Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Oct 2018 1:03 PM IST Updated On
date_range 3 Oct 2018 1:03 PM ISTകോടതിവിധി ന്യായം; പേക്ഷ...
text_fieldsbookmark_border
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര തിങ്കളാഴ്ച ജോലിയിൽനിന്ന് വിരമിച്ചു സുപ്രീംകോടതിയുടെ പടിയിറങ്ങുന്നതിനു മുമ്പ് പുറപ്പെടുവിച്ച വിധി അദ്ദേഹത്തിെൻറ നേതൃത്വത്തിലുള്ള ബെഞ്ച് നേരേത്ത ആൾക്കൂട്ടക്കൊലയെക്കുറിച്ച വിധിയിൽ നിർദേശിച്ച മാർഗനിർദേശങ്ങളുടെ ചുവടൊപ്പിച്ചുതന്നെയാണെങ്കിലും ഒരു പരിഹാരത്തിനുവേണ്ടി ഏറക്കാലമായി രാജ്യം ദാഹിച്ചുകൊണ്ടിരുന്ന പ്രശ്നത്തെ സംബന്ധിച്ചിടത്തോളം നിർണായകമായിത്തീരാൻ സാധ്യതയുള്ളതാണ്. പത്മാവത് സിനിമക്കെതിരെ കർണിസേന നടത്തിയ പ്രക്ഷോഭം അക്രമാസക്തമായി കനത്ത നാശനഷ്ടങ്ങൾ വരുത്തിവെച്ച പശ്ചാത്തലത്തിൽ കൊടുങ്ങല്ലൂർ ഫിലിം സൊസൈറ്റി സമർപ്പിച്ച ഹരജിയിൽ വിധിപറയവെ, പ്രതിഷേധങ്ങൾക്കും പ്രക്ഷോഭങ്ങൾക്കും ആഹ്വാനംചെയ്യുന്ന നേതാക്കൾ അതുവഴി ഉണ്ടാവുന്ന നാശനഷ്ടങ്ങൾക്കുത്തരവാദികളാണ് എന്നത്രെ പരമോന്നത കോടതി ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
ഇന്ത്യൻ ശിക്ഷാനിയമം 153 എ, 295 എ, 298, 425 വകുപ്പുകൾപ്രകാരം അവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും വിധിയിൽ നിർദേശിക്കുന്നു. പ്രതിഷേധം അക്രമത്തിൽ കലാശിക്കുകയും സ്വത്തിന് നഷ്ടം സംഭവിക്കുകയും ചെയ്താൽ അതിനാഹ്വാനം ചെയ്ത സംഘടനനേതാക്കളും ഭാരവാഹികളും ചോദ്യംചെയ്യലിന് ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിൽ ഹാജരാവണം. ഇല്ലെങ്കിൽ പിടികിട്ടാപ്പുള്ളിയാക്കി നടപടി സ്വീകരിക്കണം. നഷ്ടമുണ്ടാക്കിയതിനോ അക്രമത്തിന് തുടക്കമിട്ടതിനോ പ്രോത്സാഹിപ്പിച്ചതിനോ പ്രേരിപ്പിച്ചതിനോ അറസ്റ്റിലായവന് ജാമ്യം അനുവദിക്കണമെങ്കിൽ നഷ്ടം കണക്കാക്കി വിലക്ക് തുല്യമായ തുക കെട്ടിവെച്ചതിനു ശേഷമായിരിക്കണം. അതിക്രമങ്ങൾ തടയാൻ ജില്ലകൾതോറും ദ്രുതകർമസേനയെ നിയോഗിക്കണം. അതിക്രമം നടത്തുന്നവരെ സംഭവസ്ഥലത്തുവെച്ചുതന്നെ അറസ്റ്റ് ചെയ്യാൻ ശ്രദ്ധിക്കണം. അക്രമമേഖലകളിൽ സമൂഹമാധ്യമങ്ങൾക്ക് ആവശ്യമെങ്കിൽ നിശ്ചിത സമയത്തേക്ക് നിയന്ത്രണം ഏർപ്പെടുത്താം, തുടങ്ങി ശ്രദ്ധേയമായ നിർദേശങ്ങൾ ഉൾക്കൊള്ളുന്നതാണ് വിധി.
ഏത് ഇൗർക്കിൾ പാർട്ടി വിചാരിച്ചാലും ഹർത്താലുകൾ നടത്തി ജനജീവിതം സ്തംഭിപ്പിക്കാവുന്ന സാഹചര്യം കേരളത്തിലുണ്ട്. ഏറ്റവുമൊടുവിൽ സമൂഹ മാധ്യമങ്ങളിലൂടെ ‘തന്തയില്ലാതെ’ പ്രചരിച്ച ഹർത്താൽ ആഹ്വാനത്തിനുപോലും സംസ്ഥാനത്ത് പ്രതികരണമുണ്ടായി. ഹർത്താലിൽ മാർഗതടസ്സവും അക്രമസംഭവങ്ങളും പതിവാണുതാനും. പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളും സ്വൈരജീവിതത്തിന് ഭീഷണിയാവുന്നതിനുപുറമെ പൊതുസ്വത്തും വാഹനങ്ങളും ഒാഫിസുകളും അവയിലെ ഫർണിച്ചറുകളും നശിപ്പിക്കുന്നതും സാധാരണ സംഭവങ്ങളായി മാറിയിരിക്കുന്നു. തീർത്തും അനിയന്ത്രിതമായി നടത്തപ്പെടുന്ന ബന്ദുകൾ ജനജീവിതം സ്തംഭിപ്പിക്കുന്നത് തുടർക്കഥയായി മാറിയ സാഹചര്യത്തിലാണ് കേരള ഹൈകോടതി ബന്ദ് നിയമവിരുദ്ധമായി പ്രഖ്യാപിച്ചത്. എന്നിെട്ടന്തുണ്ടായി? ബന്ദുകളെല്ലാം ഹർത്താലുകളും പണിമുടക്കുകളുമായി മാറി. അത് വിജയിപ്പിക്കാൻ റോഡ് തടസ്സങ്ങളും നിർബന്ധിച്ചുള്ള കടയടപ്പും ഗതാഗതം സ്തംഭിപ്പിക്കലും പതിവു പരിപാടികളായി.
പാൽ, പത്രം, ആംബുലൻസ് എന്നിവ ഹർത്താലിൽനിന്നൊഴിവാക്കിയതായ അറിയിപ്പുകൾ വഴിപാടുപോലെ എല്ലാ ഹർത്താലാഹ്വാനങ്ങളോടും അനുബന്ധിച്ച് പുറത്തുവരുമെങ്കിലും ആഹ്വാനം ചെയ്തവരോ അത് നടപ്പാക്കുന്നവരോ രോഗികളെ കയറ്റിയ വാഹനങ്ങൾപോലും വെറുതെ വിടാറില്ല. ചോദിക്കാനും പറയാനും ആരുമുണ്ടാവില്ലെന്നുറപ്പുള്ളതുകൊണ്ട് കച്ചവടക്കാർ കടകളടച്ചും ഉടമകൾ ബസ് ഗതാഗതം നിർത്തിവെച്ചും ഹർത്താൽ ‘സമ്പൂർണ വിജയമാക്കാൻ’ സഹകരിക്കുന്നു. സഹകരിക്കാത്തവരെ ബലപ്രയോഗത്തിലൂടെ നേരിടുന്നതും വസ്തുവഹകൾനശിപ്പിക്കുന്നതുമാണ് സാമാന്യ രീതി. പ്രക്ഷോഭങ്ങൾക്കും മുടക്കങ്ങൾക്കും ആഹ്വാനംചെയ്യുന്ന സംഘടനനേതാക്കൾ ഇതിെൻറയൊക്കെ ഉത്തരവാദിത്തം എവിടെയും തിരിച്ചറിയപ്പെടാത്ത ‘സാമൂഹികവിരുദ്ധരുടെ’ മേൽ കെട്ടിയേൽപിച്ചു തടിതപ്പുന്നതാണ് ഇതഃപര്യന്തമുള്ള അനുഭവം. സർക്കാർ ഉടമസ്ഥതയിലുള്ള ബസുകളും ഒാഫിസുകളും തകർക്കപ്പെട്ട സംഭവങ്ങൾ നിരവധിയാണെങ്കിലും ഒരു പാർട്ടിയും ഒരു നേതാവും അതിെൻറ പേരിൽ ശിക്ഷിക്കപ്പെട്ടിട്ടില്ല. സഹിക്കേണ്ടത് പൊതുജനം മാത്രം.
കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ഫാഷിസ്റ്റുകൾ അധികാരത്തിലേറിയതു മുതൽ നിത്യസംഭവമായി മാറിയിട്ടുണ്ട് ആൾക്കൂട്ടാക്രമണങ്ങളും പച്ചയായ കൊലപാതകങ്ങളും. പൊലീസ് ഒന്നുകിൽ കാഴ്ചക്കാർ, അല്ലെങ്കിൽ ഇരകളെ പിടികൂടി കള്ളക്കേസ് ചുമത്തുന്നവർ. കന്നുകാലികളെ കടത്തിയെന്നോ കൈമാറിയെന്നോ മാംസം തിന്നുവെന്നോ ആരോപിച്ച് നിരപരാധികളെ അടിച്ചുകൊല്ലുന്ന സംഭവങ്ങൾ പരമോന്നത കോടതി വിധിക്കുശേഷവും നിർബാധം തുടരുകയാണ്. വിധി നടപ്പാക്കാൻ എന്ത് നടപടികൾ സ്വീകരിച്ചു എന്ന് നിശ്ചിതസമയത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടിട്ടും ഭൂരിപക്ഷം സംസ്ഥാനങ്ങളും കേട്ടഭാവം നടിച്ചിട്ടില്ല. ജനാധിപത്യരാജ്യത്ത് നിയമവാഴ്ച ഇത്രത്തോളം വെല്ലുവിളിക്കപ്പെട്ടാൽ അതിനർഥം നാട് മോബോക്രസിയിലേക്കും അരാജകത്വത്തിലേക്കും നീങ്ങുന്നു എന്നുതന്നെ. ഒടുവിലത്തെ വിധി അതിെൻറ യഥാർഥ ചൈതന്യം ഉൾക്കൊണ്ട് നടപ്പാക്കാൻ കേന്ദ്രവും സംസ്ഥാനങ്ങളും മനസ്സിരുത്തിയാൽ മാത്രമേ ഗുണകരമായ മാറ്റം പ്രതീക്ഷിക്കേണ്ടതുള്ളൂ. ഭരിക്കുന്ന കക്ഷികൾതന്നെ അക്രമികളുടെയും നിയമലംഘകരുടെയും സാമൂഹികവിരുദ്ധരുടെയും സംരക്ഷകരാകുന്ന സാഹചര്യത്തിൽ സുപ്രീംകോടതി വിധിയും നിർദേശങ്ങളും എന്തത്ഭുതമാണ് സൃഷ്ടിക്കുക?

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story