സരയൂ നദിയിലെ നിഗൂഢ ദ്വീപുകൾ
text_fieldsസീതയെ ഉപേക്ഷിച്ച രാമെൻറ മാനസികവ്യഥയാണ് ഒ.എൻ.വി ‘സരയൂവിലേക്ക്’ എന്ന കവിതയിൽ അവതരിപ്പിക്കുന്നത്. സരയൂ നദിയുടെ സ്വച്ഛശാന്തമായ അഗാധതയിലേക്ക് തന്നെയും സ്വീക രിക്കണമെന്നഭ്യർഥിച്ച് തുടങ്ങുന്ന കവിതയുടെ ഒടുക്കം, രാമൻ വെള്ളത്തിൽ മുങ്ങി ജീവത്യ ാഗം ചെയ്യുകയാണ്. ഒരു അധികാരിയുടെ കുമ്പസാരവാക്കുകളും ആത്മഗതങ്ങളുമടങ്ങുന്ന ഈ പു രാവൃത്തത്തിൽനിന്ന് വർത്തമാന യാഥാർഥ്യങ്ങളിലേക്ക് വരുേമ്പാൾ സരയൂ നദി അത്രമേൽ ‘ സ്വച്ഛശാന്ത’മല്ലെന്ന് കാണാനാകും.
കുത്തിയൊലിച്ച് തെളിമ പൂർണമായും നഷ്ടപ്പെട ്ട സരയൂ നദിക്കിപ്പോൾ രൗദ്രഭാവമാണെന്നാണ് ആ നദിക്കരയിൽ സ്ഥിതിചെയ്യുന്ന അയോധ്യയി ലെയും മറ്റും പുതിയ സംഭവവികാസങ്ങൾ വ്യക്തമാക്കുന്നത്. ഒഴുകിയൊഴുകി അതു ദക്ഷിണേന്ത്യയിലെത്തുേമ്പാൾ ‘പുണ്യനദി’ വീണ്ടും ചുവക്കുകയാണ്. അതുകൊണ്ടാണോ എന്നറിയില്ല, മദ്രാസ് ഐ.ഐ.ടിയിലെ ‘ഇടിമുറി’ പെൺഹോസ്റ്റലുകൾക്കൊന്നിന് ‘സരയൂ’ എന്ന പേരുതന്നെ അധികാരികൾ നൽകിയത്. സരയൂ നദിക്കരയിൽ പശ്ചാത്താപത്തിെൻറ ആത്മഗതത്തോടെയാണ് രാമൻ കണ്ണീരൊഴുക്കിയതെങ്കിൽ, ഇവിടെ ഫാത്തിമ ലത്തീഫ് എന്ന 19കാരിയുടെ വിലാപത്തിന് തികഞ്ഞ പ്രതിഷേധത്തിെൻറ സ്വരമായിരുന്നു. ഇക്കഴിഞ്ഞ എട്ടിന് രാത്രി സരയൂവിലെ 346ാം നമ്പർ മുറിയിൽ അവൾ സ്വയം മരണം വരിച്ചു. ആത്മഹത്യയുടെ കാരണം വ്യക്തമാക്കിയാണ് അവൾ ഈ ലോകത്തോട് വിടപറഞ്ഞത്: ‘എെൻറ മരണത്തിന് കാരണക്കാരൻ സുദർശൻ പത്മനാഭനാണ്, ദയവായി സാംസങ് നോട്ട് പരിശോധിക്കുക’ എന്ന വാചകം ഫാത്തിമയുടെ മൊബൈൽ ഫോണിൽ കുറിച്ചിരുന്നു.
എം.എ ഹ്യൂമാനിറ്റീസ് ആൻഡ് െഡവലപ്മെൻറ് സ്റ്റഡീസിൽ ഒന്നാം വർഷ വിദ്യാർഥിനിയായ ഫാത്തിമയുടെ അധ്യാപകനാണ് സുദർശൻ പത്മനാഭൻ. ഇേൻറണൽ മാർക്കിെൻറ പേരിൽ ഇയാൾ ഫാത്തിമയെ വംശീയമായി അധിക്ഷേപിച്ചതിന് അവിടെ സാക്ഷികളുണ്ട്. ദിവസങ്ങളോളം അതിെൻറ പേരിൽ മാനസിക സമ്മർദത്തിലായ ഫാത്തിമ ഒടുവിൽ ജീവിതംതന്നെ അവസാനിപ്പിക്കുകയായിരുന്നു. ‘എെൻറ പേരുതന്നെ പ്രശ്നമാണ് വാപ്പിച്ചാ..’എന്ന അവളുടെ ആ ഒരൊറ്റ വരി മതി, ഇതൊരു ‘കൊലപാതക’മാണെന്ന് മനസ്സിലാക്കാൻ. എന്നിട്ടും തുടക്കത്തിൽ ഈ സംഭവത്തെ കേവലമൊരു വിദ്യാർഥി ആത്മഹത്യയാക്കി ചുരുക്കിക്കെട്ടാനാണ് അധികാരികൾ ശ്രമിച്ചത്. പക്ഷേ, ചെറുതല്ലാത്ത പ്രക്ഷോഭങ്ങളുടെ ഫലമായി ഈ കേസ് ക്രൈംബ്രാഞ്ചിന് വിടാൻ തമിഴ്നാട് സർക്കാർ നിർബന്ധിതരായിരിക്കുന്നു.
ഐ.ഐ.ടികളിലെ ഇൻറഗ്രേറ്റഡ് എം.എ കോഴ്സുകൾക്കുള്ള ദേശീയ പ്രവേശന പരീക്ഷയിൽ ഒന്നാം റാങ്കായിരുന്നു കൊല്ലം കിളികൊല്ലൂർ രണ്ടാംകുറ്റി കീലോംതറയിൽ ഫാത്തിമ ലത്തീഫിന്. ചെറുപ്പത്തിലേ പാഠ്യപാഠ്യേതര വിഷയങ്ങളിൽ മികവ് തെളിയിച്ച മിടുക്കി. ഉയർന്ന മാർക്ക് വാങ്ങിയ വിദ്യാർഥികൾ ഉപരിപഠനത്തിന് സാധാരണയായി എത്തിപ്പെടാറുള്ള സ്വാഭാവിക വഴികളിൽനിന്ന് മാറി നടന്ന്, സമൂഹത്തോട് അരികുചേർന്ന് അവർക്കൊപ്പം പ്രവർത്തിക്കണമെന്നാഗ്രഹിച്ചാണ് സാമൂഹിക ശാസ്ത്രപഠനം അവൾ തിരഞ്ഞെടുത്തത്. മഹത്തായൊരു ലക്ഷ്യബോധത്തോടെ നാലു മാസം മുമ്പ് ആ കലാലയത്തിലെത്തിയ ഫാത്തിമയെ ദൗർഭാഗ്യവശാൽ അധികാരികൾ സ്വീകരിച്ചത് ഇവ്വിധമായിരുന്നു. പണ്ടുമുതലേ, ‘അയ്യർ, അയ്യങ്കാർ ടെക്നോളജി’യെന്ന ചെല്ലപ്പേരുള്ള ഈ ഉന്നതപഠന കേന്ദ്രം ആ പേരിനെ ഒരിക്കൽകൂടി ശരിവെെച്ചന്ന് പറയുന്നതാകും നേര്.
കാരണം, അക്കാദമിക, ഭരണമേഖലകളിലത്രയും മേൽജാതി അധീശത്വം നിലനിൽക്കുന്ന മദ്രാസ് ഐ.ഐ.ടിയിൽ ഇത്തരം സംഭവങ്ങൾ ആദ്യമായല്ല. ഒരു വർഷത്തിനിടെ കാമ്പസിൽ അഞ്ച് ആത്മഹത്യകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അഞ്ചു വർഷത്തിനിടെ ഇവിടെ 35ഒാളം പേർ ആത്മഹത്യ ചെയ്തു. ഇതിൽ പത്തിലധികം പേർ മലയാളികളാണ്. ജാതിവിവേചനത്തിെൻറയും വംശീയാധിക്ഷേപത്തിെൻറയും ഇസ്ലാമോഫോബിയയുടെയും ഇരകളാണ് പലപ്പോഴും ഇത്തരത്തിൽ മരണത്തിെൻറ വഴികൾ തിരഞ്ഞെടുക്കുന്നതെന്ന യാഥാർഥ്യത്തെ അംഗീകരിക്കാൻ അധികാരികൾ തയാറല്ല. ഈ ആത്മഹത്യകളൊക്കെയും ‘മാനസിക സമ്മർദ’ത്തിെൻറയും ‘പഠനഭാര’ത്തിെൻറയും ഗണത്തിൽപെടുത്താനാണ് അവർക്ക് താൽപര്യം. കാമ്പസിനകത്ത് സംഭവിക്കുന്നത് പുറംലോകമറിയാതിരിക്കാനുള്ള കൃത്യമായൊരു മെക്കാനിസവും അവിടെ പ്രവർത്തിക്കുന്നു. അതുകൊണ്ടാണ് എം.കെ. സ്റ്റാലിൻ മദ്രാസ് ഐ.ഐ.ടിയെ ‘നിഗൂഢതകളുടെ ദ്വീപ്’ എന്ന് വിശേഷിപ്പിച്ചത്.
ഇതു കേവലം മദ്രാസ് ഐ.ഐ.ടിയുടെ മാത്രം കാര്യമല്ല, രാജ്യത്തെ ഏതാണ്ടെല്ലാ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളും നിഗൂഢതകളുടെ തുരുത്തുകൾതന്നെയാണ്. രോഹിത് വെമുലയും അഹ്മദ് നജീബുമൊക്കെ പകർന്നു നൽകിയ പാഠവും അതാണ്. മുസ്ലിം, ദലിത് ന്യൂനപക്ഷങ്ങൾ പലതരത്തിൽ കാമ്പസുകളിൽ പീഡിപ്പിക്കപ്പെടുന്നതിെൻറ എത്രയോ ഉദാഹരണങ്ങളായി. പൊതുവിൽ ഇത്തരം കലാലയങ്ങളിലേക്ക് എത്തിപ്പെടുക എന്നതുതന്നെ ഈ വിഭാഗക്കാർക്ക് ഏറെ ശ്രമകരമാണ്. സംവരണവിരുദ്ധതയുടെ പേരിൽമാത്രം എത്രയോ പേർക്ക് ഇവിടങ്ങളിൽ പ്രവേശനം നിഷേധിക്കപ്പെടുന്നുണ്ട്. ഇനി അത്തരം മുള്ളുവേലികൾ തകർത്ത് ആരെങ്കിലും ഇവിടെ കയറിപ്പറ്റിയാൽ അവരുടെ വിധി ഫാത്തിമയുടെയും വെമുലയുടേതുമൊക്കെയാകുേമ്പാൾ, അതിനെ ആത്മഹത്യ എന്നല്ല വംശഹത്യ എന്നുതന്നെയാണ് വിശേഷിപ്പിക്കേണ്ടത്.
ഈ വംശഹത്യക്കെതിരെ നവ സമൂഹമാധ്യമങ്ങളിലും മറ്റും കാര്യമായ കാമ്പയിനുകൾ നടക്കുെന്നന്നത് ശുഭോദർക്കമാണ്; നമ്മുടെ സർക്കാറും അവസരോചിതമായി ഇടപെട്ടു. ശ്രദ്ധേയമായ മറ്റൊരു കാര്യം കൂടിയുണ്ട്: ‘അംബേദ്കർ- പെരിയാർ സ്റ്റഡി സർക്കിൾ’, ബാപ്സ തുടങ്ങി കാലങ്ങളായി അടിച്ചമർത്തപ്പെട്ടവരുടെതന്നെ പൊതുകൂട്ടായ്മകൾ പല കാമ്പസുകളിലും നിർണായക ശക്തിയായി മാറിയിരിക്കുെന്നന്നതാണത്. ഈ നവരാഷ്ട്രീയ കൂട്ടായ്മ രൂപപ്പെടുത്തുന്ന പ്രതിരോധ സമരങ്ങൾ ‘സരയൂ നദി’യിലെ നിഗൂഢദ്വീപുകളിൽ അകപ്പെട്ടവർക്ക് വെളിച്ചമാകുമെന്നുതന്നെയാണ് പ്രതീക്ഷിക്കേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.