നൂറ്റാണ്ടിെൻറ ഇടപാട് അഥവാ റിയൽ എസ്റ്റേറ്റ് ബിസിനസ്
text_fieldsഫലസ്തീനു വേണ്ടിയുള്ളതെന്ന് ഘോഷിക്കപ്പെട്ട ‘സമാധാന പദ്ധതി’യുടെ സാമ്പത്തികവശ ം വിശദീകരിക്കാനായി ബഹ്റൈൻ തലസ്ഥാനമായ മനാമയിൽ ചേർന്ന ദ്വിദിന കോൺഫറൻസ് അവ സാനിച്ചപ്പോൾ പദ്ധതി തുടങ്ങിയേടത്തുതന്നെ കിടക്കുന്നു. അമേരിക്കൻ ഭരണകൂടത്തിെൻ റ മുഖ്യ നിയന്താക്കളും അടിസ്ഥാനപരമായി റിയൽ എസ്റ്റേറ്റ് കച്ചവടക്കാരുമായ പ്രസിഡൻറ് ഡോണൾഡ് ട്രംപും മരുമകൻ ജാറദ് കുഷ്നറും വലിയ ആരവത്തോടെ പ്രചരിപ്പിച്ച ‘നൂറ്റാണ്ടിെൻറ ഇടപാട്’ (അതേ, പദ്ധതിയല്ല, ‘ഡീൽ’ ആണ് കച്ചവടക്കാരുടെ മനസ്സിൽ) അതിെൻറ തികഞ്ഞ നിരർഥകതകൊണ്ടാണ് ശ്രദ്ധിക്കപ്പെട്ടത്. ഇസ്രായേലും അറബ് രാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാക്കി സമാധാനം ഉറപ്പുവരുത്തുകയാണത്രേ പരിപാടിയുടെ ലക്ഷ്യം. പ്രശ്നത്തിെൻറ ഇരകളായ ഫലസ്തീൻകാരെ കാണാതെ അവരുടെ ഭൂമി കച്ചവടം ചെയ്യുന്ന ‘ഇടപാടു’കാർ കരുതിയത് അറബ് ലോകത്തെ സുഹൃത്തുക്കളെയും കുറച്ച് പണവും ഉപയോഗിച്ച് നൂറ്റാണ്ടിെൻറ അന്യായത്തെ വെള്ളപൂശാനും പ്രശ്നത്തിന് ‘അന്തിമപരിഹാരം’ കാണാനും പറ്റുമെന്നാണ്. അറബ് ലോകത്ത് കൂടുതലായി സാന്നിധ്യമറിയിക്കാൻ ഇസ്രായേലിന് സൗകര്യം നൽകിേയക്കാമെങ്കിലും പുതിയ ‘ഇടപാട്’ ഫലസ്തീൻ പ്രതിസന്ധിയുടെ വക്കുപോലും തൊടില്ലെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. 5,000 കോടി ഡോളറിെൻറ പദ്ധതിയാണ് കുഷ്നർ അനാച്ഛാദനം ചെയ്തത്. ഫലസ്തീനും ഈജിപ്ത്, ലബനാൻ, ജോർഡൻ എന്നീ അയൽക്കാർക്കുമായി ആ പണം വീതിച്ച് ക്ഷേമം കൊണ്ടുവരാനാണത്രേ പരിപാടി. അതേസമയം, ‘സമാധാന ഇടപാടി’െൻറ രാഷ്ട്രീയവശം -ഫലസ്തീൻ രാഷ്ട്രത്തിെൻറ പദവി, അതിരുകൾ, അഭയാർഥികളുടെ തിരിച്ചുവരവ്, ഇസ്രായേലിെൻറ അധിനിവേശത്തോടും കൈയേറ്റത്തോടുമുള്ള സമീപനം തുടങ്ങിയ കാതലായ കാര്യങ്ങൾ- കുഷ്നർ പരമ രഹസ്യമാക്കിവെച്ചിരിക്കുകയാണത്രേ. ഇറാനെതിരെ അറബ് കൂട്ടായ്മ ശക്തിപ്പെടുത്താൻ യു.എസിനെയും ഇസ്രായേലിനെയും സഹായിക്കുമെന്നതിനപ്പുറം ഈ ‘ഇടപാടി’ന് ഫലസ്തീൻ പ്രശ്നപരിഹാരവുമായി ബന്ധമൊന്നുമില്ല എന്ന് ആളുകൾ മനസ്സിലാക്കിയിരിക്കുന്നു.
അതുകൊണ്ടുതന്നെ, മനാമ കോൺഫറൻസിൽ ഫലസ്തീൻ പ്രാതിനിധ്യം ഏതാനും വെസ്റ്റ്ബാങ്ക് ബിസിനസുകാരിലൊതുങ്ങി. ഗസ്സയിൽ പ്രതിഷേധ പണിമുടക്ക് നടന്നു; ഫലസ്തീൻ നേതാക്കൾ കോൺഫറൻസ് ബഹിഷ്കരിച്ചു. രാഷ്ട്രീയ സ്വാതന്ത്ര്യമില്ലാത്ത സാമ്പത്തിക പാക്കേജ് എന്നാൽ എന്താണർഥമെന്ന് എല്ലാവരും തിരിച്ചറിയുന്നു -കൂടുതൽ ബലമുള്ള ചങ്ങല, കൂടുതൽ ഇടുക്കമുള്ള തടവുമുറി എന്ന്. അറിഞ്ഞിടത്തോളം ഫലസ്തീൻകാരെ അവരുടെ ഭൂമിയുടെ 12 ശതമാനത്തിലൊതുക്കിയും അവരുടെ പ്രകൃതിവിഭവങ്ങൾ ഇസ്രായേലിന് യഥേഷ്ടം നൽകിയും അനധികൃത കുടിയേറ്റങ്ങൾക്ക് നിയമസാധുത നൽകിയുമുള്ള ഇടപാടിെൻറ വിലയാണ് ഇരകൾക്ക് എറിഞ്ഞുകൊടുക്കുന്ന കുറച്ച് പണത്തുട്ടുകൾ. ഇസ്രായേൽ തട്ടിയെടുത്ത ഫലസ്തീൻ ഭൂമിയും അനധികൃതമായി നിർമിച്ച ജൂതവാസസ്ഥലങ്ങളും നിയമപരമായി സ്വന്തമാക്കാൻ അവരെ സഹായിക്കുകയാണ് പുതിയ പദ്ധതിയുടെ ലക്ഷ്യമെന്നുവേണം കരുതാൻ. അഭയാർഥികളുടെ തിരിച്ചുവരവിനുള്ള അവകാശം മുതൽ സൈനികവും രാഷ്ട്രീയവുമായ പരമാധികാരം വരെ കൈയൊഴിയാനും എല്ലാതരം അധിനിവേശത്തിനും നിയമസാധുതയും ഫലസ്തീെൻറ അംഗീകാരവുമുണ്ടെന്നു വരുത്താനുമുള്ള കെണിയായി പലരും ഇതിനെ കാണുന്നു. ഫലസ്തീൻ രാഷ്ട്രമല്ല, വിശാല ഇസ്രായേൽ എന്ന പദ്ധതിയത്രേ അതുവഴി പുലരാൻ പോകുന്നത്. അതിനകത്ത് രണ്ടാംതരം പൗരന്മാരായി ഫലസ്തീൻകാർക്ക് ജീവിക്കാം. ഇന്ന് നിലനിൽക്കുന്ന വിവേചനം നിയമാനുസൃതമാകും. അതുകൊണ്ടുതന്നെ ഫലസ്തീൻകാർ തുറന്നടിക്കുന്നു -ഫലസ്തീൻ വിൽപനക്ക് വെച്ചിട്ടില്ല.
വാസ്തവത്തിൽ, യൂറോപ്പും അമേരിക്കയും ഇന്നുവരെ ഫലസ്തീനെ ചതിച്ചിട്ടേയുള്ളൂ. വിവിധ രാജ്യങ്ങളിലെ ജൂതന്മാർക്കായി ഫലസ്തീെൻറ മണ്ണ് നിയമവിരുദ്ധമായി കൊടുത്തതുമുതൽ യു.എന്നിലെ അനേകം പ്രമേയങ്ങൾ വീേറ്റാ ചെയ്തതും സമാധാനമെന്ന പേരിൽ പലതവണ ഫലസ്തീൻകാരെ ഒറ്റുകൊടുത്തതും വരെ അതു നീളുന്നു. വലിയ നാട്യങ്ങളോടെ ഉണ്ടാക്കിയ ഓസ്ലോ കരാറിനെ തുടർന്നുള്ള കാൽനൂറ്റാണ്ടുമാത്രം നോക്കിയാലറിയാം വഞ്ചനയുടെ ആഴം. എളുപ്പത്തിൽ പറ്റിക്കാവുന്ന ഫലസ്തീൻ നേതൃത്വത്തെ ഉപയോഗപ്പെടുത്തി ആ ജനതയെ അവർ കൂടുതൽ സയണിസ്റ്റ് വിധേയത്വത്തിൽപെടുത്തി. ചെറിയ ഇളവുകൾക്ക് സമ്മതിച്ചാൽ ഫലസ്തീൻ രാഷ്ട്രം യഥാർഥമാകുമെന്ന് മോഹിച്ച പി.എൽ.ഒ സത്യം തിരിച്ചറിയാൻ കുറച്ചുസമയം പിന്നെയുമെടുത്തു. ഇപ്പോഴും സ്വന്തം രാഷ്ട്രമില്ല; പരമാധികാരമില്ല; ജറൂസലം വിട്ടുകിട്ടിയില്ല; അതിർത്തിയില്ല; മനുഷ്യാവകാശങ്ങളും സ്വന്തം വസ്തുക്കളിലുള്ള അവകാശവും വരെ ഫലസ്തീൻകാർക്കില്ല. വെസ്റ്റ് ബാങ്കും ഗസ്സയും വേറിട്ട് രണ്ടായിത്തന്നെ നിൽക്കുന്നു. അതേസമയം, ഇസ്രായേൽ കൂടുതൽ ഫലസ്തീൻ പ്രദേശങ്ങൾ കൈയേറി താമസമാക്കിക്കൊണ്ടിരിക്കുന്നു. ഒരിക്കൽപോലും ഏകപക്ഷീയമായ ഇസ്രായേലി നീക്കങ്ങൾ തടയാൻ യു.എസ് ശ്രമിച്ചില്ലെന്ന് മാത്രമല്ല, അവർക്ക് പ്രോത്സാഹനവും ധനസഹായവും കൂടുതലായി നൽകുകയാണ് ചെയ്തത്. ജറൂസലമിനെ ഇസ്രായേലിെൻറ തലസ്ഥാനമായി അംഗീകരിക്കുകയും വാഷിങ്ടണിലെ പി.എൽ.ഒ കാര്യാലയം അടച്ചുപൂട്ടുകയും ചെയ്ത അമേരിക്ക മധ്യസ്ഥെൻറ വേഷമണിയുേമ്പാൾ ആരാണ് ഇനിയും ആ കെണിയിൽ വീഴുക? ഫലസ്തീനെവെച്ച് അറബ് രാജ്യങ്ങളെ ഒപ്പം കൂട്ടുക എന്ന കളികൂടി ഇപ്പോൾ നടക്കുന്നുണ്ട്. ഫലസ്തീൻകാർക്ക് വരംകൊടുക്കാൻ അമേരിക്ക തയാറായാൽ അവർ ഒന്നേ ആവശ്യപ്പെടാനിടയുള്ളൂ- ദയവുചെയ്ത് ഞങ്ങളെ സഹായിക്കരുത് എന്ന്.
യു.എസും യൂറോപ്യൻ രാജ്യങ്ങളും മാത്രമല്ല ഇന്ന് ഫലസ്തീെൻറ ദുരവസ്ഥക്ക് കാരണം. അമേരിക്കയുടെ വിദേശകാര്യവകുപ്പിെൻറ ഉപവകുപ്പുകളായി അധഃപതിച്ചുപോയ മറ്റു രാജ്യങ്ങളും സ്വന്തം ചുമതല കൈയൊഴിഞ്ഞ യു.എന്നുമൊക്കെ ഇതിൽ കുറ്റവാളികളാണ്. അധിനിവേശവും ഉപരോധവും സായുധ ആക്രമണങ്ങളും വിഭവക്കൊള്ളയുമൊക്കെ സഹിക്കേണ്ടിവന്നിട്ടും ചങ്കൂറ്റത്തോടെ സ്വാതന്ത്ര്യം ചോദിച്ച് ചെറുത്തുനിൽക്കുന്ന ഫലസ്തീൻ ജനതയുടെ ആത്മവീര്യത്തിനു മുമ്പിൽ വഞ്ചകരുടെയും അവരുടെ ദാസന്മാരുടെയും വേലകൾ പരിഹാസ്യമായി പോവുകയാണ് ഇന്ന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.