മൂന്ന് ഐ.എ.എസുകാർ
text_fields2009ൽ വാർത്തകളിൽ നിറഞ്ഞുനിന്ന കശ്മീരി യുവാവാണ് ഷാ ഫൈസൽ. ആ വർഷത്ത െ സിവിൽ സർവിസ് പരീക്ഷയിൽ ദേശീയതലത്തിൽ ഒന്നാം റാങ്കുകാരൻ. കശ്മീ രിയായ, മുസ്ലിമായ ഒരാൾ രാജ്യത്തെ ഏറ്റവും താരപദവിയുള്ള പരീക്ഷയി ൽ ഒന്നാം റാങ്കുകാരനായി വരുന്നത് വാർത്തതന്നെയാണ്. പല ഇംഗ്ലീഷ് ആനു കാലികങ്ങൾക്കും ഷാ ഫൈസൽ കവർ ചിത്രമായി മാറി. മാറുന്ന കശ്മീരിെൻറ മുഖ മായി അദ്ദേഹത്തെ അവതരിപ്പിക്കുന്നതിലായിരുന്നു ദേശീയമാധ്യമങ്ങ ളുടെ ശ്രദ്ധ. കശ്മീരിലെ പുതുതലമുറയുടെ പ്രതിനിധാനമായി അവർ ഫൈസലിനെ ഉയർത്തിക്കാണിച്ചു. ആസാദി പ്രക്ഷോഭങ്ങളിൽ അഭിരമിക്കുന്നതിലല്ല, ദേശീയ മുഖ്യധാരയുമായി ചേർന്നുപോകുന്നതിലാണ് പുതുതലമുറ കശ്മീരികൾക്ക് താൽപര്യം എന്ന തരത്തിലുള്ള വിശകലനങ്ങൾ വന്നു. മറ്റൊരർഥത്തിൽ, വിഘടനവാദത്തിനെതിരായ പോസ്റ്റർ ബോയി ആയി ഷാ ഫൈസൽ പരിവർത്തിക്കപ്പെട്ടു. എന്നാൽ, 10 വർഷത്തിനു ശേഷം, 2019ൽ ഷാ ഫൈസൽ വീണ്ടും വാർത്തകളിൽ നിറഞ്ഞത് തീർത്തും വിരുദ്ധമായ മറ്റൊരു കാരണത്തിെൻറ പേരിലാണ്. 2019 ജനുവരി ഒമ്പതിനാണ് സിവിൽ സർവിസിൽനിന്ന് രാജിവെച്ചുകൊണ്ടുള്ള ഫൈസലിെൻറ പ്രഖ്യാപനം വരുന്നത്.
എന്തെങ്കിലും വ്യക്തിപരമായ പ്രശ്നത്തിെൻറ പേരിലല്ല, തീർത്തും രാഷ്ട്രീമായ കാരണങ്ങൾ ഉന്നയിച്ചാണ് ഫൈസൽ തെൻറ രാജി പ്രഖ്യാപിക്കുന്നത്. കശ്മീരിൽ വിഘ്നമില്ലാതെ തുടരുന്ന കൊലപാതകങ്ങൾ, കശ്മീരികളിലേക്ക് ഇറങ്ങിച്ചെല്ലുന്ന കാര്യത്തിൽ കേന്ദ്ര സർക്കാറിെൻറ ആത്മാർഥതയില്ലായ്മ, 200 ദശലക്ഷം വരുന്ന ഇന്ത്യൻ മുസ്ലിംകളെ പാർശ്വവത്കരിക്കാനും അവരെ രണ്ടാംതരം പൗരന്മാരാക്കാനും ഹിന്ദുത്വ ശക്തികൾ നടത്തിക്കൊണ്ടിരിക്കുന്ന ശ്രമങ്ങൾ, കശ്മീരിെൻറ പ്രത്യേക പദവിക്കുമേൽ നടന്നുകൊണ്ടിരിക്കുന്ന ൈകയേറ്റങ്ങൾ, ഉന്മാദ ദേശീയതയുടെ പേരിൽ ശക്തി പ്രാപിക്കുന്ന വെറുപ്പും അസഹിഷ്ണുതയും– ഇത്രയുമാണ് തെൻറ രാജിക്ക് കാരണമായി ഷാ ഫൈസൽ കൃത്യപ്പെടുത്തി പറഞ്ഞത്. രാജിവെച്ച ശേഷം, ജെ.എൻ.യു വിദ്യാർഥി യൂനിയനിലൂടെ ശ്രദ്ധിക്കപ്പെട്ട കശ്മീരി വിദ്യാർഥിനി ഷെഹ്ലാ റാഷിദുമായി ചേർന്ന് ജമ്മു-കശ്മീർ പീപ്ൾസ് ഡെമോക്രാറ്റിക് മൂവ്മെൻറ്എന്ന പേരിൽ രാഷ്ട്രീയ പാർട്ടി രൂപവത്കരിക്കുകയായിരുന്നു ഫൈസൽ. കശ്മീരിെൻറ പ്രത്യേക പദവി എടുത്തുകളഞ്ഞ ആഗസ്റ്റ് അഞ്ചു മുതൽ ഷാ ഫൈസൽ വീട്ടുതടങ്കലിലാണ്.
തെൻറ രാജിക്കത്തിൽ കശ്മീരുമായി ബന്ധപ്പെടുത്തി ഷാ ഫൈസൽ ഉന്നയിച്ച വിഷയങ്ങൾ അതെക്കാൾ തീവ്രമായി തുടരുകയാണ്. അങ്ങനെയൊക്കെയാണെങ്കിലും അവനൊരു കശ്മീരിയല്ലേ, അവൻ അങ്ങനെയല്ലേ ചെയ്യുകയുള്ളൂ എന്ന നിലപാട് സ്വീകരിച്ച്, ‘ദേശീയവാദി’കൾക്ക് ഫൈസലിെൻറ തീരുമാനത്തെ വിലകുറച്ച് കാണാവുന്നതേയുള്ളൂ. പക്ഷേ, ഇപ്പോൾ രണ്ടാഴ്ചക്കിടെ നടന്ന മറ്റു രണ്ട് ഐ.എ.എസ് രാജികൾ കൂടുതൽ ചിന്തിക്കാൻ നമ്മെ േപ്രരിപ്പിക്കുന്നതാണ്. ദാദ്രാ നഗർ ഹവേലിയിലെ ഉൗർജ സെക്രട്ടറി മലയാളിയായ കണ്ണൻ ഗോപിനാഥൻ ആഗസ്റ്റ് 21നും കർണാടകയിലെ ദക്ഷിണ കന്നട ഡെപ്യൂട്ടി കമീഷണർ ശശികാന്ത് സെന്തിൽ സെപ്റ്റംബർ ആറിനുമാണ് രാജി സമർപ്പിച്ചിരിക്കുന്നത്.
തൊഴിൽപരമോ വ്യക്തിപരമോ ആയ എന്തെങ്കിലും വിഷയങ്ങൾ ഉന്നയിച്ചല്ല, മറിച്ച് രാജ്യവുമായി ബന്ധപ്പെട്ട അങ്ങേയറ്റം ഗൗരവപ്പെട്ട പ്രശ്നങ്ങൾ ഉന്നയിച്ചാണ് ഇരുവരും രാജിവെച്ചത് എന്നതാണ് രണ്ടു രാജികളെയും ശ്രദ്ധേയമാക്കുന്നത്. കശ്മീരിെൻറ പ്രത്യേക പദവി എടുത്തുകളയുകയും കശ്മീരിനെ തടങ്കൽ പാളയമാക്കി മാറ്റുകയും ചെയ്ത കേന്ദ്ര സർക്കാർ നിലപാടിനെ തുടർന്നായിരുന്നു കണ്ണൻ ഗോപിനാഥെൻറ രാജി. കശ്മീരികളുടെ അഭിപ്രായ സ്വാതന്ത്ര്യം എടുത്തുകളഞ്ഞ കേന്ദ്ര നിലപാടിനോടുള്ള പ്രതിഷേധം അദ്ദേഹം രാജിക്കത്തിൽ സൂചിപ്പിക്കുകയുണ്ടായി. കണ്ണൻ ഗോപിനാഥൻ ഉന്നയിച്ചതിനെക്കാൾ ആഴത്തിലും ഗൗരവത്തിലും കാര്യങ്ങൾ പറഞ്ഞുകൊണ്ടാണ് ശശികാന്ത് സെന്തിൽ രാജിവെച്ചിരിക്കുന്നത്. ‘ജനാധിപത്യത്തിെൻറ അടിസ്ഥാന ശിലകൾ മുന്നനുഭവങ്ങൾ ഇല്ലാത്ത തരത്തിൽ അപകടപ്പെടുന്ന അവസ്ഥയിൽ ജോലിയിൽ തുടരുന്നതിൽ അർഥമില്ല’ എന്നു പറഞ്ഞാണ് സെന്തിൽ രാജിവെക്കുന്നത്. ‘കാര്യങ്ങൾ ഇനി പഴയതുപോലെയായിരിക്കില്ല. രാജ്യത്തിെൻറ ഘടനതന്നെ വലിയ വെല്ലുവിളികൾ നേരിടാൻ പോവുന്ന ദിനങ്ങളാണ് വരാനിരിക്കുന്നത്’ എന്ന മുന്നറിയിപ്പും അദ്ദേഹം നൽകുന്നുണ്ട്.
രണ്ട്– മൂന്ന് ഐ.എ.എസുകാർ രാജിവെച്ചതുകൊണ്ട് സർക്കാറിന് ഒരു ചുക്കും സംഭവിക്കാൻ പോവുന്നില്ല എന്നതായിരിക്കും സർക്കാർവാദികളുടെ സ്വാഭാവിക പ്രതികരണം. അതു സാങ്കേതികമായി ശരിയുമാണ്. സർക്കാറിെൻറ എല്ലാ തീരുമാനങ്ങളും എല്ലാവർക്കും സംതൃപ്തി നൽകുന്നതുമായിരിക്കില്ല. അപ്പോഴും എല്ലാവരും അംഗീകരിക്കുന്ന ചില പൊതുനിലങ്ങൾ സർക്കാർ നടപടികളിലുണ്ടാവാറുണ്ട്. പൊതുവായി പങ്കിടുന്ന അത്തരം നിലപാടുകളുടെയും നടപടികളുടെയും അടിസ്ഥാനത്തിലാണ് സർക്കാറുകളും രാജ്യവും മുന്നോട്ടുപോകുന്നത്. എന്നാൽ, ഇപ്പോൾ സംഭവിക്കുന്നത് അതല്ല. നിങ്ങളെന്തു വേണേലും ചെയ്തോ, അതൊന്നും ഞങ്ങൾ ഒട്ടുമേ പരിഗണിക്കുന്നില്ല എന്ന ധാർഷ്ട്യ നിലപാടുമായി ഒരു സമവായത്തിനും ശ്രമിക്കാതെ ഏകപക്ഷീയമായ നിലപാടുകളുമായി മുന്നോട്ടു പോവുകയാണ് സർക്കാർ.
സാധാരണഗതിയിൽ, സർക്കാർ തീരുമാനങ്ങളെ അപ്പടി നടപ്പാക്കാൻ ബാധ്യതപ്പെട്ടവരാണ് സിവിൽ സർവിസിലുള്ളവർ. ബഹളങ്ങളുണ്ടാക്കാതെ തങ്ങളെ ഏൽപിച്ച ജോലി ചെയ്യുന്നവരാണവർ. അവരിൽ പോലും അസംതൃപ്തിയുണ്ടാക്കുന്ന തരത്തിലാണ് ഇപ്പോഴത്തെ കേന്ദ്ര സർക്കാർ പോവുന്നതെന്നാണ് ഈ രാജികളെല്ലാം കാണിക്കുന്നത്. സമൂഹത്തെ നെടുകെ പിളർക്കുന്നതാണ് അവരുടെ സമീപനങ്ങൾ. സർക്കാറിനെയും പ്രധാനമന്ത്രിയെയും കുറിച്ച സൂപ്പർമാൻ ഇമേജ് ഭരണകക്ഷിക്ക് ആത്മരതി നൽകുന്നുണ്ടാവാം. പക്ഷേ, അതു രാജ്യത്തെ വലിയ അപകട ഗർത്തത്തിലേക്കാണ് നയിക്കുന്നത്. അമർഷങ്ങളും ആകുലതകളുമായി ജീവിക്കുന്ന ആളുകളുടെ അനുപാതം വർധിക്കുന്ന രാജ്യമായി ഇന്ത്യ മാറുകയാണ്. അത്യുന്നത പദവികൾ വഹിക്കുന്നവർക്കിടയിൽപോലും ഇത്തരം അമർഷങ്ങൾ നുരഞ്ഞുപൊന്തുന്നു എന്നത് നിസ്സാര കാര്യമല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.