രാഹുൽ ബജാജ് എന്ന ചൂണ്ടുവിരൽ
text_fields
ഒടുവിൽ തൂമ്പയെ തൂമ്പ എന്നു വിളിക്കാൻ ഒരാളുണ്ടായി -മുതിർന്ന വ്യവസായ പ്രമുഖൻ രാഹുൽ ബജാജ്. ഉത്തേജക പാക്കേജുകൾ, വാരിക്കോരിയുള്ള ഉദാരീകരണം, ബാങ്കുകളുടെ ലയനം, പൊതുമേഖല സ്ഥാപനങ്ങൾ വിറ്റുപെറുക്കൽ എന്നിവകൊണ്ടൊന്നും എഴുേന്നൽപിക്കാനാവാത്ത പരുവത്തിൽ പതനത്തിലാണ് സാമ്പത്തികരംഗം എന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് ഒാഫിസ് ഒൗദ്യോഗികമായി വെളിപ്പെടുത്തിയിട്ടും ഒന്നു നാവനക്കാൻ ത്രാണിയില്ലാതെ കിടക്കുകയാണ് വ്യവസായ മേഖല. തൊട്ടുമുമ്പ് കോർപറേറ്റ് നികുതിയിൽ ഗവൺമെൻറ് ഇളവ് പ്രഖ്യാപിച്ചപ്പോൾ ‘ഹുറേയ്’ വിളികളുമായി അർമാദിച്ചവർ, മൊത്ത ആഭ്യന്തര ഉൽപാദന വളർച്ച കഴിഞ്ഞ ആറുകൊല്ലത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ, നാലര ശതമാനത്തിലേക്ക് കൂപ്പുകുത്തിയ വിവരം പുറത്തുവന്നപ്പോൾ വാലുമടക്കി മാളത്തിലൊളിച്ചു. നാടറിയാതെ, നാട്ടുഭരണമറിയാതെ നട്ടംതിരിയുന്ന ഭരണാധികാരികളുടെയും അവരുടെ തലതിരിഞ്ഞ പരിഷ്കാരങ്ങളുടെയും പൊള്ളത്തരങ്ങളെക്കുറിച്ചു പറയാൻ നെട്ടല്ലു നിവരാതെ പോയതെന്താണ് വ്യവസായികൾക്കും വർത്തകപ്രമാണികൾക്കും എന്നു മാധ്യമങ്ങളിലൂടെ പലരും അസ്വസ്ഥതകൾ പങ്കുവെക്കുന്നതിനിടെയാണ് കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തരമന്ത്രിയും ബി.ജെ.പി അധ്യക്ഷനുമായ അമിത് ഷാ, ധനമന്ത്രി നിർമല സീതാരാമൻ, വാണിജ്യ-െറയിൽവേ മന്ത്രി പിയൂഷ് ഗോയൽ എന്നിവരെ വേദിയിലിരുത്തി രാജാവ് നഗ്നനാണെന്ന സത്യം രാഹുൽ ബജാജ് ഉച്ചത്തിൽ വിളിച്ചുപറഞ്ഞിരിക്കുന്നത്. നേരുപറയാൻ മുട്ടിനിന്ന രാജ്യത്തിന് ഒരു സേഫ്റ്റി വാൽവായി മാറാൻ ഇൗ വയോധികന് കഴിഞ്ഞതിലെ ആശ്വാസവും ആഹ്ലാദവും പങ്കുെവക്കുകയാണ് സമൂഹ മാധ്യമലോകം ഒന്നടങ്കം.
മുംബൈയിൽ ശനിയാഴ്ച ‘ഇക്കണോമിക് ടൈംസ്’ സംഘടിപ്പിച്ച അവാർഡുവിതരണ ചടങ്ങിനിടെ നടന്ന ആശയവിനിമയ പരിപാടിയിലാണ് രാജ്യത്തെ ഏറ്റവും പ്രായംചെന്ന വ്യവസായ പ്രമുഖരിലൊരാളായ രാഹുൽ ബജാജ് വെട്ടിത്തുറന്നു സംസാരിച്ചത്. രാജ്യത്ത് ഭയത്തിേൻറതായ ഒരു അന്തരീക്ഷം സൃഷ്ടിക്കപ്പെട്ടിരിക്കുകയാണെന്നും യാഥാർഥ്യം വിളിച്ചുപറയാൻ വ്യവസായി സുഹൃത്തുക്കൾക്കുപോലും പേടിയാണെന്നും അദ്ദേഹം പറഞ്ഞു. ‘‘രണ്ടാം യു.പി.എ കാലത്ത് ആരെയും ആക്ഷേപിക്കാമായിരുന്നു. നിങ്ങൾ കുറേയേറെ നല്ലകാര്യങ്ങൾ ചെയ്യുന്നുണ്ടെന്നതു ശരിതന്നെ. എന്നാൽ, നിങ്ങളെ തുറന്നു വിമർശിക്കാനുള്ള ആത്മവിശ്വാസം ഞങ്ങൾക്കില്ല. വ്യവസായികൾക്കിടയിൽ ഭയത്തിേൻറതായ ഒരു അന്തരീക്ഷമുണ്ട്. അതാരും തുറന്നുപറയില്ല’’ -രാഹുൽ ബജാജ് ഉള്ളുതുറന്നു. ഇതു നിഷേധിച്ചതു കൊണ്ടായില്ലെന്നും ഒരു നല്ലമറുപടിയാണ് വേണ്ടതെന്നും കാര്യങ്ങൾ തുറന്നുപറയാനും ചെയ്യാനുമുള്ള മെച്ചപ്പെട്ട അന്തരീക്ഷം സൃഷ്ടിക്കപ്പെടണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ലിഞ്ചിങ് വിദേശനിർമിതിയാണെന്ന് മോഹൻ ഭാഗവത് പറയുേമ്പാഴും അത് രാജ്യത്തുണ്ടാക്കുന്ന അസഹിഷ്ണുതയുടെയും വെറുപ്പിെൻറയും അന്തരീക്ഷം കാണാതെപോകരുതെന്ന് അദ്ദേഹം ഒാർമിപ്പിച്ചു. തല്ലിക്കൊലയുടെ, കൊള്ളയുടെ, ബലാത്സംഗത്തിെൻറ ഒന്നും പേരിൽ ആരും പിടികൂടപ്പെടുന്നില്ല. നൂറു നാളിലേറെയായി ഒരു കുറ്റവും ചുമത്തപ്പെടാതെ ഒരാൾ ജയിലിൽ കഴിയുേമ്പാഴാണ് ആയിരക്കണക്കിന് കോടികളുടെ വെട്ടിപ്പടക്കമുള്ള വെള്ളക്കോളർ കുറ്റവാളികൾ കൈയും വീശി നടക്കുന്നതെന്ന് മുൻ മന്ത്രി ചിദംബരത്തിെൻറ തടവ് സൂചിപ്പിച്ച് അദ്ദേഹം കുറ്റപ്പെടുത്തി. ഗാന്ധിയെ കൊന്ന ഗോദ്സെയെ രാജ്യസ്നേഹിയെന്നു വിളിച്ച ആരുമറിയാത്തയാൾക്ക് ടിക്കറ്റും പിന്തുണയും നൽകി വിജയിപ്പിച്ച് സഭയിെലത്തിച്ചതും പോരാഞ്ഞ് പ്രതിരോധ ഉപദേശകസമിതിയിൽ അംഗമാക്കിയതും ഒടുവിൽ നിവൃത്തിയില്ലാെത അവരെ നാമമാത്ര നടപടിക്ക് വിധേയയാക്കി കൂടെനിർത്തുന്നതും അദ്ദേഹം വിമർശിച്ചു. അങ്ങനെ, മോദി ഭരണത്തിെൻറ വാഴ്ത്തുകാരായ രാജ്യത്തെ വൻകിട വ്യവസായികളെയും ഉന്നത രാഷ്ട്രീയ, ഉദ്യോഗസ്ഥ നേതൃത്വത്തെയും സാക്ഷിനിർത്തിനിലവിലെ ഭരണത്തിെൻറ വീഴ്ചകൾ അദ്ദേഹം കണക്കു തീർത്തു പറഞ്ഞു.
തൊട്ടു തേലന്നാൾ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങും ഇതേ കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. ന്യൂഡൽഹിയിൽ നാഷനൽ ഇക്കോണമി കോൺക്ലേവ് സംഘടിപ്പിച്ച പരിപാടിയിൽ സംബന്ധിച്ച അദ്ദേഹം ഗവൺമെൻറിെൻറ ഉപദ്രവത്തെക്കുറിച്ച ഭയാശങ്കകൾ പല വ്യവസായികളും തന്നോടു പങ്കുവെച്ചതായി സിങ് വെളിപ്പെടുത്തി. സംരംഭകരും നിക്ഷേപകരും പുതിയ പദ്ധതികളുമായി ഇറങ്ങാൻ മടിക്കുന്നതായും രാജ്യത്തെ സാമ്പത്തിക ദുഃസ്ഥിതി വെളിപ്പെടുത്തിയാൽ ഭരണകൂടത്തിെൻറ വിദ്വേഷത്തിന് ഇരയാകുമെന്ന് അവർ ഭയക്കുന്നതായും അദ്ദേഹം പറഞ്ഞു. അതുതന്നെയാണിപ്പോൾ രാഹുൽ ബജാജ് മോദിസർക്കാറിെൻറ മുഖത്തുനോക്കി പറഞ്ഞിരിക്കുന്നത്. ബജാജിെൻറ അഭിപ്രായപ്രകടനത്തോട് പ്രതികരിച്ച അമിത് ഷാക്ക് കാര്യമായൊന്നും പറയാനായില്ല. പ്രജ്ഞയെ അപലപിച്ചതും അവർ മാപ്പുപറഞ്ഞതും ചൂണ്ടിക്കാട്ടിയപ്പോഴും പ്രജ്ഞ രാജ്യസ്നേഹി എന്നു വിളിച്ചത് ഗോദ്സെയെ തന്നെയോ എന്ന സംശയം അദ്ദേഹം ബാക്കിവെച്ചു. ആൾക്കൂട്ടക്കൊല ബി.ജെ.പി ഭരണത്തിൽ കുറവാണെന്നും മാധ്യമങ്ങളുടെ പെരുപ്പിക്കലാണ് പ്രശ്നമെന്നും പറഞ്ഞൊഴിഞ്ഞു. രാഹുൽ ബജാജിന് ഇത്തരം ചോദ്യമുന്നയിക്കാൻ കഴിഞ്ഞത് ബി.ജെ.പി ഭരണത്തിെൻറ സുതാര്യതക്കു തെളിവായി ചൂണ്ടിയ അദ്ദേഹം കശ്മീരിൽ സ്ഥിതിഗതികൾ സാധാരണനിലയിലാണെന്ന പതിവുവ്യാജം ആവർത്തിച്ചു. ചുരുക്കത്തിൽ ബജാജ് എണ്ണിപ്പറഞ്ഞ പ്രശ്നങ്ങളോരോന്നും സാക്ഷ്യപ്പെടുത്തുന്നതായിരുന്നു ഷായുടെ മറുപടി.
വിമർശനത്തിനുനേരെ കണ്ണും കാതും കൊട്ടിയടക്കുന്ന ഫാഷിസ്റ്റു രീതിയാണ് മോദിസർക്കാറിേൻറത്. സാമ്പത്തികമായി രാജ്യം തകരുേമ്പാഴും അകത്ത് കാബിനറ്റ് യോഗത്തിൽ മറുത്തുപറയുന്ന മന്ത്രിമാരെ പോലും മോദിക്ക് ഇഷ്ടമല്ലെന്നു സഹയാത്രികനായ മുൻമന്ത്രി സുബ്രമണ്യൻ സ്വാമി പറഞ്ഞത് രണ്ടുനാൾ മുമ്പാണ്. മുഖസ്തുതിക്കാരുടെ തടവിൽ കഴിയുന്ന അകംപൊള്ളയായ ഭരണത്തിെൻറയും ഭരണക്കാരുടെയും നേരെ ചൂണ്ടുവിരലുയർത്തുകയാണ് രാഹുൽ ബജാജ്. അതിെൻറ വിലയറിഞ്ഞുതന്നെയാണ് പിന്തുണയുമായി രാജ്യസ്നേഹികളുടെ ഒരായിരം പെരുവിരലുകളുയരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.