മണ്ണിെൻറ മക്കളും മനുഷ്യെൻറ മക്കളും
text_fieldsനെതർലൻഡ്സിലെ ഹേഗിൽ സ്ഥിതിചെയ്യുന്ന അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ േഗ്രറ്റ് ഹാ ൾ ചരിത്രപ്രസിദ്ധമായ ഒട്ടേറെ വിചാരണകൾക്ക് സാക്ഷ്യംവഹിച്ച വേദിയാണ്. മനുഷ്യ മനസ്സാക്ഷിയെ മരവിപ്പിച്ച ക്രൂരതകൾക്ക് നേതൃത്വം നൽകിയ ഭരണാധികാരികളും പട്ടാള ജനറൽമാരും നേതാക്കളുമാണ് അത്തരം വിചാരണകൾക്ക് അവിടെ വിധേയരായിട്ടുള്ളത്. എന്നാൽ, സമാധാനത്തിനുള്ള നൊബേൽ സമ്മാനം നേടിയ ഒരു വ്യക്തി കഴിഞ്ഞദിവസങ്ങളിൽ, മനുഷ്യത്വത്തോടുള്ള കുറ്റകൃത്യം, വംശശുദ്ധീകരണം എന്നീ കുറ്റങ്ങളുടെ പേരിൽ ആ ഹാളിൽ വിചാരണ നടപടികൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ് എന്നത് വല്ലാത്തൊരു വിപര്യയംതന്നെയാണ്. 1991ൽ സമാധാന നൊബേൽ നേടിയ, ലോകത്തെങ്ങുമുള്ള ജനാധിപത്യവാദികൾ ഏറെ സ്നേഹിച്ചിരുന്ന ഓങ്സാൻ സൂചി എന്ന മ്യാന്മർ ഭരണാധികാരിയാണ് ഇപ്പോൾ അവിടെ വിചാരണ നേരിട്ടത്. മ്യാന്മറിലെ രാഖൈൻ സംസ്ഥാനത്ത് അധിവസിക്കുന്ന റോഹിങ്ക്യൻവംശജരായ മുസ്ലിംകൾക്കുനേരെ ഭരണകൂടം സ്വീകരിച്ച നടപടികളുടെ പേരിലാണ് വിചാരണ. മ്യാന്മർ ഭരണകൂടവും ബുദ്ധമത തീവ്രവാദികളും ചേർന്ന് റോഹിങ്ക്യകൾക്കെതിരെ നടത്തുന്ന അതിക്രമങ്ങൾക്ക് മുക്കാൽ നൂറ്റാണ്ടിെൻറ പഴക്കമുണ്ട്. എന്നാൽ, 2017 ആഗസ്റ്റ് മുതലാണ് അത് രൂക്ഷത പ്രാപിച്ചത്. 10 ലക്ഷത്തിലേറെ റോഹിങ്ക്യകളാണ് ആ അതിക്രമങ്ങളെ തുടർന്ന് ബംഗ്ലാദേശ്, ഇന്തോനേഷ്യ, മലേഷ്യ തുടങ്ങിയ നാടുകളിലേക്ക് പലായനം ചെയ്തത്. 24,000ത്തിലേറെ പേർ കൊല്ലപ്പെട്ടു, 18,000 സ്ത്രീകൾ ബലാത്സംഗം ചെയ്യപ്പെട്ടു എന്നിങ്ങനെയാണ് വിവിധ അന്താരാഷ്ട്ര മനുഷ്യാവകാശ ഏജൻസികൾ നൽകുന്ന കണക്കുകൾ. ഈ നൂറ്റാണ്ടിൽ ലോകംകണ്ട ഏറ്റവും ക്രൂരമായ ഹിംസയാണ് രാഖൈനിൽ നടന്നതും നടന്നുകൊണ്ടിരിക്കുന്നതും. സാമ്പത്തിക^രാഷ്ട്രീയ ശക്തിയില്ലാത്ത സമൂഹമായതിനാൽ അന്താരാഷ്ട്ര സമൂഹം അവരുടെ വേദനയെ വേണ്ടവിധം പരിഗണിച്ചതുമില്ല.
ഗാംബിയ എന്ന കൊച്ചു പശ്ചിമാഫ്രിക്കൻ രാജ്യമാണ് റോഹിങ്ക്യകളുടെ പ്രശ്നം അന്താരാഷ്ട്ര നീതിന്യായ കോടതിയിലെത്തിച്ചത്. അവരുടെ പരാതിയെ തുടർന്നുള്ള നടപടിക്രമങ്ങളാണ് ഇപ്പോൾ സൂചിയെ വിചാരണക്ക് വിധേയമാക്കുന്നത്. സാങ്കേതികതകളിലൂടെയും നിയമത്തിെൻറ നൂലാമാലകളിലൂടെയും എന്തെങ്കിലും തരത്തിലുള്ള നടപടികളിൽ രക്ഷപ്പെടാൻ അവർക്ക് സാധിച്ചേക്കും. പക്ഷേ, അപ്പോഴും ബാക്കിയാവുന്ന യാഥാർഥ്യം സമാധാനത്തിനുള്ള നൊബേൽ ലഭിച്ച ഒരാൾ കൂട്ടക്കുരുതിയുടെ പേരിൽ അന്താരാഷ്ട്ര വിചാരണക്ക് വിധേയമാകേണ്ടിവരുന്നുവെന്നതാണ്. ലോകം ആദരവോടെ കണ്ടിരുന്ന ഒരു വനിതാ നേതാവ് എന്തുമാത്രം രക്തരൂഷിതമായ ക്രൂരകൃത്യങ്ങൾക്കാണ് അധ്യക്ഷത വഹിച്ചുകൊണ്ടിരിക്കുന്നത് എന്നറിയുമ്പോൾ മനസ്സാക്ഷിയുള്ളവർ നടുങ്ങിപ്പോവും. എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നുവെന്ന ആലോചന പ്രസക്തമാണ്.
സ്വന്തം നാട്ടിലെ പട്ടാള സ്വേച്ഛാധിപത്യം അവസാനിപ്പിച്ച് ജനാധിപത്യക്രമം നടപ്പാക്കാൻ നടത്തിയ സമരങ്ങളുടെ പേരിലാണ് സൂചി ലോകത്ത് അറിയപ്പെടുന്നത്. അത്തരമൊരാൾക്ക് ഭരണാധികാരിയായശേഷം ഏറ്റവും ക്രൂരമായ കൂട്ടക്കുരുതിക്ക് നേതൃത്വം നൽകാൻ സാധിക്കുന്നത് എങ്ങനെയായിരിക്കും? വംശീയത മനുഷ്യരെ എങ്ങനെയാണ് അന്ധരാക്കുന്നത് എന്നതിെൻറ മികച്ച ഉദാഹരണമാണത്. രണ്ടു ദിവസമായി നടക്കുന്ന വിചാരണനടപടികൾക്കിടയിൽ റോഹിങ്ക്യ എന്ന വാക്ക് ഉച്ചരിക്കാൻപോലും സൂചി സന്നദ്ധമായില്ല എന്നതിൽനിന്ന് ആ മനുഷ്യരോട് അവർ വെച്ചുപുലർത്തുന്ന പുച്ഛം മനസ്സിലാവും. മ്യാന്മറിലെ ചെറു ന്യൂനപക്ഷമാണെങ്കിൽപോലും ആ സമൂഹത്തെ പൊറുപ്പിക്കാൻ അവരുടെ വംശീയബോധം സമ്മതിക്കുന്നില്ല. ബർമ ബർമക്കാർക്ക് എന്ന മണ്ണിെൻറ മക്കൾ വാദം മാത്രമാണ് അവരെ നയിക്കുന്നത്. ഇപ്പോൾ അന്താരാഷ്ട്ര കോടതിയിൽ നേരിട്ട് ഹാജരായി വിചാരണയെ നേരിടുന്നതുപോലും ഏതാനും മാസങ്ങൾക്കിടെ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ മുതൽക്കൂട്ടാവുമെന്നാണ് അവർ കരുതുന്നത്. അതായത്, നിസ്സഹായരായ മനുഷ്യരെ തീയിലെറിഞ്ഞു കൊന്നും നാടുകടത്തിയും ബലാത്സംഗം ചെയ്തും ഭൂരിപക്ഷത്തെ ഹരംകൊള്ളിച്ച് രാഷ്ട്രീയാധികാരം നേടാമെന്ന ചിന്ത. ലോകത്ത് പല ഭാഗത്തും ഈ സങ്കുചിത വംശീയത അതിെൻറ എല്ലാ രാക്ഷസീയതയും പ്രകടിപ്പിക്കുന്ന കാലമാണിത്.
മണ്ണിെൻറ മക്കൾ വാദം എന്നത് യഥാർഥത്തിൽ വിചിത്രവും അടിസ്ഥാനമില്ലാത്തതുമായ നിലപാടാണ്. ഒരു മണ്ണിൽനിന്ന് മറ്റൊരു മണ്ണിലേക്ക് യാത്രചെയ്തും കുടിയേറിയും നാഗരികതകൾ പണിതുമാണ് മനുഷ്യരാശി ഇന്നത്തെ നിലയിൽ എത്തിയത്. അതിനാൽ, എല്ലാ മനുഷ്യരും ഒരർഥത്തിൽ മണ്ണിെൻറ മക്കളാണ്. അതിലപ്പുറം ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തിനു മാത്രം അവകാശമുള്ള ഭൂമി എന്ന സങ്കൽപത്തിനുതന്നെ പ്രസക്തിയില്ല. പക്ഷേ, നിർഭാഗ്യവശാൽ ഈ സങ്കുചിതത്വം ഈ പ്രപഞ്ചത്തെ ക്രൂരതകൾ നിറഞ്ഞ ഒരിടമാക്കി മാറ്റുകയാണ്. ജനാധിപത്യപ്രവർത്തനങ്ങളുടെ പേരിൽ ലോകം ആദരിച്ച സൂചിയാണ് മ്യാന്മറിൽ അതിന് നേതൃത്വം നൽകുന്നതെങ്കിൽ, ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യ നാട്ടിലെ വലിയൊരു ജനവിഭാഗത്തെ എങ്ങനെ പൗരന്മാരല്ലാതാക്കി മാറ്റാം എന്ന ആലോചനയിലാണ്. പൗരത്വ ഭേദഗതി നിയമം പാസാക്കിയും തുടർന്ന് രാജ്യമൊട്ടുക്കും പൗരത്വപ്പട്ടിക പ്രസിദ്ധീകരിച്ചും തങ്ങൾക്കിഷ്ടമില്ലാത്തവരെ എങ്ങനെ പൗരന്മാരല്ലാതാക്കി മാറ്റാം എന്നാണ് ഭരണകൂടം ആലോചിക്കുന്നത്. റോഹിങ്ക്യകൾക്ക് പൗരത്വമാണ് മ്യാന്മർ ഭരണകൂടം ആദ്യം നിഷേധിച്ചത് എന്നോർക്കുക. പൗരത്വനിഷേധമെന്നത് മനുഷ്യരെ ‘അവകാശങ്ങൾക്കുമേൽ അവകാശമില്ലാതാക്കി’ മാറ്റുന്ന പ്രക്രിയയുടെ തുടക്കമാണ്. മനുഷ്യരെ തട്ടുകളാക്കി തരംതിരിച്ച് ഒരു കൂട്ടരെ ഇല്ലാതാക്കുന്ന പദ്ധതിയുടെ പേരാണ്. സൂചിയെന്ന ജനാധിപത്യനേതാവും ഇന്ത്യയെന്ന ജനാധിപത്യരാജ്യവുമെല്ലാം ഇപ്പോൾ ആ വഴിക്കാണ്. മനുഷ്യരെല്ലാം മനുഷ്യരുടെ മക്കൾതന്നെയാണ് എന്ന ചിന്ത നമ്മെ ഇനിയും ആകർഷിക്കുന്നില്ലേ?
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.