‘ഉച്ചക്കഞ്ഞി’യിൽ കൈയിട്ടുവാരുന്നവർ
text_fieldsതമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന കാമരാജിെനക്കുറിച്ച് പറഞ്ഞുകേൾക്കുന്നൊരു സംഭവമുണ്ട്. ഒരിക്കൽ കാർയാത്രക്കിടെ ഒരു റെയിൽവേ ലെവൽക്രോസിൽ തീവണ്ടി പോകുന്നതുവ രെ അൽപനേരം അദ്ദേഹത്തിന് കാത്തിരിക്കേണ്ടിവന്നു. അന്നേരം കാലികളെയും മേച്ചുകൊണ്ട് അ തുവഴി കടന്നുപോയ കുട്ടികളോട് അദ്ദേഹം ‘‘എന്തുകൊണ്ട് സ്കൂളിൽ പോയില്ല’’ എന്നു േ ചാദിച്ചു. പൊതുവിൽ ആർഭാടങ്ങളോട് അകലംപാലിച്ചിരുന്ന അദ്ദേഹത്തിെൻറ ഔദ്യോഗികവാ ഹനത്തിൽ ബീക്കൺ ലൈറ്റുപോലും ഘടിപ്പിച്ചിരുന്നില്ലത്രെ. കാറിലിരിക്കുന്നത് മുഖ്യമ ന്ത്രിയാണെന്ന് മനസ്സിലാക്കാതെ കുട്ടികളിലൊരാൾ ഇങ്ങനെ പറഞ്ഞു: ‘‘സ്കൂളിൽ പോയാൽ ഞ ങ്ങൾക്കുള്ള ഭക്ഷണം ആരു തരും?’’ ഈ സംഭവമാണത്രെ അദ്ദേഹത്തെ തമിഴ്നാട്ടിലെ പൊതുവിദ്യാലയങ്ങളിൽ ഉച്ചക്കഞ്ഞി സമ്പ്രദായം തുടങ്ങാൻ പ്രേരിപ്പിച്ചത്.
ഈ കഥ ശരിയായാലും തെറ്റായാലും വിദ്യാലയങ്ങളിലെ ഉച്ചക്കഞ്ഞി വിതരണത്തിെൻറ ആവശ്യകതയിലേക്ക് ഇത് വിരൽചൂണ്ടുന്നുണ്ട്. ഭാവിയിൽ രാഷ്ട്രത്തെ നയിക്കേണ്ട പുതുതലമുറയുടെ ആരോഗ്യവും വിദ്യാഭ്യാസവും ഒരുപോലെ ഉറപ്പുവരുത്തുന്നുണ്ട് ഇതെന്ന കാര്യത്തിൽ സംശയമില്ല. ഏതാണ്ട് ഈ കാലത്തുതന്നെ കേരളത്തിലെ ലോവർ പ്രൈമറി വിദ്യാലയങ്ങളിലും ഒരു സ്വകാര്യ സന്നദ്ധസംഘടനയുടെ നേതൃത്വത്തിൽ ഉച്ചക്കഞ്ഞി വിതരണം ആരംഭിച്ചിരുന്നു. 80കളിൽ അത് സർക്കാർ ഏറ്റെടുത്ത് വ്യാപകമാക്കി മികച്ചൊരു മാതൃക രാജ്യത്തിന് സമ്മാനിച്ചു. 1995ൽ, കേന്ദ്ര സർക്കാർ ഈ പദ്ധതി ഏറ്റെടുത്ത് രാജ്യവ്യാപകമായി നടപ്പാക്കി. ഇന്നിപ്പോൾ ‘ഉച്ചക്കഞ്ഞി’ എന്നു പറയാൻ പാടില്ല. പൂർണാർഥത്തിൽ ഉച്ചഭക്ഷണംതന്നെയാണ് കൊടുക്കേണ്ടത്.
കുട്ടികളുടെ പ്രായത്തിനനുസരിച്ച് അവശ്യംവേണ്ട കലോറിമൂല്യവും പ്രോട്ടീനും കണക്കാക്കിയുള്ള ഭക്ഷണക്രമമാണ് ഇേപ്പാഴുള്ളത്. ധാന്യങ്ങൾ, പയറുവർഗങ്ങൾ, പച്ചക്കറി, എണ്ണയും കൊഴുപ്പും തുടങ്ങിയവയെല്ലാം എപ്രകാരം ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തണമെന്നതു സംബന്ധിച്ച കൃത്യമായ മാർഗരേഖയും അധികാരികൾ പുറപ്പെടുവിച്ചിട്ടുണ്ട്. അതിനുള്ള ഫണ്ടുമുണ്ട്. എന്നിട്ടും എന്തുകൊണ്ടാകും വിഭവസമൃദ്ധമായ ഭക്ഷണത്തിന് പകരം ചപ്പാത്തിയും ഉപ്പും മാത്രം നൽകിയ വാർത്തകൾ ഇടക്കിടെ കേൾക്കേണ്ടിവരുന്നത്? ഉച്ചഭക്ഷണത്തിനായി കേന്ദ്ര സർക്കാർ ഏറ്റവും കൂടുതൽ ഫണ്ട് ചെലവഴിക്കുന്ന ഉത്തർപ്രദേശിൽനിന്നാണ് പുതിയ വാർത്ത. അവിടെ ചപ്പാത്തിയും ഉപ്പും വിതരണം ചെയ്ത സംഭവം റിപ്പോർട്ട് ചെയ്ത പവൻ ജെയ്സ്വാൾ എന്ന മാധ്യമപ്രവർത്തകനെതിരെ കേസെടുത്ത് യോഗി ആദിത്യനാഥിെൻറ സർക്കാർ, അവരുടെ ‘ജംഗ്ൾരാജ്’ നയം ഒരിക്കൽകൂടി വ്യക്തമാക്കിയിരിക്കുന്നു.
നടപ്പുവർഷത്തിൽ കേരളത്തിൽ ഉച്ചഭക്ഷണത്തിനായി അനുവദിച്ചിരിക്കുന്നത് 342 കോടി രൂപയാണ്. ഇത്രയും തുകകൊണ്ട് മികച്ചരീതിയിൽ ഭക്ഷണമൊരുക്കാൻ കഴിയുമെന്ന് സംസ്ഥാനത്തെ ഒട്ടുമിക്ക വിദ്യാലയങ്ങളും തെളിയിച്ചുകൊണ്ടിരിക്കുന്നു. അനുവദിക്കപ്പെടുന്ന പണം ഇതിനൊക്കെ പര്യാപ്തമാണെന്നർഥം. ഇതിെൻറ 60 ശതമാനവും കേന്ദ്രവിഹിതമാണെന്നും ഓർക്കണം. അഥവാ, കേന്ദ്രത്തിന് വേണ്ടപ്പെട്ടവർക്ക് അത് ലഭ്യമാകാൻ പ്രയാസമേതുമുണ്ടാകില്ല. സ്വാഭാവികമായും യു.പി പോലുള്ള ഒരു സംസ്ഥാനത്ത് കേരളത്തേക്കാൾ മികച്ച പദ്ധതിതന്നെ പ്രതീക്ഷിക്കണം. രേഖകളിൽ അതു കാണുന്നുമുണ്ട്. സർക്കാറിെൻറ ഉച്ചഭക്ഷണ അതോറിറ്റിയുടെ വെബ്സൈറ്റിൽ അവരുടെ മാതൃകാ പ്രവർത്തനത്തിന് ‘സ്വർണമെഡൽ’ കിട്ടിയ കാര്യമൊക്കെ പറയുന്നുമുണ്ട്.
പേക്ഷ, യു.പിയിൽ ഗ്രാമങ്ങളിലേക്കിറങ്ങിച്ചെല്ലുേമ്പാൾ ഉച്ചഭക്ഷണം പലപ്പോഴും ചപ്പാത്തിയിലൊതുങ്ങുന്നു. മിർസാപുർ ജില്ലയിെല ഒരു സ്കൂളിലെ ചപ്പാത്തിവിതരണമാണ് പവൻ ജയ്സ്വാൾ എന്ന മാധ്യമപ്രവർത്തകൻ കൈയോടെ പിടികൂടിയത്. ഇവിടെ ഏതാനും നാൾമുമ്പ് ചോറും ഉപ്പുമായിരുന്നത്രെ നൽകിയിരുന്നത്. യു.പിയിലെതന്നെ ചിത്രാകോട്ട് ജില്ലയിലെ ഒരു ഗ്രാമത്തിൽ ചീഞ്ഞളിഞ്ഞ പച്ചക്കറി മുതൽ തവളയിറച്ചിവരെ വിതരണം ചെയ്തതിെൻറ തെളിവുകളും മുമ്പ് പുറത്തുവന്നിരുന്നു. ചില സ്കൂളുകളിൽ നിത്യഭക്ഷണമായി ചില ഷഡ്പദങ്ങളെയും നൽകുമത്രെ. ഇതേതുടർന്ന്, പല കുട്ടികളും സ്കൂളിൽ പോകാതായി. ഓർക്കുക, ഉച്ചഭക്ഷണത്തിന് ഇവിടെ അനുവദിച്ചിരിക്കുന്നത് 600 കോടിയാണ്. ഈ പണം പോകുന്നവഴിയേതെന്ന് വ്യക്തം. കോടികൾ ചെലവഴിച്ചിട്ടും എന്തുകൊണ്ട് നമ്മുടെ കുട്ടികൾക്ക് ഭാരക്കുറവും വിളർച്ചയും തുടർക്കഥയാകുന്നുവെന്നതിെൻറ ഉത്തരവും ഇതിലുണ്ട്.
ഏതാണ്ട് 12 കോടിയിലധികം കുട്ടികൾ ഇപ്പോൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഗുണഭോക്താക്കളാണെന്നാണ് കണക്ക്. ഇത്രയും കുട്ടികളുടെ ഭക്ഷണവും അതുവഴി ആരോഗ്യവും ഉറപ്പുവരുത്തുന്നു എന്നതിനോടൊപ്പം അവരുടെ പ്രാഥമിക വിദ്യാഭ്യാസംകൂടി ഇതിലൂടെ യാഥാർഥ്യമാകുന്നുണ്ട്. വീട്ടിലേതിനെക്കാൾ മികച്ച ഭക്ഷണം വിദ്യാലയങ്ങളിൽ കിട്ടുന്നുവെന്നത് ഗ്രാമീണ ഇന്ത്യയുടെ വർത്തമാന യാഥാർഥ്യംകൂടിയാണ്. അതിനാൽ, ദാരിദ്ര്യംകാരണം വിദ്യാഭ്യാസം വേണ്ടെന്നുവെക്കുന്ന പഴയ പ്രവണത കുറഞ്ഞിരിക്കുന്നുവെന്നതിന് ആധികാരിക പഠനങ്ങളുമുണ്ട്.
നേരായ ദിശയിലുള്ള ഈ മുന്നോട്ടുപോക്കിന് കളങ്കം സൃഷ്ടിക്കുന്നത് അഴിമതിയാണ്. മിർസാപുരിലും മറ്റു നടന്നത് ഇതാണെന്നതിൽ സംശയമില്ല. എന്നിട്ടും അധികാരികൾ ആവശ്യമായ നടപടിയെടുക്കുന്നില്ലെന്നതാണ് ഏെറ സങ്കടകരം. മിർസാപുരിൽ ഇപ്പോൾ കേസെടുത്തിരിക്കുന്നത് ഉദ്യോഗസ്ഥർക്കെതിരെയല്ല; അത് ജനമധ്യത്തിൽ തുറന്നുകാണിച്ച മാധ്യമപ്രവർത്തകനെതിരെയാണ്. അദ്ദേഹത്തിനുമേൽ സർക്കാറിനെതിരായ ഗൂഢാലോചനക്കുറ്റം ആരോപിക്കുകയും ചെയ്തിരിക്കുന്നു. കഴിഞ്ഞവർഷം കഫീൽഖാൻ എന്ന മനുഷ്യസ്നേഹിയായ ഡോക്ടറോട് യോഗി സർക്കാർ കാണിച്ച ക്രൂരത ജെയ്സ്വാളിെൻറ കാര്യത്തിലും ആവർത്തിക്കപ്പെടുന്നു. ഇത് ‘ജംഗ്ൾരാജ്’ അല്ലെങ്കിൽ പിന്നെന്താണ്?

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.