ബശ്ശാറിെൻറ രാസായുധ പ്രയോഗം
text_fieldsശത്രുനിഗ്രഹത്തിന് അതിനികൃഷ്ട രീതികൾ തേടുന്നതിൽ കുപ്രസിദ്ധിയാർജിച്ച സിറിയൻ ഏകാധിപതി ബശ്ശാർ അൽഅസദിെൻറ സൈന്യം ശനിയാഴ്ച കിഴക്കൻ ഗൂതയിൽ നടത്തിയ രാസായുധ പ്രയോഗം അന്താരാഷ്ട്ര സമൂഹത്തിെൻറ രൂക്ഷവിമർശനമാണ് വിളിച്ചുവരുത്തിയിരിക്കുന്നത്. സിറിയയിൽ ഭരണകൂടത്തിെൻറ പ്രതിയോഗികളായ വിമതപക്ഷത്തിെൻറ അവസാന തട്ടകമായ കിഴക്കൻ ഗൂതയിൽ ഒരു മനുഷ്യക്കുഞ്ഞിനെയും ബാക്കിവെക്കില്ലെന്നു ബശ്ശാർ പ്രതിജ്ഞയെടുത്ത മട്ടാണ്. സ്ത്രീകളും കുട്ടികളുമടക്കം എഴുപതിലേറെ പേരെ ശ്വാസംമുട്ടിച്ചു കൊന്നുകളഞ്ഞ കിഴക്കൻ ഗൂതയിലെ ദൂമയിലെ ദുരന്തം അതാണ് തെളിയിക്കുന്നത്. പ്രതിപക്ഷനിയന്ത്രണത്തിലുള്ള സിറിയൻ പ്രദേശങ്ങളിൽ ദുരിതാശ്വാസപ്രവർത്തനത്തിലേർെപ്പട്ട വൈറ്റ് ഹെൽമറ്റ്സ് എന്ന എൻ.ജി.ഒയാണ് ദൂമ ദുരന്തത്തിെൻറ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ടത്. പ്രാണഭയത്താൽ ബങ്കറുകളിലും മറ്റും ഒളിച്ചിരിക്കുന്ന സ്ത്രീകളെയും കുട്ടികളെയും നക്കിത്തുടക്കുന്ന രീതിയിലാണ് ക്ലോറിനും മറ്റു തിരിച്ചറിയാനാവാത്ത വാതകങ്ങളും വർഷിച്ചുകൊണ്ടുള്ള ആക്രമണമെന്ന് സംഘടനയുടെ വളൻറിയർമാർ പറയുന്നു.
ഇതാദ്യ തവണയല്ല, സിറിയയിൽ രാസായുധപ്രേയാഗം നടക്കുന്നത്. 2013 മാർച്ചിൽ അലപ്പോക്കു സമീപമാണ് ആദ്യ ആക്രമണമുണ്ടായത്. പിന്നീട് വിവിധ സന്ദർഭങ്ങളിലായി 17 ഇടങ്ങളിൽ വിവിധയിനം രാസായുധങ്ങൾ പ്രയോഗിക്കപ്പെട്ടു. മനുഷ്യെൻറ നാഡീഞരമ്പുകളിൽ മാരകമായ പ്രതിപ്രവർത്തനം നടത്തി പത്തു മിനിറ്റിനകം ആളെ കൊന്നുകളയുന്ന സാരിൻ വിഷവാതകം കഴിഞ്ഞ വർഷം ഖാൻ ശൈഖൂനിൽ പ്രയോഗിച്ചതായി പരാതിയുയർന്നിരുന്നു. എല്ലായ്പോഴും എന്നപോലെ ഇത്തവണയും സിറിയൻ അധികൃതർ വാർത്ത അടച്ചുനിഷേധിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച രാത്രി ശക്തമായ ബോംബിങ്ങാണ് ദൂമക്കുനേരെ സർക്കാർ സൈന്യം നടത്തിയതെന്നും ശ്വാസതടസ്സം സൃഷ്ടിക്കുന്ന ക്ലോറി ശക്ൻ ബാരൽ ബോംബാണ് പ്രയോഗിച്ചതെന്നും പറയുന്ന പ്രദേശവാസികൾ ആയിരത്തോളം പേർ മേഖലയിൽ മരണവുമായി മല്ലടിച്ചു കഴിയുകയാണെന്ന് വ്യക്തമാക്കുന്നു.
ഞായറാഴ്ച റഷ്യയുമായി ജയ്ശുൽ ഇസ്ലാം മിലീഷ്യ ധാരണയിലെത്തിയതനുസരിച്ച് വിമതപോരാളികളായ 8000 പേരെയും അവരുടെ ബന്ധുക്കളായ 40,000 പേരെയും വടക്കൻ സിറിയയിലെ വിമതശക്തികേന്ദ്രത്തിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. ഫൈലഖുർറഹ്മാൻ, അഹ്റാറുശ്ശാം എന്നീ വിമത വിഭാഗങ്ങളുമായി റഷ്യ നേരത്തേ ഒഴിപ്പിക്കൽ ധാരണയിലെത്തിയിരുന്നു. ഇങ്ങനെ സമാധാനത്തിനുള്ള വഴിതേടുന്നതിനിടെയാണ് ഒരു വർഷത്തെ ഇടവേളക്കു ശേഷം വീണ്ടും രാസായുധപ്രയോഗം നടക്കുന്നത്.
അമേരിക്ക, യൂറോപ്യൻ യൂനിയൻ, ബ്രിട്ടൻ തുടങ്ങി വൻശക്തി രാജ്യങ്ങളും കൂട്ടായ്മകളും രാസായുധ പ്രയോഗത്തെ ശക്തമായി അപലപിച്ചു രംഗത്തെത്തി. സിറിയൻ ഏകാധിപതിക്കു സഹായവുമായി രംഗത്തുള്ള ഇറാൻ, റഷ്യ എന്നീ രാജ്യങ്ങളുമായി പ്രതിസന്ധിയുടെ പരിഹാരത്തിനു വഴിതേടുന്ന അയൽരാജ്യമായ തുർക്കിയും രാസായുധപ്രയോഗത്തെ ശക്തമായി അപലപിക്കുകയും രാസായുധപ്രേയാഗം തടയുന്നതിനുള്ള അന്താരാഷ്ട്രവേദിയെ (ഒ.പി.സി.ഡബ്ല്യു) കൊണ്ട് വിഷയം അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരിക്കുന്നു. അതിനു പിന്നാലെ ഹിംസ് പ്രവിശ്യയിൽ പാൽമിറയിൽ നിന്ന് 40 കി.മീ. ദൂരെ സൈനിക വ്യോമതാവളത്തിൽ തിങ്കളാഴ്ച പുലർച്ച ശക്തമായ ആക്രമണമുണ്ടായി. ഇസ്രായേലാണ് ആക്രമണത്തിനു പിന്നിെലന്ന് റഷ്യ കുറ്റപ്പെടുത്തിയിട്ടുണ്ട്. സംഭവത്തിലും നിരവധി സാധാരണക്കാർ കൊല്ലപ്പെട്ടു.
ലോകത്തെ വൻശക്തികളെല്ലാം ഒരുവിധമല്ലെങ്കിൽ മറ്റൊരു വിധം കയറിക്കളിക്കുന്ന സിറിയയിൽ ആക്രമണം ആര് എവിടെ നടത്തിയാലും നഷ്ടം നിരപരാധികളായ സിവിലിയന്മാർക്കാണ് എന്നതാണ് വാസ്തവം. കിഴക്കൻ ഗൂതയിൽ നാലു കൊല്ലമായി തുടരുന്ന ഉപരോധംതന്നെ ഉദാഹരണം. റഷ്യയെയും ഇറാനെയും ബശ്ശാർ ക്ഷണിച്ചുകൊണ്ടുവരുേമ്പാൾ അമേരിക്കയെയും മറ്റു വൻശക്തികളെയും എതിർപക്ഷത്ത് അണിനിരത്തി സ്വന്തം നില ഭദ്രമാക്കാനുള്ള വഴികളാണ് പ്രതിപക്ഷം ആരായുന്നത്. രണ്ടു ഭാഗത്തും കാര്യം നേടുന്നത് അധിനിവേശ മോഹത്തോടെ രംഗത്തുള്ള വൻശക്തികളും. റഷ്യയും ഇറാനും സിറിയൻ ഭരണകൂടത്തെ പിന്തുണക്കുേമ്പാൾ അമേരിക്കയടക്കമുള്ള പാശ്ചാത്യ-അറബ് ശക്തികളുടെ സാന്നിധ്യം വിമതഗ്രൂപ്പുകൾക്കാണ് സഹായമാവുന്നത്.
ഇൗയിടെ തുർക്കിയുടെ മുൻകൈയിൽ ഇറാൻ, റഷ്യൻ പ്രസിഡൻറുമാർ അങ്കാറയിൽ ഒത്തുചേർന്ന ചർച്ചയിൽ വിവിധ സായുധഗ്രൂപ്പുകളെ ഒറ്റപ്പെടുത്തണമെന്ന് ലോകരാജ്യങ്ങളോട് ആഹ്വാനം ചെയ്തിരുന്നു. സമാധാനം തിരിച്ചുകൊണ്ടുവന്ന ശേഷം സിറിയയിൽ പുനരുദ്ധാരണപ്രവർത്തനത്തിനു ശ്രമിക്കുകയാണ് ത്രിരാഷ്ട്രസഖ്യത്തിെൻറ ലക്ഷ്യമെന്ന് ഉർദുഗാൻ പ്രഖ്യാപിക്കുകയുണ്ടായി. അഥവാ, ബശ്ശാറിനെ നിലനിർത്തിയുള്ള രാഷ്ട്രപുനർനിർമാണത്തിനാണ് അവരുടെ പിൻബലമായ രാജ്യങ്ങളുമൊത്ത് തുർക്കി നീങ്ങുന്നത്. അവിടെ ഇടപെടുന്ന പടിഞ്ഞാറിനും അറബ് രാഷ്ട്രസഖ്യങ്ങൾക്കും ഭരണമാറ്റത്തിൽ കുറഞ്ഞ ഒന്നും സ്വീകാര്യമല്ലതാനും. എന്നാൽ, ആ വഴിക്കുള്ള നീക്കങ്ങളെല്ലാം പരാജയത്തിലാണെന്നു വ്യക്തമാക്കുന്നു അനുദിനം ശോഷിക്കുന്ന വിമതസ്വാധീനം. സ്ഥിതിഗതികൾ ഇൗ അവസ്ഥയിലെത്തിനിൽക്കെ അവശേഷിക്കുന്ന ജനതക്ക് സുരക്ഷിതമായൊരു രാഷ്ട്രം പ്രദാനം ചെയ്യാനുള്ള ശ്രമത്തിന് ആവുന്നത്ര വേഗത്തിൽ ശ്രമിക്കുകയാണ് അന്താരാഷ്ട്ര സമൂഹം ഇനി വേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.