പേട്ടൽ എന്ന നേതാവ് പ്രതിമയാകുേമ്പാൾ
text_fieldsയു.എസിലെ സ്വാതന്ത്ര്യപ്രതിമയോട് ഇന്ത്യയിലെ പുതിയ െഎക്യപ്രതിമ ചോദിക്കുന്നു: ‘‘നിങ്ങളുടെ നാട്ടിൽ സ്വാതന്ത്ര്യമൊക്കെ എങ്ങനെ?’’ മറുപടി: ‘‘നിങ്ങളുടെ നാട്ടിലെ െഎക്യത്തെപ്പോലെത്തന്നെ.’’ ഒരു കാർട്ടൂണിൽ ചിത്രീകരിച്ച ഇൗ സംഭാഷണം രാഷ്ട്രീയക്കാരുടെ പ്രചാരണതന്ത്രങ്ങളുടെ പൊള്ളത്തരം എടുത്തുകാട്ടുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്ത സർദാർ പേട്ടൽ പ്രതിമയെപ്പറ്റി മൂന്നുതരം അവകാശവാദങ്ങളാണ് ഉയർത്തപ്പെടുന്നത് -ഇന്ത്യയുടെ സ്വാഭിമാനത്തിെൻറ പ്രതീകം, ടൂറിസം വഴി വരുമാനവും തൊഴിലും നേടാനുള്ള അവസരം, സർവോപരി രാജ്യത്തിെൻറ ഒരുമയുടെ ചിഹ്നം. പ്രതിമയുടെ വലുപ്പവും അനുബന്ധവിശേഷങ്ങളും ആളുകളെ അമ്പരപ്പിക്കാൻ പോന്നതാണെന്നതിൽ സംശയമില്ല. ലോകത്തെ എല്ലാ പ്രതിമകളെക്കാളും വലിയ പ്രതിമയാണല്ലോ അത്. യു.എസിലെ സ്വാതന്ത്ര്യപ്രതിമ ഇതിെൻറ പകുതിയേ വരൂ. ആകാരവും ഭൗതിക അളവുകളും വെച്ചുനോക്കിയാൽ ഗംഭീരം തന്നെ. എന്നാൽ, ഇതുണ്ടാക്കുന്ന വിസ്മയം മതിപ്പിേൻറതാണോ? അല്ല എന്നാണുത്തരം. സർദാർ പേട്ടലിനെക്കുറിച്ചുള്ള മതിപ്പുപോലും വളർത്താൻ ഇത് ഉതകുന്നില്ലെന്ന ആരോപണത്തിൽ കഴമ്പുണ്ട്. പേട്ടൽ പ്രതിമ അനാച്ഛാദനം ചെയ്യുേമ്പാൾ നാട്ടുകാർ പ്രതിഷേധത്തിലായിരുന്നു. നാല് ജില്ലകളിലെ 1500ഒാളം കർഷകർ രോഷത്തോടെ പ്രതികരിച്ചു. 72 ഗ്രാമങ്ങളിലെ മുക്കാൽലക്ഷം ഗോത്രവർഗക്കാർ ചടങ്ങ് ബഹിഷ്കരിച്ചു. കുറേ പേർ പ്രതിഷേധപൂർവം നിരാഹാരമിരുന്നു. ഗോത്രമേഖല പണിമുടക്കി. ചിലർ ആത്മഹത്യാഭീഷണി മുഴക്കി. പ്രതിമക്കുവേണ്ടി കുടിയിറക്കെപ്പട്ട പതിനായിരങ്ങൾ പുനരധിവസിക്കപ്പെട്ടിട്ടില്ല. ആയിരങ്ങളെ മുൻകരുതലെന്ന നിലക്ക് തടഞ്ഞുവെക്കേണ്ടിവന്നു. പ്രതിമയുടെ സുരക്ഷക്കായി നിയോഗിക്കപ്പെട്ട ആയിരക്കണക്കിന് പൊലീസുകാർക്ക് നാട്ടുകാരുടെ രക്ഷയെപ്പറ്റി ചിന്തിക്കേണ്ട ചുമതല ഇല്ലല്ലോ. പരിസ്ഥിതി ആഘാതപഠനം നടത്തണമെന്ന നിയമംപോലും പാലിക്കാതെയാണ് പദ്ധതി പൂർത്തീകരിച്ചത്. പ്രകൃതിക്ക് വലിയ നാശമുണ്ടാക്കി. രണ്ടുലക്ഷം മരങ്ങൾ വെട്ടിക്കളഞ്ഞു. മനുഷ്യർക്കും പ്രകൃതിക്കും വലിയ പരിക്കേൽപിച്ച ഇൗ പ്രതിമ എങ്ങനെയാണ് ഇന്ത്യക്കാരുടെ സ്വാഭിമാനത്തിെൻറ ചിഹ്നമാവുക?
സാമ്പത്തികമായി പദ്ധതിയെ ഒരുനിലക്കും ന്യായീകരിക്കാനാവില്ല. വിനോദസഞ്ചാര സാധ്യതയും ഏതാനും തൊഴിലുമാണ് അധികൃതർ അവകാശപ്പെടുന്നത്. എന്നാൽ, പ്രതിമക്കുവേണ്ടി ചെലവിട്ട 2989 കോടി രൂപ തിരിച്ചുകിട്ടാൻ തന്നെ പതിറ്റാണ്ടുകൾ ഏറെയെടുക്കുമെന്നതാണ് വസ്തുത. ആദിവാസികളും കർഷകരും നേരിടുന്ന പ്രതിസന്ധിയും പരിസ്ഥിതി തകർച്ചയുമെല്ലാം ചേർത്തുവെക്കുേമ്പാൾ നിക്ഷേപമെന്ന നിലക്ക് വലിയ മടയത്തമാണിത്. വികസനത്തെയും ജനക്ഷേമത്തെയും കുറിച്ചുള്ള തെറ്റായ മുൻഗണനകളാണ് പ്രതിമയുടെ മുഖ്യമൂലധനം. അതിന് ചെലവിട്ട 2989 കോടി രൂപകൊണ്ട് ജനങ്ങൾക്ക് ഉപകാരപ്പെടുന്ന എന്തെല്ലാം ചെയ്യാമായിരുന്നു എന്നതിെൻറ കണക്കുകൂട്ടൽ വ്യാപകമായി പ്രചരിച്ചിട്ടുണ്ട്. അവയിലൊന്ന് ഇങ്ങനെയാണ്: രണ്ട് െഎ.െഎ.ടി കാമ്പസുകളും അഞ്ച് െഎ.െഎ.എം കാമ്പസുകളും രണ്ട് ‘എയിംസ്’ (മെഡിക്കൽ) കാമ്പസുകളും അഞ്ച് വലിയ സൗരോർജ പദ്ധതികളും പുതുതായി തുടങ്ങാനും ചൊവ്വയിലേക്ക് ആറും ചന്ദ്രനിലേക്ക് മൂന്നും ദൗത്യങ്ങളയക്കാനും ഇൗ ഒറ്റ പ്രതിമയുടെ ചെലവ് മതി. മുടങ്ങിക്കിടക്കുന്ന ജലസേചന പദ്ധതികളും വൈദ്യുതീകരണ പരിപാടികളും അടിസ്ഥാന സൗകര്യ പദ്ധതികളുമടക്കം മുൻഗണന നൽകേണ്ട എത്രയെത്ര കാര്യങ്ങളാണ് ഇതിനുവേണ്ടി ഉപേക്ഷിക്കപ്പെട്ടത്! ദലിത് വിദ്യാർഥികൾക്ക് സ്കോളർഷിപ് കുടിശ്ശിക മാത്രം 8600 കോടി രൂപ കൊടുക്കാനുണ്ടത്രേ. കേരളം പ്രളയക്കെടുതിയിൽ ചോദിച്ചതിെൻറ ചെറിയ അംശം മാത്രം തരുേമ്പാഴാണ് ഇരുമ്പിലും സിമൻറിലും മൂവായിരം കോടി മുടക്കിയത്. ഗുജറാത്തിൽതന്നെ ജലദൗർലഭ്യം പ്രശ്നമായിരിക്കെയാണ് കൂറ്റൻ പണം മുടക്കി അത് പിന്നെയും രൂക്ഷമാക്കിയിരിക്കുന്നത്. പൊതുമേഖലാ കമ്പനികളുടെ ക്ഷേമഫണ്ടുകൾ (സി.എസ്.ആർ) അടക്കം പ്രതിമയിലേക്ക് തിരിച്ചുവിട്ടതിനെ കംട്രോളർ-ഒാഡിറ്റർ ജനറൽ ചോദ്യം ചെയ്തിട്ടുണ്ട്. ‘മേക് ഇൻ ഇന്ത്യ’യെപ്പറി ഉൗറ്റംകൊള്ളുന്നവരുടെ അഭിമാന പ്രതിമക്ക് പുറംഭാഗങ്ങൾ ചൈനയിൽനിന്നാണ്.
െഎക്യപ്രതിമയെന്നാണ് പേട്ടൽ പ്രതിമയെ വിളിക്കുന്നത്. മോദി സർക്കാറിനെ നിയന്ത്രിക്കുന്ന സംഘ്പരിവാർ ശക്തികൾതന്നെ രാജ്യത്തിെൻറ െഎക്യത്തിന് തടസ്സം നിൽക്കുേമ്പാൾ അവരെയായിരുന്നു ആദ്യം ബോധവത്കരിക്കേണ്ടത്. അക്കാര്യം ചൂണ്ടിക്കാട്ടിയവരിൽ സർദാർ പേട്ടലും പെടുന്നു. ആർ.എസ്.എസിനെ നിരോധിച്ച പേട്ടൽതന്നെയാണ് ഇപ്പോൾ അവർ എടുത്തുകളയാൻ നോക്കുന്ന ഭരണഘടനയുടെ 370ാം അനുച്ഛേദത്തിെൻറ ശിൽപി. െഎക്യം, രാജ്യസ്നേഹം, എല്ലാവരെയും ഉൾക്കൊള്ളുന്ന വളർച്ച, സദ്ഭരണം തുടങ്ങിയ മൂല്യങ്ങൾക്കായി നിലകൊണ്ടയാളാണ് പേട്ടലെന്ന് പദ്ധതിയുടെ ഒൗദ്യോഗിക പോർട്ടൽ ചൂണ്ടിക്കാട്ടുന്നു-ഇൗ മൂല്യങ്ങളിൽ ഏതാണ് മോദി ഭരണകൂടം ലംഘിക്കാതുള്ളത്? സ്വാതന്ത്ര്യസമരത്തിൽ ഒരു പങ്കും വഹിച്ചിട്ടില്ലാത്തവർക്ക്, സ്വാതന്ത്ര്യസമര സേനാനിയും ഇന്ത്യയുടെ പ്രഥമ ഉപപ്രധാനമന്ത്രിയുമായ നേതാവിനെ ഉപയോഗിക്കേണ്ടിവരുന്നത് ആദർശത്തിെൻറ പേരിലല്ല. കാരണം, ഏക സംസ്കാരത്തെയും ഏക വിചാരധാരയെയും പറ്റി പറയുന്നവർക്ക് യഥാർഥ െഎക്യത്തിെൻറ ആധാരമായി പേട്ടൽ കണ്ട ബഹുത്വത്തെ ഉൾക്കൊള്ളാനാകില്ല. പ്രതിമ വഴി നിർമിക്കാനുദ്ദേശിക്കുന്ന പ്രതിച്ഛായയിലാണ് മോദിക്കും കൂട്ടർക്കും താൽപര്യം. ശക്തനായ, അധികാരം മുഴുവൻ തന്നിലേക്ക് കേന്ദ്രീകരിക്കുന്ന നേതാവ് എന്ന ഫാഷിസ്റ്റ് ബിംബത്തെയാണ് പേട്ടലിലൂടെ അവർ മഹത്ത്വവത്കരിക്കാൻ നോക്കുന്നത്. ഇത് പേട്ടലിനെ ആദരിക്കലല്ല, നിന്ദിക്കലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.