മോദി സർക്കാറിെൻറ കണക്കുതീർക്കൽ
text_fieldsരാജ്യത്തെ ഏറ്റവും ഉയർന്ന സുരക്ഷാകവചമായ സ്പെഷൽ പ്രൊട്ടക്ഷൻ ഗ്രൂപ് (എസ്.പി.ജി) പരിരക്ഷയിൽനിന്ന് നീണ്ട 28 വ ർഷത്തിനു ശേഷം കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, മക്കളായ രാഹുൽ, പ്രിയങ്ക എന്നിവരെ കേന്ദ്രസർക്കാർ ഒഴിവാക്കിയിര ിക്കുന്നു. ഇവർക്ക് ഇനിമേൽ ഇന്ത്യയിലുടനീളം കേന്ദ്ര റിസർവ് പൊലീസ് സേനയുടെ (സി.ആർ.പി.എഫ്) ‘ഇസഡ് പ്ലസ്’ സു രക്ഷയാണ് ലഭിക്കുക. ഇവരുടെ സുരക്ഷ ആഭ്യന്തരമന്ത്രാലയം വിലയിരുത്തിയ ശേഷമാണ് തീരുമാനമെന്നും സമയാസമയങ്ങളിൽ എസ്.പി.ജി സുരക്ഷ പുനരവലോകനം ചെയ്യാറുണ്ടെന്നുമാണ് കേന്ദ്രം നൽകുന്ന വിശദീകരണം. അതേസമയം, അതിസുരക്ഷാവിഭാഗത്തിെൻറ പ്രവർത്തനങ്ങളുമായി സഹകരിക്കാത്തതും ബുള്ളറ്റ് പ്രൂഫ് കാർ ഉപയോഗം, വിദേശയാത്രകളിലെ അനുഗമനം, റോഡ്ഷോകൾ എന്നിവയിൽ എസ്.പി.ജിക്ക് വഴങ്ങാത്തതും മുതൽ രാഹുലും പ്രിയങ്കയും എസ്.പി.ജിയെ വിമർശിക്കുന്നതുവരെ തീരുമാനത്തിനു പ്രേരകമായതായി വകുപ്പ് ഉദ്യോഗസ്ഥർ അടക്കം പറയുന്നുണ്ട്. കഴിഞ്ഞ കുറെ വർഷങ്ങളിലെ ഇവരുടെ ‘കൃത്യവിലോപ’ത്തിെൻറയും ‘കൃത്യനിർവഹണത്തിൽ തടസ്സം സൃഷ്ടിച്ചതി’െൻറയും കണക്കുകൾ വിസ്തരിച്ചുതന്നെ മാധ്യമങ്ങൾക്ക് വകുപ്പിൽനിന്നു ചോർത്തി നൽകിയിട്ടുമുണ്ട്. ഇക്കഴിഞ്ഞ ആഗസ്റ്റിൽ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻസിങ്ങിെൻറ എസ്.പി.ജി കവറേജും എടുത്തുകളഞ്ഞിരുന്നു. ഇനി പ്രധാനമന്ത്രി നരേന്ദ്ര മോദി മാത്രമായിരിക്കും രാജ്യത്തെ ഇൗ അതിപ്രധാന സുരക്ഷാകവചത്തിൽ ബാക്കിയുണ്ടാവുക.
1984ൽ ഇന്ദിര ഗാന്ധി അംഗരക്ഷകരുടെ വെടിയേറ്റ് മരിച്ചതിനെ തുടർന്നാണ് 1985ൽ 3000 അംഗങ്ങളുമായി എസ്.പി.ജി രൂപവത്കരിച്ചത്. അക്കാലത്ത് തീവ്രവാദി ഭീഷണിയുടെ നിഴലിലുണ്ടായിരുന്ന വി.വി.െഎ.പികൾക്ക് ഇൗ പരിരക്ഷ നൽകിയിരുന്നു. പ്രധാനമന്ത്രിയായിരിക്കെ രാജീവ് ഗാന്ധി തമിഴ്നാട്ടിൽ കൊല്ലപ്പെട്ടതിൽ പിന്നെ 1991ൽ എസ്.പി.ജി ആക്ടിൽ ഭേദഗതി വരുത്തി അദ്ദേഹത്തിെൻറ കുടുംബാംഗങ്ങളെയും ഇൗ അതിസുരക്ഷാഗണത്തിൽ ഉൾപ്പെടുത്തി. എന്നാൽ, ഇപ്പോൾ ഗാന്ധികുടുംബത്തിന് ‘പ്രത്യക്ഷ ഭീഷണിയില്ലെ’ന്നു കണ്ടതിനാലാണ് എസ്.പി.ജി ആവരണം ഒഴിവാക്കിയതെന്ന് കേന്ദ്രം വിശദീകരിക്കുന്നുണ്ടെങ്കിലും തീർത്തും സാേങ്കതികമാണ് കാരണമെന്നും രാഷ്ട്രീയപ്രേരണ ഒട്ടുമില്ലെന്നും കരുതുക വയ്യ. ഇക്കഴിഞ്ഞ മാസം ഒടുവിലാണ് എസ്.പി.ജിക്ക് കേന്ദ്രം പരിഷ്കരിച്ച മാർഗനിർദേശങ്ങൾ നൽകിയത്. അതനുസരിച്ച് വിദേശസന്ദർശനമടക്കം എല്ലായ്പോഴും എസ്.പി.ജി സുരക്ഷ അതനുവദിച്ചവർക്കൊപ്പം ഉണ്ടായിരിക്കണമെന്ന് നിഷ്കർഷിച്ചിട്ടുണ്ട്. രാഹുൽ ഗാന്ധിയുടെ ചില വിദേശയാത്രകളിൽ ഇത് കൈെയാഴിഞ്ഞതിനെ തുടർന്നാണ് നിയമം കർക്കശമാക്കിയതെന്നും ഇത് അദ്ദേഹത്തിെൻറ സ്വകാര്യതയെ വിദേശത്തും പിന്തുടരാനാണെന്നും കോൺഗ്രസ് അന്ന് ആരോപണമുന്നയിച്ചിരുന്നു. ഇൗ പശ്ചാത്തലത്തിലാണ് രാജ്യത്തെ ഏറെ വെല്ലുവിളികൾ നേരിടുന്ന ഗാന്ധി കുടുംബത്തിെൻറ സുരക്ഷാകവചത്തിെൻറ ബലം കുറക്കുന്നതിനു പിന്നിൽ രാഷ്ട്രീയപ്രതികാരമാണെന്ന് കോൺഗ്രസ് ആരോപിക്കുന്നത്. രണ്ടു മുൻ പ്രധാനമന്ത്രിമാരുടെ ജീവനെടുത്ത ഭീകരതയുടെയും ആക്രമണത്തിെൻറയും പശ്ചാത്തലത്തിലാണ് അവരുടെ കുടുംബത്തെ എസ്.പി.ജി സംരക്ഷണത്തിൽ കൊണ്ടുവന്നതെന്നും രാജ്യത്ത് സുരക്ഷാഭീഷണി വർധിക്കുന്നുവെന്ന് കേന്ദ്രസർക്കാർ മുന്നറിയിപ്പ് നൽകിക്കൊണ്ടിരിക്കെത്തന്നെ കോൺഗ്രസിെൻറ സമുന്നത നേതാക്കളെ ഒന്നൊന്നായി എസ്.പി.ജിയിൽനിന്ന് ഒഴിവാക്കുന്നത് രാഷ്ട്രീയക്കെറുവ് മാത്രമാണെന്നും കോൺഗ്രസ് കുറ്റപ്പെടുത്തുന്നു.
ഇൗ കുറ്റെപ്പടുത്തൽ വെറുതെയാണെന്നു പറയാനാവില്ല. രാഷ്ട്രീയ പ്രതിയോഗികൾക്കും വിമർശകർക്കും തരംകിട്ടുേമ്പാൾ ‘പണി കൊടുക്കുന്ന’ ഏർപ്പാട് മോദി ഗവൺമെൻറ് ഒരു നയമായി സ്വീകരിച്ചുവരുന്നതുതന്നെ കാരണം. മോദി ഗവൺമെൻറ് കേന്ദ്രത്തിൽ വന്നതിൽ പിന്നെ സി.ബി.െഎ, ആദായനികുതി വകുപ്പ്, എൻഫോഴ്സ്മെൻറ് തുടങ്ങിയ ഒൗദ്യോഗികസംവിധാനങ്ങളെ എതിരാളികളെ ഒതുക്കാൻ ആയുധമാക്കുന്നത് നാട് നേർക്കുനേർ കാണുന്നതാണല്ലോ. ഇതിനു പുറമെയാണ് വിമർശകരെ പൂട്ടുക എന്ന ഗുജറാത്തിലെ പഴയ മോദി മോഡൽ കേന്ദ്രത്തിലും പയറ്റുന്നത്. മോദിയോട് കളിച്ചതിന് അടുത്തകാലത്ത് വിലയറിയേണ്ടിവന്നവരാണ് തെരഞ്ഞെടുപ്പ് കമീഷനിലുണ്ടായിരുന്ന അശോക് ലവാസ, രണ്ടു മാസം മുമ്പ് കശ്മീരിനെ അടച്ചുപൂട്ടിയതിൽ പ്രതിേഷധിച്ച് െഎ.എ.എസ് ഉപേക്ഷിച്ച ദാമൻ-ദിയു കലക്ടർ കണ്ണൻ ഗോപിനാഥൻ, ലോകപ്രശസ്ത മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ആതിഷ് തൈസീർ എന്നിവർ. തെരെഞ്ഞടുപ്പ് ചട്ടലംഘനം മോദിക്കും അമിത് ഷാക്കും കൂടി ബാധകമാണെന്ന് അഞ്ചുവട്ടം വിയോജനക്കുറിപ്പെഴുതിയതിന് കമീഷണറായിരുന്ന ലവാസയെ കുരുക്കാൻ കച്ചിത്തുരുമ്പിനായി 11 പൊതുമേഖല കമ്പനികളുടെ വിജിലൻസ് ഒാഫിസർമാരോട് വരുതിയിലുള്ള മുഴുവൻ രേഖകളും അരിച്ചുപെറുക്കാൻ നിർദേശം പോയി. കേന്ദ്രത്തിെൻറ കശ്മീർ ഇടപെടലിൽ പ്രതിഷേധിച്ച കണ്ണനോട് കാരണം ബോധിപ്പിക്കാൻ പറഞ്ഞ കാര്യങ്ങളിലൊന്ന് പ്രധാനമന്ത്രിയുടെ അവാർഡിന് എന്തുകൊണ്ട് അപേക്ഷിച്ചില്ല എന്നാണ്! പ്രശസ്ത കോളമിസ്റ്റ് തവ്ലീൻ സിങ്ങിെൻറ മകനായ എഴുത്തുകാരൻ ആതിഷ് തൈസീർ കഴിഞ്ഞ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ‘ഡിവൈഡർ ഇൻ ചീഫ്’ എന്ന പേരിൽ ‘ടൈം’ വാരികയിൽ മോദിയെ നിശിതമായി വിമർശിച്ച് എഴുതിയ കവർസ്റ്റോറിക്കാണ് കണക്കുപറയേണ്ടിവന്നത്. പിതാവ് പാകിസ്താൻകാരനായതിനാൽ ഇന്ത്യൻ വംശജനായ ആതിഷിന് അനുവദിച്ച ഒാവർസീസ് പൗരത്വം ഇനി പുതുക്കിനൽകേണ്ടതില്ല എന്നാണ് തീരുമാനം. ഇങ്ങനെ വിമർശകരെയും പ്രതിയോഗികളെയും കേമ്പാടുകമ്പ് പിന്തുടർന്ന് പകപോക്കുന്നതിനിടെയാണ് ഗാന്ധി കുടുംബത്തിെൻറ എസ്.പി.ജി കവറേജും ഒഴിവാക്കുന്നത്. അതുെകാണ്ടുതന്നെയാണ് മോദി ഗവൺമെൻറിെൻറ ഉദ്ദേശ്യശുദ്ധി സംശയത്തിെൻറ നിഴലിലാകുന്നതും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.