കീടനാശിനികളാൽ കൊല്ലപ്പെടുന്നവർ
text_fieldsകാർഷിക കേരളത്തെ നടുക്കുന്നതായിരുന്നു തിരുവല്ലയിലെ നെൽപാടത്ത് കീടനാശിനി തളിക ്കുന്നതിനിടെ സംഭവിച്ച രണ്ടുപേരുടെ ദുഃഖകരമായ മരണങ്ങൾ. മൂന്നുപേർ ഇപ്പോഴും ഗുരുത രാവസ്ഥയിൽ ആശുപത്രിയിലാണ്. ഏത് ദുരന്തവും അടിയന്തരമായ സർക്കാർ നടപടി ആവശ്യപ്പെ ടുന്നുണ്ട്. മരണകാരിയായ കീടനാശിനിയുടെ വിൽപന നിർത്തിവെക്കാനും കൃഷി ഓഫിസർമാരുട െ നിർദേശപ്രകാരം മാത്രം കീടനാശിനികൾ വിതരണം ചെയ്യാനും അധികൃതരുടെ നിർദേശമുണ്ട്. അനധികൃത കീടനാശിനി വാങ്ങലും ഉപയോഗവും നിയന്ത്രിക്കാനും കൃഷി ഡയറക്ടർ പുറത്തിറക്ക ിയ അടിയന്തര നിർദേശങ്ങളിലുണ്ട്. എന്നാൽ, അവയൊന്നും കൊടുംവിഷം തീണ്ടിയ കൃഷിഭൂമിയെ സ് വാഭാവിക ജൈവാവസ്ഥയിലേക്ക് തിരിച്ചുകൊണ്ടുവരാൻ മാത്രം കെൽപുള്ളവയെല്ലന്ന് ഒറ്റനോ ട്ടത്തിൽ മനസ്സിലാകും.
ജൈവകൃഷിയും വിഷാംശം കുറഞ്ഞ കീടനാശിനി ഉപയോഗവും വ്യാപകമാക്കുന്നതിനുവേണ്ടി സർക്കാർ നടത്തിക്കൊണ്ടിരിക്കുന്ന തകൃതിയായ പ്രചാരണങ്ങൾക്കിടയിലാണല്ലോ ഇത്രയും വലിയ ദുരന്തം സംഭവിക്കുന്നത്. ഒാരോ മലയാളിയുടെയും അന്നത്തിെൻറ വിളനിലമായ നെൽപാടങ്ങളിൽ പ്രയോഗിക്കുന്ന കീടനാശിനികൾ ഇത്രയും ഭീകരമാെണങ്കിൽ ഇതര കാർഷിക മേഖലയിൽ ഉപയോഗിക്കുന്നവയെ കുറിച്ച ചിന്തതന്നെ ഭീതിപ്പെടുത്തുന്നു.
കൃഷിഭൂമിയിലെ വിഷഭീകരത പൊതുവിൽ പ്രശ്നവത്കരിക്കാറ് അയൽ സംസ്ഥാനങ്ങളിലെ കർഷകരെ പഴിചാരിയാണ്. എന്നാൽ, അതിർത്തി കടന്നെത്തുന്ന പച്ചക്കറികളിൽ മാത്രമല്ല, നാം സ്വയമേവ വിളയിച്ചെടുക്കുന്ന നെന്മണികളും വിഷം നിറഞ്ഞുതെന്നയാണ് പൂക്കുകയും കായ്ക്കുകയും വിളവെടുക്കുകയും ചെയ്യുന്നതെന്ന് ബോധ്യപ്പെടുത്തുന്നു തിരുവല്ലയിലെ ദുരന്തമരണങ്ങൾ. ഇതും പുതിയ തിരിച്ചറിവൊന്നുമല്ല. കാർഷിക ഭൂമിയിലെ അമിതമായ രാസപ്രയോഗങ്ങൾ ഭൂമിയെ ഊഷരമാക്കുകയും മനുഷ്യരെ രോഗികളാക്കുകയും ചെയ്യുന്നുവെന്നതിന് ശതക്കണക്കിന് സർവേകളും റിപ്പോർട്ടുകളുമാണ് കഴിഞ്ഞ ഏതാനും വർഷങ്ങൾക്കുള്ളിൽ കേരളത്തിൽ പുറത്തിറങ്ങിയത്.
അപ്പർ, ലോവർ കുട്ടനാട് മേഖലകളിൽ സർക്കാറിതര സന്നദ്ധ സംഘടനകളുടെ ക്യാമ്പുകളിൽ പങ്കെടുത്ത 50 പേരിൽ 10 പേരും അർബുദത്തിെൻറ ലക്ഷണങ്ങൾ പേറുന്നവരാണ്. ഇടുക്കി, വയനാടൻ മലയോര മേഖലകളിലും കീടനാശിനിയുടെ പ്രത്യാഘാതമായി നാഡീവ്യൂഹങ്ങളെ ബാധിക്കുന്ന രോഗികളുടെ എണ്ണം താരതമ്യേന ഉയർന്നുനിൽക്കുന്നു തുടങ്ങി സ്തോഭജനകമായ ധാരാളം വിവരങ്ങൾ അത്തരം പഠനങ്ങളിൽ പുറത്തുവന്നിട്ടുള്ളതാണ്.
യഥാർഥത്തിൽ, കർഷകർക്കിടയിൽ കീട, കളനാശിനികളുടെ ഉപയോഗത്തെ കുറിച്ചുള്ള അജ്ഞതയെ കുറ്റപ്പെടുത്തിയും അവർക്കാവശ്യമായ ബോധവത്കരണ യജ്ഞം സംഘടിപ്പിച്ചും ശരിപ്പെടുത്താവുന്നതല്ല കർഷകർ അഭിമുഖീകരിക്കുന്ന പ്രതിസന്ധിയുടെ ആഴം. കീടങ്ങളുടെ ആക്രമണങ്ങൾ നിമിത്തം സംഭവിക്കുന്ന വിളനാശങ്ങൾ, കളകൾ, ഉൽപന്നങ്ങളുടെ വിലയിടിവ് തുടങ്ങി കർഷകർ അനുഭവിക്കുന്ന സാമ്പത്തിക നഷ്ടങ്ങളെയും കാർഷിക പ്രതിസന്ധിയെയും ശാസ്ത്രീയമായും അനുഭവപരമായും പരിഹരിക്കാതെ കൃഷിഭൂമിയെ വിഷരഹിതമാക്കുക അസാധ്യമാണ്. ആരും സ്വന്തം ജീവിതം ബലികൊടുത്ത് അനാവശ്യമായി മാരക കീടനാശിനികളിൽ അഭയം തേടുകയില്ലല്ലോ. കർഷകരെ തെറ്റിദ്ധരിപ്പിച്ചും വ്യാമോഹിപ്പിച്ചും അപകടകരമായ കീടനാശിനികൾ ഉപയോഗിക്കുന്നതിലെ ഒന്നാം പ്രതി അമിത ലാഭമോഹികളായ ബഹുരാഷ്്ട്ര ഭീമന്മാരും അവരുടെ സന്തതസഹചാരികളായ ഇന്ത്യൻ കമ്പനികളും തന്നെയാണ്.
ആഗോള വിപണികളിൽ നിരോധിച്ച, ലോകാരോഗ്യ സംഘടന കൊലപാതകി കീടനാശിനികൾ എന്ന് വിളിക്കുന്ന മോണോക്രോേട്ടാഫോസ്, ഒാക്സിഡെമെറ്റോൺമീഥൈൽ എന്നിവ ഇന്ത്യൻ കൃഷിയിടങ്ങളിൽ ഇപ്പോഴും നിർബാധം വിവിധ പേരുകളിൽ അവർ വിതരണം നടത്തുന്നു. അന്താരാഷ്ട്ര മാനദണ്ഡങ്ങൾ നിരന്തരം ലംഘിച്ചിട്ടും അവർക്ക് സാമ്പത്തികമോ നിയമപരമോ ആയ നിരോധനങ്ങളെ അഭിമുഖീകരിക്കേണ്ടിവരാത്തതിൽ കൂട്ടുപ്രതി ജനങ്ങളുടെ ക്ഷേമം ഉറപ്പുവരുത്തേണ്ട സർക്കാറുകളാണ്. 2018 മാർച്ച് ആറിന് ലോക്സഭയിൽ കൃഷിമന്ത്രി പറഞ്ഞത് മഹാരാഷ്ട്രയിൽ മാത്രം കഴിഞ്ഞ നാലു വർഷത്തിനുള്ളിൽ 272 കർഷകർ കീടനാശിനികളുടെ പാർശ്വഫലങ്ങൾ നിമിത്തം കൊലപ്പെട്ടുവെന്നാണ്. എന്നിട്ടും ഒരു കമ്പനിക്കെതിരെയും രാജ്യത്ത് ഒരു നടപടിയുമുണ്ടായില്ല.
രാസ കീടനാശിനികളുടെ ഉപയോഗത്തിെൻറ 160 സംവത്സരങ്ങൾ പിന്നിട്ട സാഹചര്യത്തിൽ കൃഷിഭൂമിക്കും മനുഷ്യനും അവ നൽകിയ സംഭാവനകളെയും ദുരന്തങ്ങളെയും കുറിച്ച പുനരാലോചനകൾ ലോകത്തിെൻറ വിവിധ മേഖലകളിൽ സജീവമാണ്. കൃഷിഭൂമിയും ഉൽപന്നങ്ങളും ഉപഭോക്താക്കളും മാത്രമല്ല, കർഷകരും രാസ കീടനാശിനികളുടെ ഇരകളായിരിക്കുന്നുവെന്ന് ഇന്ന് ഏറക്കുറെ അംഗീകരിക്കപ്പെട്ടിരിക്കുകയാണ്. അമേരിക്കയിലും യൂറോപ്പിലും നടത്തിയ പഠനങ്ങളിൽ പറയുന്നത് കീടനാശിനികൾ നാഡീവ്യൂഹങ്ങളിൽ വരുത്തുന്ന പരിവർത്തനങ്ങൾ കാരണം കർഷകരിൽ വിഷാദരോഗവും ആത്മഹത്യ പ്രവണതും മറ്റുള്ളവരെക്കാൾ അധികമാെണന്നാണ്. ലോകത്തിലെ ഏറ്റവും മൂല്യമേറിയ കാർഷിക വിഭവങ്ങളുടെ ഉൽപാദന ഭൂമികളിലൊന്നായ പശ്ചിമഘട്ടത്തിെൻറ താഴ്വാരങ്ങളിൽ ജീവിക്കുന്ന ജനതയെന്ന നിലക്ക് രാസ, കള, കീടനാശിനികൾ വരുത്തുന്ന പ്രത്യാഘാതങ്ങളെ കുറിച്ചുള്ള പഠനങ്ങളിൽ നമുക്കും വലിയ സംഭാവന സമർപ്പിക്കാനാകും.
ദൗർഭാഗ്യമെന്തെന്നുവെച്ചാൽ, രണ്ടു പതിറ്റാണ്ട് കഴിഞ്ഞിട്ടും കുട്ടനാടിന് അനുയോജ്യമായ പുതിയതരം വിത്തുൽപാദിപ്പിക്കാൻ ത്രാണിയില്ലാത്തവണ്ണം കെടുകാര്യസ്ഥതക്ക് പേരുകേട്ടവയാണ് നമ്മുടെ ഗവേഷണ കേന്ദ്രങ്ങൾ. അത്തരമൊരു നാട്ടിൽ ഇത്തരം ദാരുണ ദുരന്തങ്ങൾ ഇടക്കിടക്ക് സംഭവിച്ചുകൊണ്ടിരിക്കുന്നതും അന്നത്തിൽ വിഷം തീണ്ടി മരിച്ചുവീഴുന്നതും അസാധാരണ വാർത്തയോ സംഭവമോ ആകാതെപോകുന്നതിൽ ആശ്ചര്യപ്പെടേണ്ടതില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.