പേമെൻറ് ബാങ്കിങ്ങിെൻറ മറവിലും ജനവഞ്ചന
text_fieldsആധാർ വിവരങ്ങൾ എത്രമാത്രം സുരക്ഷിതമാെണന്ന ചോദ്യം ശക്തമായി നിലനിൽക്കുകയും സുപ്രീംകോടതിയുടെ ഭരണഘടന െബഞ്ച് അവ പരിശോധിക്കുകയും ചെയ്യുന്നതിനിടയിൽ ആധാർ ദുരുപയോഗപ്പെടുത്തിയതിന് പ്രമുഖ ടെലികോം സേവനദാതാക്കളായ ഭാരതി എയർടെലിെൻറയും അവരുടെ പേമെൻറ് ബാങ്കിെൻറയും ഇ.കെ.വൈ.സി (ഇലക്ട്രോണിക്സ് വ്യക്തിഗത വിവര ശേഖരണം) ലൈസൻസ് സവിശേഷ തിരിച്ചറിയൽ അതോറിറ്റി (യു.ഐ.ഡി.എ.ഐ) താൽക്കാലികമായി റദ്ദാക്കിയിരിക്കുകയാണ്. സിം കാർഡ് എടുക്കുമ്പോൾ നൽകുന്ന ആധാർ വിവരം ഉപയോഗിച്ച് ഉപഭോക്താവിെൻറ അറിവില്ലാതെ എയർടെൽ പേമെൻറ് ബാങ്കിൽ അവരുടെ അക്കൗണ്ട് എടുക്കുകയും ആധാർ അതിലേക്കുകൂടി ലിങ്ക്ചെയ്ത് പാചകവാതക സബ്സിഡിയടക്കം സർക്കാർ നൽകുന്ന ആനുകൂല്യങ്ങൾ ബാങ്കിലേക്ക് മാറ്റുകയെന്ന ഗൗരവതരമായ കൃത്രിമത്വമാണ് പിടിക്കപ്പെട്ടിരിക്കുന്നത്. നേരത്തേ ലഭിച്ച അക്കൗണ്ടുകളിൽ സബ്സിഡി ലഭ്യമാകുന്നില്ലെന്ന പരാതി വ്യാപകമായി ഉയർന്നതോടെ, ഓയിൽ കമ്പനികൾ നടത്തിയ പരിശോധനയിലാണ് സബ്സിഡി തുക ഉപഭോക്താക്കളോ കമ്പനികളോ അറിയാതെ എയർടെൽ പേമെൻറ് ബാങ്കിലേക്കൊഴുകുന്നത് കണ്ടുപിടിക്കപ്പെട്ടത്. നടപടി നേരിട്ടതോടെ 31 ലക്ഷം ഉപഭോക്താക്കളുടെ പാചക വാതക സബ്സിഡി പണം പലിശ സഹിതം 190 കോടി രൂപ തിരിച്ചടക്കാമെന്ന് എയർടെൽ രേഖാമൂലം നാഷനൽ പേമെൻറ് കോർപറേഷൻ ഓഫ് ഇന്ത്യക്ക് ഉറപ്പുനൽകിയിരിക്കുന്നു. അടിയന്തരമായി എയർടെൽ 2.5 കോടി രൂപ താൽക്കാലിക പിഴയായി അടക്കാനും ഉപഭോക്താവ് അറിയാതെ നടത്തിയ ബാങ്കിങ് ആധാർ ആക്ട് സെക്ഷൻ 37,40,41,42 പ്രകാരം കുറ്റകരമാെണന്നും യു.ഐ.ഡി.എ.ഐ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുകയാണ്. കഴിഞ്ഞ രണ്ടുമാസത്തിനുള്ളിൽ 47 ലക്ഷം ഉപഭോക്താക്കളുടെ167 കോടി രൂപയാണ് ഇപ്രകാരം ക്രയവിക്രയം ചെയ്തത്.
ചെറിയ ബിസിനസുകാര്‍ക്കും താഴ്ന്ന വരുമാനക്കാര്ക്കുമായുള്ള സമഗ്ര ധനസേവനത്തെക്കുറിച്ച് പഠിച്ച് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാൻ നിയുക്തമായ നചികേത് മോര് കമ്മിറ്റിയുടെ ശിപാര്‍ശയനുസരിച്ചാണ് റിസര്‍വ് ബാങ്ക് 2015ൽ പലിശക്ക് നിക്ഷേപം സ്വീകരിക്കാൻ സ്വാതന്ത്ര്യമുണ്ടെങ്കിലും വായ്പ നൽകാൻ അനുമതിയില്ലാത്ത 11 പേമെൻറ് ബാങ്കുകള്‍ക്ക് ലൈസന്‍സ് നല്കാൻ തീരുമാനിച്ചത്. ബാങ്കിങ് സംവിധാനം എല്ലാ ഗ്രാമത്തിലും എത്തിക്കുകയെന്നതും ഡിജിറ്റൽ പേമെൻറ് വ്യവസായം കുറച്ചുകാലമായി അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളുടെ പരിഹാരവും അവയുടെ നടത്തിപ്പിെന കുറിച്ചുള്ള ആധികൾക്ക് അറുതിവരുത്തലും ഇൗ സംവിധാനത്തിെൻറ ലക്ഷ്യങ്ങളായി എണ്ണപ്പെട്ടു. എല്ലാ പ്രീ പേമെൻറ് നടത്തുന്നവരും പേമെൻറ് ബാങ്ക് ആരംഭിക്കണമെന്ന് റിസർവ് ബാങ്ക് തന്നെ നിർദേശം നൽകിയിരുന്നു. തപാൽ വകുപ്പിനെ മാറ്റിനിർത്തിയാൽ സ്വാഭാവികമായും അനുവാദം ലഭിച്ച പ്രധാന സ്ഥാപനങ്ങൾ ബിർള, റിലയൻസ്, സൺ ഫാർമ, മഹീന്ദ്ര ടെക്, വോഡഫോൺ, പേടിഎം തുടങ്ങിയ പ്രീ പേമെൻറ് വമ്പന്മാർതന്നെയായിരുന്നു. 2016 നവംബറിൽ ആദ്യമായി പ്രവർത്തനം ആരംഭിച്ച എയർടെൽതന്നെയാണ് ഒരുവർഷം പൂർത്തിയായപ്പോഴേക്കും ഗുരുതര സാമ്പത്തിക ക്രമക്കേടുകൾക്ക് നടപടി ഏറ്റുവാങ്ങിയിരിക്കുന്നത്. നോട്ട് റദ്ദാക്കൽ നടപടി തുറന്ന ഡിജിറ്റൽ വിപണിയുടെയും സർക്കാർ സബ്സിഡി ഓൺലൈൻ ബാങ്കിങ്ങിലേക്ക് പരിവർത്തിപ്പിച്ചതിെൻറയും ലാഭ സാധ്യതയിലാണ് പേമെൻറ് ബാങ്കുകൾ മൂലധനം നിക്ഷേപിക്കുന്നത്. 1800 കോടി രൂപയാണ് 2017-18 കാലയളവിൽ രാജ്യം പ്രതീക്ഷിക്കുന്ന ഡിജിറ്റൽ പണമിടപാട്. 2016-17 കാലയളവിലത് 1076 കോടി രൂപയായിരുന്നു. ഇതിെൻറ പ്രായോജകരാകാനാണ് ചെറുകിട ഡിജിറ്റൽ ബാങ്കിങ്ങിൽ വൻകിട കമ്പനികൾ കൈവെക്കുന്നത്. അതോടൊപ്പം, വിവിധ സേവനങ്ങൾക്ക് ഉപഭോക്താക്കൾ കൈമാറുന്ന ആധാർ വിവരങ്ങൾ ഉപയോഗിച്ച് അനന്തമായ വ്യാപാര സാധ്യതകൾ ഉപഭോക്താക്കളറിയാതെ തുറക്കാനാകുമെന്നുകൂടി എയർടെൽ പേമെൻറ് ബാങ്കിങ് ക്രമക്കേട് തെളിയിക്കുന്നു. വിദ്യാഭ്യാസ നിലവാരം പൊതുവിൽ ഏറ്റവും കുറവുള്ള സംസ്ഥാനങ്ങളിലൊന്നായ രാജസ്ഥാനിലാണ് എയർടെൽ ബാങ്ക് 10,000 ഔട്ലെറ്റുകൾ തുറന്നിരിക്കുന്നത്.
ആധാർ വിവരങ്ങളുെട സുരക്ഷയെ കുറിച്ചും ദുരുപയോഗത്തെ കുറിച്ചും നേരത്തേ ഉയർന്ന വിമർശനങ്ങളെ സാധൂകരിക്കുന്നതാണ് എയർടെൽ നടത്തിയ സാമ്പത്തിക ക്രമക്കേട്. ഉപഭോക്താക്കൾക്ക് പണം നഷ്ടപ്പെടുകയില്ലെന്നും തുക തിരിച്ചെടുക്കുന്നതിന് സർവിസ് ചാർജ് വാങ്ങുകയില്ലെന്നും കമ്പനി ആവർത്തിക്കുന്നുണ്ടെങ്കിലും പണം നൽകുന്നവരും വാങ്ങുന്നവരുമറിയാതെ പണം വഴിമാറ്റാൻ എളുപ്പത്തിൽ സാധിക്കുമെന്ന് തെളിയുകയാണിവിടെ. 31 ലക്ഷം ഉപഭോക്താക്കളുടെ തുക വകമാറ്റി ചെലവഴിക്കാനുള്ള അധികാരം കമ്പനിക്ക് എങ്ങനെ ലഭിക്കുന്നുവെന്ന ചോദ്യം ബാക്കിയാണ്. ഡിജിറ്റൽ ബാങ്കിങ്ങിനോടുള്ള അവിശ്വാസവും സുരക്ഷാഭീതിയും നിമിത്തം ഡിജിറ്റൽ ഇടപാടുകൾ കുറക്കാനാണ് സാധാരണക്കാർ ശ്രമിക്കുന്നതെന്ന് കഴിഞ്ഞ ഒക്ടോബറിൽ റിസർവ് ബാങ്ക് പുറത്തുവിട്ട കണക്കുകൾ പറയുന്നു. ഇന്ത്യൻ ബാങ്കിങ് മേഖലയിൽ ഏതാനും വർഷങ്ങളായി നടക്കുന്ന സമൂല പരിഷ്കരണങ്ങളുടെ പ്രായോജകർ ആരാെണന്ന് നിജപ്പെടുത്തുന്ന കണക്കെടുപ്പിന് സമയമായിരിക്കുന്നുവെന്ന് ഒരിക്കൽകൂടി ബോധ്യപ്പെടുത്തുകയാണ് എയർടെൽ പേമെ
ൻറ് ബാങ്കിങ് ക്രമക്കേട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.