ശബരിമല വിധിയും ഇടതുപക്ഷത്തിന്റെ ചുവടുമാറ്റവും
text_fields2018 സെപ്റ്റംബർ 28െൻറ സുപ്രീംകോടതി വിധി പുനഃപരിശോധിക്കാനായി നൽകിയ റിവ്യൂ പെറ്റീഷനുക ളും റിട്ടുകളും നീട്ടിക്കൊണ്ടുപോവുകയും എന്നാൽ, ചീഫ് ജസ്റ്റിസ് റിട്ടയർ ചെയ്യുന്നതിനു തൊട്ടുമുമ്പ് വിധിപറയാൻ എടുക്കുകയുമാണുണ്ടായത്. ലോകം മുഴുവൻ ആകാംക്ഷയോടെ കാത്തിരു ന്ന വിധി അപൂർവമായ നീക്കത്തിലൂടെ വിശാല ബെഞ്ചിന് വിട്ടുകൊടുത്തിരിക്കുകയാണ്. വളരെ നിസ് സാരമായ ചില കാര്യങ്ങളാണ് വ്യക്തതക്കുവേണ്ടി ഏഴംഗ ബെഞ്ചിലേക്ക് അയക്കാൻ തീരുമാനിച്ച ത്.
ദാവൂദി ബോറ, പാഴ്സി, മുസ്ലിം വിഭാഗങ്ങൾക്കിടയിലെ വിശ്വാസവുമായി ബന്ധപ്പെട്ട കേസു കൾ ശബരിമല വിധിയുമായി ബന്ധിപ്പിക്കേണ്ട ഒരാവശ്യവും ഇല്ല. എല്ലാ വിഭാഗങ്ങളിലെയും അനാ ചാരങ്ങൾ തുടച്ചുമാറ്റേണ്ടതാണ്. എന്നാൽ, അതോരോന്നും പരസ്പരബന്ധിതമായി കാണേണ്ടതില്ല . മുസ്ലിം സ്ത്രീയുടെ പള്ളിപ്രവേശനം സംബന്ധിച്ച പെറ്റീഷൻ (2019), പാഴ്സി വിഭാഗത്തിൽപെട്ട സ്ത്രീകൾ ഇതര മതസ്ഥരെ വിവാഹം കഴിച്ചാൽ അനുഭവിക്കേണ്ടിവരുന്ന വിവേചനം (2012), ദാവൂദി ബോറ പെൺകുട്ടികൾക്കിടയിലെ ചേലാകർമം നിരോധിക്കണം എന്നാവശ്യപ്പെട്ട് നൽകിയ റിട്ട് (2017) -ഇതെല്ലാം ശബരിമലയുമായി ബന്ധിപ്പിക്കേണ്ട ആവശ്യമില്ല. ഇന്ത്യൻ ഭരണഘടനയുടെ വകുപ്പ് 14 അടിസ്ഥാന തത്ത്വമാണെന്ന് എസ്.ആർ. ബൊമ്മെ/യൂനിയൻ ഒാഫ് ഇന്ത്യ കേസിൽ പറഞ്ഞിട്ടുള്ളതാണ്.
അതുകൊണ്ടുതന്നെ വകുപ്പ് 25, 26, 14 ഇവയിൽ ഏതാണ് മുകളിലെന്ന ചോദ്യത്തിെൻറ ഉത്തരം നിയമപരമായ സംശയത്തിനിടയില്ലാത്തതാണ്. റിവ്യൂ ഹരജിയുടെ പരിമിതമായ പരിധിയിൽനിന്ന് നോക്കേണ്ട കാര്യങ്ങൾ അതിന് പുറത്തേക്കു കൊണ്ടുപോയി ഭരണഘടനക്കും നിയമവാഴ്ചക്കും മുകളിൽ മതവിശ്വാസത്തെ പ്രതിഷ്ഠിക്കാനുള്ള ശ്രമം ആശാവഹമല്ല. ഒരു സാധാരണ സംഘ്പരിവാർ ബോധത്തിൽനിന്നുള്ള വിധിയായാണ് ശബരിമല റിവ്യൂ പെറ്റീഷനിൽ ലഭിച്ച ഇപ്പോഴത്തെ വിധിയെ കാണാനാകൂ. സുപ്രീംകോടതിയുടെ ഈ വിധിയിലൂടെ തന്ത്രപരമായി കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ഒരുപോലെ രക്ഷപ്പെട്ടു. കോടതിവിധി അനുകൂലമായില്ലെങ്കിൽ നിയമനിർമാണം നടത്തുമെന്നു പറഞ്ഞുനടന്ന കബളിപ്പിക്കലിൽനിന്ന് കേന്ദ്രവും റിവ്യൂവിന് പരിഗണിച്ചു എന്ന സാേങ്കതിക ന്യായം പറഞ്ഞ് സംസ്ഥാന സർക്കാറും രക്ഷപ്പെട്ടിരിക്കുകയാണ്.
നൂറ്റാണ്ടുകളുടെ പോരാട്ടങ്ങളിലൂടെ നേടിയെടുത്ത നവോത്ഥാനമൂല്യങ്ങളെല്ലാം കാറ്റിൽപറത്തുന്ന വിധികൾ വന്നാലും ഒരക്ഷരം പ്രതികരിക്കാതെ തടിതപ്പുന്ന ഭീരുക്കളായ അധികാരമോഹികളെയാണ് എവിടെയും കാണുന്നത്. നൂറ്റാണ്ടുകൾ പിന്നിലേക്ക് തള്ളിയിടുന്ന രാഷ്ട്രീയനിലപാടുകൾക്ക് സ്വീകാര്യത നേടിക്കൊടുക്കുന്നതിൽ കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ചെറുതല്ലാത്ത പങ്കുണ്ട്. ജനാധിപത്യമൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് ശരിയുടെ പക്ഷത്തു നിൽക്കാൻ ചങ്കുറപ്പുള്ള പ്രസ്ഥാനങ്ങൾ ഇല്ലാതായിക്കൊണ്ടിരിക്കുന്നു. അധികാരത്തിെൻറ അപ്പക്കഷണങ്ങൾക്കുവേണ്ടി കടിപിടികൂടുന്ന രാഷ്ട്രീയപ്രസ്ഥാനങ്ങൾക്കിടയിൽ വേറിട്ട ഒരു ശബ്ദവും കേൾക്കുന്നില്ല.
എന്നാൽ, ശബരിമല മുൻ വിധിക്ക് സ്റ്റേ അനുവദിക്കാത്ത സാഹചര്യത്തിൽ യുവതിപ്രവേശനവുമായി മുന്നോട്ടുപോകുമെന്ന് മുമ്പ് ശബരിമലയിലേക്ക് പോകാനായി ശ്രമിച്ച സ്ത്രീസംഘടനകൾ വ്യക്തമാക്കിയിട്ടുണ്ട്. ജസ്റ്റിസ് നരിമാെൻറയും ജസ്റ്റിസ് ചന്ദ്രചൂഡിെൻറയും വിധികൾ ഭാവിയിൽ ഭൂരിപക്ഷവിധിയായി മാറും. മറിച്ചാണ് സംഭവിക്കുന്നതെങ്കിൽ അതൊരു രാഷ്ട്രീയവിധി മാത്രമായിരിക്കും. അത് ഭരണഘടനമൂല്യങ്ങളെയും നിയമവാഴ്ചയെയും ജനാധിപത്യത്തെത്തന്നെയും തകർക്കുന്നതായിരിക്കും. അത് എക്സിക്യൂട്ടിവിെൻറയും നീതിന്യായ വ്യവസ്ഥയുടെയും മുകളിൽ വരുകയും ചെയ്യും.
ശബരിമല കേവലം വിശ്വാസത്തിെൻറ മാത്രം പ്രശ്നമല്ല. ലിംഗനീതി, ഗോത്രഭൂമി അവകാശങ്ങൾ ഇങ്ങനെ നിരവധി പ്രശ്നങ്ങൾ അതിൽ ഉള്ളടങ്ങിയിട്ടുണ്ട്. എല്ലാതരം അസമത്വങ്ങളും തുടച്ചുമാറ്റേണ്ടതാണ്. സമീപഭാവിയിൽതന്നെ അതിശക്തമായ സമരപോരാട്ടങ്ങളിലൂടെ അവകാശങ്ങൾ നേടിയെടുക്കുകയും ലഭ്യമായ, നിയമപരമായ എല്ലാ അവകാശങ്ങളും സ്ഥാപിച്ചെടുക്കുകയും ചെയ്യും. ഭൂരിപക്ഷവിധിയിൽ സ്റ്റേ ഇല്ലാത്തിടത്തോളം സ്ത്രീകളെ ശബരിമലയിൽ പ്രവേശിപ്പിക്കാനുള്ള ഉത്തരവാദിത്തം സർക്കാറിനുണ്ട്. മറ്റൊരു കേസ് പരിഗണിെക്ക, ബെഞ്ചിൽ അംഗമായിരുന്ന ഒരു ജഡ്ജി അത് വ്യക്തമാക്കിയിട്ടുണ്ട്.
എന്നാൽ, സി.പി.എമ്മിെൻറ കാപട്യം വെളിച്ചത്തുവന്നിരിക്കുകയാണ്. കോടതിവിധി വാങ്ങിവരുന്നവർക്ക് മാത്രമേ സംരക്ഷണവും പ്രവേശനവും അനുവദിക്കുകയുള്ളൂ എന്നു പറയുന്നത് ഹിന്ദുത്വത്തെ പ്രീണിപ്പിക്കാൻതന്നെയാണ്. ശബരിമല റിവ്യൂ പെറ്റീഷൻ വിധി പറയാതെ മാറ്റിെവച്ചത് എല്ലാ രാഷ്ട്രീയ പാർട്ടികളെയും ഒരുപോലെ രക്ഷപ്പെടുത്തിയിരിക്കുകയാണ്. ജസ്റ്റിസ് നരിമാൻ വളരെ വ്യക്തമായി, മറ്റൊരു കേസ് പരിഗണിക്കവേ, കേരള സർക്കാറിനോട് വിധി വായിച്ചുനോക്കാൻ പറഞ്ഞു. എന്നിട്ടും കിട്ടിയ കച്ചിത്തുരുമ്പിൽ പിടിച്ച് കോടതിവിധി അട്ടിമറിച്ചുകൊണ്ടിരിക്കുന്നു.
റിവ്യൂ പരിഗണിക്കവേ വന്ന ഇടക്കാല ഉത്തരവിൽ എവിടെയും പഴയ വിധി നിലനിൽക്കില്ല എന്ന് പറഞ്ഞിട്ടില്ല. ഭൂരിപക്ഷ വിധിയിൽ, ന്യൂനപക്ഷവിധിയിൽ പരാമർശിച്ചതിന് എതിരായി പറയാത്തതൊക്കെയും ഭൂരിപക്ഷത്തിെൻറകൂടി വിധിയാണ്. സുപ്രീംകോടതി വിധിയനുസരിക്കാൻ കേരള സർക്കാർ തയാറായില്ലെങ്കിൽ അത് കോടതിയലക്ഷ്യമാണ്. കോടതിവിധി മാനിക്കാതെ കലാപം അഴിച്ചുവിടുന്ന മുഴുവനാളുകളെയും അറസ്റ്റ് ചെയ്യാനുള്ള ആർജവം പൊലീസ് കാണിക്കേണ്ടതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.