പാലാരിവട്ടം: എല്ലാം നിയമത്തിനു മുന്നിൽ വരെട്ട
text_fieldsകേരളം കണ്ട പ്രമാദമായ അഴിമതിക്കേസിൽ മുൻ പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹീംകുഞ്ഞിനെ വിജിലൻസ് അറസ്റ്റ് ചെയ്തിരിക്കുന്നു. എറണാകുളം നഗരത്തിലെ പാലാരിവട്ടം പാലം നിർമാണത്തിൽ നടന്ന അതിഗുരുതരമായ അഴിമതിയിൽ മുൻ മന്ത്രിക്കും പങ്കുണ്ടെന്നും പാലം നിർമാണത്തിന് റോഡ് ആൻഡ് ബ്രിഡ്ജസ് െഡവലപ്മെൻറ് കോർപറേഷൻ എം.ഡിയുടെ ശിപാർശയിൽ മുൻകൂർ പണം നൽകിയത് അദ്ദേഹത്തിെൻറ ഉത്തരവിന്മേലാണെന്നും കേസിൽ അറസ്റ്റിലായ പൊതുമരാമത്ത് വകുപ്പ് മുൻ സെക്രട്ടറി ടി.ഒ. സൂരജ് വിജിലൻസിനു മുന്നിൽ നടത്തിയ വെളിപ്പെടുത്തലാണ് ബുധനാഴ്ച കുഞ്ഞിെൻറ അറസ്റ്റിലേക്കു നയിച്ചത്. സൂരജിെൻറ മൊഴിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ ഫെബ്രുവരിയിൽ ഇബ്രാഹീംകുഞ്ഞിനെ മൂന്നുവട്ടം വിജിലൻസ് ചോദ്യംചെയ്തിരുന്നു. ഇതോടൊപ്പം പാർട്ടി മുഖപത്രത്തിെൻറ അക്കൗണ്ടിലേക്ക് ഇബ്രാഹീംകുഞ്ഞ് 2016ൽ നിക്ഷേപിച്ച 10 കോടി രൂപ പാലാരിവട്ടം മേൽപാലം നിർമാണ ഇടപാടിൽ ലഭിച്ച കോഴയാണെന്ന് ആരോപിച്ച് ഹൈകോടതിയിൽ സമർപ്പിച്ച പരാതിയിൽ കള്ളപ്പണം വെളുപ്പിച്ച കേസിലും എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിെൻറ ചോദ്യംചെയ്യലിന് വിധേയനായിരുന്നു.
എന്നാൽ, സ്വർണക്കള്ളക്കടത്തു കേസിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയും മയക്കുമരുന്നു കടത്തു കേസിൽ പാർട്ടിസെക്രട്ടറിയുടെ മകനും അറസ്റ്റിലായതിനു മറപിടിക്കാനും പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് നടത്തിയ പൊളിറ്റിക്കൽ ബാലൻസിങ്ങാണ് അറസ്റ്റ് നാടകമെന്നും അന്വേഷണം ഏതാണ്ട് പൂർത്തിയായി കോടതിയിൽ ഫൈനൽ റിപ്പോർട്ട് സമർപ്പിക്കേണ്ട ഘട്ടത്തിൽ നടന്ന അറസ്റ്റ് രാഷ്ട്രീയപ്രേരിതമാണെന്നും മുസ്ലിംലീഗും പ്രതിപക്ഷവും ആരോപിക്കുന്നു. കേന്ദ്ര ഏജൻസികൾക്കെതിരെ പ്രചാരണം നടത്തുന്ന ഇടതുപക്ഷത്തിെൻറ സർക്കാർ സ്വന്തം അധികാരപരിധിയിലുള്ള സർക്കാർ ഏജൻസികളെ ഉപയോഗിച്ച് അധികാരദുർവിനിേയാഗം നടത്തുകയാണെന്ന് ആരോപിച്ച് പ്രതിപക്ഷം നിയമപരവും രാഷ്ട്രീയവുമായ പോരാട്ടത്തിനിറങ്ങുമെന്ന് അവർ പ്രഖ്യാപിച്ചുകഴിഞ്ഞു.
അടിമുടി അഴിമതിയിൽ പണിതീർത്ത പാലാരിവട്ടം പാലത്തിനു പിന്നിലെ വെട്ടിപ്പിെൻറ കഥകൾ സിനിമാക്കഥകളെപ്പോലും തോൽപിക്കുന്നതാണ്. 2016 സെപ്റ്റംബറിൽ യു.ഡി.എഫ് ഗവൺമെൻറിെൻറ അതിവേഗപദ്ധതിയിൽ നിർമാണപ്രവൃത്തികൾ തുടങ്ങി 39 കോടി രൂപ ചെലവിൽ പണികഴിച്ച പാലം രണ്ടു വർഷം കഴിഞ്ഞ് 2016 ഒക്ടോബറിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് തുറന്നുകൊടുത്തത്. ഗതാഗതം തുടങ്ങി ഒമ്പതു മാസം പിന്നിടുേമ്പാൾതന്നെ 2017 ജൂലൈയിൽ പാലത്തിെൻറ ഉപരിതലത്തിൽ വലിയ കുഴികൾ രൂപപ്പെട്ട് ഒേട്ടറെ വാഹനങ്ങൾ അപകടത്തിൽപെട്ടു. പാലത്തിെൻറ രൂപരേഖ തയാറാക്കിയത് ഡൽഹി ആസ്ഥാനമായ ആർ.ഡി.എസ് കൺസ്ട്രക്ഷനാണ്. കിറ്റ്കോയായിരുന്നു ഡിസൈൻ കൺസൽട്ടൻറ്. പദ്ധതി നടത്തിപ്പ് റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷൻ ഒാഫ് കേരള (ആർ.ബി.ഡി.സി.കെ)യും. എൻ.എച്ച് അതോറിറ്റിക്കുവേണ്ടി സ്വകാര്യ ഏജൻസി നടത്തിയ പഠനത്തിൽ വിള്ളലുകളും നിർമാണത്തിെല പിഴവുകളും കണ്ടെത്തി. മദ്രാസ് െഎ.െഎ.ടിയുടെ വിശദപഠനത്തിലാണ് ഗുരുതര വീഴ്ചകൾ കണ്ടെത്തിയത്. ഡിസൈനിലെ അപാകത മുതൽ മേൽനോട്ടത്തിലെ പിഴവുവരെ അടിമുടി അഴിമതിയിലായിരുന്നു പാലം നിർമാണമെന്നു റിേപ്പാർട്ട് കണ്ടെത്തി. ഇൗ പഠനറിപ്പോർട്ടിനെ തുടർന്നാണ് മേയ് മൂന്നിന് സർക്കാർ വിജിലൻസ് അന്വേഷണത്തിന് ശിപാർശ ചെയ്തത്. ജൂൺ നാലിന് വിജിലൻസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. തുടർന്ന് പൊതുമരാമത്ത് വകുപ്പ് മുൻ സെക്രട്ടറി ടി.ഒ. സൂരജ്, നിർമാണക്കമ്പനിയായ ആർ.ഡി.എസ് പ്രോജക്ട്സ് എം.ഡി സുമിത് ഗോയൽ, കിറ്റ്കോ എം.ഡിയായിരുന്ന ബെന്നി പോൾ, ആർ.ബി.ഡി.സി.കെ മുൻ അഡീഷനൽ മാനേജർ എം.ടി. തങ്കച്ചൻ എന്നിവരെ വിശദമായ ചോദ്യംചെയ്യലിനുശേഷം അറസ്റ്റു ചെയ്യുകയായിരുന്നു. എല്ലാം മന്ത്രിയുടെ അറിവോടെയായിരുന്നു എന്ന സൂരജിെൻറ മൊഴിയിൽനിന്നാണ് അന്വേഷണം ഗതിതിരിയുന്നതും മുൻ മന്ത്രിയുടെ അറസ്റ്റിൽ കാര്യങ്ങൾ എത്തിയിരിക്കുന്നതും.
എൻ.എച്ച് അതോറിറ്റി മുതൽ ഇ. ശ്രീധരൻ വരെയുള്ളവരുടെ അന്വേഷണത്തിലൂടെയെല്ലാം പാലംപണിക്കു പിന്നിലെ പച്ചയായ അഴിമതി സ്ഥിരീകരിക്കപ്പെട്ടുകഴിഞ്ഞതാണ്. ഇക്കാര്യത്തിൽ പ്രതിപക്ഷത്തിനും സംശയെമാന്നുമില്ല. എന്നാൽ, മൊബിലൈസേഷൻ അഡ്വാൻസ് കൊടുക്കാനുള്ള ഫയലിൽ ഒപ്പിട്ടതുമാത്രമാണ് മന്ത്രി ചെയ്തതെന്നും പിണറായി മന്ത്രിസഭയുടെ പ്രതിച്ഛായ നഷ്ടത്തിനു മറയിടാൻ മുൻ മന്ത്രിയടക്കമുള്ള എം.എൽ.എമാരെ വിവിധ കേസുകളിൽ കുരുക്കി അറസ്റ്റു ചെയ്യുകയുമാണെന്നാണ് പ്രതിപക്ഷ ആരോപണം. അഴിമതിയോടുള്ള അരിശത്തേക്കാൾ രാഷ്ട്രീയ പ്രതിേയാഗികൾക്കെതിരായ ബ്ലാക്മെയിൽ ആയുധമായി അത് ഉപയോഗപ്പെടുത്തുന്നതാണ് കേരളത്തിലെ നാട്ടുനടപ്പ്. ഇൗ അറസ്റ്റിെൻറയും അന്വേഷണത്തിെൻറയും തുടർഗതി പിന്തുടർന്നാൽതന്നെ അത് വ്യക്തമാകാവുന്നതേയുള്ളൂ. അതിനാൽ ഭരണ, പ്രതിപക്ഷങ്ങൾക്ക് അന്യോന്യം വിരൽചൂണ്ടാനും വായടപ്പിക്കാനുമുള്ള രാഷ്ട്രീയക്കരുവായി അഴിമതിക്കേസുകൾ മാറാൻ അനുവദിച്ചുകൂടാ. ഇത്ര കൊടിയ അഴിമതി നടത്തിയവർ ആരായാലും അവരെ നിയമത്തിനു മുന്നിൽ ഹാജരാക്കണം. അവിടെ അവർ നിരപരാധിത്വം തെളിയിക്കുകയോ കുറ്റത്തിനു തക്ക ശിക്ഷ ഏറ്റുവാങ്ങുകയോ ചെയ്യെട്ട. പാലാരിവട്ടത്തെ 'പഞ്ചവടിപ്പാല നിർമാണ'ത്തിലൂടെ രാഷ്ട്രീയ-ഉദ്യോഗസ്ഥ മാഫിയ വികൃതമാക്കിയ കേരളത്തിെൻറ പ്രതിച്ഛായ നന്നാക്കാൻ അതേ വഴിയുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.