Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jun 2017 7:34 AM GMT Updated On
date_range 13 Jun 2017 7:34 AM GMTകടൽസുരക്ഷയിൽ അമാന്തം കാട്ടരുത്
text_fieldsbookmark_border
ഒരു കടൽക്കൊല ദുരന്തം സംസ്ഥാനത്തെ ഇേപ്പാഴും വേട്ടയാടിക്കൊണ്ടിരിക്കെ കൊച്ചിയിൽ വീണ്ടുമൊരു കടൽ അപകടം. ഞായറാഴ്ച പുലർച്ചെ കൊച്ചി പുതുവൈപ്പിനിലെ പുറംകടലിൽ നങ്കൂരമിട്ട മത്സ്യബന്ധന ബോട്ടിൽ പാനമയുടെ ആംബർ എൽ എന്ന ചരക്കുകപ്പലിടിച്ച് രണ്ടു മത്സ്യത്തൊഴിലാളികൾ മരിക്കുകയും ഒരാളെ കാണാതാകുകയും ചെയ്തിരിക്കുന്നു. ഇസ്രായേലിൽനിന്ന് ചൈനയിലേക്ക് വളം കയറ്റിപ്പോകുന്ന കപ്പൽ ദിശതെറ്റിവന്ന് ബോട്ടിലിടിച്ചെന്നാണ് പ്രാഥമിക വിവരം. ഡയറക്ടര് ജനറല് ഓഫ് ഷിപ്പിങ്ങും കോസ്റ്റല് പൊലീസും ചേർന്ന് നടത്തുന്ന പരിശോധന പൂർത്തിയാകുേമ്പാഴേ അപകടം സംബന്ധിച്ച പൂർണചിത്രം ലഭിക്കൂ. ബോട്ടിൽ ഇടിച്ചത് കപ്പൽതെന്നയെന്ന് ഉറപ്പിക്കാൻ ശാസ്ത്രീയമായ പരിശോധന വേണമെന്നാണ് മെർക്കൈൻറൽ മാരിടൈം ഡിപ്പാർട്മെൻറിെൻറ നിലപാട്. മനഃപൂർവമുള്ള നരഹത്യയുൾപ്പെടെയുള്ള വകുപ്പുകൾ ചേർത്ത് ഫോർട്ട് കൊച്ചി തീരദേശ െപാലീസ് കേസെടുത്തിട്ടുണ്ട്. സംസ്ഥാന സർക്കാർ മരിച്ചവരുടെ ആശ്രിതർക്ക് രണ്ടു ലക്ഷം രൂപ അടിയന്തര നഷ്ടപരിഹാരം പ്രഖ്യാപിക്കുകയും ചെയ്തു.
കേരളത്തിെൻറ അതിർത്തിയിൽ ഇടക്കിടെയുണ്ടാകുന്ന അപകടങ്ങൾ മത്സ്യത്തൊഴിലാളികളുടെ നെഞ്ചിടിപ്പ് വർധിപ്പിക്കുകയാണ്. അപകടത്തിൽനിന്ന് രക്ഷപ്പെടുന്നതും പെട്ടുകഴിഞ്ഞാൽ തീരദേശ, ജലാതിർത്തി, സമുദ്രസുരക്ഷ നിയമങ്ങളുടെ സങ്കീർണതകളും സുതാര്യതക്കുറവും, അന്താരാഷ്ട്ര രാഷ്ട്രീയ ഇടപെടലുമൊക്കെമൂലം നീതി തരപ്പെടുത്തിക്കിട്ടുന്നതും ഒരുേപാലെ സാഹസികമാണെന്നതാണ് അനുഭവം. അതിെൻറ ഏറ്റവും ഒടുവിലത്തെ തെളിവായിരുന്നു 2012 ജനുവരി 24ന് ഇറ്റാലിയൻ കപ്പലായ എൻട്രിക ലെക്സിയിലെ നാവികർ രണ്ടു തൊഴിലാളികളെ വെടിവെച്ചുകൊന്ന സംഭവം. സമുദ്രനിയമങ്ങളെല്ലാം കാറ്റിൽപ്പറത്തിയ ആ കുറ്റകൃത്യത്തിലെ പ്രതികളല്ല, അവരുടെ ഇരകളായ പാവം മത്സ്യത്തൊഴിലാളികളും അവരെ പിടികൂടിയ ഭരണകൂടവും കുടുങ്ങിയെന്ന മട്ടിലായി കാര്യങ്ങൾ. ഇതുമൂലം അത്യാഹിതങ്ങളെ മറികടക്കുകയെന്നത് ഉപജീവനത്തിനുവേണ്ടി കടലിനോട് മല്ലിടുന്നതിലും വലിയ പരീക്ഷണമായി മാറിയിരിക്കുന്നു മത്സ്യത്തൊഴിലാളികൾക്ക്. കേരളത്തിെൻറ സമുദ്രാതിർത്തിയോട് ചേർന്നു കടന്നുപോകുന്ന അന്താരാഷ്ട്ര ജലപാതയിലൂടെ ആയിരത്തിലേറെ കപ്പലുകൾ പ്രതിദിനം കടന്നുപോകുന്നുണ്ട്. തെക്കു-വടക്കു ദിശയിലുള്ള ഇവയുടെ സഞ്ചാരപാതക്കു കുറുകെ കിഴക്ക്-പടിഞ്ഞാറ് ദിശയിലാണ് കേരളത്തിൽനിന്നുള്ള മത്സ്യബന്ധന ബോട്ടുകൾ നീങ്ങുന്നത് എന്നിരിക്കെ ചെറിയൊരു നിയമലംഘനം പോലും വൻദുരന്തങ്ങൾക്കാണ് ഇടവരുത്തുക. മത്സ്യബന്ധന ബോട്ടുകൾക്കും ചരക്കുകപ്പലുകൾക്കുമൊക്കെ ഒരുപോലെ ബാധകമായ മാരിടൈം നിയമങ്ങൾ മിക്കപ്പോഴും കപ്പലുകൾ ലംഘിക്കുന്നതാണ് ദുരന്തങ്ങൾ വിളിച്ചുവരുത്തുന്നത്. 2012ൽ ഇറ്റാലിയൻ നാവികരുടെ ക്രൂരകൃത്യത്തിന് ഒരു മാസം പിന്നിട്ട ഉടനെയാണ് മാർച്ച് ഒന്നിന് എം.വി പ്രഭുദയ എന്ന കപ്പൽ ആലപ്പുഴ ഭാഗത്ത് മീൻപിടിത്ത ബോട്ടിലിടിച്ച് അഞ്ചു പേർ മരിച്ചത്. നിർത്താതെ ഒാടിച്ചുപോയ കപ്പലിനെ പിന്നീട് ചെന്നൈയിൽവെച്ച് പിടികൂടുകയായിരുന്നു. ഇക്കഴിഞ്ഞ ജനുവരി എട്ടിന് കൊച്ചിയിൽ ‘ഹർഷിത’ എന്ന ബോട്ടിനെ വിദേശ ചരക്കുകപ്പൽ ഇടിച്ച് നിശ്ശേഷം തകർത്തു. സമീപത്ത് മറ്റൊരു ബോട്ട് ഉണ്ടായിരുന്നതിനാൽ ആൾനാശത്തിൽനിന്ന് രക്ഷപ്പെെട്ടങ്കിലും വൻ സ്വത്തുനഷ്ടമാണുണ്ടായത്. ഉത്തരവാദിയായ വിദേശകപ്പലിനെ കണ്ടെത്താൻപോലും കഴിഞ്ഞില്ല. നാവിഗേഷൻ നിയമങ്ങൾ നിരന്തരം ലംഘിക്കപ്പെടുന്നതാണ് ദുരന്തങ്ങൾക്കു കാരണമെന്നതിൽ ആർക്കും സംശയമൊന്നുമില്ല. എന്നാൽ, നിയമം നടപ്പാക്കുന്നുവെന്ന് ഉറപ്പുവരുത്താനുള്ള സംവിധാനങ്ങളില്ലെന്നാണ് ഒാരോ ദുരന്തവും പറയുന്നത്. അതുപോലെ ദുരന്തങ്ങൾക്ക് ഉത്തരവാദികളായവരെ പിടികൂടിയാലും നിയമത്തിെൻറ വഴിയിൽ സംസ്ഥാന, കേന്ദ്ര ഭരണകൂടങ്ങൾക്കു മുന്നിൽ കടമ്പകൾ നിരവധിയുണ്ടെന്നതും പ്രശ്നം കൂടുതൽ സങ്കീർണമാക്കുകയും ചെയ്യുന്നു. ഇക്കാര്യത്തിൽ എന്തുചെയ്യാൻ കഴിയുമെന്ന് കേന്ദ്രവും സംസ്ഥാനങ്ങളും അടിയന്തരമായ പുനരാലോചനകൾ നടത്തേണ്ടിയിരിക്കുന്നു.
മത്സ്യത്തൊഴിലാളികൾക്ക് മതിയായ സുരക്ഷയൊരുക്കാനുള്ള ബാധ്യത സംസ്ഥാന ഭരണകൂടത്തിനുണ്ട്. സർക്കാർ കുറെയേറെ കാര്യങ്ങൾ ചെയ്യുന്നുണ്ടെങ്കിലും അത് ഫലപ്രാപ്തിയിലെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കുന്നില്ലെന്നു പരാതിയുണ്ട്. അപകടങ്ങളൊഴിവാക്കാനുള്ള ജി.പി.എസ് സപ്പോർട്ടുള്ള റേഡിയോ ബീക്കൺ, ഹെലിേയാഗ്രാഫ്, റഡാർ റിഫ്ലക്ടർ എന്നിവയും ലൈറ്റ് യൂനിറ്റുകളും മരുന്നുകളുമൊക്കെ ഫിഷറീസ് വകുപ്പ് വിതരണം ചെയ്യുന്നുണ്ടെങ്കിലും ഇത് വേണ്ടരീതിയിൽ ഉപയോഗപ്പെടുത്തുന്നില്ലെന്ന് അധികൃതർ പരിഭവിക്കുന്നു. വിതരണംചെയ്ത സുരക്ഷ കിറ്റുകൾ പലതും തുറന്നുനോക്കാതെ ബോട്ടുകളിൽ പൊടിപിടിച്ചു കിടക്കുന്നത് പരിശോധനകളിൽ കണ്ടെത്തുന്ന കാര്യം അവർതന്നെ പറയുന്നു. എന്നാൽ, ഇൗ ഉപകരണങ്ങളുടെ ഉപയോഗം അറിയാത്തതുകൊണ്ട് അത് ഫലപ്രദമല്ലെന്നാണ് തൊഴിലാളികളുടെ ആക്ഷേപം. പരിശീലന പരിപാടികളും മറ്റും ചടങ്ങിന് സംഘടിപ്പിക്കുന്നുണ്ടെങ്കിലും നന്നേ ചുരുക്കം പേർക്കേ അതിൽ പങ്കുകൊള്ളാനാവുന്നുള്ളൂ. ഇക്കാര്യത്തിൽ തൊഴിലാളികളെ ബോധവത്കരിക്കുന്നതിനും പരിശീലിപ്പിക്കുന്നതിനും അവരുടെ കൂടി പങ്കാളിത്തത്തോടെയുള്ള നീക്കം അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകണം. മത്സ്യബന്ധനത്തിനു ആഴക്കടലിലിറങ്ങുന്ന ബോട്ടുകളുടെ സുരക്ഷ ക്രമീകരണങ്ങൾ ഉറപ്പുവരുത്താനും നിയമലംഘനത്തെ കർശനമായി നേരിടാനും തീരദേശ പൊലീസ് സംവിധാനം ഉപയോഗപ്പെടുത്തണം. ഇരുപേത്തഴായിരത്തോളം ബോട്ടുകൾ മത്സ്യബന്ധനത്തിനിറങ്ങുന്ന കേരളത്തിൽ പ്രതിവർഷം ശരാശരി 54 പേർ അപമൃത്യുവിനിരയാകുന്നുണ്ടെന്ന് തൊഴിലാളി സംഘടനകൾ പറയുന്നു. ലോകത്തെതന്നെ ഏറ്റവും തിരക്കുപിടിച്ച കേരളതീരം ചേർന്ന സമുദ്രമേഖലയുടെ സുരക്ഷ ഉറപ്പുവരുത്താൻ നാവികസേന വിഭാഗവും കോസ്റ്റ് ഗാർഡും തീരദേശ പൊലീസും ഒന്നുചേർന്നുള്ള ഏകോപിതനീക്കം ആവശ്യമാണ്. തീരത്തുനിന്ന് 12 നോട്ടിക്കൽ മൈൽദൂരം വരെയാണ് സംസ്ഥാന ഗവൺമെൻറിെൻറ അധികാരപരിധി. അവിടെനിന്ന് 200 നോട്ടിക്കൽ മൈൽവരെ കേന്ദ്രത്തിേൻറതാണ്. അതിനാൽ, സംസ്ഥാന-കേന്ദ്ര ഭരണകൂടങ്ങൾ തമ്മിലുള്ള ഏകോപനത്തോടെയുള്ള സുരക്ഷ ക്രമീകരണങ്ങളൊരുക്കുകയും നിയമം ലംഘിച്ച് ജീവൻകൊണ്ട് കളിക്കുന്നവരെ ക്രിമിനൽ കുറ്റം ചുമത്തി കടുത്തശിക്ഷ ഉറപ്പുവരുത്താൻ വഴിയൊരുക്കുകയും വേണം. മീൻപിടിക്കാനിറങ്ങുന്ന നമ്മുടെ തൊഴിലാളികൾക്ക് പഴുതടച്ച സുരക്ഷ മാർഗം ഒരുക്കുന്നതിൽ കേന്ദ്രവും സംസ്ഥാനവും ഒരു അമാന്തവും കാട്ടരുത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story