മതവൈകാരികത വീണ്ടും അജണ്ടയാകുേമ്പാൾ
text_fieldsതെരഞ്ഞെടുപ്പ് കാലത്ത് രാജ്യം അഭിമുഖീകരിക്കുന്ന ജീവൽപ്രശ്നങ്ങളെ മത, സാമുദായിക വൈകാരിക വിഷയങ്ങളുയർത്തി അട് ടിമറിക്കാനുള്ള സംഘ് കുതന്ത്രങ്ങൾക്കു മുന്നിൽ രാജ്യവും ജനങ്ങളും ഒരിക്കൽകൂടി തോൽക്കാൻ പോവുകയാണ്. ശബരിമല യുവതി പ്രവേശനത്തിലും ബാബരി മസ്ജിദ് ഭൂ ഉടമസ്ഥതാ കേസിലും സുപ്രീംകോടതി കൈകൊണ്ട സമീപനങ്ങൾ ഭൂരിപക്ഷ ഹിന്ദുവികാരത്തെ അപമാനിക്കുന്നതാണന്ന പ്രചാരണത്തിലൂടെ, 2019ലെ പൊതുതെരഞ്ഞെടുപ്പിനെ നിർണയിക്കുന്ന പ്രധാന അജണ്ടകളായി വീണ്ടും മതവൈകാരികതയെ ഉപയോഗിക്കാൻ അവർ തീരുമാനിച്ചിരിക്കുന്നു. അതിന് നിമിത്തമാകുന്നതാകട്ടെ സുപ്രീംകോടതിയുടെ രണ്ടു വിധിന്യായങ്ങളും. കോടതിവിധികൾക്കെതിരെയുള്ള പ്രചാരണത്തിലൂടെ ഹിന്ദു വോട്ടുകൾ ഏകീകരിപ്പിക്കാനും കോടതികൾക്കുമേൽ അമിത സമ്മർദമായി അവയെ ഉയർത്തി ഭാവിയിൽ വിധികളെത്തന്നെ സ്വാധീനിക്കാനുമുള്ള തന്ത്രങ്ങളാണ് സംഘ്പരിവാർ അണിയറയിൽ വേവിച്ചെടുക്കുന്നത്.
സുപ്രീംകോടതി വിധികൾ നടത്തുമ്പോൾ പൊതുവികാരത്തെ മാനിക്കണമെന്നും നടപ്പാക്കാനാകാത്ത വിധികൾ പ്രസ്താവിക്കരുതെന്നുമുള്ള ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ ശബരിമല വിഷയത്തിൽ നടത്തിയ, കോടതിയലക്ഷ്യത്തിന് കേെസടുക്കാവുന്ന പ്രസ്താവനക്കു സമാനമാണ് അയോധ്യ വിഷയത്തിൽ ദേശീയ നിർവാഹക സമിതി യോഗത്തിെൻറ സമാപനദിനത്തിലെ വാർത്തസമ്മേളനത്തിൽ ആർ.എസ്.എസ് ജനറൽ സെക്രട്ടറി ഭയ്യാജി ജോഷിയും നടത്തിയത്. അയോധ്യ ഭൂമി കേസിൽ വാദം കേൾക്കുന്നതിൽ മുൻഗണന കൽപിക്കാതെ നീട്ടിവെച്ചതിലൂടെ കോടതി ഹിന്ദുക്കളെ അവഹേളിച്ചിരിക്കുന്നതിനാൽ രാമക്ഷേത്രനിർമാണത്തിന് കേന്ദ്ര സർക്കാർ ഓർഡിനൻസ് കൊണ്ടുവരണമെന്നും വേണ്ടിവന്നാൽ 1992ലേതുപോലെ പ്രക്ഷോഭങ്ങൾ നടത്താൻ സംഘ്പരിവാർ തീരുമാനിച്ചിരിക്കുന്നുവെന്നുമാണ് അദ്ദേഹം പത്രക്കാരോട് വ്യക്തമാക്കിയിരിക്കുന്നത്. സുപ്രീംകോടതി വിധിയോടുള്ള തുറന്ന പോരും വർഗീയ ധ്രുവീകരണത്തിലേക്ക് നയിക്കുന്ന പ്രക്ഷോഭവും ആർ.എസ്.എസ് ജനറൽ സെക്രട്ടറി പ്രഖ്യാപിച്ചത് മോഹൻ ഭാഗവതും അമിത് ഷായും തമ്മിലുള്ള കൂടിക്കാഴ്ചക്കുശേഷമായിരുന്നു.
ബാബരി മസ്ജിദ് നിലനിന്ന ഭൂമി ഏെറ്റടുക്കാനും ക്ഷേത്രം പണിതുയർത്താനുമുള്ള സർക്കാർ ഓർഡിനൻസിനുേവണ്ടിയുള്ള ശംഖൊലിയാണ് ഇപ്പോൾ സംഘ് പ്രഭൃതികൾ മുഴക്കിക്കൊണ്ടിരിക്കുന്നത്. ഹിന്ദു ഭൂരിപക്ഷ വൈകാരികത അതിലൂടെ ഉത്തേജിപ്പിച്ച് 2019ലെ പൊതുതെരഞ്ഞെടുപ്പും സുപ്രീംകോടതിയുടെ വിധിയും ഒരുപോലെ സ്വാധീനിക്കാനാകുമെന്നും അവർ കണക്കുകൂട്ടുന്നു.
ഹിന്ദുവികാരം പരിഗണിച്ച് സുപ്രീംകോടതി കേസ് വേഗത്തിൽ തീർപ്പാക്കണമെന്നും ശുഭവാർത്തക്കുവേണ്ടി ഹിന്ദുക്കൾക്ക് അനന്തമായി കാത്തിരിക്കാനാകില്ലെന്നുമുള്ള ആർ.എസ്.എസ് ജനറൽ സെക്രട്ടറിയുടെ പ്രസ്താവന കോടതിക്കുള്ള മുന്നറിയിപ്പാണ്. സുപ്രീംകോടതിയെ കുറ്റപ്പെടുത്തിക്കൊണ്ട് ബി.ജെ.പി ജനറൽ സെക്രട്ടറി രാംമാധവും രംഗത്തുവന്നിട്ടുണ്ട്. രാമക്ഷേത്രത്തിന് മോദി സർക്കാറിന് ഓർഡിനൻസ് ഇറക്കാനാകുമെന്നും ഹിന്ദുമത നേതാക്കളും ആർ.എസ്.എസും അതിനായി സർക്കാറിനോട് ആവശ്യമുന്നയിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കോടതിവിധിയുടെ കാലതാമസമാണ് ബാബരി മസ്ജിദ് പൊളിക്കുന്നതിലേക്ക് നയിച്ചതെന്നും രാമക്ഷേത്ര വിഷയം രാഷ്ട്രീയമായി മാറാതെ നോക്കേണ്ട ചുമതല കോടതിക്കാെണന്നും പറഞ്ഞുവെച്ചിരിക്കുന്നു അദ്ദേഹം.
ആർ.എസ്.എസ് ദാർശനികനും ബി.ജെ.പി രാജ്യസഭ എം.പിയുമായ രാകേഷ് സിൻഹ അയോധ്യയിൽ രാമക്ഷേത്രം പണിതുയർത്താനാവശ്യപ്പെട്ട് രാജ്യസഭയിൽ സ്വകാര്യ ബിൽ കൊണ്ടുവരാനുള്ള തയാറെടുപ്പിലാണ്. രാമക്ഷേത്രത്തിനുവേണ്ടി ജീവത്യാഗത്തിന് സന്നദ്ധയാെണന്നും ക്ഷേത്രനിർമാണത്തിന് അടിയന്തരമായി ഉത്തരവിറക്കണമെന്നുമുള്ള നിലപാടിലാണ് കേന്ദ്രമന്ത്രി ഉമാഭാരതി. ബാബരി മസ്ജിദ് നിന്ന ഭൂമിയിൽ രാമക്ഷേത്രത്തിെൻറ നിർമാണം ഡിസംബറിൽ ആരംഭിക്കുമെന്ന് രാമജന്മഭൂമി ന്യാസ് പ്രസിഡൻറ് രാം വിലാസ് വേദാന്തി. 1992ൽ ബാബരി മസ്ജിദ് തകർത്ത കർസേവക്ക് സമാനമായ രാമക്ഷേത്ര പ്രസ്ഥാനത്തിന് തുടക്കം കുറിക്കുമെന്ന് ആർ.എസ്.എസ് ജോയൻറ് ജനറൽ സെക്രട്ടറി വൈദ്യ വ്യക്തമാക്കിയതിനെ തുടർന്നാണ് വേദാന്തിയുടെ പ്രസ്താവന വരുന്നത്. അയോധ്യയുടെ സരയൂ തീരത്ത് 151 മീറ്റർ ഉയരമുള്ള രാമപ്രതിമക്ക് ഉത്തർപ്രദേശ് സർക്കാർ തീരുമാനമെടുത്തിട്ടുണ്ടെന്നും ദീപാവലിയോടനുബന്ധിച്ച് ഇതിെൻറ പ്രഖ്യാപനം യോഗി ആദിത്യനാഥ് നിർവഹിക്കുമെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് മഹേന്ദ്ര നാഥ്.
മുൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് എടുത്ത തീരുമാനം തിരുത്തിയതിലൂടെ ബാബരി മസ്ജിദ് ഭൂമിയുടെ ഉടമസ്ഥത കേസ് തെരഞ്ഞെടുപ്പ് അജണ്ടയാക്കുന്നതിനുള്ള സാധ്യത അടച്ചുകളയാനായിരുന്നു ചീഫ് ജസ്റ്റിസ് രഞ്ജൻ െഗാഗോയ് ശ്രമിച്ചത്. പേക്ഷ, ഹിന്ദുവിരുദ്ധ കോടതിയെന്ന മുദ്രാവാക്യമുയർത്തി അതിനെ വൈകാരിക പ്രക്ഷോഭമാക്കുകയും പുതിയ നിയമനിർമാണത്തിനുള്ള അവസരമാക്കി മാറ്റുകയുമാണ് ബി.ജെ.പിയും സംഘ്പരിവാറും. കോടതി തീർപ്പിനു കാത്തുനിൽക്കാതെ നിയമപ്രക്രിയ അട്ടിമറിച്ച ഉദാഹരണങ്ങൾ ധാരാളമുണ്ടെന്നും അതിനാൽ ക്ഷേത്രനിർമാണത്തിനുള്ള ഓർഡിനൻസ് എന്ന സാധ്യത തള്ളിക്കളയാനാകില്ല എന്ന് സുപ്രീംകോടതി റിട്ട. ജസ്റ്റിസ് ചെലമേശ്വർ ചൂണ്ടിക്കാട്ടുന്നത് സർക്കാറിെൻറ ഗുപ്തതാൽപര്യങ്ങളെക്കുറിച്ച് അറിവുള്ളതുകൊണ്ടുകൂടിയാണ്. അവക്ക് നിയമപരിരക്ഷയുണ്ടാകുമോ എന്നത് ഒരു വിഷയമാെണങ്കിലും അത് സംഭവിക്കുമോ ഇല്ലയോ എന്നതാണ് പ്രധാനമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു. സംഘ് താൽപര്യങ്ങൾക്കുവേണ്ടി കോടതിവിധികളെയും നീതി നിർവഹണ സംവിധാനങ്ങളെയും അട്ടിമറിക്കുന്ന സർക്കാർ ശ്രമങ്ങൾ രാജ്യത്തെ എത്തിച്ചിരിക്കുന്നത് ആപത്കരമായ മുനമ്പിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.