യു.പി കാട്ടുന്നു, തെരഞ്ഞെടുപ്പിലേക്കുള്ള ദിശ
text_fieldsഉത്തർപ്രദേശിൽ ലോക്സഭ തെരഞ്ഞെടുപ്പിെൻറ പടയണി ഏകദേശം രൂപപ്പെട്ടിരിക്കുന്നു. ബി.ജെ.പിയെയും കോൺഗ്രസിനെയു ം ഒഴിവാക്കിക്കൊണ്ട് ബി.എസ്.പിയും എസ്.പിയും സഖ്യമുണ്ടാക്കിയിരിക്കുകയാണ്. ഒറ്റക്ക് മത്സരിക്കുമെന്ന് കേ ാൺഗ്രസ് പറയുന്നു. ഇപ്പോൾ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ എം.പിമാരും എം.എൽ.എമാരുമുള്ള ബി.ജെ.പിക്കാണ് സഖ്യം കൂടു തൽ ആശങ്ക സൃഷ്ടിക്കുക. യു.പിയിലെ മൊത്തം 80ൽ 73 എം.പിമാരെയാണ് 2014ലെ ലോക്സഭ തെരഞ്ഞെടുപ്പ് ബി.ജെ.പിക്കു നൽകിയത്. 2019ൽ ഇതിലെ 37 മുതൽ 50 വരെ സീറ്റ് പിടിച്ചുവാങ്ങാൻ എസ്.പി-ബി.എസ്.പി സഖ്യത്തിന് കഴിഞ്ഞേക്കുമെന്ന് നിരീക്ഷകർ പറയുന്നു. ബി.എസ്.പി നേതാവ് മായാവതിയുടെ അഭിപ്രായത്തിൽ, യു.പിയിൽ ബി.ജെ.പി തൂത്തുവാരപ്പെടും- ‘‘വോട്ടു കൃത്രിമമോ വർഗീയ അതിക്രമങ്ങളോ ഉണ്ടായില്ലെങ്കിൽ.’’ ഇത് കുറച്ചു വലിയ ‘എങ്കിൽ’ ആെണന്നതും കാണാതിരുന്നുകൂടാ. കോൺഗ്രസിനും ഇൗ സഖ്യം ശുഭവാർത്തയല്ല. പ്രാദേശിക പാർട്ടികൾ കരുത്തുനേടുന്നതിനനുസരിച്ച് ദേശീയതലത്തിൽ കോൺഗ്രസിെൻറ വിലപേശൽ ശേഷികുറയും -പ്രധാനമന്ത്രി ആരെന്ന് തീരുമാനിക്കുന്നതിനെ വരെ ഇതു ബാധിക്കാം. ഏതായാലും ബി.ജെ.പിയും കോൺഗ്രസും ബി.എസ്.പി-എസ്.പി സഖ്യത്തെെച്ചാല്ലി പുറമേക്ക് പരിഭ്രമമൊന്നും കാണിക്കുന്നില്ല. കോൺഗ്രസിനെക്കൂടി സഖ്യത്തിൽ ചേർത്തിരുന്നെങ്കിൽ ഒരുവേള പ്രചാരണ രംഗത്ത് ബി.ജെ.പിക്ക് കിട്ടുമായിരുന്ന ആനുകൂല്യം ഇപ്പോൾ ഇല്ലാതായി എന്നു ചൂണ്ടിക്കാട്ടുന്നവരുമുണ്ട്. രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും മത്സരിക്കാൻ സാധ്യതയുള്ള അമേത്തിയിലും റായ്ബറേലിയിലും പുതിയ സഖ്യം സ്ഥാനാർഥികളെ നിർത്തുന്നില്ല -തെരഞ്ഞെടുപ്പുഫലം വന്നതിനുശേഷം ഉണ്ടാകാവുന്ന കൂട്ടുകെട്ടുകളിലേക്കുള്ള സൂചന ഇതിൽ കാണുന്നവരുമുണ്ട്. മായാവതിയുടെ അത്ര രൂക്ഷതയോടെ എസ്.പി നേതാവ് അഖിലേഷ് യാദവ് കോൺഗ്രസിനെ കടന്നാക്രമിക്കാൻ മുതിർന്നിട്ടില്ലെന്നതും ശ്രദ്ധിക്കപ്പെട്ടിരിക്കുന്നു.
രാജ്യത്ത് വ്യാപകമായി രൂപപ്പെട്ടിട്ടുള്ള ബി.ജെ.പി വിരുദ്ധ മനസ്സാണ് യു.പി തെരഞ്ഞെടുപ്പിെൻറ അടിസ്ഥാന ഭാവമെന്ന് യു.പിയിലെ മത്സരരംഗം വ്യക്തമാക്കുന്നു. യു.പി നഷ്ടപ്പെടുന്നത് രാജ്യംതന്നെ നഷ്ടപ്പെടുന്നതിനു തുല്യമാകാമെന്ന പഴയ സമവാക്യം ബി.ജെ.പിയെ അലോസരപ്പെടുത്തുന്നുണ്ട്. അതുകൊണ്ടുതന്നെ അവർ കള്ളക്കളിക്കുതന്നെ മുതിർന്നുകൂടെന്നില്ലെന്ന മായാവതിയുടെ മുന്നറിയിപ്പ് പ്രസക്തമാണ്. അതാകെട്ട അവർ സൂചിപ്പിച്ച വോട്ടു തിരിമറിയിലും വർഗീയത ഉൗതിക്കത്തിക്കുന്നതിലും ഒതുങ്ങിക്കൊള്ളണമെന്നുമില്ല. സഖ്യത്തിൽ വിള്ളലുണ്ടാക്കാനും അതിനെ ദുർബലപ്പെടുത്താനും അവർ പരമാവധി ശ്രമിക്കാതിരിക്കില്ല. മുമ്പ് ഒരുമിച്ചു ഭരിച്ചശേഷം പിണങ്ങിപ്പിരിഞ്ഞ എസ്.പിയും ബി.എസ്.പിയും കാൽ നൂറ്റാണ്ടിനുശേഷം ഒരുമിക്കുേമ്പാൾ െഎക്യം ഏറെ ദൃഢമാകുമെന്ന് ഉറപ്പില്ല. ആർ.എൽ.ഡി എന്ന ചെറുകക്ഷി, സഖ്യം വഴി കിട്ടുന്ന രണ്ടോ മൂന്നോ സീറ്റിൽ തൃപ്തരല്ല താനും. ഇവരെയെല്ലാം ഒരുമിപ്പിക്കുന്ന വികാരം കേന്ദ്രത്തിൽ മോദിയുടെയും യു.പിയിൽ യോഗിയുടെയും ഭരണത്തോടുള്ള സാധാരണ ജനങ്ങളുടെ മടുപ്പും രോഷവുമാണ്. ഇൗയിടെ നടന്ന നിയമസഭ തെരഞ്ഞെടുപ്പുകളെന്ന ‘സെമി ഫൈനലി’ൽ ജനരോഷം പ്രകടമായതുമാണ്. തെരഞ്ഞെടുപ്പു പ്രചാരണം പ്രധാനപ്പെട്ട ജനകീയപ്രശ്നങ്ങളിൽ ഉൗന്നുന്നുവെന്ന് ഉറപ്പുവരുത്താൻ ജനപക്ഷ രാഷ്ട്രീയക്കാർ ബോധപൂർവം ശ്രമിച്ചേ പറ്റൂ. ഇല്ലെങ്കിൽ ശ്രദ്ധമാറ്റാനുള്ള വിഷയങ്ങൾ പുറത്തെടുക്കാൻ ബി.ജെ.പി പക്ഷത്തിന് എളുപ്പമാകും. രണ്ടു നേതാക്കളുടെ എൻ.ഡി.എ വിരുദ്ധ കൂട്ടുെകെട്ടന്നതിലുപരി, നയ നിലപാടുകളുടെ അടിത്തറയിൽ പണിത ശക്തമായ സഖ്യമായി വളരാൻ അഖിലേഷിനും മായാവതിക്കും കഴിയേണ്ടതുണ്ട്. കർഷകരുടെയും തൊഴിൽരഹിതരുടെയും ദലിതരുടെയും ന്യൂനപക്ഷങ്ങളുടെയും പ്രശ്നങ്ങൾ പരിഹരിച്ച് ജനജീവിതം ഭദ്രമാക്കലാണ് തങ്ങളുടെ മുന്നിലെ മുഖ്യവിഷയമെന്ന് പ്രവർത്തനത്തിലൂടെ തെളിയിക്കാൻ കഴിയണം.
കോൺഗ്രസിനു മുന്നിൽ പുതിയ സഖ്യം കടമ്പകൾ സൃഷ്ടിക്കുന്നതോടൊപ്പം അതിെൻറ ബി.ജെ.പി വിരുദ്ധ നിലപാടിനുമുന്നിൽ സാധ്യതകൾ തുറക്കുന്നുമുണ്ട്. ബി.ജെ.പിക്കാകെട്ട അവരുടെ വർഗീയ രാഷ്ട്രീയത്തിെൻറ കേന്ദ്ര പ്രദേശത്താണ് എതിർപ്പുയരുന്നത്. എതിരാളികളെ ഭിന്നിപ്പിച്ചുനിർത്തിയാണ് ഇതുവരെ അവർ വിജയിച്ചുകൊണ്ടിരുന്നതെങ്കിൽ അതിനുള്ള തിരിച്ചടികൂടിയാണ് എസ്.പി-ബി.എസ്.പി യോജിപ്പ്. കേന്ദ്രത്തിലെയും യു.പിയിലെയും ഭരണകൂടങ്ങളുടെ ജനദ്രോഹ നടപടികൾക്ക് തക്കതായ ശിക്ഷ നൽകാനാഗ്രഹിക്കുന്ന ജനങ്ങൾ ഇതിൽ പ്രതീക്ഷയർപ്പിക്കുന്നുണ്ട്. അവരുടെ ആ പ്രതീക്ഷകളാണ് വോട്ടുരൂപത്തിൽ ലഭ്യമാവുക എന്നിരിക്കെ, അവയെ തകർക്കുന്ന ഒന്നും ചെയ്യാതിരിക്കാനുള്ള ബാധ്യത കൂട്ടുകെട്ടിനുണ്ട്. തെരഞ്ഞെടുപ്പിനുശേഷവും എൻ.ഡി.എയെ ഭരണത്തിനു പുറത്തുനിർത്തുകയെന്നതുതന്നെയാണ് ജനങ്ങളുടെ -രാജ്യത്തിെൻറ -താൽപര്യം എന്ന വസ്തുത ഒാർത്തുവെക്കുകതന്നെ വേണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.