ചാര സോഫ്റ്റ്വെയർ: ഗുണഭോക്താക്കളാര്?
text_fieldsരാജ്യത്തെ മാധ്യമപ്രവർത്തകർ, മനുഷ്യാവകാശ പ്രവർത്തകർ, അക്കാദമികപണ്ഡിതർ തുടങ്ങി സർക്കാറിനും ഒൗദ്യോഗികസംവിധാനങ്ങൾക്കുമെതിരെ വിമർശനമുന്നയിക്കുന്ന രാഷ്ട്രീയ പ്രതിയോഗികളുടെ മൊബൈൽ ഫോണുകളിൽ നുഴഞ്ഞുകയറി സാമൂഹികമാധ്യമമായ വാട്സ്ആപ് വഴി ചാരപ്പണി നടത്തിയെന്ന വാർത്ത ഞെട്ടിക്കുന്നതാണ്. സൈബർ രഹസ്യാന്വേഷണത്തിനുള്ള സാേങ്കതികവിദ്യ വികസിപ്പിച്ചു വിൽക്കുന്ന ഇസ്രായേൽ നിരീക്ഷകസ്ഥാപനമായ എൻ.എസ്.ഒ ചാരപ്പണിക്കായി നിർമിച്ച ‘പെഗാസസ്’ എന്ന സോഫ്റ്റ്വെയർ ഉപയോഗിച്ച് വാട്സ്ആപ് സന്ദേശങ്ങളും ഉപയോക്താക്കളുടെ സ്വകാര്യവിവരങ്ങളും ചോർത്തിയെന്നാണ് വിവരം. ലോകത്തിെൻറ വിവിധ ഭാഗങ്ങളിലായി 1400 ഉപയോക്താക്കളുടെ വിവരങ്ങൾ ചോർത്തിയിട്ടുണ്ടത്രേ. സംഭവത്തിൽ പ്രതിക്കൂട്ടിലായ എൻ.എസ്.ഒക്കും അതിെൻറ രക്ഷാകർതൃത്വം വഹിക്കുന്ന ക്യു സൈബർ ടെക്നോളജീസിനുമെതിരെ നോർത്തേൺ കാലിഫോർണിയ കോടതിയിൽ ചൊവ്വാഴ്ച കേസ് ഫയൽ ചെയ്തിരിക്കുകയാണ് വാട്സ്ആപ്.
ഇക്കഴിഞ്ഞ മേയിലാണ് തങ്ങളുടെ മെസേജിങ് സർവിസ് െനറ്റ്വർക്കുകളിൽ സ്വീഡൻ, നെതർലൻഡ്സ്, ഇസ്രായേൽ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള സംശയാസ്പദ കാളുകൾ വാട്സ്ആപ് കണ്ടെത്തിയത്. തുടർന്ന് ഉടമകളായ ഫേസ്ബുക്കുമായി ചേർന്നു നടത്തിയ അന്വേഷണത്തിൽ ചോരണത്തിനുപയോഗിക്കുന്ന അനധികൃത സോഫ്റ്റ്വെയറായ സ്പൈവെയർ വഴി വോയ്സും വിഡിയോ കാളുകളും പ്രത്യേകം ലക്ഷ്യമിട്ട ചില ഫോണുകളിലേക്ക് പകർത്തപ്പെടുന്നതു കണ്ടെത്തി. ഇങ്ങനെ നുഴഞ്ഞുകയറിയ സ്പൈവെയർ, ഫോണുകളുടെ ഉള്ളടക്കം ആമസോൺ വെബ്സർവിസിെൻറയോ മറ്റു കമ്പനികളുടെയോ സെർവറുകളിലേക്ക് അപ്ലോഡ് ചെയ്യാൻ ഉപയോക്താക്കേളാട് നിർദേശിച്ചു. കട്ടുകടത്തിയ േഡറ്റകൾ അവിടെ സംഭരിക്കപ്പെടുകയും കൈയേറ്റക്കാർക്ക് അപഹരണത്തിനുള്ള അവസരമൊരുങ്ങുകയും ചെയ്തു. വാട്സ്ആപ് അക്കൗണ്ടുകളുടെ സീരീസുണ്ടാക്കി അതിൽ സ്പൈവെയർ ‘കുത്തിവെച്ച്’ ഇരകളുടെ ഫോണിൽ നിക്ഷേപിച്ചാണ് എൻ.എസ്.ഒ കാര്യം സാധിച്ചത്. മൊബൈൽ ഫോണുകളിലേക്ക് വരുന്ന മിസ്കാളുകൾ പോലും ചോരണത്തിന് ഉപാധിയായി എന്നത് ലോകത്തെ ഏറ്റവും വലിയ സാമൂഹികമാധ്യമവേദിയെ അക്ഷരാർഥത്തിൽ സ്തബ്ധമാക്കി. മേയ് 13ന് ‘മാരകാക്രമണത്തിനു’ വിധേയമായതായി വാട്സ്ആപ് ലോകത്തെ അറിയിച്ചെങ്കിലും ഉത്തരവാദികൾ ആരെന്നു വ്യക്തമായിരുന്നില്ല. 1400 േലറെ ഫോൺ നമ്പറുകൾ നുഴഞ്ഞുകയറ്റത്തിനിരയായതായി കണ്ടെത്തി പ്രശ്നത്തിനു പരിഹാരമുണ്ടാക്കി. എന്നാൽ, കമ്പനി സൂക്ഷിച്ചുപോരുന്ന സ്വകാര്യതസംരക്ഷണനിയമങ്ങൾ കാരണം നമ്പറുടമകളെ കണ്ടെത്താനായില്ല. അതിനെത്തുടർന്നാണ് പ്രതിയും ഇരകളും ആരെന്നറിയാൻ ഇൗ നമ്പറുകൾ ടൊറേൻാ സർവകലാശാലയിലെ മങ്ക് സ്കൂൾ ഒാഫ് ഗ്ലോബൽ അഫയേഴ്സിലെ സിറ്റിസൺ ലാബിനെ ഏൽപിച്ചത്. ചാരപ്പണിക്ക് വിധേയമായവരിൽ സിവിൽ സൊസൈറ്റി അംഗങ്ങളുണ്ടോ എന്ന് അവിടെ സൈബർ വിദഗ്ധർ പരിേശാധിച്ചു. അതിെൻറ ഫലമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. വെളിെപ്പട്ട നമ്പറുടമകളെ വാട്സ്ആപ് വിവരമറിയിച്ചെങ്കിലും അതാരൊക്കെയെന്ന് കമ്പനി പരസ്യപ്പെടുത്തിയിട്ടില്ല. എന്നാൽ, ഇസ്രായേൽ ചാര സോഫ്റ്റ്വെയറായ പെഗാസസ് ഉപയോഗിച്ച് മനുഷ്യാവകാശപ്രവർത്തകരും ദലിത് ആക്ടിവിസ്റ്റുകളും അഭിഭാഷകരും മാധ്യമപ്രവർത്തകരും അടക്കം ഇരുപതിലേറെ ഇന്ത്യക്കാരുടെ വിവരങ്ങൾ ചോർത്തിയെന്നാണ് ആരോപിക്കപ്പെടുന്നത്. ഭീമ കോറേഗാവ് കേസിലെ അഭിഭാഷകനായ നിഹാൽ സിങ് റാത്തോഡ്, ഛത്തിസ്ഗഢിലെ പൗരാവകാശ പ്രവർത്തക ബേല ഭാട്ടിയ, അക്കാദമീഷ്യനും ആക്ടിവിസ്റ്റുമായ ആനന്ദ് തെൽതുംബ്ദെ, മാധ്യമപ്രവർത്തകൻ ശുഭ്രാൻശു ചൗധരി എന്നിവർ വാട്സ്ആപ് ചോർത്തലിനിരയായതായി പരാതിപ്പെട്ടിരിക്കുന്നു. ഭീമ കോറേഗാവ് കേസിൽ മാവോവാദി ബന്ധം ആരോപിച്ച് കഴിഞ്ഞ വർഷം അറസ്റ്റു ചെയ്യപ്പെട്ട 10 മനുഷ്യാവകാശ പ്രവർത്തകരുടെ കേസ് നടത്തുന്ന നാല് അഭിഭാഷകരും പെഗാസസിെൻറ ഉന്നമായിരുന്നു.
അേതസമയം, വാട്സ്ആപ് കേസിനെ നിയമപരമായി നേരിടുമെന്ന് വ്യക്തമാക്കിയ ഇസ്രായേലി ചാരക്കമ്പനി എൻ.എസ്.ഒ ഭീകരതക്കെതിരെ സുരക്ഷിതമായ ലോകമാണ് തങ്ങളുടെ ലക്ഷ്യമെന്നും അതിനായി ഉത്തരവാദിത്തബോധമുള്ള സർക്കാർ ഇൻറലിജൻസ് സംവിധാനങ്ങൾക്കും സുരക്ഷ ഏജൻസികൾക്കുമാണ് ചാര സോഫ്റ്റ്വെയർ വിൽപന നടത്തുന്നതെന്നു വ്യക്തമാക്കി. ഇൗ മാൽവെയർ മനുഷ്യാവകാശ പ്രവർത്തകർക്കെതിരെ ഉപയോഗിക്കാൻ ആർക്കും ലൈസൻസ് നൽകിയിട്ടില്ലെന്നാണ് കമ്പനിയുടെ വാദം. ഇതോടെ ഇന്ത്യയിലെ മനുഷ്യാവകാശപ്രവർത്തകർക്കെതിരായി ‘പെഗാസസ്’ ഉപയോഗിച്ചത് കേന്ദ്രസർക്കാറിെൻറ അറിവോടെയാണെന്ന് കോൺഗ്രസ് നേതാക്കളും മനുഷ്യാവകാശ പ്രവർത്തകരും ആരോപണവുമായി രംഗത്തുവന്നിരിക്കുന്നു. ആേരാപണം നിഷേധിച്ച കേന്ദ്ര െഎ.ടി മന്ത്രി രവിശങ്കർ പ്രസാദ് വാട്സ്ആപിനോട് വിശദീകരണം ചോദിച്ചതായി വ്യക്തമാക്കി. സ്പഷ്ടമായ ദേശീയതാൽപര്യം മുൻനിർത്തി കേന്ദ്ര-സംസ്ഥാന ഗവൺമെൻറുകളിലെ ഉന്നത ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ ഇത്തരം വിവരങ്ങളറിയാനുള്ള വ്യവസ്ഥാപിതമായ ഇൻറർസെപ്ഷൻ പ്രോേട്ടാകോൾ രാജ്യത്തുെണ്ടന്ന് മന്ത്രി പറയുന്നു. അതിനാൽ മറ്റു വളഞ്ഞ വഴി ആവശ്യമില്ലെന്നാണ് മന്ത്രിയുടെ വ്യംഗ്യം. അതേസമയം, സംഭവത്തിൽ പ്രതി വാട്സ്ആപ് അല്ല, എൻ.എസ്.ഒ ആണ്. ഇസ്രായേൽ സ്ഥാപനമാവെട്ട, ‘ഭീകരതക്കെതിരായ പോരാട്ടത്തിന് അംഗീകൃത ഭരണകൂടങ്ങൾക്കു’ പെഗാസസ് വിൽക്കാറുണ്ടെന്നും വെളിപ്പെടുത്തി. നേരത്തേ സൗദി മാധ്യമപ്രവർത്തകനായ ജമാൽ ഖശോഗിയുടെ ഉന്മൂലനത്തിനും മെക്സികൻ ഭരണകൂടത്തിെൻറ വിമതവിരുദ്ധ നീക്കങ്ങൾക്കും ഇത് ഉപയോഗിച്ചതായി പറയപ്പെടുന്നുണ്ട്. അതിനാൽ ഇന്ത്യയിൽ ഭരണകൂടങ്ങൾ വേട്ടയാടുന്നവരും ഒൗദ്യോഗികസംവിധാനങ്ങളുടെ വിമർശകരും ‘പെഗാസസ് ബാധ’ക്ക് ഇരയായെന്നു വെളിപ്പെട്ടിരിക്കെ ഏത് ഏജൻസിയാണ് ഇസ്രായേലിെൻറ ചാര സോഫ്റ്റ്വെയർ വാങ്ങിയതെന്നും അതാർക്കെതിരെ ഉപയോഗിച്ചുവെന്നും വെളിപ്പെടുത്തണമെന്ന പ്രതിപക്ഷത്തിെൻറയും പൗരാവകാശപ്രവർത്തകരുടെയും ആവശ്യം ന്യായമാണ്. വാട്സ്ആപിനോട് വ്യക്തത ആവശ്യപ്പെടുന്ന േകന്ദ്രത്തിനു രാജ്യത്തെ അരാജകത്വത്തിലേക്കു വിടാതെ സൂക്ഷിക്കാനും പൗരന്മാരുടെ മുന്നിലെ പുകമറ നീക്കാനുമുള്ള ബാധ്യതയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.