പതിവു തെറ്റിച്ച പാലാ
text_fieldsകെ.എം. മാണിയെന്ന രാഷ്ട്രീയ അതികായെൻറ വിയോഗത്തെ തുടർന്ന് ഒഴി വുവന്ന പാലാ നിയമസഭ മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ എ ൽ.ഡി.എഫ് സ്ഥാനാർഥി മാണി സി.കാപ്പൻ നേടിയ വിജയം തീർത്തും അപ്രതീക്ഷി തമാണെന്ന് പറയാനാവില്ല; ‘അട്ടിമറി’ എന്ന് വിശേഷിപ്പിക്കാനും കഴിയി ല്ല. യു.ഡി.എഫിൽ, വിശേഷിച്ചും കേരള കോൺഗ്രസ് പാർട്ടിയിൽ, ഉരുണ്ടുകൂ ടിയ അഭിപ്രായവ്യത്യാസങ്ങളും അന്തഃസംഘർഷങ്ങളും ഇടതുപക്ഷത്തിന് അനുകൂല സാഹചര്യമൊരുക്കി എന്നു പറയുന്നതാകും നേര്. 1965ൽ പാലാ നിയമസഭ മണ്ഡലം പിറവിയെടുത്തതു മുതൽ അവിടെ ഒരൊറ്റ എം.എൽ.എയേ ഉണ്ടായിട്ടുള്ളൂ; കെ.എം. മാണി. പ്രായോഗിക പാർലമെൻററി രാഷ്ട്രീയത്തിെൻറ മുൾവഴികളെ ഇടതും വലതും മാറി അതിജയിച്ച് എക്കാലവും രാഷ്ട്രീയകേരളത്തിെൻറ മുൻനിരയിൽതന്നെ സ്ഥാനമുറപ്പിച്ച അപൂർവം നേതാക്കളിലൊരാളാണ് മാണി. അങ്ങനെയൊരാളുടെ മരണം സ്വാഭാവികമായും സൃഷ്ടിച്ചേക്കാവുന്ന ‘സഹതാപ തരംഗ’ത്തിൽ സ്വന്തക്കാർ തന്നെ വിജയിച്ചുവരുന്നതാണല്ലോ പതിവ്.
പാലായിലും പതിവു തെറ്റില്ലെന്ന അമിത ആത്മവിശ്വാസത്തിൽ മണ്ഡലവും പാർട്ടിയും പിടിക്കാൻ മകൻ ജോസ് കെ. മാണി സ്വന്തക്കാരെ സ്ഥാനാർഥിയാക്കാൻ നടത്തിയ ചരടുവലിയാണ് യഥാർഥത്തിൽ കേരള കോൺഗ്രസിൽ ആഭ്യന്തര കലഹത്തിന് തിരികൊളുത്തിയത്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ കോട്ടയം സീറ്റ് ‘നിഷേധിക്കപ്പെട്ട’ പി.ജെ. ജോസഫും വിട്ടുകൊടുത്തില്ല. രണ്ടുകൂട്ടരും ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയതോടെ പാർട്ടി സ്ഥാനാർഥിക്ക് ചിഹ്നം പോലും നഷ്ടപ്പെട്ടു. പാർട്ടി സംസ്ഥാന നേതാവായ ടോം ജോസിന് സ്വതന്ത്രവേഷത്തിൽ മത്സരിക്കേണ്ടിവന്നു. യു.ഡി.എഫ് നേതൃത്വമാകട്ടെ, പ്രശ്നം രമ്യമായി പരിഹരിക്കാൻ കാര്യമായി ഒന്നും ചെയ്തതുമില്ല. സ്വാഭാവികമായും ഇതെല്ലാം തെരഞ്ഞെടുപ്പ് പ്രചാരണത്തിലും ‘ബാലറ്റി’ലും പ്രതിഫലിച്ചു. ഈ സാഹചര്യം മുതലെടുക്കുന്നതിനൊപ്പം പാലാരിവട്ടം പോലുള്ള വിഷയങ്ങൾ തെരഞ്ഞെടുപ്പ് പ്രചാരണവിഷയമാക്കി ഉയർത്തിക്കൊണ്ടുവന്ന് രംഗം കൊഴുപ്പിക്കാൻ എൽ.ഡി.എഫിന് കഴിയുകയും ചെയ്തു.
ഏതാണ്ട് ഒമ്പതു വർഷം മുമ്പ് മാണിയുടെ കേരള കോൺഗ്രസിൽ ലയിച്ച ജോസഫ് വിഭാഗം, അടുത്തിടെ പലതവണ ‘മാതൃഗ്രൂപ്പ്’ പുനരുജ്ജീവിപ്പിച്ച് മടങ്ങിപ്പോകാൻ തയാറെടുത്തതാണ്. ഇക്കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ കോട്ടയം സീറ്റിെനച്ചൊല്ലിയുണ്ടായ തർക്കം പാർട്ടിയെ പിളർപ്പിെൻറ വക്കിലെത്തിച്ചിരുന്നു. പ്രത്യേക സാഹചര്യത്തിൽ പി.ജെ. ജോസഫ് യു.ഡി.എഫ് നേതൃത്വത്തിന് വഴങ്ങിയതോടെ തൽക്കാലം പ്രശ്നം അവസാനിക്കുകയും കോട്ടയത്ത് മികച്ച ഭൂരിപക്ഷത്തിൽ തോമസ് ചാഴികാടൻ വിജയിക്കുകയും ചെയ്തു. വിശ്വസ്തനായ ചാഴികാടെൻറ വിജയം കാണാൻ മാണിക്ക് ഭാഗ്യമുണ്ടായില്ല. അതിനുമുന്നേ അദ്ദേഹം വിടപറഞ്ഞു. പിന്നീട് പാർട്ടി ചെയർമാൻ ആര് എന്നതിനെച്ചൊല്ലിയായി തർക്കം. പാരമ്പര്യം അവകാശപ്പെട്ട് ജോസ് കെ. മാണിയും സീനിയോറിറ്റിയുടെ പിൻബലത്തിൽ ജോസഫും രംഗത്തുവന്നതോടെ പല സ്ഥലങ്ങളിലും പ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. നിയമസഭ ഹാളിലെ ഇരിപ്പിടത്തെച്ചൊല്ലിയും ഇരു വിഭാഗങ്ങൾ തമ്മിൽ വാഗ്വാദമുണ്ടായി.
ഈ തർക്കങ്ങളിൽ പലതും ഇപ്പോൾ കോടതിക്കു മുന്നിലാണ്. ഇതിനിടയിലാണ് പാലാ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത്. സ്വാഭാവികമായും മേൽസൂചിപ്പിച്ച തർക്കങ്ങളത്രയും തെരഞ്ഞെടുപ്പ് ഗോദയിലും ആവർത്തിച്ചപ്പോൾ ഇടതുപക്ഷത്തിനും മാണി സി. കാപ്പനും കാര്യങ്ങൾ കുറച്ചുകൂടി എളുപ്പമായി. 2016ൽ കെ.എം. മാണി തെരഞ്ഞെടുപ്പിനെ നേരിട്ട സാഹചര്യം ഓർക്കുന്നുണ്ടാകുമേല്ലാ. ബാർകോഴ വിവാദത്തിൽ മന്ത്രിപദവി രാജിവെച്ച് ഒരുവർഷം തികയുംമുേമ്പയായിരുന്നു ആ തെരഞ്ഞെടുപ്പ്. ശക്തമായ ഇടതുതരംഗമുണ്ടായിട്ടും 4703 വോട്ടിന് അദ്ദേഹം വിജയിച്ചു. അത്രക്കും അനുകൂലമാണ് അവിടത്തെ രാഷ്ട്രീയ കാലാവസ്ഥ. ഈ പാർട്ടിപ്പോരിനിടയിലും മാണി സി. കാപ്പന് മൂവായിരത്തിൽ താഴെ വോട്ടിെൻറ ഭൂരിപക്ഷമേ കിട്ടിയുള്ളൂ എന്നും കൂട്ടിവായിക്കുക. വൈരം മറന്ന് തെരഞ്ഞെടുപ്പുകാലത്തെങ്കിലും ഒന്നിച്ച് പ്രവർത്തിച്ചിരുന്നുവെങ്കിൽ ഈ നാണക്കേട് ഒഴിവാക്കാമായിരുന്നുവെന്ന് ചുരുക്കം. അങ്ങനെനോക്കുേമ്പാൾ ഇത് ചോദിച്ചുവാങ്ങിയ തോൽവിയാണ്.
ഏതെങ്കിലും തരത്തിലുള്ള ആശയസംവാദത്തിെൻറ പേരിലല്ല കേരള കോൺഗ്രസിനുള്ളിലെ തർക്കങ്ങൾ. തീർത്തും അധികാരത്തിനുവേണ്ടിയുള്ള വടംവലിയാണത്. ഇത്തരം ചക്കളത്തിപ്പോരിൽ പൊതുജനങ്ങൾക്കോ പാർട്ടിപ്രവർത്തകർക്കോ വലിയ താൽപര്യമുണ്ടാകാൻ ഒരു സാധ്യതയുമില്ല. പോര് മുറുകിയ സാഹചര്യത്തിൽ അവർ മാറിച്ചിന്തിച്ചാൽ അത് ഉന്നതമായ ജനാധിപത്യബോധ്യത്തിെൻറ പ്രതിഫലനമായി കണക്കാക്കണം. അത്തരമൊരു രാഷ്ട്രീയ ഔന്നത്യം പാലായിലെ ജനങ്ങൾ കാണിച്ചുവെന്ന രാഷ്ട്രീയപണ്ഡിറ്റുകളുടെ നിരീക്ഷണത്തോട് തൽക്കാലം യോജിക്കുകയേ നിർവാഹമുള്ളൂ. ആ അർഥത്തിൽ പാലാ ഉപതെരഞ്ഞെടുപ്പു ഫലം വലിയൊരു രാഷ്ട്രീയപാഠം കൂടിയാണ്. എൻ.ഡി.എയിൽനിന്ന് പതിവുപോലെ വോട്ടുകച്ചവടത്തിെൻറ കഥയാണ് കേൾക്കുന്നത്.
കേന്ദ്രം ഭരിക്കുന്ന ഒരുപാർട്ടിയുടെ ഗതികേട് എന്നു മാത്രമേ ഇപ്പോൾ ബി.ജെ.പി നേതാക്കളുടെ പരസ്പരാരോപണങ്ങളെ കാണാനാകൂ. ഈ തെരഞ്ഞെടുപ്പു ഫലം സംസ്ഥാന ഭരണത്തിൽ പ്രത്യേകിച്ചെന്തെങ്കിലും മാറ്റമുണ്ടാക്കുമെന്ന് കരുതാൻ ന്യായമില്ല. എന്നാൽ, വരാനിരിക്കുന്ന അഞ്ച് നിയമസഭ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പു ഗോദയെ കൂടുതൽ ശക്തമാക്കാൻ ഇടതുമുന്നണിക്ക് ഈ വിജയം ആത്മവിശ്വാസം പകരുമെന്നതിൽ സംശയമില്ല. പുതിയ രാഷ്ട്രീയ സാഹചര്യം കൂടുതൽ വ്യക്തമാകാൻ പാലായിലെ ജനവിധി യു.ഡി.എഫിനും ഗുണംചെയ്യും. അതേസമയം, കേരള കോൺഗ്രസിനെ സംബന്ധിച്ച് ഈ പരാജയത്തിെൻറ മുറിവ് മായ്ച്ചുകളയുക അത്ര എളുപ്പമാകില്ല. ഇതിെൻറ പേരിൽ പാർട്ടിയിൽ പോര് മുറുകുകയാണെങ്കിൽ അത് ആത്യന്തികമായി കേരള കോൺഗ്രസിെൻറതന്നെ പതനത്തിലേക്കായിരിക്കും നയിക്കുക. മാണിയുടെ മടക്കം അദ്ദേഹത്തിെൻറ പാർട്ടിയുടെയും അസ്തമയമാണെന്ന് നേരേത്ത പലരും നിരീക്ഷിച്ചതാണ്. അതിനെ ഒരർഥത്തിൽ സാധൂകരിക്കുന്നുണ്ട് ഫലപ്രഖ്യാപനത്തിനുശേഷമുള്ള പാർട്ടിനേതാക്കളുടെ സംസാരങ്ങൾ. അത്ര എളുപ്പമാകില്ല ഒരു ഉയിർത്തെഴുന്നേൽപ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.