കോടികൾ കൊയ്യുന്ന കളിമൈതാനം
text_fieldsഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിെൻറ 11ാം സീസൺ താരലേലം കോടികളുടെ കിലുക്കത്തോടെ ബംഗളൂരുവിൽ കൊടിയിറങ്ങി. രണ്ടു ദിവസം ക്രിക്കറ്റ് ലോകം കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്ന ലേലംവിളി സമാപിച്ചപ്പോൾ എട്ടു ടീമുകൾ ചേർന്ന് വാരിയെറിഞ്ഞത് ഏതാണ്ട് 516 കോടി രൂപ. കൂറ്റനടികളും വിക്കറ്റ് കൊയ്യുന്ന പന്തുകളുമായി ആരാധകരെ ത്രസിപ്പിക്കുന്ന, ഇംഗ്ലണ്ടിെൻറ മിന്നുംതാരം ബെൻസ്റ്റോക്സിലായിരുന്നു ലേലത്തിനുമുമ്പ് മുഴുവൻ കണ്ണുകളും. ലേലം തുടങ്ങിയപ്പോൾ കണക്കുകൂട്ടലുകൾ പിഴച്ചില്ല. രണ്ടുകോടി അടിസ്ഥാന വിലയിൽ തുടങ്ങിയ ബെൻസ്റ്റോക്സിെൻറ ലേലം അവസാനിച്ചത് 12.50 കോടിയെന്ന ഏറ്റവും വിലയേറിയ നിരക്കിൽ. രണ്ടു ദിവസത്തെ ലേലംവിളിയിൽ കൂടുതൽ പണം വാരിയ ആദ്യ അഞ്ചുപേരിൽ മൂന്നും ഇന്ത്യക്കാർ. സൗരാഷ്ട്രയുടെ 26കാരൻ ജയദേവ് ഉനദ്കട് (11.50 കോടി), 28കാരനായ മനീഷ് പാെണ്ഡ (11കോടി), 25കാരനായ ലോകേഷ് രാഹുൽ (11 കോടി) എന്നിവർ വിലയേറിയവരായി.
ഇന്ത്യൻ ക്രിക്കറ്റിനെയും കായികരംഗത്തെയും 10 വർഷംകൊണ്ട് അടിമുടി മാറ്റിപ്പണിതാണ് െഎ.പി.എൽ 11ാം വർഷത്തിലേക്ക് കടക്കുന്നത്. കളിയഴകിെൻറ മൈതാനങ്ങളിലേക്ക് േബാളിവുഡിെൻറ ഗ്ലാമറും കോർപറേറ്റ് കോടികളുടെ നിക്ഷേപവുമായാണ് 2008ൽ െഎ.പി.എൽ ആരംഭിക്കുന്നത്. അഞ്ചുദിന ടെസ്റ്റിെൻറയും 50 ഒാവർ നീളുന്ന ഏകദിനത്തിെൻറയും വിരസതയകറ്റിയെത്തിയ കുട്ടി ക്രിക്കറ്റിനെ ലോകം സ്വീകരിച്ചതിന് െഎ.പി.എല്ലിെൻറ രസക്കൂട്ട് ഏറെ നിർണായകമായി. മുൻ ഇന്ത്യൻ നായകൻ കപിൽ ദേവും സീ എൻറർടെയ്ൻമെൻറും ചേർന്ന് ആരംഭിച്ച ‘ഇന്ത്യൻ ക്രിക്കറ്റ് ലീഗി’നെ ( െഎ.സി.എൽ) പൊളിച്ചടുക്കാൻ ബി.സി.സിെഎ നടത്തിയ കളികളും ലളിത് മോദിയെന്ന ക്രിക്കറ്റ് ഭരണവിദഗ്ധെൻറ ബുദ്ധിയും ചേർന്നപ്പോൾ െഎ.പി.എൽ ഇന്ത്യൻ ക്രിക്കറ്റ് ബോർഡിെൻറ പൊന്മുട്ടയിടുന്ന താറാവായി മാറിയത് പെെട്ടന്നാണ്. ലളിത് മോദി സാമ്പത്തിക കുറ്റകൃത്യത്തിൽ പിടികിട്ടാപ്പുള്ളിയായി വിദേശത്തേക്ക് കടന്നെങ്കിലും െഎ.പി.എൽ ബി.സി.സി.െഎയുടെ സ്വന്തമായി മാറി.
ഇന്ത്യൻ ക്രിക്കറ്റിനെ മാത്രമല്ല, ഇതര കായിക ഇനങ്ങളിലും ഗുണകരമായ മാറ്റങ്ങൾക്ക് തുടക്കമിടാൻ പ്രീമിയർ ലീഗിെൻറ വരവും വിജയവും വഴിയൊരുക്കിയിരുന്നു. ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബാൾ, പ്രീമിയർ ബാഡ്മിൻറൺ ലീഗ്, പ്രഫഷനൽ കബഡി ലീഗ്, ഫുട്സാൽ പ്രീമിയർ ലീഗ്, പ്രീമിയർ ടെന്നിസ് ലീഗ് എന്നിവ ചില ഉദാഹരണങ്ങൾ മാത്രം. ഇവയെല്ലാം അതത് ഇനങ്ങളിൽ രാജ്യത്തിെൻറ കായിക കരുത്തിന് മികവേകാൻ സഹായവുമായി.
െഎ.പി.എല്ലിന് ഒാരോ സീസണിലും സ്വീകാര്യതയേറുേമ്പാൾ രാജ്യത്തെ യുവതാരങ്ങൾക്ക് അവസരങ്ങളുടെ വലിയ കളിവാതിലാണ് തുറക്കപ്പെടുന്നത്. ഹൈദരാബാദിലെ റിക്ഷക്കാരെൻറ മകൻ മുഹമ്മദ് സിറാജും ലഖ്നോവിലെ റെയിൽവേ പ്ലാറ്റ്ഫോമിനെ വീടാക്കിയ കമ്രാൻ ഖാനും സേലത്തെ ചായക്കടക്കാരെൻറ മകൻ ടി. നടരാജനും ഉറങ്ങി എഴുന്നേൽക്കുേമ്പാഴേക്കും കോടിപതികളായത് െഎ.പി.എല്ലിെൻറ മാന്ത്രികതയിലാണ്. എട്ട് ടീമുകളിലായി 136 ഇന്ത്യക്കാർക്ക് അവസരമായപ്പോൾ ആഭ്യന്തര ക്രിക്കറ്റിൽ മാത്രമൊടുങ്ങുമായിരുന്ന നൂറുകണക്കിന് യുവാക്കൾ രാജ്യമറിയപ്പെടുന്ന ക്രിക്കറ്റർമാരായി. അവരിലൊരാളാവാൻ മലയാളിക്കും തമിഴനും ജമ്മു-കശ്മീരുകാരനുമെല്ലാം അവസരം ലഭിെച്ചന്നത് നേട്ടംതന്നെ. പക്ഷേ, കോടികൾ വാരിയെറിഞ്ഞ് കളി കൊഴുക്കുേമ്പാൾ അരങ്ങിനുപിന്നിലെ കളികളും ജോറാവുന്നുവെന്നതിന് കാലം സാക്ഷി. 2013ൽ ഇന്ത്യൻ ക്രിക്കറ്റിന് നാണക്കേടായ ഒത്തുകളി-വാതുവെപ്പ് വിവാദം പണംമാത്രം ലക്ഷ്യമിട്ട് കോർപറേറ്റുകൾ കളിക്കാനിറങ്ങുന്നതിെൻറ സാക്ഷ്യപത്രമാണ്. കർഷകന് വെള്ളമെത്തിച്ചില്ലെങ്കിലും പിച്ച് നനക്കാൻ വെള്ളമൊഴുകുന്നത് കോർപറേറ്റുകളുടെ ശക്തിതന്നെയാണ്.
കൈയും കണക്കുമില്ലാതെ ടീം ഉടമകൾ കോടികൾ എറിയുേമ്പാൾ അവ തിരിച്ചുപിടിക്കാൻ ആശാസ്യമല്ലാത്ത വഴികളും തേടേണ്ടിവരുന്നു. നിമിഷനേരംകൊണ്ട് കോടിപതിയാവുേമ്പാൾ സമ്മർദംകൊണ്ട് കളിമറക്കുന്നവരുടെ ഇരുളടഞ്ഞ ഭാവിയും അവഗണിച്ചുകൂടാ. ഒേരാ ലേലത്തിലും വൻപ്രതിഫലത്തിന് ടീമിലെത്തുകയും പ്രതീക്ഷിച്ച പ്രകടനമില്ലാതെ വരുകയും ചെയ്യുന്ന യുവതാരങ്ങൾ ആർക്കും വേണ്ടാതാവുന്നത് െഎ.പി.എൽ ഗ്ലാമറിെൻറ അറിയപ്പെടാത്ത വശം. ബി.സി.സി.െഎയെ നേർവഴി നടത്താൻ നിയോഗിച്ച ലോധ കമീഷനും സുപ്രീംകോടതി നിയമിച്ച ഭരണസമിതിക്കും കോർപറേറ്റ് ലാഭക്കണ്ണിൽനിന്ന് കളിയെ മാറ്റിനിർത്താൻ കഴിഞ്ഞിട്ടില്ലെന്നതിന് അടിവരയിടുന്നതാണ് ഞായറാഴ്ച സമാപിച്ച താരലേലവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.