Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Sept 2017 1:12 PM IST Updated On
date_range 20 Sept 2017 1:12 PM ISTതോരുമോ ഫലസ്തീൻ ജനതയുടെ കണ്ണീർ?
text_fieldsbookmark_border
ഗസ്സ ഭരണസമിതി പിരിച്ചുവിടാനും വെസ്റ്റ് ബാങ്കിലെ ഫതഹ് നിയന്ത്രണത്തിലുള്ള ഫലസ്തീൻ അതോറിറ്റിയുമായി ചർച്ചകൾ നടത്താനുമുള്ള സന്നദ്ധത ഹമാസ് അറിയിച്ചതോടെ ഇസ്രായേൽ അധിനിവിഷ്ട ഫലസ്തീനിൽ പതിറ്റാണ്ടു കാലമായി ജനങ്ങൾ അനുഭവിക്കുന്ന കൊടും ദുരിതങ്ങൾക്ക് ശമനവും അറുതിയും വരാൻ സാധ്യത തെളിയുകയാണ്. ഇൗജിപ്തിെൻറ ഭാഗമായ സീനായുടെ അറ്റത്ത് സ്ഥിതിചെയ്യുന്ന ഗസ്സ സാേങ്കതികമായി ഫലസ്തീെൻറ ഭാഗമാണെങ്കിലും, ഭൂമിശാസ്ത്രപരമായി ജോർഡൻ നദിയുടെ പടിഞ്ഞാറെ കരയുടെ പരിമിതഭാഗങ്ങൾ മാത്രമുള്ള ഫലസ്തീൻ സ്റ്റേറ്റുമായി വേർപെട്ടാണ് നിലനിൽക്കുന്നത്. ഫലസ്തീൻ വിമോചന സംഘടനയായ പി.എൽ.ഒവിെൻറ ആസ്ഥാനമായ വെസ്റ്റ് ബാങ്കിലാണ് ഇസ്രായേലുമായി ഒാസ്ലോ സമാധാനക്കരാറിൽ ഒപ്പിട്ടശേഷം യാസിർ അറഫാത്തിെൻറ നേതൃത്വത്തിൽ ഫലസ്തീൻ അതോറിറ്റി പരിമിതാധികാരങ്ങളോടെ ഭരിക്കുന്നത്. അറഫാത്തിെൻറ പിൻഗാമി പി.എൽ.ഒവിെൻറയും അതോറിറ്റിയുടെയും മേധാവിയായി വാഴുന്ന മഹ്മൂദ് അബ്ബാസിനെ മാത്രമേ ഇസ്രായേൽ അംഗീകരിച്ചിട്ടുള്ളൂ. മറുവശത്ത് 2007ലെ തെരഞ്ഞെടുപ്പിൽ ഗസ്സയിൽ വൻ ഭൂരിപക്ഷത്തോടെ അധികാരത്തിൽവന്ന ഫലസ്തീൻ ചെറുത്തുനിൽപ് പ്രസ്ഥാനമായ ഹമാസ് പ്രധാനമന്ത്രി ഇസ്മാഇൗൽ ഹനിയ്യ ഇസ്രായേലിെൻറ ഇംഗിതങ്ങൾക്കും ഉരുക്കുമുഷ്ടിക്കും വഴങ്ങാതെ സ്വതന്ത്രമായി ഭരിച്ചുവരുകയായിരുന്നു. ഒരേസമയം, മഹ്മൂദ് അബ്ബാസുമായും ഇസ്രായേലുമായും ഏറ്റുമുട്ടി ഫലസ്തീെൻറ സമ്പൂർണ സ്വാതന്ത്ര്യത്തിനുവേണ്ടി പൊരുതിവന്ന ഹമാസാണ് പതിറ്റാണ്ടായി അയൽ അറബ്നാടുകളുടെപോലും നിസ്സഹകരണത്തെ അവഗണിച്ച് പ്രശ്നം സജീവമാക്കി നിലനിർത്തിയതെന്നത് അനിഷേധ്യ സത്യമാണ്. 2013ൽ ഇൗജിപ്തിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴിതെളിയിച്ച അറബ് വസന്തത്തെ സർവാത്മനാ സ്വാഗതം ചെയ്ത ഹമാസ്, ഇൗജിപ്തിൽ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട പ്രഥമ പ്രസിഡൻറ് മുഹമ്മദ് മുർസിയുടെ സർക്കാറുമായുണ്ടാക്കിയ ധാരണയെത്തുടർന്ന് ഇസ്രായേലിെൻറ നിരന്തരമായ ഉപരോധത്തെയും നശീകരണത്തെയും മറികടക്കാൻ പഴുതുകൾ കണ്ടെത്തുകയും ചെയ്തു. പക്ഷേ, സാമ്രാജ്യത്വശക്തികളുടെയും സയണിസ്റ്റുകളുടെയും ഉപകരണമായ സൈനിക മേധാവി ജനറൽ അബ്ദുൽ ഫത്താഹ് അൽസീസി മുർസി സർക്കാറിനെ അട്ടിമറിച്ച് ഇൗജിപ്തിെൻറ അധികാരം പിടിെച്ചടുത്തതോടെ ഹമാസ് കടുത്ത സമ്മർദങ്ങൾക്കും ബഹിഷ്കരണത്തിനും വിധേയമായി.
ധീരവും തത്ത്വാധിഷ്ഠിതവുമായ തങ്ങളുടെ നിലപാട് ഫലസ്തീൻ ജനതയുടെ ദുരിതങ്ങൾ വർധിക്കാൻ മാത്രമാണ് കാരണമാവുന്നതെന്ന് തിരിച്ചറിഞ്ഞ ഹമാസ് മഹ്മൂദ് അബ്ബാസുമായി അനുരഞ്ജനത്തിെൻറ പാത സ്വീകരിക്കുന്നതും പ്രധാനമന്ത്രി ഇസ്മായിൽ ഹനിയ്യ സ്ഥാനമൊഴിഞ്ഞ് ഫലസ്തീൻ അതോറിറ്റിയുടെ ഭരണം ഗസ്സയിലേക്കുകൂടി വ്യാപിപ്പിക്കാൻ അവസരമൊരുക്കുന്നതുമാണ് 2014ൽ കണ്ടത്. അപ്പോഴും ഗസ്സ ഭരണസമിതി എന്ന പേരിൽ ഒരു പ്രാദേശിക സംവിധാനം ഹമാസ് നിലനിർത്തിയിരുന്നു. ഇതുപോലും പക്ഷേ, മഹ്മൂദ് അബ്ബാസിന് സ്വീകാര്യമായില്ല. ഇരുപത് ലക്ഷത്തോളം വരുന്ന ഗസ്സ നിവാസികൾക്ക് വൈദ്യുതിവിതരണം മൂന്ന്^നാല് മണിക്കൂറായി പരിമിതപ്പെടുത്തിയും ഗസ്സയിലെ ഉദ്യോഗസ്ഥരുടെ വേതനം വെട്ടിക്കുറച്ചും ഫലസ്തീൻ അതോറിറ്റി സമ്മർദം പൂർവാധികം ശക്തിപ്പെടുത്തിയതിനുമൊടുവിലാണിപ്പോൾ ൈകറോവിൽ ഇൗജിപ്ഷ്യൻ സർക്കാറിെൻറ നിയന്ത്രണത്തിൽ നടന്ന ചർച്ചയുടെ ഫലമായി സമ്പൂർണ നിരായുധീകരണത്തിനും അധികാരമുക്തിക്കും ഹമാസ് സമ്മതിച്ചിരിക്കുന്നത്. അനുരഞ്ജനത്തിെൻറ അന്തരീക്ഷം സംജാതമായതിൽ താൻ സംതൃപ്തനാണെന്ന് മഹ്മൂദ് അബ്ബാസ് ഇസ്മാഇൗൽ ഹനിയ്യയെ ടെലിഫോണിൽ അറിയിച്ചതായാണ് വിവരം. എങ്കിലും ഉടൻതന്നെ പൊതുതെരഞ്ഞെടുപ്പ് നടത്താനുള്ള ഹമാസിെൻറ ആവശ്യത്തോട് ഫലസ്തീൻ അതോറിറ്റി അനുകൂലമായി പ്രതികരിച്ചിട്ടില്ല. ബുധനാഴ്ച െഎക്യരാഷ്്ട്ര പൊതുസഭയിൽ ഫലസ്തീനെ പ്രതിനിധാനം ചെയ്ത് പ്രസംഗിക്കാൻ പോവുന്ന പി.എൽ.ഒ മേധാവിക്ക് ഹമാസ് നേതാവ് വിജയാശംസകൾ നേർന്നിട്ടുമുണ്ട്. ഉടൻതന്നെ ഫലസ്തീൻ പ്രധാനമന്ത്രി റാമി ഹംദല്ലാഹ് ഗസ്സയിലെത്തുമെന്നും അവിടത്തെ മന്ത്രാലയങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. 2015ൽ ഹമാസ്^പി.എൽ.ഒ ഒത്തുതീർപ്പിന് സാധ്യത തെളിഞ്ഞിരുന്നെങ്കിലും പലവിധ ഭിന്നതകളാൽ അത് പ്രയോഗത്തിൽ വന്നില്ല. ഇത്തവണ ഇൗജിപ്തിെൻറ ശക്തമായ സമ്മർദവും അറബ് ലീഗിെൻറ പിന്തുണയും ദേശീയാനുരഞ്ജനത്തെ യാഥാർഥ്യമാക്കുമെന്നാണ് പൊതുവെ നിരീക്ഷിക്കപ്പെടുന്നത്. വിശിഷ്യ, ഹമാസിനെ ഭീകരസംഘടനകളുടെ പട്ടികയിലുൾപ്പെടുത്താൻ അമേരിക്കയും ഇൗജിപ്ത് ഉൾപ്പെടെയുള്ള ചില അറബ് രാജ്യങ്ങളും ഉദ്യുക്തമായിരിക്കെ സ്വന്തം ജനതയുടെ പ്രയാസങ്ങൾ അപരിഹാര്യമായ പതനത്തിലേക്കെത്തിക്കാൻ ഹമാസ് നേതൃത്വം ആഗ്രഹിക്കുന്നുണ്ടാവില്ല. നേരത്തേ ഇസ്രായേലിെൻറ അതിർത്തികളെ അംഗീകരിക്കാൻ തയാറായ ഹമാസിനോട് അനുഭാവപൂർവമായ സമീപനം സ്വീകരിച്ചുവന്ന തുർക്കി പുതിയ ഒത്തുതീർപ്പ് നീക്കത്തെ സ്വാഗതംചെയ്തതും ശുഭകരമാണ്. എന്നാൽ, വാഗ്ദാനപാലനത്തിെൻറയോ വിട്ടുവീഴ്ചയുടെയോ നാലയലത്തുപോലും നടന്ന ചരിത്രമില്ലാത്ത ഇസ്രായേലിെൻറ കാർക്കശ്യത്തിൽ തരിമ്പും മാറ്റമില്ലാത്തിടത്തോളം കാലം അന്തിമമായി ഫലസ്തീൻ ജനതയുടെ കണ്ണീർ തോരാനുള്ളതല്ല എന്നതും അനിഷേധ്യ സത്യമാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story