Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Sept 2018 1:06 PM IST Updated On
date_range 8 Sept 2018 1:06 PM ISTഇപ്പോൾ മുട്ടുന്നത് സഞ്ജീവ് ഭട്ടിെൻറ വാതിലിൽ
text_fieldsbookmark_border
മുൻ െഎ.പി.എസ് ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ടിനെ 22 വർഷം മുമ്പത്തെ കേസിൽ അറസ്റ്റ് ചെയ്ത ഗുജറാത്ത് പൊലീസിെൻറ നടപടി ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ രാജ്യത്തിെൻറ മൊത്തം ശ്രദ്ധയും ജാഗ്രതയും ആവശ്യപ്പെടുന്നുണ്ട്. ഒരാൾക്കെതിരെ മയക്കുമരുന്ന് കൈവശംവെച്ചെന്ന് കള്ളക്കേസെടുത്തു എന്നാണ് ഭട്ട് നേരിടുന്ന ആരോപണം. ജൂണിൽ ഗുജറാത്ത് ഹൈകോടതി ഇൗ കേസ് സി.െഎ.ഡിക്ക് വിടുകയും മൂന്നുമാസംകൊണ്ട് അന്വേഷണം പൂർത്തിയാക്കാൻ ഉത്തരവിടുകയും ചെയ്തിരുന്നു. ഇതിെൻറ സ്വാഭാവിക തുടർച്ചയാണ് അറസ്റ്റെന്ന് അധികൃതർക്ക് വാദിക്കാമെങ്കിലും ഇതിെൻറ സമയമടക്കം സംശയമുയർത്തുന്നു. ഭട്ടിനെ കസ്റ്റഡിയിൽ വാങ്ങാനുള്ള പൊലീസിെൻറ അപേക്ഷ കോടതി തള്ളുകയാണ് ചെയ്തത്. രണ്ടു പതിറ്റാണ്ടിലധികം പഴക്കമുള്ള കേസ് തപ്പിയെടുത്ത് ഭട്ടിനെതിരെ പ്രയോഗിക്കുന്നതിനു പിന്നിൽ നീതിതാൽപര്യത്തെക്കാൾ രാഷ്ട്രീയ ലക്ഷ്യങ്ങളാണുള്ളത്. െഎ.െഎ.ടി ബോംബെയിൽ പഠനം കഴിഞ്ഞ് ഉയർന്ന റാേങ്കാടെ െഎ.പി.എസ് നേടിയ ഭട്ട് ഗുജറാത്ത് വംശഹത്യയുടെ ഇരുണ്ട നാളുകളിൽ നിയമവാഴ്ച ഉയർത്തിപ്പിടിച്ച ഏതാനും പൊലീസ് ഉദ്യോഗസ്ഥരിൽ ഒരാളാണ്.
വംശഹത്യക്കായി തെരുവിലിറങ്ങിയ ആക്രമിസംഘങ്ങൾക്ക് ഗുജറാത്തിലെ നരേന്ദ്ര മോദി സർക്കാറിെൻറ പിന്തുണയുണ്ടായിരുന്നതായി ചൂണ്ടിക്കാട്ടിയ ഉത്തരവാദപ്പെട്ട പൊലീസുകാരനാണ് സഞ്ജീവ് ഭട്ട്. അദ്ദേഹം അക്കാലത്ത് ഇൻറലിജൻസ് ബ്യൂറോക്കും മറ്റും അയച്ചിരുന്ന വസ്തുനിഷ്ഠമായ റിപ്പോർട്ടുകൾ അന്വേഷണ കമീഷനുകൾക്കും കോടതികൾക്കും വിലപ്പെട്ട രേഖകളായിട്ടുണ്ട്. ഇഹ്സാൻ ജാഫരി വധക്കേസിൽ സംസ്ഥാന സർക്കാറിനെതിെര സാക്ഷിയായിരുന്ന അദ്ദേഹം സുപ്രീംകോടതിയിൽ മോദിക്കെതിരെ സത്യവാങ്മൂലം ഫയൽ ചെയ്യാൻ ധൈര്യം കാണിച്ചു. ഭരണഘടനക്കും നിയമത്തിനുംവേണ്ടി ഉറച്ച നിലപാടെടുത്ത ഭട്ട് ഭരണാധികാരികളെ തനിക്ക് ഭയമില്ലെന്ന് ആവർത്തിച്ച് തെളിയിച്ചിട്ടുണ്ട്. ഇതിന് അദ്ദേഹം നൽകേണ്ടിവന്ന വില കനത്തതാണ്. ഭട്ടിനെതിരെ കള്ളക്കേസുകൾ അനേകം. നാനാവതി കമീഷനു മുമ്പാകെ പലതവണ ഹാജരായ അദ്ദേഹത്തെ അനധികൃതമായി ഡ്യൂട്ടിയിൽനിന്ന് വിട്ടുനിന്നു എന്നപേരിൽ പിരിച്ചുവിട്ടു-കാരണം, ആ സമയത്ത് അദ്ദേഹം കമീഷനു മുമ്പാകെ മൊഴി നൽകുകയായിരുന്നു. പെൻഷനും മറ്റാനുകൂല്യങ്ങളും നിഷേധിച്ചു. അനധികൃത നിർമാണമെന്നു പറഞ്ഞ് വീടിെൻറ ഒരുഭാഗം പൊളിച്ചു. സുരക്ഷാഭീഷണി ഉണ്ടായിട്ടും പൊലീസ് കാവൽ പിൻവലിച്ചു. ഇതൊക്കെയായിട്ടും മോദിക്കെതിരെ സമൂഹ മാധ്യമങ്ങളിലടക്കം അദ്ദേഹം തെൻറ നിലപാട് വ്യക്തമാക്കിക്കൊണ്ടിരിക്കുന്നു. ഇൗ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിെൻറ അറസ്റ്റ് ഗൗരവമുള്ളതാകുന്നത്.
സർക്കാറിനും മോദിക്കുമെതിരെ സംസാരിക്കുന്ന ആധികാരിക ശബ്ദങ്ങളെ അടിച്ചമർത്താനുള്ള നീക്കങ്ങളുടെ തുടർച്ചയായിേട്ട ഇതിനെ കാണാനാകൂ. ഗൗരി ലേങ്കഷ്, നരേന്ദ്ര ദാഭോൽകർ, ഗോവിന്ദ് പൻസാരെ, എം.എം. കൽബുർഗി തുടങ്ങിയ പൊതുപ്രവർത്തകർ കൊല്ലപ്പെട്ട സാഹചര്യങ്ങൾ സമാനമാണ് -അവരെല്ലാം ഇന്ന് ഇന്ത്യയിൽ വളർന്നുവരുന്ന തീവ്രവർഗീയ പക്ഷത്തെ തുറന്നെതിർത്തവരാണ്. ആക്രമിസംഘങ്ങളും ആൾക്കൂട്ട ഗുണ്ടകളും തെരുവുകളിൽ നിറഞ്ഞാടുേമ്പാൾ ബി.ജെ.പി സർക്കാറുകൾ നിയമത്തെത്തന്നെ സങ്കുചിത രാഷ്ട്രീയത്തിനും വിയോജിപ്പുകളെ നിശ്ശബ്ദമാക്കുന്നതിനും ഉപയോഗിക്കുന്നു. അഞ്ച് പൗരാവകാശ പ്രവർത്തകരെ മാവോവാദികളെന്നു പറഞ്ഞ് അറസ്റ്റ് ചെയ്തത് ഉദാഹരണം. വിയോജിപ്പ് ജനാധിപത്യത്തിന് ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടാൻ സുപ്രീംകോടതി വേണ്ടിവന്നു. ഭരണകൂടത്തെ വിമർശിക്കുന്നത് രാജ്യദ്രോഹമാണെന്ന ഫാഷിസ്റ്റ് നീതി തെരുവുകളിൽ മാത്രമല്ല അധികാര സ്ഥാനങ്ങളിലും ദൃശ്യമാണ്. കള്ളക്കേസുകൾക്ക് ബലംകിട്ടാൻ വേണ്ടി, പ്രധാനമന്ത്രിയെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന സംശയാസ്പദമായ ആരോപണം കുറ്റപത്രങ്ങളിൽ നിരന്തരം ഇടംനേടുന്നു. ഇൗയിടെ അറസ്റ്റ് ചെയ്യപ്പെട്ട റോണ വിത്സൻ എന്നയാളുടെ വീട്ടിൽനിന്ന് പുണെ പൊലീസ് കെണ്ടടുത്തതായി പറയുന്ന ‘മാവോവാദി കത്ത്’ ഉദാഹരണം. ഇൗ കത്ത് പൊലീസ് കോടതിയിൽ ഹാജരാക്കാതെ ചില മാധ്യമങ്ങൾക്ക് നൽകിയതുതന്നെ അതിെൻറ ആധികാരികതക്ക് ‘തെളിവാ’ണ്. രാം ജത്മലാനിയും അരുൺ ഷൂരിയും അടക്കം മോദിയുമായി അടുപ്പമുണ്ടായിരുന്ന നേതാക്കൾ മുതൽ പരിചയസമ്പന്നരായ മുൻ ബ്യൂറോക്രാറ്റുകളും മറ്റും അപകടകരമായ ഇൗ പോക്കിനെപ്പറ്റി മുന്നറിയിപ്പ് നൽകുന്നുണ്ട്. ഭരണത്തിെൻറ ഉന്നതതലങ്ങളിലുണ്ടായിരുന്ന പ്രമുഖരായ 49 ഉദ്യോഗസ്ഥർ രാജ്യത്തിെൻറ ഇന്നത്തെ അവസ്ഥയെപ്പറ്റി ആശങ്ക പ്രകടിപ്പിച്ചത് മൂന്നുമാസം മുമ്പാണ്. ഇന്ത്യൻ സേനാവിഭാഗങ്ങളിൽ ഉയർന്ന പദവികളിലിരുന്ന 112 മുൻ മേധാവികൾ നാട്ടിൽ വളരുന്ന വിഭാഗീയ രാഷ്ട്രീയത്തെക്കുറിച്ച് കഴിഞ്ഞവർഷം മുന്നറിയിപ്പ് നൽകിയിരുന്നു.
രാഷ്ട്രീയത്തെയും നിയമത്തെയും ഒരുപോലെ പ്രതിലോമപരമായി ഉപയോഗിക്കുന്ന ശൈലിയുടെ ഒടുവിലത്തെ ഇരയാണ് സഞ്ജീവ് ഭട്ട്. അദ്ദേഹം അവസാനത്തെ ആളാകാൻ ഇടയില്ല. മോദി ഭരണകൂടത്തിെൻറ വീഴ്ചകളും പരാജയങ്ങളും വിയോജനസ്വരങ്ങൾക്ക് ശക്തികൂട്ടിയിട്ടുണ്ട്. ദലിതുകളും കർഷകരും വനിതകളും തൊഴിലാളികളും ആദിവാസികളും സംഘടിത ശബ്ദങ്ങൾ കേൾപ്പിച്ചു തുടങ്ങുന്നു. ഇതിനെയെല്ലാം നേരിടാൻ നിയമത്തിലെ പഴുതുകൾ ഉപയോഗിക്കുകയാണ് ഭരണകൂടം. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 124 എ വകുപ്പ് ഉദാഹരണം. വിയോജിപ്പുകളെ അടിച്ചമർത്താൻ ബ്രിട്ടീഷുകാർ കൊണ്ടുവന്ന ഇൗ കൊളോണിയൽ ചട്ടം സർക്കാറിനെതിരായ അഭിപ്രായപ്രകടനങ്ങളെ-കാർട്ടൂണുകളെപ്പോലും- അടിച്ചൊതുക്കാൻ ഉപയോഗിക്കുന്നു. തീവ്രവാദ, ഭീകരവാദ വിരുദ്ധ നിയമങ്ങളുടെ മറവിൽ പലരിലും മാവോയിസവും ഭീകരതയും ചാർത്തി ഒതുക്കുന്നു. രാജ്യം ഉണർന്നിരിക്കേണ്ട സമയമാണിത്. സ്വാതന്ത്ര്യവും ജനാധിപത്യാവകാശങ്ങളും ഇല്ലാതാവുക പെെട്ടന്നല്ല; ഒാരോ സംഭവമായി, ഒാരോ കേസായി, ഒാരോ ഇരയായി, അവ ക്രമേണ ചോർന്നുേപാവുകയാണ് ചെയ്യുക. ഇന്ന് നടക്കുന്നത് അതാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story