ചരിത്രപരം ഈ വിധി
text_fieldsസുപ്രീംകോടതി ചീഫ് ജസ്റ്റിസിെൻറ ഓഫിസ് വിവരാവകാശ നിയമത്തിെൻറ പരിധിയിൽ വരുമെ ന്ന അഞ്ചംഗ ഭരണഘടനാ ബെഞ്ചിെൻറ ബുധനാഴ്ചത്തെ വിധി ചരിത്രപരമായ ഒന്നാണ്. ഇന്ത്യൻ ജുഡീ ഷ്യറിയെ കൂടുതൽ ജനാധിപത്യവത്കരിക്കുന്നതിൽ ഇത് ഏറെ ഉപകാരപ്പെടും. ജനാധിപത്യത് തിെൻറയും പുരോഗമനാശയങ്ങളുടെയും കാവൽക്കാരും നടത്തിപ്പുകാരുമായാണ് ജുഡീഷ്യറി ക രുതപ്പെടുന്നതെങ്കിലും നമ്മുടെ നാട്ടിൽ ഏറ്റവും കൂടുതൽ ഫ്യൂഡൽ മൂല്യങ്ങളെ പേറുന്ന സ് ഥാപനമാണ് ജുഡീഷ്യറി എന്നത് വൈരുധ്യംനിറഞ്ഞ വാസ്തവമാണ്. സുതാര്യത ഏറ്റവും കുറഞ്ഞതും അങ്ങേയറ്റം അവികസിതമായ േശ്രണീഘടന പിന്തുടരുന്നതുമായ സ്ഥാപനമാണ്. രാജ്യത്തെ ഏതാണ്ടെല്ലാ പൊതുസ്ഥാപനങ്ങളും വിവരാവകാശ നിയമത്തിെൻറ പരിധിയിൽ വരുമ്പോഴും ജുഡീഷ്യറി മാത്രം അതിെൻറ പുറത്തു നിന്നത് വേരുറച്ച ഈ കാഴ്ചപ്പാട് ഉള്ളതുകൊണ്ടാണ്.
വിവരാവകാശനിയമത്തിെൻറ പരിധിയിൽ ജുഡീഷ്യറിയും അതിെൻറ സർവാധിപനായ ചീഫ് ജസ്റ്റിസിെൻറ ഓഫിസും വരണമെന്നുള്ള ആവശ്യം കുറെ കാലമായുള്ളതാണ്. സുഭാഷ് ചന്ദ്ര അഗർവാൾ എന്ന വിവരാവകാശ പ്രവർത്തകനാണ് ഈ നിയമയുദ്ധത്തിന് തുടക്കംകുറിച്ചത്. 2007ലാണ് സുപ്രീംകോടതിയിലെ ജഡ്ജിമാരുടെ സ്വത്തുവിവരം അന്വേഷിച്ചുകൊണ്ടുള്ള ഇദ്ദേഹത്തിെൻറ അപേക്ഷ പോകുന്നത്. ഇത്തരം വിവരങ്ങൾ തരാൻ പറ്റില്ലെന്ന് പറഞ്ഞ് സുപ്രീംകോടതി പബ്ലിക് ഇൻഫർമേഷൻ ഓഫിസർ ഇതിന് മറുപടി കൊടുത്തു. തുടർന്ന് അപേക്ഷകൻ കേന്ദ്ര വിവരാവകാശ കമീഷണറെ സമീപിച്ചു. അനുകൂലമായി തീരുമാനമെടുത്ത വിവരാവകാശ കമീഷണർ ജഡ്ജിമാരുടെ സ്വത്തുവിവരങ്ങൾ തേടൽ വിവരാവകാശ നിയമത്തിെൻറ പരിധിയിൽ വരുമെന്ന് തീരുമാനമെടുത്തു. ഇതോടെയാണ് ഡൽഹി ഹൈകോടതിയിൽ കേസെത്തുന്നത്.
ചീഫ് ജസ്റ്റിസിെൻറ ഓഫിസ് വിവരാവകാശ നിയമത്തിെൻറ പരിധിയിൽ വരുത്തണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള അഗർവാളിെൻറ ഹരജിയിൽ എസ്. രവീന്ദ്ര ഭട്ടിെൻറ ഡൽഹി ഹൈകോടതി സിംഗ്ൾ ബെഞ്ച് അനുകൂലമായി വിധി പറയുന്നു (2009 സെപ്റ്റംബർ). സുപ്രീംകോടതിയുടെ ഒരു മുൻ നിലപാടിനെതിരെ ഹൈകോടതി സിംഗ്ൾ ബെഞ്ച് വിധി പ്രസ്താവിച്ചത് നിയമവൃത്തങ്ങളിൽ വലിയ കൗതുകമുണ്ടാക്കിയ കാര്യമായിരുന്നു. 2010 ജനുവരിയിൽ ഡൽഹി ഹൈകോടതിയുടെ മൂന്നംഗ ബെഞ്ച് സിംഗ്ൾ ബെഞ്ചിെൻറ ഈ വിധിയെ ശരിവെച്ചു. ഇതിനെതിരെ 2010 നവംബറിൽ സുപ്രീംകോടതി ഭരണവിഭാഗമാണ് പരമോന്നത കോടതിയെ സമീപിക്കുന്നത്. വാദങ്ങൾക്കും വിചാരണകൾക്കുമൊടുവിൽ 2016 ആഗസ്റ്റിൽ ഈ കേസ് സുപ്രീംകോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിട്ടു. അതിലാണ് ഇന്നലെ ചരിത്രപരമായ വിധി വന്നിരിക്കുന്നത്.
ചീഫ് ജസ്റ്റിസിെൻറ ഓഫിസ് വിവരാവകാശത്തിെൻറ പരിധിയിൽ വരണമെന്ന കാര്യത്തിൽ അഞ്ച് ജഡ്ജിമാരും ഏകാഭിപ്രായക്കാരാണ്. എന്നാൽ, അതിലെ വിശദാംശങ്ങളിൽ മാത്രമാണ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് രമണ എന്നിവർ വിയോജിപ്പുകൾ രേഖപ്പെടുത്തിയത്. സ്വാതന്ത്ര്യത്തിന് സംരക്ഷണം വേണം, അനാവശ്യ നിരീക്ഷണം പാടില്ല എന്നിങ്ങനെയുള്ള മറ്റു ജഡ്ജിമാരുടെ വിധികളോടാണ് ചന്ദ്രചൂഡ് വിയോജിച്ചത്. എല്ലാ വിവരങ്ങളും പുറത്തുവിടണമെന്നതായിരുന്നു അദ്ദേഹത്തിെൻറ നിലപാട്. സി.ജെ.ഐയുടെ ഓഫിസ് വിവരാവകാശ നിയമത്തിനു കീഴിൽ വരുന്നതിലൂടെ ജഡ്ജിമാരെ അനാവശ്യ നിരീക്ഷണത്തിന് വിധേയമാക്കരുത് എന്നതായിരുന്നു ജസ്റ്റിസ് രമണയുടെ നിലപാട്.
രാജ്യസുരക്ഷയുമായി ബന്ധപ്പെട്ടതും അതീവ രഹസ്യസ്വഭാവമുള്ളതുമായ കാര്യങ്ങൾ ഒഴികെയുള്ള വിവരങ്ങൾ പൗരന്മാർക്ക് ലഭ്യമാക്കണെമന്ന വിവരാവകാശ നിയമത്തിെൻറ സത്തക്ക് ചേരുന്നതാണ് ബുധനാഴ്ചയിലെ വിധി. ജുഡീഷ്യറിയെ കൂടുതൽ സുതാര്യമാക്കുന്നതിൽ ഈ വിധി വലിയ പങ്കുവഹിക്കുമെന്നതാണ് ഏറ്റവും പ്രസക്തം. ജഡ്ജി നിയമനവുമായി ബന്ധപ്പെട്ട് പലവിധ വിമർശനങ്ങൾ കാലങ്ങളായി ഉള്ളതാണ്. ജഡ്ജി നിയമനവുമായി ബന്ധപ്പെട്ട് ഇപ്പോൾ നിലവിലുള്ള രഹസ്യാത്മകത ഇല്ലാതാവുന്നതോടെ ജുഡീഷ്യറിയിലെ അധികാരബന്ധ മാതൃകകളിൽ വരെ മാറ്റങ്ങൾ പ്രതീക്ഷിക്കാവുന്നതാണ്. എന്നാൽ, വ്യക്തിയുടെ സ്വകാര്യത സംബന്ധിച്ച വിവരങ്ങൾ പുറത്തുവിടേണ്ടതില്ല എന്ന് വിധിപ്രസ്താവത്തിൽ പ്രത്യേകം പറയുന്നുണ്ട്. സ്വകാര്യമായിരിക്കേണ്ട വിവരങ്ങൾ പൊതുവിവരങ്ങളാക്കേണ്ടതില്ല എന്നതാണ് പ്രസ്താവം.
ജഡ്ജിമാരുടെ സ്വത്ത് സ്വകാര്യവിവരമാണോ പൊതുവിവരമാണോ എന്ന കാര്യത്തിൽ വിധിയിൽ വ്യക്തതയില്ല. ഇക്കാര്യത്തിൽ വഴിയേ കോടതിതന്നെ വ്യക്തത വരുത്തുമെന്ന് പ്രതീക്ഷിക്കാം. ചീഫ് ജസ്റ്റിസിെൻറ ഓഫിസ് ഒരു പൊതു അതോറിറ്റിയുടെ കീഴിൽ വരുന്നുവെന്നതാണ് ഈ വിധിയെ ഏറ്റവും പ്രസക്തമാക്കുന്നത്. അതിലെ പല വിശദാംശങ്ങളും അത് നടപ്പാക്കപ്പെടുന്ന മുറക്ക് ചുരുൾ നിവർന്നു വരാനുള്ളതും പ്രയോഗിക്കപ്പെടേണ്ടതുമാണ്. സജീവമായ ഒരു ജനാധിപത്യ സമൂഹത്തിന് ഇതിനെ കൂടുതൽ വികസിപ്പിക്കാൻ സാധിക്കും എന്നുതന്നെ പ്രതീക്ഷിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.