ഇനിയും വളരെട്ട സാന്ത്വനത്തിെൻറ കണ്ണികൾ
text_fieldsഎന്തെന്തു മേഖലകളിലെല്ലാം പിന്നോട്ടടിക്കപ്പെടുന്നുവെന്ന് സങ്കടപ്പെടുേമ്പാഴും മലയാളിക്ക് ഇപ്പോഴും തല ഉയ ർത്തിനിന്ന് പുഞ്ചിരിക്കാൻ തക്ക അഭിമാനം പകരുന്ന ഒരു നേട്ടമുണ്ട്. സാന്ത്വന ചികിത്സ-പരിപാലന രംഗത്തെ കേരള മോഡൽ. ഇ ന്ത്യയിൽ ആദ്യമായി പാലിയേറ്റിവ് പരിചരണ നയം രൂപവത്കരിച്ച നാടാണ് നമ്മുടേത്. രോഗം ഒരു കുറ്റമല്ലെന്നും രോഗിയുടെ പരിചരണം ആ മനുഷ്യെൻറയും കുടുംബത്തിെൻറയും മാത്രം ബാധ്യതയല്ലെന്നും പരസ്പരം ഒാർമപ്പെടുത്തുന്ന പാലിയേറ്റിവ് കൂട്ടായ്മകൾ കേരളത്തിന് ഇന്ന് വലിയൊരു കരുത്തുതന്നെയാണ്. ചുരുക്കം ചില ദേശങ്ങളിലെ ഏതാനും ആശുപത്രികളിൽ ഒതുങ്ങി യിരുന്ന ആശയമിന്ന് കേരളത്തിലങ്ങോളമിേങ്ങാളം വ്യാപിച്ച പ്രസ്ഥാനമായി മാറിയിരിക്കുന്നു. ഒാർമക്ഷയം സംഭവിച്ചവർ, വയോധികർ, അർബുദ ബാധിതർ, അപകടങ്ങളിലും വീഴ്ചകളിലും എല്ലുകൾക്ക് ക്ഷതംപറ്റി കിടപ്പിലായവർ, പ്രമേഹ പ്രയാസങ്ങളുള്ളവർ എന്നിങ്ങനെ ഒരുപാടൊരുപാടു പേർക്ക് കരുത്തും കരുതലുമേകുന്നുണ്ട് പാലിയേറ്റിവ് കൂട്ടായ്മകൾ. സ്വ
ന്തം വീട്ടുകാർ പോലും മുഖംതിരിച്ചു പോകുന്ന വ്രണങ്ങെള സ്നേഹത്തിെൻറ ലേപനം പുരട്ടി സുഖപ്പെടുത്തുന്ന, വീണുപോകുന്നവർക്ക് ഉൗന്നും ചിറകുമായി മാറുന്ന, അവർക്കും കുടുംബത്തിനും മാനസികവും സാമൂഹികവും സാമ്പത്തികവുമായ പിന്തുണ നൽകുന്ന ഇൗ ചെയ്തിയെ നമ്മുടെ കാലത്തെ ഏറ്റവും വലിയ സാമൂഹിക-മനുഷ്യാവകാശ പ്രവർത്തനമെന്നു വേണം വിശേഷിപ്പിക്കാൻ. സർക്കാറും പഞ്ചായത്തുകളുമെല്ലാം പിന്തുണ നൽകാൻ തുടങ്ങുന്നതിന് ഏറെ മുേമ്പ ഡോക്ടർമാർ മുതൽ ഒാേട്ടാറിക്ഷ തൊഴിലാളികൾ വരെ നീളുന്ന അനുതാപ പുണ്യരായ സമൂഹത്തിെൻറയും കേരളത്തിെൻറ എല്ലാ നവോത്ഥാനങ്ങൾക്കും കരുത്തുപകർന്ന പ്രവാസികളുടെയും ഉത്സാഹത്തിലായിരുന്നു ഇവ ചലിച്ചിരുന്നത്.
ഇന്ന് ആശുപത്രികളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും മാത്രമല്ല മത^സാമൂഹിക സാംസ്കാരിക സംഘങ്ങളും മത്സര ബുദ്ധിയോടെ സാന്ത്വന പരിചരണ രംഗത്ത് സജീവമായുണ്ട്. ഇൗ വർഷം ആദ്യത്തിൽ നടന്ന അക്രമ ഹർത്താലിൽ പാലിയേറ്റിവ് സംഘങ്ങളുടെ ആംബുലൻസുകൾ അടിച്ചുതകർത്തതു പോലെ ഞെട്ടിപ്പിക്കുന്നതും നാണംകെടുത്തുന്നതുമായ ചുരുക്കം ചില സംഭവങ്ങളുണ്ടെങ്കിലും കേരളത്തിെൻറ പൊതു മനസ്സ് ഇപ്പോൾ ഇൗ പ്രസ്ഥാനത്തിനൊപ്പമുണ്ട്.
കട്ടിലും മുറിയും മാത്രമാണ് ലോകമെന്ന് സ്വയം സമാധാനിച്ച് കഴിഞ്ഞിരുന്ന കുറെയേറെപ്പേരെ എഴുത്തിെൻറയും വായനയുടെയും സംരംഭകത്വത്തിെൻറയും പാതയിലേക്ക് വഴി നടത്തുന്ന പ്രവർത്തനവും പല കോണുകളിലുമുണ്ട്. നമ്മുടെ പല കാമ്പസുകളിലുമുണ്ട് സാന്ത്വനക്കൂട്ടായ്മകൾ. കേരളത്തെ പ്രളയം പുൽകിയ വേളയിൽ കിടപ്പുരോഗികളെ വീടുകളിൽനിന്ന് സുരക്ഷിത സ്ഥാനങ്ങളിലെത്തിക്കാൻ കേരളത്തിെൻറ ഇൗ സ്വന്തം ‘സൈന്യം’ മുന്നിട്ടിറങ്ങിയിരുന്നു. പാലിയേറ്റിവ് പരിചരണം നേടുന്ന മനുഷ്യർക്ക് കൂടുതൽ പ്രത്യാശ പകർന്ന് മുൻനിരയിലേക്ക് കൊണ്ടുവരുക എന്ന വിപുലമായ സാന്ത്വന പ്രക്രിയക്കാണ് ഇനി നാട് മുൻകൈയെടുക്കേണ്ടത്. ഇവർക്ക് ആവശ്യമായ ഉപകരണങ്ങൾ താങ്ങാവുന്ന വിലക്ക് ലഭ്യമാക്കുക എന്നതാണ് പരമപ്രധാനം.
എല്ലാ ബന്ധനങ്ങളെയും മറികടന്ന് കിടപ്പുരോഗികളായ പലരും നിരവധി ഉൽപന്നങ്ങൾ നിർമിക്കുന്നുണ്ട്. പക്ഷേ, അവക്കു വിപണി കണ്ടെത്താനുള്ള പ്രയാസം അവരെ വീണ്ടും ഒതുങ്ങിക്കൂടാൻ നിർബന്ധിതരാക്കുന്നു. പേന, കുട, കരകൗശല വസ്തുക്കൾ, പെയിൻറിങ്ങുകൾ, ശിൽപങ്ങൾ, ആഭരണങ്ങൾ എന്നിങ്ങനെ വൈവിധ്യമാർന്ന ഉൽപന്നങ്ങൾ. കേരള സർക്കാറും സാമൂഹിക ഉത്തരവാദിത്തം നിറവേറ്റാൻ തയാറുള്ള കോർപറേറ്റ് സ്ഥാപനങ്ങളും തങ്ങളുടെ ആവശ്യങ്ങൾക്ക് പാലിയേറ്റിവ് സംഘങ്ങളിൽനിന്ന് ഇത്തരം ഉൽപന്നങ്ങൾ വാങ്ങാൻ സന്നദ്ധമായാൽ പരിഹൃതമാവുന്ന പ്രശ്നമാണിത്. കേരളത്തിലെമ്പാടും നടക്കുന്ന ലിറ്റററി ഫെസ്റ്റിവലുകളിലും ഫിലിം ഫെസ്റ്റിവലുകളിലും കോളജ് ശിൽപശാലകളിലും സംഘടന സമ്മേളനങ്ങളിലും വിതരണം ചെയ്യുന്ന പേനയും സഞ്ചിയും എഴുത്തുപാഡുകളുമെല്ലാം പാലിയേറ്റിവ് യൂനിറ്റുകളിൽ നിന്നാവെട്ട. അങ്ങനെ സാംസ്കാരിക^രാഷ്ട്രീയ മുന്നേറ്റമെന്നാൽ പാതിവഴിയിൽ യാത്ര നിലച്ചുപോയവരെ കൂടെ നടത്തുക കൂടിയാണെന്ന പഴയകാല ചുമരെഴുത്തുകൾക്ക് ജീവൻ തുടിക്കെട്ട.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.