Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Sep 2019 2:13 AM GMT Updated On
date_range 30 Sep 2019 2:13 AM GMTഅത്ര ശുചിയല്ല സ്വച്ഛ് ഭാരത് മിഷൻ
text_fieldsbookmark_border
ഇക്കഴിഞ്ഞ െസപ്റ്റംബർ 25ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്ക യിലെ ന്യൂയോർക്കിൽ, ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷെൻറ ഗ്ലോബൽ ഗോൾകീപ്പർ അവാർഡ് ഏറ്റുവാങ്ങി. സ്വച്ഛ് ഭാരത് അഭിയാൻ പദ്ധതിയിലൂ ടെ ഇന്ത്യയിലെ 500 ദശലക്ഷം ജനങ്ങൾക്ക് സുരക്ഷിതമായ ശുചീകരണസംവിധാനമൊരുക്കിയതിനാണ് മൈക്രോസോഫ്റ്റ് സ്ഥാപകനായ ബിൽ ഗേറ്റ്സ് നടത്തുന്ന ഫൗണ്ടേഷൻ മോദിയെ അവാർഡിനു തെരഞ്ഞെടുത്തത്. ലോകത്ത് കേട്ടുകേഴ്വിയില്ലാത്ത കാമ്പയിനാണ് ഇന്ത്യ രൂപം കൊടുത്തതെന്നും ഗവൺമെൻറ് തുടങ്ങിവെച്ച പദ്ധതി ജനം ഏറ്റെടുത്തു വിജയിപ്പിച്ചുവെന്നും അവാർഡ് ഏറ്റുവാങ്ങി നടത്തിയ പ്രഭാഷണത്തിൽ പ്രധാനമന്ത്രി അവകാശപ്പെട്ടു. അഞ്ചുവർഷത്തിനകം 11 കോടി കക്കൂസുകൾ നിർമിച്ചുനൽകിയ ഇന്ത്യ ലോകത്തിനു മുഴുക്കെ നൽകുന്ന ആവേശകരമായ സന്ദേശം അനുസ്മരിച്ചുകൊണ്ടാണ് രണ്ടുനാൾ കഴിഞ്ഞ് െഎക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഭാഷണം തുടങ്ങിയത്.
നിർഭാഗ്യകരമെന്നു പറയെട്ട, വെളിയിട വിസർജന നിർമാർജന യജ്ഞത്തിനുള്ള അവാർഡ് പ്രധാനമന്ത്രി ഏറ്റുവാങ്ങുന്ന അതേ ദിനമാണ് മധ്യപ്രദേശ് ശിവപുരി ജില്ലയിലെ ഭാവ്ഖേഡി ഗ്രാമത്തിൽ വെളിക്കിരുന്നതിെൻറ പേരിൽ രണ്ടു ദലിത് ബാലന്മാരെ ഭൂവുടമകളായ സഹോദരങ്ങൾ ചേർന്ന് നിഷ്കരുണം തല്ലിക്കൊന്നത്. തോട്ടിപ്പണിയടക്കം ശുചീകരണജോലികൾ ചെയ്യുന്ന വാല്മീകി സമുദായത്തിൽപെട്ട പന്ത്രണ്ടുകാരി േരാഷ്നിയും പത്തുവയസ്സുള്ള സേഹാദരൻ അവിനാഷും വീട്ടിൽ കക്കൂസില്ലാത്തതു കാരണം വെളുപ്പാൻ കാലത്ത് തൊട്ടടുത്ത വയലിൽ വിസർജിച്ചതിനാണ് മരണം ശിക്ഷയായി ഏറ്റുവാങ്ങേണ്ടി വന്നത്. സർക്കാറിെൻറ ഒൗദ്യോഗികരേഖയനുസരിച്ച് എല്ലാ വീട്ടുകാർക്കും ശൗചാലയമുള്ള ‘വെളിയിട വിസർജന മുക്ത’ ജില്ലയാണ് ശിവപുരി. ഭാവ്ഖേഡി ഗ്രാമത്തിൽ 247 കക്കൂസുകൾ സ്വച്ഛ് ഭാരത് കാമ്പയിനിെൻറ ഭാഗമായി പണികഴിപ്പിച്ചിട്ടുണ്ടെന്നാണ് കണക്ക്. എന്നാൽ, കടലാസിലെ കണക്കുകളല്ല, നാട്ടുനടപ്പെന്നാണ് പിഞ്ചുമക്കളുടെ ദാരുണകൊലപാതകം അന്വേഷിച്ചെത്തിയവർ കണ്ടത്. സ്വച്ഛ് ഭാരത് അഭിയാെൻറ വെബ്സൈറ്റിലെ വിവരപ്രകാരം ഭാവ്ഖേഡിയിലെ മൂന്നു വീടുകളിൽ മാത്രമേ 2014ൽ കക്കൂസുകളുണ്ടായിരുന്നുള്ളൂ. 2011ലെ സെൻസസ് അനുസരിച്ച് 269 വീട്ടുകാരാണ് ഗ്രാമത്തിലുള്ളത്. കാമ്പയിനുശേഷം ഇപ്പോൾ അവിടെ 250 ടോയ്ലറ്റുകൾ പണിതു. 19 വീട്ടുകാർക്ക് സൗകര്യമായിട്ടില്ല എന്നർഥം. തല്ലിക്കൊലക്ക് വിധേയരായ കുഞ്ഞുങ്ങളുടെ അച്ഛൻ മനോജും അതിൽ പെടുന്നു. കൈയിൽ കാശില്ലാത്തതിനാൽ പഞ്ചായത്ത്പ്രസിഡൻറിനെ ചെന്നുകണ്ടപ്പോൾ ചട്ടപ്പടി പ്രകാരമുള്ള മറുപടി കിട്ടി: ബേസ് ലൈൻ സർവേയിൽ ഉൾപ്പെടാത്തതിനാൽ ഉപഭോക്തൃപട്ടികയിൽ പേരില്ല. ഇങ്ങനെ തഴയപ്പെട്ടവരെ പിന്നീട് കണ്ടെത്തി ഉൾപ്പെടുത്തിയെങ്കിലും അക്കൂട്ടത്തിൽ ഭാവ്ഖേഡിയിൽനിന്ന് ആരുമുണ്ടായില്ല. പണികഴിപ്പിച്ച കക്കൂസുകളാകെട്ട, പകുതിയിലധികവും ഉപയോഗത്തിലില്ല. പലതിലും കുഴികൾക്ക് ആഴവും വിസ്താരവുമില്ലാത്തതിനാൽ ഉപയോഗക്ഷമമല്ല. ഇെതല്ലാമിരിക്കെയാണ് ഇൗ ജില്ല സർക്കാർകണക്കിൽ വെളിയിട വിസർജനമുക്ത ജില്ലയായി മാറുന്നത്.
2014 ഒക്ടോബർ രണ്ടിന് ഗാന്ധിജയന്തി ദിനത്തിൽ ആരംഭിച്ച സ്വച്ഛ് ഭാരത് അഭിയാൻ പദ്ധതിയെ അനുനിമിഷം പിന്തുടർന്ന് നിരീക്ഷിച്ച ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ലേബർ ഇക്കണോമിക്സ് എന്ന സന്നദ്ധസംഘം ഇക്കഴിഞ്ഞ ജനുവരിയിൽ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത് വെളിമ്പുറ വിസർജനത്തിൽനിന്നു പൂർണമുക്തി നേടാൻ പ്രഖ്യാപിതപ്രദേശങ്ങളിൽ പലതിനും കഴിഞ്ഞിട്ടില്ല എന്നാണ്. ബിഹാർ, മധ്യപ്രദേശ്, രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നീ നാലു വടക്കേന്ത്യൻ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ പഠനമനുസരിച്ച് 40 മുതൽ 50 ശതമാനേത്താളം ഗ്രാമീണർ ഇപ്പോഴും വെളിയിടങ്ങൾ തന്നെ ഉപയോഗിക്കുന്നു. നേരത്തേയുണ്ടായിരുന്ന 70 ശതമാനത്തിൽനിന്നാണ് ഇത്രയും കുറവു വന്നത്. 2014ൽ കക്കൂസ് ഇല്ലാത്ത പത്തിൽ ആറു വീട്ടുകാർക്ക് 2018 അന്ത്യത്തിൽ ഒരെണ്ണം കിട്ടി. കക്കൂസുണ്ടായിട്ടും വെളിമ്പുറങ്ങൾ തന്നെ ഉപയോഗിക്കുന്നവർ ഇപ്പോഴും അതേ അളവിൽ തന്നെയുണ്ടെന്നാണ് കണക്കുകൾ. സ്വച്ഛ് ഭാരത് മിഷൻ ജനങ്ങളുടെ ശുചിത്വശീലത്തിൽ കാതലായ മാറ്റം വരുത്തിത്തുടങ്ങി എന്നതു നേരാണ്. എന്നാൽ, നിശ്ചിതപദ്ധതിയനുസരിച്ച കക്കൂസുകൾ നിർമിച്ചുനൽകിയതോടെ ഇന്ത്യ മുഴുക്കെ വെളിയിട വിസർജന മുക്തമായി എന്ന മട്ടിൽ നടത്തുന്ന പ്രചാരണം വസ്തുതാപരമല്ല. മാത്രമല്ല, കക്കൂസുകൾ നിർമിച്ചതുകൊണ്ടായില്ല, അതിനേക്കാൾ സമൂഹഗാത്രത്തിനകത്ത് കുമിഞ്ഞ ജാതിചിന്ത പോലുള്ള മാലിന്യങ്ങൾ കൂടി ശുചിയാകാതെ എല്ലാം ശുഭമായി എന്നു പറയാനാവില്ല എന്ന വസ്തുത കൂടിയാണ് ഭാവ്ഖേഡിയിലെ പൈതങ്ങളുടെ കൊല തെളിയിക്കുന്നത്. യാദവവിഭാഗം തോക്കുചൂണ്ടിയും മർദിച്ചും വാല്മീകിവിഭാഗക്കാരെ അടിമകളെപ്പോലെ ഭരിച്ചുവരുകയാണവിടെ. യാദവരുടെ മലത്തൊട്ടികൾ ചുമന്നുകൊണ്ടുപോയി വൃത്തിയാക്കിക്കൊടുക്കുന്ന ജോലിവരെ അവരെ ഏൽപിച്ചു. സ്വച്ഛ് ഭാരത് വഴി കക്കൂസുകൾ കിട്ടിയപ്പോൾ ഇനിയെങ്കിലും മലം ചുമക്കേണ്ടി വരില്ലെന്ന് ആശ്വസിച്ച വാല്മീകികൾക്കു തെറ്റി. പുതിയ കക്കൂസിലെ വിസർജ്യം നിറയുേമ്പാൾ നന്നാക്കേണ്ട ജോലിയും അവർക്കായി. ഉണർവുനേടുന്ന പുതിയ തലമുറ അത്തരം തൊഴിലുകളിലേർപ്പെടാൻ വിസമ്മതിച്ചതിലെ ജാതിക്കുശുമ്പ് കൂടിയാണ് കുട്ടികളെ തലക്കടിച്ചു കൊല്ലാൻ യാദവസഹോദരങ്ങളെ പ്രേരിപ്പിച്ചത്. ഇൗ ജാതിവെറിയുടെയും അയിത്തത്തിെൻറയും അഴുക്കുകളിൽനിന്നു ജനമനസ്സിനെ ശുദ്ധീകരിക്കാതെ കണക്കു തികക്കാനും പദ്ധതി ജയിപ്പിക്കാനുമുള്ള അമിതാവേശം മാത്രമായി അവശേഷിക്കുകയാണ് ശുചീകരണയജ്ഞങ്ങൾ. അഞ്ചുകൊല്ലത്തിനകം ടാർഗറ്റ് പൂർത്തിയാക്കാനായി വമ്പിച്ച സമ്മർദം ജില്ല, ബ്ലോക്ക്, വില്ലേജ് തല ഉദ്യോഗസ്ഥർ നേരിടേണ്ടിവരുന്നുവെന്നും പിഴയും പൊതുസേവന നിഷേധവും മുതൽ പൊലീസ് കേസും തടവും വരെ ഇതിൽ െപടുമെന്നുമാണ് സ്വച്ഛമിഷൻ പഠനത്തിൽ പറയുന്നത്. ഇങ്ങനെ ഞെക്കിപ്പിഴിഞ്ഞുണ്ടാക്കുന്ന കണക്കുകൾ വെച്ചാണ് ശുചീകരണപ്രവർത്തനം സംബന്ധിച്ച കേന്ദ്രസർക്കാറിെൻറ വീമ്പുപറച്ചിലുകൾ. അതേ, വെളിയിട വിസർജന നിർമാർജന യജ്ഞം പുറംമോടിയുടെയത്ര വൃത്തിയിലും വെടിപ്പിലുമല്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story