കോവിഡ് കാലത്തും വംശവിവേചനം തന്നെ കാര്യപരിപാടി
text_fields
മഹാമാരിയുടെ ദുരവസ്ഥ പ്രതിഷേധത്തിെൻറ വായ് മൂടിക്കെട്ടി സ്വേച്ഛാഭരണം സ്വസ്ഥമായി മുന്നോട്ടുകൊണ്ടുപോകാനുള്ള അവസരമാക്കി മാറ്റിയെടുക്കുകയാണ് പല ഭരണകൂടങ്ങളും. ദക്ഷിണ കൊറിയ, ജർമനി, ഒാസ്ട്രിയ തുടങ്ങി ചില രാജ്യങ്ങൾ കോവിഡ് പ്രതിസന്ധിയിൽനിന്ന് പൗരജനങ്ങളെ അതിവേഗം രക്ഷപ്പെടുത്താനുള്ള മാർഗങ്ങളാണ് ആവിഷ്കരിച്ചു നടപ്പാക്കിവരുന്നത്. എന്നാൽ, രാജ്യം പ്രതിസന്ധിയിലകപ്പെടുന്നതാണ് സ്വന്തം അജണ്ട നടപ്പാക്കാനുള്ള സുവർണാവസരം എന്നു മനസ്സിലാക്കി അതിനുള്ള കരുക്കൾ നീക്കുകയാണ് വൻഭൂരിപക്ഷത്തിലൂടെ അധികാരം കൈയിലെടുത്ത മറ്റു പല ഭരണകൂടങ്ങളും.
ഉദാഹരണത്തിന്, കോവിഡ്-19െൻറ കടന്നുവരവിലുള്ള ഞെട്ടൽ വിട്ടുമാറുംമുേമ്പയാണ് ഹംഗറിയിൽ പ്രധാനമന്ത്രി വിക്ടർ ഒാർബൻ പാർലമെൻറിലെ കൊടിയ ഭൂരിപക്ഷം ഉപയോഗിച്ച് തെൻറ ഭരണത്തിെൻറ കാലപരിധി അനന്തമായി നീട്ടിയെടുത്തത്. കംബോഡിയ ഗവൺമെൻറ് പൗരജനങ്ങൾക്കുമേൽ അനിയന്ത്രിതമായ നിരീക്ഷണമേർപ്പെടുത്തി. വലതുതീവ്രവാദ വിഭാഗങ്ങൾ ഭരണത്തിലിരിക്കുന്ന രാജ്യങ്ങളിൽ അവർക്കു തോന്നിയ വംശീയവിവേചന നിയമങ്ങൾ ചുെട്ടടുക്കാനും നടപ്പിൽ വരുത്താനും തിരുതകൃതിയായ നീക്കങ്ങളാണ് കോവിഡ് മറവിൽ നടന്നുവരുന്നത്. അതിെൻറ ഒടുവിലെ ഉദാഹരണമാണ് പൗരത്വഭേദഗതി നിയമം ചുളുവിൽ നടപ്പിൽ വരുത്താനുള്ള കേന്ദ്രത്തിലെ ബി.ജെ.പി ഗവൺമെൻറിെൻറ നീക്കം.
പൗരത്വ ഭേദഗതി നിയമം (സി.എ.എ) നടപ്പാക്കുമെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇടക്കിടെ പ്രസ്താവനകളിറക്കുന്നുണ്ടെങ്കിലും ഇതുസംബന്ധിച്ച നിയമത്തിെൻറ ചട്ടങ്ങളും നടപടിക്രമങ്ങളും ഗവൺമെൻറ് ഇനിയും പുറത്തിറക്കിയിട്ടില്ല. അതിനിടെയാണ് അഞ്ച് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ മുസ്ലിം ഇതര അഭയാർഥികൾക്ക് പൗരത്വം നൽകാൻ ജില്ല ഭരണാധികാരികൾക്ക് അധികാരം നൽകി കേന്ദ്രം ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്.
1955ലെ പൗരത്വനിയമവും 2009ലെ തൽസംബന്ധമായ ചട്ടങ്ങളും പ്രകാരം അഫ്ഗാനിസ്താൻ, ബംഗ്ലാദേശ്, പാകിസ്താൻ എന്നീ അയൽരാജ്യങ്ങളിൽനിന്നു വരുന്ന ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാഴ്സി, ക്രൈസ്തവ വിഭാഗക്കാരായ അമുസ്ലിം അഭയാർഥികൾക്ക് തങ്ങളിൽ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് പൗരത്വം നൽകാൻ ജില്ല കലക്ടർമാരെ ചുമതലപ്പെടുത്തുകയാണ് മേയ് 28ന് വെള്ളിയാഴ്ച രാത്രി പുറത്തിറക്കിയ വിജ്ഞാപനം. ഗുജറാത്ത്, ഛത്തിസ്ഗഢ്, രാജസ്ഥാൻ, പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിലെ 13 ജില്ലകളിൽ കലക്ടർമാർക്കോ ആഭ്യന്തര െസക്രട്ടറിക്കോ ആണ് ഇൗ അധികാരം നൽകിയിരിക്കുന്നത്. മേൽപറഞ്ഞ വിഭാഗത്തിൽനിന്നു രാജ്യത്തേക്ക് കടന്നവരിൽനിന്ന് പൗരത്വത്തിനുള്ള അപേക്ഷ കൈപ്പറ്റി 'അനുയോജ്യരെന്നു കാണുന്നവരെ' രജിസ്റ്റർ ചെയ്ത് പൗരത്വരേഖ നൽകാനും അത് ഒാൺലൈൻ വഴി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തെ അറിയിക്കാനുമാണ് നിർദേശം.
വംശീയ മുൻവിധികളോടെ പൗരത്വനിയമം ഭേദഗതി ചെയ്ത് നടപ്പാക്കാൻ വ്രതമെടുത്താണ് ബി.െജ.പി കേന്ദ്രത്തിൽ അധികാരത്തിൽ വന്നത്. അതുസംബന്ധിച്ച നിയമം വൻഭൂരിപക്ഷത്തിൽ രണ്ടാം വട്ടം അധികാരമുറപ്പിച്ചതോടെ അവർ പാസാക്കിയെടുക്കുകയും ചെയ്തു. എന്നാൽ, നിയമം നടപ്പിൽ വരുത്താനുള്ള ചട്ടങ്ങൾ രൂപപ്പെടുത്താൻ ഇനിയും കേന്ദ്ര ഗവൺമെൻറിനായിട്ടില്ല. ഇക്കാര്യത്തിൽ മൂന്നു തവണയായി പാർലമെൻറിനു മുന്നിൽ അവധി നീട്ടിവാങ്ങുകയാണ്. ഇക്കഴിഞ്ഞ മേയ് 12നാണ് മൂന്നാം വട്ടവും അവധി പറഞ്ഞത്.
2019 ഡിസംബർ ഒമ്പതിന് പാർലമെൻറിൽ ഭേദഗതി നിയമം പാസാക്കിയെടുത്തിട്ട് ഒന്നര വർഷത്തോളമായി. നിയമം പാസാക്കി ആറു മാസത്തിനകം അതുസംബന്ധിച്ച ചട്ടങ്ങൾ രൂപവത്കരിക്കണമെന്നാണ് കീഴ്വഴക്കം. അതിനു കഴിഞ്ഞില്ലെങ്കിൽ ഒാരോ മൂന്നു മാസം കൂടുേമ്പാഴും പാർലമെൻറിൽനിന്ന് അവധി നീട്ടി വാങ്ങിയെടുക്കണം. തുടർച്ചയായി സമയം നീട്ടിവാങ്ങിയിട്ടും നിയമത്തിന് ചട്ടക്കൂടൊരുക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. സങ്കീർണമായ വിഷമായതിനാലാണ് സമയമെടുക്കുന്നതെന്നാണ് മന്ത്രാലയ വക്താവിെൻറ പ്രതികരണം. പൗരത്വഭേദഗതി നിയമത്തിനെതിരെ രാജ്യമൊട്ടുക്കും വമ്പിച്ച പ്രതിഷേധമുയർന്നിരുന്നു.
പ്രക്ഷുബ്ധമായി നിന്ന ഇന്ത്യൻ െതരുവുകൾ കോവിഡ് മഹാമാരിയുടെ കടന്നുവരവോടെ പ്രത്യക്ഷപ്രതിഷേധത്തിൽനിന്നു പിന്തിരിയുകയായിരുന്നു. അതേസമയം, ഗവൺെമൻറ് ഇക്കാര്യത്തിൽ ഒട്ടും പിറകോട്ടുപോയില്ല. കോവിഡ് വാക്സിനേഷനിലൂടെ പ്രതിരോധയജ്ഞം പൂർത്തിയാകുന്ന മുറക്ക് നിയമം നടപ്പാക്കുമെന്ന് അസം, പശ്ചിമ ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, പൗരത്വഭേദഗതി നിയമത്തിനെതിരെ അസമിൽനിന്നു ശക്തമായ എതിർപ്പുയർന്നതിനാൽ അവിടെ വിഷയം ചർച്ചക്കെടുക്കാൻ ബി.ജെ.പി ധൈര്യപ്പെട്ടില്ല. അതിനുശേഷം വീണ്ടും വിഷയം പൊടിതട്ടിയെടുക്കുകയാണ്.
പക്ഷേ, നിയമം ചട്ടസഹിതം പാകമായിട്ടില്ല. ഭൂരിപക്ഷഭരണത്തിെൻറ തിണ്ണബലത്തിൽ വംശീയവിദ്വേഷം നടപ്പാക്കാനുള്ള തിടുക്കത്തിനപ്പുറം അതിെൻറ ഭരണതന്ത്രമെങ്ങനെ എന്ന കാര്യത്തിൽ ബി.ജെ.പിക്ക് വേണ്ടത്ര തിട്ടമില്ല എന്നതിെൻറ ഒടുവിലെ ഉദാഹരണമാണ് പൗരത്വഭേദഗതിനിയമത്തിനു ചട്ടമൊരുക്കുന്നതിൽ വരുന്ന കാലവിളംബം. എന്നുവെച്ച് അനിയന്ത്രിതമായി തികട്ടിവരുന്ന പരവിദ്വേഷത്തിൽ സംഘ്പരിവാറിന് അടങ്ങിയിരിക്കാനാവുമോ? അതുകൊണ്ടാണ് നിയമം പാസാക്കുന്നതിനുമുേമ്പ 2018ൽ ഉപയോഗിച്ച അതേ നിയമംതന്നെ ദുരുപയോഗം ചെയ്യാൻ കേന്ദ്രം ഒരുെമ്പട്ടിരിക്കുന്നത്. മഹാമാരി രാജ്യത്തെ കുളംതോണ്ടുേമ്പാഴും ഭരണകൂടത്തിനു വംശവിവേചനം കാര്യപരിപാടിയായി മാറുന്ന കെട്ട കാലത്തെക്കുറിച്ച് എന്തുപറയാൻ!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.