ഒാൺലൈൻ വിഷം: പ്രധാനമന്ത്രി ഇടപെടണം
text_fields‘കിേട്ടണ്ടതു കിട്ടി’ (അശിഷ് മിശ്ര, പുണെ), ‘നായ്ക്കൾ ചാകേണ്ടപോലെത്തന്നെ ആ പട്ടി ചത്തു’ (നിഖിൽ ദാധിച്ച്) -ജേണലിസ്റ്റും ആക്ടിവിസ്റ്റുമായിരുന്ന ഗൗരി ലേങ്കഷിനെ ആക്രമികൾ കൊന്നതിനോടുള്ള രണ്ട് ട്വിറ്റർ പ്രതികരണങ്ങളാണിത്. അങ്ങേയറ്റം നിന്ദ്യം എന്നതിനപ്പുറം ഇവക്ക് പൊതുവായി മെറ്റാന്നുകൂടിയുണ്ട്: ഇൗ രണ്ട് ട്വിറ്റർ ഹാൻഡ്ലുകളും പ്രധാനമന്ത്രി നരേന്ദ്ര മോദി ‘ഫോളോ’ ചെയ്യുന്നുണ്ട്. പ്രധാനമന്ത്രി തങ്ങളുടെ അനുഗാമിയാണെന്ന് ഉൗറ്റംകൊള്ളുന്ന വേറെ ട്വിറ്റർ പ്രജകളും ഇത്തരം ചിന്തയും ഭാഷയും പ്രകടിപ്പിച്ചിട്ടുണ്ട്. സ്ത്രീവിരുദ്ധതയും അശ്ലീലവും എഴുതിയവരെ അക്കൂട്ടത്തിൽ കാണാം. ഗൗരിയെ നക്സലെന്നും ദേശവിരുദ്ധയെന്നും അതിലപ്പുറവും വിളിച്ച് കൊലയെ ന്യായീകരിച്ചവർ (ഋത, വിശ്വേശ്വർ ഭട്ട്, അഞ്ജന കശ്യപ് തുടങ്ങി അനേകം) മുമ്പും എതിരഭിപ്രായക്കാരെ തരംതാണ ഭാഷയിൽ പുലഭ്യംപറഞ്ഞിട്ടുണ്ട്. ഇമ്മാതിരി ഒരു ഡസനിലേറെ വഷളൻ ഹാൻഡ്ലുകൾക്ക് ഇന്ത്യൻ പ്രധാനമന്ത്രിയുടെ അനുഗാമിത്വം മാന്യത ചാർത്തുന്നു. ആകാശ് ഷാദിയോ, ഒക്സോമിയ തുടങ്ങി യഥാർഥമോ വ്യാജമോ ആയ േപരുള്ളവർ മുതൽ ജാഗൃതി ശുക്ല എന്ന മാധ്യമപ്രവർത്തകവരെ ‘മോദി തലോടൽ’ അനുഭവിച്ചുകൊണ്ടുതന്നെ വിദ്വേഷ ട്വീറ്റുകൾ പടർത്തുന്നു. ഗൗരി വധത്തിനുമുമ്പും ഇൗ പട പണിതുടങ്ങിയിരുന്നു. ഹാമിദ് അൻസാരി, അരവിന്ദ് കെജ്രിവാൾ, സോണിയ ഗാന്ധി എന്നിവർ മുതൽ സ്വതന്ത്ര മാധ്യമപ്രവർത്തകർ വരെ, മോദി ഫോളോ ചെയ്യുന്ന രാഹുൽ കൗശികിെൻറയും അങ്കിത് ജെയിെൻറയും സുരേഷ് നഖ്വയുടെയും നികുഞ്ജ് സാഹു, ‘അഭിഷേക്’, ‘അമിത് ഷാ ആർമി’, മോണിക്ക ഭരദ്വാജ്, സാധന തിവാരി മുതലായവരുടെയും ശകാരം കേൾക്കേണ്ടിവന്നിട്ടുണ്ട്. ഗൗരി വധിക്കപ്പെട്ടതിനുശേഷം ഇതെല്ലാം വ്യാപകമായി ചർച്ചചെയ്യപ്പെടുന്നത് സ്വാഭാവികം. കാരണം, പ്രധാനമന്ത്രി പദവിയുടെ അന്തസ്സു മാത്രമല്ല, സമൂഹസുരക്ഷയും അപകടത്തിലാക്കുന്നതാണ് ഇൗ പ്രവണത.
വെറും വിദ്വേഷത്തിനും നിന്ദക്കുമപ്പുറം കാര്യങ്ങളെത്തുന്നുണ്ട്. ചെറിയ അക്രമങ്ങൾ മുതൽ വലിയ കലാപങ്ങൾവരെ സൃഷ്ടിക്കാൻ പര്യാപ്തമാണ് വ്യാജ വാർത്തകളും വിദ്വേഷപ്രചാരണങ്ങളും. ഒരു ഡോക്ടറെ മുസ്ലിംകൾ കൊന്നു എന്ന കള്ളവാർത്ത പ്രചരിപ്പിച്ചത് മുകളിൽ പറഞ്ഞ, മോദി ഫോളോ ചെയ്യുന്ന, കുറെ ട്വിറ്റർ ഹാൻഡ്ലുകളാണ്. യു.പി സർക്കാർ ഇടപെട്ടാണ് അത് ഒതുക്കിയത്. ചെന്നൈയിൽ, ഹിന്ദുവായ െഎ.ടി വിദഗ്ധെൻറ തലയറുത്തെന്ന് വ്യാജകഥ ഇറക്കിയ ‘റാംകി’യും യു.പിയിൽ ബീഫ് തടഞ്ഞ എസ്.െഎയെ കൊന്നുവെന്ന് നുണപരത്തിയ ഋതു റാഥോറും മോദി ‘ഫോളോ’ ചെയ്യുന്നവരാണ്. വിഷലിപ്തമായ അനേകം വ്യാജകഥകൾ നിർമിച്ചിറക്കുന്ന ‘പോസ്റ്റ് കാർഡ് ന്യൂസി’െൻറ സ്ഥാപകനായ മഹേഷ് വിക്രം ഹെഗ്ഡെക്കും അനുഗാമിയാണ് മോദി. അമിതേഷ് സിങ് എന്ന 19കാരൻ ഒരു വ്യാജ വാർത്തക്കു പിന്നാലെ ‘3000 മുസ്ലിംകളെ കൊല്ലണം’ എന്നു കുറിച്ചതോടെ ബി.ജെ.പിക്ക് അയാളെ തള്ളിപ്പറയേണ്ടിവന്നെങ്കിലും അയാളെയും നരേന്ദ്ര മോദി പിന്തുടർന്നിരുന്നുവത്രെ. പ്രധാനമന്ത്രി കാഴ്ചക്കാരനായ അനുഗാമി മാത്രമായിക്കൂടാ. ഇന്ത്യയുടെ പ്രധാനമന്ത്രി ഒാൺലൈൻ അതിക്രമികൾക്ക് പ്രോത്സാഹനമാകരുതെന്നും സുവ്യക്തമായ നിലപാടെടുത്ത് അത്തരം ട്വിറ്റർ ഉപയോക്താക്കളെ ‘അൺേഫാളോ’ ചെയ്യണമെന്നും ഇപ്പോൾ പല ഭാഗത്തുനിന്നും ആവശ്യമുയരുന്നുണ്ട്. രാജ്യത്തിെൻറ അന്തസ്സിനും അഭിപ്രായസ്വാതന്ത്ര്യത്തിനും സാമൂഹികഭദ്രതക്കും പ്രധാനമന്ത്രിയിൽനിന്ന് അത്തരമൊരു സന്ദേശം വരേണ്ടതുതന്നെ. പ്രധാനമന്ത്രി ഫോളോ ചെയ്യുന്നു എന്നത് സൽസ്വഭാവത്തിനുള്ള സാക്ഷ്യമായി എടുക്കേണ്ടതില്ലെന്നാണ് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് ഇതിനോടു പ്രതികരിക്കുന്നത്. ഗൗരിയുടെ വധം ആേഘാഷിക്കുന്ന ട്വിറ്റർ കുറിപ്പുകളെ അദ്ദേഹം ശക്തമായി അപലപിക്കുകയും ചെയ്തിരിക്കുന്നു. ഇത് ഫലംചെയ്തില്ലെന്നതിെൻറ തെളിവ്, മോദി ഫോളോ ചെയ്യുന്ന ‘ഋത G74’ പോസ്റ്റ് ചെയ്ത മറുകുറിപ്പാണ്: ‘‘വിമർശകർക്കു മുമ്പിൽ വിരണ്ടു, അേല്ല? നിങ്ങൾക്കുവേണ്ടി അവിശ്രമം പണിയെടുക്കുന്നവരാണ് ഞങ്ങൾ. എന്നിട്ടിതാണോ പ്രതിഫലം?’’ എന്നാണ് രവിശങ്കർ പ്രസാദിനോടുള്ള ചോദ്യം. പ്രധാനമന്ത്രിതന്നെ ശക്തമായ നിലപാടെടുക്കേണ്ടിവരുന്നത് ഇതുകൊണ്ടുകൂടിയാണ്.
സമൂഹമാധ്യമങ്ങളിൽ നിരന്തരം ഇടപെടുന്ന നരേന്ദ്ര മോദി ഒാൺലൈൻ ആക്രമികളെ തള്ളിപ്പറയുന്നത് ജനാധിപത്യത്തിനുതന്നെ ശക്തിപകരും. വിയോജിപ്പിെൻറയും എതിർശബ്ദങ്ങളുടെയും നേർക്ക് ഉയരുന്ന തോക്കും വാക്കുമെല്ലാം ഒരുപോലെ ജനായത്ത, സ്വതന്ത്ര ഇന്ത്യയെ തകർക്കാൻപോന്നതാണ്. വ്യാജപ്രചാരണങ്ങളെയും വിദ്വേഷ വാണിഭത്തെയും ഇല്ലാതാക്കിക്കൊണ്ട് സംവാദത്തിെൻറ സംസ്കാരം വീണ്ടെടുക്കാൻ ഇനി വൈകിക്കൂടാ. മാധ്യമസ്വാതന്ത്ര്യം ഉറപ്പുവരുത്തിയും വിഷം പരത്തുന്നവരെ ഒതുക്കിയും തെൻറ ഉത്തരവാദിത്തം പ്രധാനമന്ത്രി നിർവഹിക്കുമെന്നുതന്നെ രാജ്യം പ്രതീക്ഷിക്കുന്നു. ഒാൺലൈൻ സംവാദങ്ങൾ സത്യസന്ധവും അർഥപൂർണവുമാക്കാനുള്ള ശ്രമങ്ങൾ പൊതുസമൂഹവും തുടങ്ങേണ്ടതുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.