടന്ന് അറസ്​റ്റ്​ ചെയ്തു കൊണ്ടുപോകുന്നു എന്നൊ​െക്കയുള്ളത് നല്ല സന്ദേശമല്ല നൽകുന്നത്. നിയമം നിയമത്തി​​െൻറ വഴിക്ക് എന്ന ലഘുതമ സാധാരണഗുണിതം ഇവിടെ പ്രയോഗിക്കാൻ കഴിയില്ല. നന്നേച്ചുരുങ്ങിയത് വെള്ളിയാഴ്ച അദ്ദേഹത്തി​​െൻറ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതു വരെയെങ്കിലും ബന്ധപ്പെട്ട ഏജൻസികൾക്ക് കാത്തുനിൽക്കാമായിരുന്നു. പക്ഷേ, അവർക്ക് തങ്ങളുടെ രാഷ്​ട്രീയ യജമാനന്മാരെ തൃപ്തിപ്പെടുത്തേണ്ടതുണ്ടാവും. അതിനാൽ, അഴിമതിക്കെതിരായ മഹത്തായ ധർമസമരമാണ് ഇതെന്ന് തെറ്റിദ്ധരിക്കാൻ വരണ്ട.

ചിദംബരത്തി​​െൻറ അറസ്​റ്റ്​ മറ്റു ചില സന്ദേശങ്ങൾ കൂടി നൽകുന്നുണ്ട്. മൃഗീയ ഭൂരിപക്ഷത്തി​​െൻറ ബലത്തിൽ എന്തും ചെയ്യാൻ കൈയറപ്പില്ലാത്ത ഭരണകൂടമാണ് കേന്ദ്രത്തിലേത് എന്നതാണത്. ഒറ്റദിനംകൊണ്ട് ഒരു സംസ്​ഥാനത്തെ ഇല്ലാതാക്കി കേന്ദ്രാധികാരത്തിൻ കീഴിലുള്ള രണ്ട് കഷണങ്ങളാക്കിയവരാണവർ. ഒരു സംസ്​ഥാനം രൂപപ്പെടാൻ നമ്മുടെ രാജ്യത്ത് എത്ര ദീർഘമായ സമരങ്ങൾ നടക്കാറുണ്ട് എന്നോർക്കുമ്പോഴാണ് ഇത്തരം മിന്നൽ നടപടികളുടെ ഗൗരവം നമുക്ക് മനസ്സിലാവുക. അതിനാൽ, ഇപ്പോഴത്തെ കേന്ദ്ര സർക്കാർ, ഒരു സർക്കാറിനെ കുറിച്ചുള്ള പരമ്പരാഗത കാഴ്ചപ്പാടുകൾക്കപ്പുറത്തുള്ള സംവിധാനമാണ് എന്ന് മനസ്സിലാക്കുക എന്നതാണ് പ്രധാനം. 40 ലക്ഷം മനുഷ്യരെ പൗരന്മാർ അല്ലാതാക്കുന്ന നടപടിയുടെ അവസാന ഘട്ടത്തിലാണവർ. ഒരു സംസ്​ഥാനത്തെ ഇല്ലാതാക്കിയവർക്ക് ഒരു ജനതയെയും ഇല്ലാതാക്കാൻ മടിയുണ്ടാവില്ല. അതിനാൽ, സാമ്പ്രദായികമായ പ്രവർത്തനരീതിയും രാഷ്​ട്രീയ പരിപാടികളും ഇനി മതിയാവില്ല. നമ്മൾ മറ്റൊരു യുഗത്തിലേക്ക് പ്രവേശിച്ചുകഴിഞ്ഞു എന്ന് മനസ്സിലാക്കുകയും അതിനനുസരിച്ച് ഗൃഹപാഠം ചെയ്ത് പ്രതിരോധ മാർഗങ്ങൾ തുറക്കുകയുമാണ് വേണ്ടത്. പ്രതിപക്ഷ രാഷ്​ട്രീയപാർട്ടികൾ അതിന് വൈകുന്നതിനനുസരിച്ച് അവർ ക്രമേണ ഇല്ലാതാവുകയാവും സംഭവിക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:editorialCBIp chidambaramBJP Govt.The Law
News Summary - P Chidambaram's arrest and The Law - Editorial
Next Story