മാർപാപ്പയുടെ യു.എ.ഇ സന്ദർശനം
text_fieldsആഗോള റോമൻ കത്തോലിക്കരുടെ ആത്മീയ പിതാവും വത്തിക്കാൻ എന്ന പരമാധികാര രാജ്യത് തിെൻറ തലവനുമായ ഫ്രാൻസിസ് മാർപാപ്പ ചരിത്രപ്രധാനമെന്ന് വിശേഷിപ്പിക്കാവുന്ന ത്ര ിദിന യു.എ.ഇ സന്ദർശനം പൂർത്തിയാക്കി കഴിഞ്ഞദിവസം മടങ്ങി. ലോകത്തിലെ മഹാഭൂരിപക്ഷം ൈക്രസ്തവരുടെ സമാരാധ്യനായ ആത്മീയ നേതാവ് മുസ്ലിം-അറബ് രാജ്യമായ യുനൈറ്റഡ് അ റബ് എമിറേറ്റ്സ് സന്ദർശിക്കുകയും ആതിഥേയരുടെ ഉൗഷ്മളവും സ്നേഹമസൃണവുമായ സ്വീ കരണം ഏറ്റുവാങ്ങുകയും വിഖ്യാതമായ ശൈഖ് സായിദ് ബിൻ ആൽ നഹ്യാൻ മസ്ജിദിൽ സന്ദർശനം നടത്തുകയും 200 രാജ്യങ്ങളിൽനിന്നുള്ള 1,80,000 കത്തോലിക്ക വിശ്വാസികൾ പെങ്കടുത്ത െഎതിഹാ സിക കുർബാനക്ക് 200 വൈദികരുടെ അകമ്പടിയോടെ മുഖ്യ കാർമികത്വം വഹിക്കുകയുമൊക്കെ ചെയ്തപ്പോൾ മതമൈത്രിയുടെയും സഹിഷ്ണുതയുടെയും മഹത്മാതൃകയായിട്ടാണ് ലോകം അതിനെ വീക്ഷിച്ചത്.
വിശിഷ്യാ അമേരിക്കയിലും യൂറോപ്പിലും ലോകത്തിെൻറ ഇതര ഭാഗങ്ങളിലും വലതുപക്ഷ വംശീയ വർഗീയ പ്രവണതകൾ ശക്തിപ്രാപിക്കുകയും മതന്യൂനപക്ഷങ്ങൾ വേട്ടയാടപ്പെടുകയും ചെയ്യുന്ന വർത്തമാനകാല സാഹചര്യങ്ങളിൽ സ്പർധയും കാലുഷ്യവും അസഹിഷ്ണുതയും അകറ്റി പരസ്പരബന്ധങ്ങൾ പരമാവധി സൗഹൃദപരമാക്കാനുള്ള ശ്രമങ്ങൾക്ക് ശക്തിപകരുന്നതാണ് മാർപാപ്പയെ ഹൃദയപൂർവം സ്വന്തം മണ്ണിലേക്ക് സ്വാഗതംചെയ്ത യു.എ.ഇയുടെ നടപടിയെന്ന് പരക്കെ പ്രകീർത്തിക്കപ്പെട്ടിരിക്കുന്നു. ‘‘നിങ്ങൾ അനുഗ്രഹിക്കപ്പെടും എന്നല്ല നിങ്ങൾ അനുഗ്രഹിക്കപ്പെട്ടവരാണ്’’ എന്ന് കുർബാനക്കിടയിലെ ധർമപ്രസംഗത്തിൽ ജനസഞ്ചയത്തെ അഭിമുഖീകരിച്ചു പറഞ്ഞ മാർപാപ്പ സമാധാനവും െഎക്യവും പരസ്പര കരുതലും കാത്തുസൂക്ഷിക്കാൻ ആഹ്വാനവും ചെയ്തു. സഹിഷ്ണുതക്ക് ഒരു മന്ത്രാലയംതന്നെ സ്ഥാപിച്ച യു.എ.ഇ ആകെട്ട വിശിഷ്ടാതിഥിയെ പ്രോേട്ടാകോൾ പോലും മാറ്റിവെച്ചാണ് വരവേറ്റതും മറ്റു ചടങ്ങുകൾ ഏർപ്പെടുത്തിയതും യാത്രയയച്ചതും.
അെല്ലങ്കിലും ഇന്ത്യക്കാർ ഉൾപ്പെടെ ലക്ഷക്കണക്കിൽ ഇതര മതസ്ഥരെ തൊഴിലും മാന്യമായ വേതനവും ആരാധനാ സ്വാതന്ത്ര്യവും നൽകി സംരക്ഷിക്കുന്ന രാജ്യമാണല്ലോ യു.എ.ഇ. നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രത്യേകം ക്ഷണിച്ചുവരുത്തി പതിനായിരക്കണക്കിന് ഇന്ത്യക്കാരെ അഭിമുഖീകരിക്കാൻ അവസരം നൽകിയതും ഹൈന്ദവ ക്ഷേത്രം പണിയാൻ ഭൂമി വിട്ടുകൊടുത്തതും ആ രാജ്യത്തിെൻറ വിശാല വീക്ഷണത്തിേലക്കാണ് വിരൽചൂണ്ടുന്നത്.
മറുവശത്ത് ഇന്ത്യയുടെ സ്ഥിതിയോ? ഫ്രാൻസിസ് മാർപാപ്പ ഒന്നിലധികം തവണ ആഗ്രഹം പ്രകടിപ്പിച്ചിട്ടും അദ്ദേഹത്തെ ഇന്ത്യയിലേക്ക് ക്ഷണിക്കാൻ വിസമ്മതിച്ച സർക്കാറാണ് രാജ്യത്ത് അധികാരത്തിൽ. യു.എ.ഇെക്കാപ്പം ഇന്ത്യയും സന്ദർശിക്കാൻ മാർപാപ്പക്ക് അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു വത്തിക്കാൻ. പക്ഷേ, മോദി സർക്കാർ മൗനം പാലിച്ചു. നേരത്തേ മ്യാന്മർ, ബംഗ്ലാദേശ് എന്നീ അയൽരാജ്യങ്ങൾ സന്ദർശിച്ചപ്പോഴും ഫ്രാൻസിസ് മാർപാപ്പയുടെ ഇന്ത്യ സന്ദർശനാഗ്രഹം സഫലമായില്ല. 2018 മാർച്ച് 20ന് മുംബൈ ആർച്ച് ബിഷപ് കർദിനാൾ ഒസ്വാൾഡ് ഗ്രേഷ്യസ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചെന്നുകണ്ടപ്പോൾ പോപ് ഇന്ത്യ സന്ദർശിക്കാൻ അതിയായി ആഗ്രഹിക്കുന്നതായി അദ്ദേഹത്തെ ധരിപ്പിച്ചിരുന്നു. പക്ഷേ, പ്രതികരണമൊന്നും ഉണ്ടായില്ലെന്നാണ് കർദിനാൾ പിന്നീട് വെളിപ്പെടുത്തിയത്.
അതിനു രണ്ടുവർഷം മുമ്പ് ജോർജിയ, അസർ ബൈജാൻ എന്നീ മധ്യേഷ്യൻ റിപ്പബ്ലിക്കുകൾ സന്ദർശിക്കുന്നതിനോടനുബന്ധിച്ച് ഇന്ത്യകൂടി വന്നുകാണാൻ മാർപാപ്പ താൽപര്യം പ്രകടിപ്പിച്ചിരുന്നുവെങ്കിലും അനുകൂല പ്രതികരണം ഉണ്ടായില്ല. എന്താണീ നിഷേധാത്മക നിലപാടിെൻറ കാരണമെന്ന് ഉത്തരവാദപ്പെട്ടവർ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. അതേസമയം, പ്രഥമ എൻ.ഡി.എ സർക്കാർ േകന്ദ്രത്തിൽ അധികാരത്തിലിരുന്നപ്പോൾ 1999 നവംബറിൽ അന്നത്തെ മാർപാപ്പ ജോൺ പോൾ രണ്ടാമന് ഇന്ത്യ സന്ദർശിക്കാൻ അവസരം ലഭിച്ചിരുന്നു. ജനസംഖ്യയിൽ വെറും രണ്ടു ശതമാനം മാത്രം വരുന്ന കത്തോലിക്ക വിശ്വാസികൾക്ക് അങ്ങേയറ്റം ആഹ്ലാദത്തിന് വഴിയൊരുക്കുകയും ഇന്ത്യയുടെ സഹിഷ്ണുതക്കും മതന്യൂനപക്ഷങ്ങളോടുള്ള സദ്ഭാവനക്കുമുള്ള സാക്ഷ്യമായി അത് വിലയിരുത്തപ്പെടുകയുമാണ് ചെയ്തത്.
എങ്കിലും മാർപാപ്പയെ ക്ഷണിച്ചുവരുത്തിയ അന്നത്തെ പ്രധാനമന്ത്രി അടൽബിഹാരി വാജ്പേയിയുടെ നടപടിയിൽ വിശ്വഹിന്ദു പരിഷത്തും തീവ്ര ഹിന്ദുത്വ വാദികളും അമർഷവും പ്രതിഷേധവും രേഖപ്പെടുത്തുകയാണ് ചെയ്തത്. ഇത്തവണ ആ മനോഭാവക്കാരാണ് അധികാരത്തിൽ. അതുകൊണ്ടുതന്നെ മുൻ ‘തെറ്റി’നെ അവർ തിരുത്തുകയാവണം! പക്ഷേ, തികച്ചും ബുദ്ധിശൂന്യമായ നിലപാടാണിതെന്ന് ചൂണ്ടിക്കാട്ടാതെ വയ്യ. അധികാരത്തിലേറി നാലര വർഷത്തിനകം 48 രാജ്യങ്ങൾ സന്ദർശിച്ച റെക്കോഡിട്ട നരേന്ദ്ര മോദി ഒരു സ്വതന്ത്ര രാജ്യമായ വത്തിക്കാെൻറ ഭരണാധിപതിയെ ഇങ്ങോട്ട് ക്ഷണിക്കാൻ കാട്ടുന്ന വൈമനസ്യം ഇന്ത്യയുടെ പ്രതിച്ഛായ വികൃതമാക്കുകയേ ചെയ്യൂ.
രാജ്യത്തെ വളരെ ചെറിയ ഒരു മതന്യൂനപക്ഷത്തിെൻറ ആത്മീയ പിതാവായ മാർപാപ്പ രണ്ടോ മൂന്നോ ദിവസംകൊണ്ട് 130 കോടി ജനങ്ങളെ മതപരിവർത്തനം ചെയ്യിച്ചുകളയുമെന്ന ഭീതി തീർത്തും യുക്തിശൂന്യവും അകാരണവുമാണെന്നല്ലാതെ പറയാനാവില്ല. രണ്ടു നൂറ്റാണ്ടു കാലം ക്രൈസ്തവരായ ബ്രിട്ടീഷുകാർ ഭരിച്ചിട്ടും ഇന്ത്യ ഹിന്ദു ഭൂരിപക്ഷ രാജ്യമായിത്തന്നെ അവശേഷിച്ചുവെങ്കിൽ, ഹൈന്ദവ ധർമത്തിനുണ്ടെന്ന് തങ്ങൾ അവകാശപ്പെടുന്ന പ്രതിരോധശക്തി ഇല്ലെന്ന് സ്വയം തെളിയിക്കുകയല്ലേ മതപരിവർത്തന ഭീതി പരത്തുന്നതിലൂടെ ഇവർ ചെയ്യുന്നത്? ആത്മാഭിമാനവും വിശ്വാസ ദാർഢ്യവുമുള്ള ഒരു സമൂഹത്തിനും പറഞ്ഞിട്ടുള്ളതല്ല തുമ്മിയാൽ തെറിക്കുന്ന മൂക്കാണ് തങ്ങെളന്ന ധാരണ സൃഷ്ടിക്കുന്നത്. സ്നേഹത്തിെൻറയും സൗഹൃദത്തിെൻറയും വാതായനങ്ങൾ ആർക്കുവേണ്ടിയും തുറന്നിടുന്നതിലാണ് ഏത് സംസ്കാരത്തിെൻറയും ധർമത്തിെൻറയും അന്തസ്സ്, അഭിമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.