വികസനത്തിെൻറ വഴി ബലപ്രയോഗമല്ല
text_fieldsഎറണാകുളം എളങ്കുന്നപ്പുഴ പഞ്ചായത്തിലെ പുതുവൈപ്പിൽ നിർമിക്കുന്ന ഇന്ത്യൻ ഒായിൽ കോർപറേഷെൻറ എൽ.പി.ജി ഇറക്കുമതി സംഭരണകേന്ദ്രത്തിനെതിരായ ജനകീയപ്രതിഷേധത്തെ പൊലീസിനെ കയറൂരിവിട്ട് തല്ലിയൊതുക്കാനുള്ള ശ്രമം വ്യാപകമായ പ്രതിഷേധത്തിനിടവരുത്തിയിരിക്കുന്നു. കൊല്ലംതോറും കടലെടുത്തുകൊണ്ടിരിക്കുന്ന 11 കിലോമീറ്റർ വരുന്ന കൊച്ചു ഭൂപ്രദേശത്ത് 600 കുടുംബങ്ങളുടെ ആൾപ്പാർപ്പുമേഖലയിൽ 15,450 ടൺ വാതകസംഭരണകേന്ദ്രം സ്ഥാപിക്കാനുള്ള നീക്കത്തിൽ പ്രദേശവാസികൾക്കുള്ള ആശങ്ക ജനകീയപ്രക്ഷോഭമായി മാറുകയായിരുന്നു പുതുവൈപ്പിൽ. 2009ൽ തുടങ്ങിയ സമരം എട്ടുവർഷം പിന്നിടുേമ്പാഴും ഫലമില്ലെന്നു കണ്ടതോടെ കഴിഞ്ഞ ഫെബ്രുവരിയിൽ അനിശ്ചിതകാല ഉപരോധസമരത്തിെൻറ രൂപം പ്രാപിച്ചു. കഴിഞ്ഞ 14ന് സമരക്കാരുടെ പന്തൽ പൊലീസ് പൊളിച്ചെറിഞ്ഞത് പ്രതിഷേധം കൊച്ചി നഗരത്തിലേക്ക് വ്യാപിക്കാനിടയാക്കി. അതിനെ നേരിടാൻ അന്നും 16നും പ്രദേശത്ത് ഡെപ്യൂട്ടി പൊലീസ് കമീഷണർ നേതൃത്വം നൽകിയ ആക്ഷൻ കിരാതമായ പൊലീസ് തേർവാഴ്ചയായി മാറി. സംസ്ഥാനത്തെ വികസനത്തിെൻറ തിലകക്കുറിയായ കൊച്ചി മെട്രോയുടെ ഉദ്ഘാടനം കെേങ്കമമാക്കുന്ന തിരക്കിലായതിനാൽ രാഷ്ട്രീയ നേതാക്കളും മാധ്യമങ്ങളുമൊന്നും പുതുവൈപ്പിലേക്ക് കണ്ണയച്ചില്ല.
അതിനിടെ രംഗം ശാന്തമാക്കാനെന്നോണം ഇടപെട്ട ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ സമരനേതാക്കളുമായി ചർച്ച നടത്തുകയും ദേശീയ ഹരിത ട്രൈബ്യൂണലിെൻറ അന്തിമവിധി വരുന്നതുവരെ പുതുവൈപ്പിലെ നിർമാണപ്രവർത്തനങ്ങൾ നിർത്തിവെക്കുമെന്നും പ്രദേശത്തുനിന്ന് പൊലീസിനെ പിൻവലിക്കുമെന്നും അറിയിച്ചു. ഇതോടെ സമരം താൽക്കാലികമായി നിർത്തിവെക്കാനും ധാരണയായിരുന്നു. എന്നാൽ, മന്ത്രിയുടെ ഉറപ്പിനു വിരുദ്ധമായി ഞായറാഴ്ച അധികൃതർ നിർമാണജോലികൾ പുനരാരംഭിക്കാൻ തുനിഞ്ഞത് സമരക്കാർ തടഞ്ഞു. ഇതോടെ ജനങ്ങളെ പിരിച്ചുവിടാൻ രംഗത്തെത്തിയ പൊലീസ് അക്ഷരാർഥത്തിൽ അഴിഞ്ഞാടുകയായിരുന്നു. സ്ത്രീകളെയും കുട്ടികളെയും പ്രായംചെന്നവരെയും വകതിരിവില്ലാതെ തല്ലിച്ചതച്ചു. അമ്പതോളം പേർക്ക് തലയിലും കൈകാലുകളിലുമായി ഗുരുതരമായി പരിക്കേറ്റു. അതിനിടെ പ്രശ്നം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് യോഗം വിളിച്ചിരിക്കുകയാണ്. അന്നേവരെ നിർമാണപ്രവർത്തനങ്ങൾ നിർത്തിവെക്കുന്നതായി െഎ.ഒ.സിയും അറിയിച്ചു. എന്നാൽ, നിർദിഷ്ട സംഭരണിയുടെ നിർമാണത്തിൽനിന്നു പിൻവാങ്ങാതെ ചർച്ചക്കില്ലെന്ന നിലപാടിലാണ് സമരക്കാർ.
പുതുവൈപ്പിൽ െഎ.ഒ.സിയുടെ സംഭരണി നിർദേശിക്കപ്പെട്ടതു മുതൽ ഇതുസംബന്ധിച്ച ആശങ്കയുയർന്നതാണ്. 2009ൽ പദ്ധതി ആരംഭിക്കുേമ്പാൾ ആറു ലക്ഷം ടൺ എൽ.പി.ജിയായിരുന്നു ഇറക്കുമതി ലക്ഷ്യം. കൊച്ചി റിഫൈനറിയിൽ നാലര ലക്ഷം ടൺ ആയിരുന്നു അന്ന് ഉൽപാദനം. ആ കുറവ് നികത്താനാണ് പുതുവൈപ്പ് പദ്ധതി എന്നാണ് പറയപ്പെട്ടിരുന്നത്. കൊച്ചി റിഫൈനറിയിൽ ഇപ്പോൾ 1.17 കോടി ടൺ എൽ.പി.ജി ഉൽപാദിപ്പിച്ച് അധികമുള്ളത് തമിഴ്നാടിന് കൊടുക്കാനുള്ള നടപടി പുരോഗമിക്കുകയാണ്. അതിനാൽ സംഭരണശേഷി 15.5ഒാളം ടൺ ആയി വർധിപ്പിച്ച പുതുവൈപ്പ് പദ്ധതി അനാവശ്യമാണെന്നാണ് നാട്ടുകാരുടെ പക്ഷം. സമുദ്ര വേലിയേറ്റ രേഖയിൽനിന്ന് 200 മീറ്റർ മാറി മാത്രമേ സംഭരണിയും പൈപ്പ് ലൈനും സ്ഥാപിക്കാവൂ എന്ന് പാരിസ്ഥിതികാനുമതി നൽകുേമ്പാൾ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം നിർദേശിച്ചതാണ്. തീരദേശ നിയന്ത്രണമേഖല (സി.ആർ.ഇെസഡ്)യുടെ അനുമതിക്കും ഇൗ ദൂരപരിധി നിഷ്കർഷിക്കുന്നുണ്ട്. 30 മീറ്റർ അകലത്തിൽപോലും വീടുകളുള്ള, ഒരു കിലോമീറ്റർ ചുറ്റളവിൽ ആരാധനാലയങ്ങളും അംഗൻവാടികളും സ്കൂളുകളും ആരോഗ്യകേന്ദ്രങ്ങളും പ്രവർത്തിക്കുന്ന മേഖലയിലാണ് സംഭരണി വരുന്നത്. ഇക്കാരണങ്ങൾ ചൂണ്ടിക്കാട്ടി ജീവനിൽ കൊതിയോടെ സമരത്തിനിറങ്ങുന്ന നാട്ടുകാർക്ക് ചെവികൊടുക്കുകയും അവരുടെ ആശങ്ക പരിഹരിക്കുകയും ചെയ്യുന്നതിനു പകരം പൊലീസിനെ വിട്ട് പ്രതിഷേധത്തെ ചോരയിൽ മുക്കിയമർത്താനാണ് സർക്കാർ മുതിരുന്നത്. മെട്രോ ഉദ്ഘാടനം അലമ്പില്ലാതെ നടക്കാൻവേണ്ടി നടത്തിയ അടവായിരുന്നു മന്ത്രി ഇടപെട്ട ചർച്ചയെന്ന് ഉദ്ഘാടനപ്പിറ്റേന്ന് നടന്ന പൊലീസ് ആക്ഷനെ ചൂണ്ടി നാട്ടുകാർ പറയുേമ്പാൾ അധികൃതർക്ക് മറുപടിയില്ല.
പുതിയൊരു വികസനപദ്ധതി പ്രഖ്യാപിക്കുേമ്പാൾ പ്രദേശത്തുകാരെ ബോധവത്കരിക്കുകയും അവരുടെ ന്യായമായ പരാതികൾക്ക് ചെവികൊടുക്കുകയും ചെയ്യുക സർക്കാറിെൻറ പ്രാഥമിക മര്യാദയാണ്. അത് കൈയൊഴിഞ്ഞ് വികസനം ബലപ്രയോഗത്തിലൂടെ നടത്തിയെടുക്കാൻ ഭരണകൂടം ശ്രമിക്കുന്നതാണ് പലപ്പോഴും പ്രശ്നങ്ങളുണ്ടാക്കുന്നതും ജനജീവിതം തുലക്കുന്നതും ഒടുവിൽ വികസനം വഴിമുട്ടുന്നതും. പുതുവൈപ്പിലെ സമരത്തിെൻറ ആദ്യ അടിച്ചമർത്തലിനുശേഷമാണ് മെട്രോ ഉദ്ഘാടനവേദിയിൽ വികസനനയത്തിൽ പിന്നോട്ടില്ലെന്ന അടഞ്ഞ പ്രഖ്യാപനം മുഖ്യമന്ത്രി നടത്തിയത്.
തൊട്ടുടനെ നടന്ന പൊലീസ് നരനായാട്ട് സംസ്ഥാന ഭരണത്തിെൻറ പിന്തുണ അളന്നറിഞ്ഞു തന്നെയുള്ളതാണ്. പൊലീസ് ഭരണകൂടത്തിെൻറ മർദനോപാധിയാണെന്ന് കുറ്റപ്പെടുത്തുന്നവർ സ്വന്തം ഭരണത്തിലും അങ്ങനെതന്നെ കൊണ്ടുനടത്തുകയാണെന്ന് പുതുവൈപ്പ് തെളിയിക്കുന്നു. സി.പി.എം നേതൃത്വംതന്നെ കുപ്രസിദ്ധരുടെ പട്ടികയിൽപെടുത്തിയ ഒാഫിസറാണ് അവിടെ വിളയാട്ടത്തിന് നേതൃത്വം കൊടുത്തത്. അതിനിടെ സമരത്തിനു തീവ്രവാദബന്ധമാരോപിച്ച് ജില്ല പൊലീസ് സൂപ്രണ്ട് രംഗത്തെത്തിയിട്ടുണ്ട്. ജീവനിൽ കൊതിയോടെ നാട്ടുകാർ നടത്തുന്ന സമരത്തെ അടിച്ചൊതുക്കാൻ വലതുപക്ഷ വർഗീയബോധം രൂപപ്പെടുത്തിയ ചീട്ടുതന്നെ ഇടതുഭരണത്തിലെ പൊലീസും ആയുധമാക്കുന്നതിലെ വിരോധാഭാസം സർക്കാർ തിരിച്ചറിയണം. തെങ്ങിെൻറ മണ്ടയിൽകൂടി വേണോ വികസനം എന്നു വീമ്പുപറഞ്ഞ് ജനത്തിെൻറ നെഞ്ചിലൂടെ വികസനത്തേര് ഉരുട്ടാനുള്ള നീക്കം ഇരകളുടെ ചെറുത്തുനിൽപിൽ പരാജയപ്പെട്ടതിന് പശ്ചിമ ബംഗാൾ മാത്രമല്ല, കേരളവും സാക്ഷിയായതാണ്. ഇരകളെ അക്രമത്തിലൂടെ അടക്കിയിരുത്തുകയല്ല, അവരെ അനുഭാവപൂർവം പരിഗണിക്കുകയാണ് വികസനത്തിലേക്കുള്ള എളുപ്പവഴിയെന്ന തിരിച്ചറിവ് ഭരണകൂടത്തിനുണ്ടായാൽ അവരും ജനങ്ങളും രക്ഷപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.