പ്ലസ് വൺ പ്രവേശനവും മുന്നാക്ക സംവരണവും
text_fieldsഎസ്.എസ്.എൽ.സി പരീക്ഷഫലം പ്രഖ്യാപിച്ചുകഴിഞ്ഞാൽ, പ്ലസ് വൺ സീറ്റിനായുള്ള വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും നെേട്ടാട്ടം കേരളത്തിെല, വിശേഷിച്ചും മലബാറിെല പതിവു കാഴ്ചയായി മാറിയിരിക്കുന്നു. മികച്ച ഗ്രേഡോടെ പാസായാലും ഹയർ സെക്കൻഡറി പഠനത്തിന് ആഗ്രഹിച്ച സ്കൂളോ ഇഷ്ടപ്പെട്ട കോമ്പിനേഷനോ ലഭിക്കാത്ത അവസ്ഥക്ക് കാലമിത്രകഴിഞ്ഞിട്ടും ഒരു മാറ്റവുമില്ല.
പ്രവേശന കാലയളവിൽ അധിക സീറ്റിനായുള്ള മുറവിളികളും മറ്റും നടക്കുെമന്നതല്ലാതെ വിഷയത്തിൽ ശാശ്വതമായ പരിഹാരം ഇപ്പോഴും അപ്രാപ്യമായി തുടരുകയാണ്. ഇക്കൊല്ലവും അതാവർത്തിക്കും. ഇൗ വർഷം 4,17,101 പേരാണ് സംസ്ഥാനത്ത് പ്ലസ് ടു പഠനത്തിന് യോഗ്യത നേടിയിരിക്കുന്നത്. നിലവിൽ സർക്കാർ, എയ്ഡ്ഡ്, അൺ എയ്ഡഡ് സ്കൂളുകളിലായി ആകെ 3,61,746 സീറ്റുകളേയുള്ളൂ.
അതായത്, നമ്മുടെ നാട്ടിലെ െപാതുവിദ്യാലയങ്ങളിൽ പഠിച്ചു മികച്ച മാർക്കോടെ എസ്.എസ്.എൽ.സി പാസായ 55,355 കുട്ടികൾ പ്ലസ് വൺ പഠനത്തിന് മറ്റു മാർഗങ്ങൾ നോക്കണം. ഇതിനുപുറമെ, സി.ബി.എസ്.ഇ, െഎ.സി.എസ്.ഇ, മറ്റ് സ്റ്റേറ്റ് ബോർഡുകൾക്ക് കീഴിൽ പഠിച്ചവർകൂടി വരുന്നതോടെ, ഇൗ പരിമിത സീറ്റിനായുള്ള മത്സരം പിന്നെയും മുറുകും.
തൽക്കാലത്തേക്ക് 20 ശതമാനം സീറ്റ് വർധിപ്പിച്ചാലും മുക്കാൽ ലക്ഷം കുട്ടികളെങ്കിലും മുൻവർഷങ്ങളെപ്പോലെ ഒാപൺ സ്കൂളുകളെ ആശ്രയിക്കേണ്ടി വരുമെന്നതിൽ തർക്കമില്ല. ഇൗ പ്രതിസന്ധി പരിഹരിക്കുന്നതിനുപകരം, അതിെൻറ ആഴം കൂട്ടുന്ന തരത്തിലുള്ള നടപടികളിലേക്കാണ് സംസ്ഥാന സർക്കാറും വിദ്യാഭ്യാസവകുപ്പും കടക്കുന്നത്.
മുന്നാക്ക വിഭാഗക്കാരിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് പത്തു ശതമാനം സംവരണം ഏർപ്പെടുത്താനുള്ള നീക്കം ഇതിെൻറ ഭാഗമായി മാത്രമേ കാണാനാകൂ. നിലവിൽ പ്ലസ് വൺ പ്രവേശനത്തിന് മുന്നാക്ക സംവരണം സംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ലെങ്കിലും, സമുദായ സംഘടനകളുടെ സമ്മർദങ്ങൾക്ക് വഴങ്ങി സർക്കാർ അത്തരമൊരു തീരുമാനത്തിലേക്കെത്തുമെന്നാണ് റിപ്പോർട്ടുകൾ.
അങ്ങനെ സംഭവിച്ചാൽ, സംവരണത്തിെൻറ അടിസ്ഥാന തത്ത്വങ്ങളെ ലംഘിക്കുന്ന ഗുരുതരമായൊരു നിയമപ്രശ്നമായി അത് പരിണമിക്കുമെന്നതിൽ സംശയമില്ല. മുന്നാക്ക വിഭാഗക്കാർക്ക് ഉദ്യോഗതലത്തിലും പൊതു, സ്വകാര്യ വിദ്യാഭ്യാസമേഖലയിലും പത്തു ശതമാനം സംവരണം വാഗ്ദാനം ചെയ്യുന്ന ബിൽ പാർലമെൻറ് പാസാക്കിയത് കഴിഞ്ഞവർഷം ജനുവരിയിലാണ്.
കാര്യമായ പഠനങ്ങളോ ചർച്ചകളോ ഇല്ലാതെ ലോക്സഭയിൽ അവതരിപ്പിച്ച ബില്ലിനെ കോൺഗ്രസിെൻറയും സി.പി.എമ്മിെൻറയും അടക്കം പ്രതിനിധികൾ പിന്തുണക്കുകയായിരുന്നു. പിന്നീട് അത് രാജ്യസഭ പാസാക്കി; നിയമമായി വിജ്ഞാപനം ചെയ്യപ്പെട്ടു. ഇതിെൻറ ഭാഗമായി കേരളത്തിൽ ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ മുന്നാക്ക സംവരണം സംബന്ധിച്ച വിജ്ഞാപനമിറക്കി.
അതുപ്രകാരമുള്ള സംവരണം ഇതിനകം പ്രഫഷനൽ കോളജുകളിൽ നടപ്പാക്കിയിട്ടുണ്ട്. ഇത് പ്ലസ് വൺ പ്രവേശനത്തിനും ബാധകമാക്കണമെന്നാണ് എൻ.എസ്.എസ് ഉൾപ്പെടെയുള്ള മുന്നാക്ക സമുദായസംഘടനകൾ ആവശ്യപ്പെടുന്നത്. നേരത്തെതന്നെ, മുന്നാക്ക വിഭാഗങ്ങൾക്ക് സാമ്പത്തിക സംവരണത്തിന് അനുകൂലമായ നിലപാട് സ്വീകരിച്ച സംസ്ഥാന സർക്കാറിൽനിന്ന് ഇക്കാര്യത്തിൽ അനുകൂലമായ പ്രതികരണം ലഭിക്കുമെന്നും അവർ കണക്കൂകൂട്ടുന്നു.
കാരണം, മോദി സർക്കാർ ഇത്തരെമാരു ബിൽ കൊണ്ടുവരുന്നതിനുമുേമ്പ, ദേവസ്വം ബോർഡ് നിയമനങ്ങളിൽ മുന്നാക്ക സാമ്പത്തിക സംവരണം നടപ്പാക്കിയിട്ടുണ്ടല്ലോ പിണറായി വിജയെൻറ ഗവൺമെൻറ്. പ്ലസ് വൺ പ്രവേശന വിഷയത്തിലും സമാനമായൊരു സമീപനം തന്നെയായിരിക്കും സംസ്ഥാന സർക്കാർ സ്വീകരിക്കുക. അതിനാൽ, ഒന്നാം അലോട്ട്മെൻറിന് മുമ്പുതന്നെ പൊതുവിദ്യാഭ്യാസ വകുപ്പിൽനിന്ന് മുന്നാക്ക സംവരണ ഉത്തരവ് പ്രതീക്ഷിക്കാം.
ചരിത്രപരമായ കാരണങ്ങളാൽ തുടരുന്നതും ഇപ്പോഴും അനിവാര്യവുമായ സമുദായസംവരണം എന്ന ആശയത്തെത്തന്നെ മുന്നാക്ക സംവരണം അട്ടിമറിക്കുന്നുണ്ട്. വാസ്തവത്തിൽ ഇത് സാമ്പത്തിക സംവരണത്തിനുള്ള നീക്കമാണ്. വാദത്തിനുവേണ്ടി അക്കാര്യം അംഗീകരിച്ചാൽപോലും, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന എല്ലാ വിഭാഗങ്ങളെയും അതിനായി പരിഗണിക്കേണ്ടതായിരുന്നു.
ഇവിടെ മുന്നാക്ക ജാതിക്കാർക്ക് മാത്രമായി അത് നിജപ്പെടുത്തിയിരിക്കയാണ്. ഇത് പ്രത്യക്ഷത്തിൽതന്നെ അനീതിയാണ്. എന്നല്ല, ഇൗ അധിക സംവരണം വരുന്നതോടെ മെറിറ്റ് സീറ്റുകളുടെ എണ്ണം 50 ശതമാനത്തിൽ കുറവ് വരുന്നുവെന്ന നിയമപ്രശ്നവുമുണ്ട്. പതിനായിരത്തിൽപരം വിദ്യാർഥികൾക്ക് ഇതുവഴി അവസരം നിഷേധിക്കപ്പെടുന്ന ഗുരുതരമായൊരു പ്രശ്നംകൂടി ഇതിൽ ഒളിഞ്ഞുകിടപ്പുണ്ട്.
നിലവിലെ സാഹചര്യത്തിൽ, 15,000 മെറിറ്റ് സീറ്റുകളെങ്കിലും മുന്നാക്ക സംവരണത്തിന് നീക്കിവെക്കേണ്ടിവരും. ഇപ്പോൾതന്നെ കടുത്ത സീറ്റ് ക്ഷാമം നേരിടുന്ന മലബാറിൽ (മലപ്പുറം ജില്ലയിൽ കാൽ ലക്ഷത്തോളം സീറ്റിെൻറ കുറവുണ്ട്), നിരവധി പിന്നാക്ക സമുദായക്കാരുടെ മെറിറ്റ് പ്രവേശനത്തെ തടയാനേ മുന്നാക്ക സംവരണം ഉപകരിക്കൂ.
ഇൗ പ്രശ്നം സീറ്റുകൾ വർധിപ്പിച്ച് പരിഹരിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. അതിെൻറ ഭാഗമായിട്ടാണ് 20 ശതമാനം സീറ്റ് വർധനയെക്കുറിച്ച പ്രഖ്യാപനം. ഇപ്പോൾതന്നെ ഒരു ക്ലാസിൽ 50ൽ കൂടുതൽ വിദ്യാർഥികൾ പഠിക്കുന്നിടത്ത് ഇനിയും സീറ്റ് വർധിപ്പിക്കുന്നത് അശാസ്ത്രീയമാണ്. പഠനനിലവാരം കുറക്കാനേ അതുപകരിക്കൂ.
മലബാറിൽ സീറ്റ് ക്ഷാമം തുടരുേമ്പാഴൂം സംസ്ഥാനത്തെ അഞ്ച് ജില്ലകളിലെങ്കിലും സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നുണ്ട്. ഇൗ അധിക സീറ്റുകൾ മറ്റു ജില്ലകളിലേക്ക് മാറ്റിയും പുതിയ ബാച്ചുകൾ അനുവദിച്ചും മാത്രമേ ഇൗ പ്രതിസന്ധി പരിഹരിക്കാനാവൂ. സാമ്പത്തിക ഞെരുക്കമെന്ന ന്യായത്തിനു പുറത്ത് മാറ്റിനിർത്തേണ്ട ഒന്നല്ല ഇത്. അപ്പോഴും, മുന്നാക്ക സംവരണം എന്ന വികല നയം നടപ്പിലാക്കാൻ ഇടതു സർക്കാറിന് പിന്നെയും ന്യായങ്ങൾ നിരത്തേണ്ടിവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.